എന്തോ ഏതോ എങ്ങിനെയോ
ഞാൻ എഴുതിയ പാട്ടു സാറ് മുഴുവനും വായിച്ചില്ല. അതിനു മുൻപേ തന്നെ അത് നാലായി മടക്കി എനിക്ക് തിരിച്ച് തന്നു.എന്നിട്ട് ഹാര്മോണിയത്തിൽ ഒരു ഗാനശകലം വായിച്ചു.
"എന്തോ ഏതോ എങ്ങിനെയോ"
ഹാര്മോണിയത്തിൽ നിന്നും വിരൽ എടുത്ത് അന്തരീക്ഷത്തിൽ ആംഗ്യം കാട്ടിക്കൊണ്ടു ബാക്കി സാർ തന്നെ പാടി
"എന്റെ മനസ്സിലൊരാവശ്യം"
ഞാൻ പെട്ടെന്ന് ഇടപെട്ടു
"ആവശ്യമല്ല സാർ, ആലസ്യം"
"അതെങ്ങിനെ അറിയാം. എന്തോ ഏതോ എങ്ങിനെയോ എന്നല്ലേ ആദ്യത്തെ വരി? അറിയാൻ വയ്യെങ്കിൽ പിന്നെന്തിനാ എഴുതാൻ പോണത്? അറിയാവുന്നത് എഴുതിയാൽ പോരെ?"
"അതല്ലല്ലോ അതിന്റെ ഒരു സ്റ്റൈല്. ഓ എൻ വി യുമൊക്കെ അങ്ങനെ.."
സാർ ഇടയ്ക്ക് കയറി പറഞ്ഞു, "ഓ ഓ എൻ വി. ബോബിഡിലാണ് കഴിഞ്ഞാൽ പാട്ടെഴുതി സാഹിത്യകാരനായ ലോകത്തെ ആദ്യത്തെ ആൾ. രമേശ് ബാബു അങ്ങേരെ മാങ്ങാനാറി എന്ന് വിളിച്ചെന്നും പറഞ്ഞ് എന്തൊരു ബഹളമായിരുന്നു!"
"എല്ലാമൊന്നും നമുക്കറിയില്ലല്ലോ?"
"അവനവനെ കുറിച്ച് അറിയില്ലേ? അതെഴുതിക്കൂടെ?"
"ഞാൻ അതൊക്കെ എഴുതിയിട്ടുണ്ട്, ഫസ്റ്റ് പേഴ്‌സൺ പോയിന്റ് ഓഫ് വ്യൂവിൽ തന്നെ. കുറെ ആവുമ്പോൾ ബോറടിക്കും. അനുഭവമാണോ ഭാവനയോണോ എന്നത് മറച്ച് വെച്ച് വായനക്കാരനെ പറ്റിക്കുന്ന തന്ത്രം. ഒരു ദിവസം ഭാര്യ വഴക്കുണ്ടാക്കി. ആരോ എന്റെ കഥ വായിച്ചിട്ട് അവളെ കളിയാക്കി എന്ന് പറഞ്ഞ്"
"ഓഹോ, എന്നിട്ട് പിന്നെ എഴുതിയില്ലേ?"
"കൊള്ളാം. പിന്നെയും എഴുതി. പിന്നെ കഥകൾ തേഡ് പേഴ്‌സൺ പോയിന്റ് ഓഫ് വ്യൂവിൽ എഴുതി. സമാധാനം."
"അതെന്താ ഫസ്റ്റ് ഗിയറിൽ നിന്നും നേരെ തേഡ് ഗിയറിലേയ്ക്ക് പോയത്?"
"അത, കാരണം, സെക്കൻഡ് പേഴ്‌സൺ പോയിന്റ് ഓഫ് വ്യൂ എന്നൊന്ന് ഇല്ല.നിങ്ങൾ കേന്ദ്രബിന്ദുവാക്കി എഴുതാനൊക്കില്ല"
" ഓക്കുമല്ലോ, നിങ്ങളോർക്കുക നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്"
"അത് കവിത, ഞാൻ കഥയുടെ കാര്യമായ പറഞ്ഞത്."
"ഓഹോ അപ്പോൾ അന്യരുടെ കാര്യമാണ് കൂടുതൽ കഥകളും. ആത്മനിഷ്ഠാപരമായി ഒന്നുമില്ല. എളുപ്പമല്ലേ കാര്യങ്ങൾ "
"എളുപ്പമൊന്നുമല്ല. വല്ലോരെടെയും പോയിന്റ് ഓഫ് വവ്യൂവിൽ എഴുതുമ്പോൾ അവരുടെ ചിന്തകൾ രേഖപ്പെടുത്തനൊക്കില്ല."
"അതെന്താ, എഴുതുന്ന ആളല്ലല്ലോ കഥാപാത്രം. ആ കഥപാത്രത്തിന്റെ ചിന്തകൾ എഴുതണമെങ്കിൽ വേറെ പോയിന്റ് ഓഫ് വ്യൂ വേണ്ടിവരും. ഗോഡ്സ് പോയിന്റ് ഓഫ് വ്യൂ. അപ്പോൾ മനസാ വാചാ കർമ്മണാ എല്ലാവരുടെയും എല്ലാ കാര്യങ്ങളും എഴുതാം."
"ഓഹോ, അപ്പോൾ ആ തെയ്യവും കെട്ടി ആടാറുണ്ട്, അല്ലേ"
"അതെ ഭാവന കൊണ്ട് അഡ്ജസ്റ്റ് ചെയ്ത് ഒക്കെ എഴുതും. ഗോഡ്സ് പോയിന്റ് ഓഫ് വ്യൂവിൽ ഞാൻ അയാൾ എന്നുള്ള വ്യത്യാസമില്ല"
"അതെ, അഹം ബ്രഹ്മാസ്മി, തത്വമസി."
"അതേ."
"എന്നാൽ പിന്നെ പാട്ടുകളിലും കഥകളിലും ഒക്കെയുള്ള ഈ എവിടെയോ എന്തിനോ ആരെയോ എന്നുള്ള അക്ളിഷ്ടത ഒഴിവാക്കിക്കൂടെ?"
"ഒഴിവാക്കാം, പക്ഷെ ആ വാക്കുകള്ക്ക് ഒരു പ്രത്യേക ശബ്ദഭംഗി ഉണ്ട്. രണ്ടു ഗുരുക്കൾ ചേർന്ന് വരുന്നത് കൊണ്ട് നീട്ടിപ്പാടാൻ കഴിയും."
"ഹോ, രണ്ടു ഗുരുക്കന്മാരൊക്കെ ആയാൽ പിന്നെ എപ്പോൾ വഴിതെറ്റി എന്ന് പറഞ്ഞാൽ മതി. ഒന്നും ഇല്ലാഞ്ഞിട്ടു തന്നെ ഈ പാട്. എന്റെ കഥയൊന്ന് എഴുതാമോ? ഗതികിട്ടാത്ത ഒരു ഗായകന്റെ?"
"അങ്ങനെയൊന്നു ഞാൻ എഴുതീട്ടുണ്ടു. എഴുതി ഗതി പിടിക്കാതിരുന്ന കാലത്ത് എന്റെ കഷ്ടത സ്വയം ഒരു ഗായകനിൽ ആരോപിച്ച് വികാരത്തള്ളിച്ച കൂടാനായി ഫസ്റ്റ് പേഴ്‌സണിൽ എഴുതി."
"അതെന്താ അങ്ങനെ?"
"എന്റെ കഥ, ഞാൻ എന്നൊക്കെ പറഞ്ഞു കഥ എഴുതുമ്പോൾ ശരിക്കും സംഭവിച്ചതാണെന്ന് വായനക്കാർക്ക് തോന്നും. അപ്പോൾ കൂടുതൽ റിയലിസം വരും. അങ്ങനെ വായനക്കാർ പെട്ടെന്ന് കഥാപത്രവുമായി താദാമ്യം പ്രാപിക്കും. എനിക്ക് നൊന്താൽ അവര് കരയും."
"വേര് ആരൊക്കെ ഉണ്ടായിരുന്നു ആ കഥയിൽ?"
"സാറും ഉണ്ടായിരുന്നു. എഴുതി ധാരാളം കാശുണ്ടാക്കുന്ന ഒരു സാഹിത്യകാരനായിട്ട്."
"കൊള്ളാമല്ലോ, ജീവിതവിധിയൊക്കെ സ്വയം എഴുതി തുടങ്ങിയോ? നീ നല്ല കാശുണ്ടാക്കുന്നു. ഞാനാണെങ്കിൽ ഈ ഹാർമോണിയം വിറ്റു വേണം അടുത്തമാസത്തെ വാടക അടയ്ക്കാൻ.
"അതൊക്കെ നമുക്ക് ശരിയാക്കാം. എന്റെ കഥയിൽ എന്റെയും കഥ ഇങ്ങനെ തന്നെ ആയിരുന്നു."
"അതെങ്ങിനെ ഊഹിച്ചെടുത്തു?"
"ഭാവന എന്നത് ദൈവത്തിന്റെ ചിന്തകളാണെന്ന് മഹാന്മാരാരോ പറഞ്ഞിട്ടുണ്ട്. ഇല്ലെങ്കിൽ ഇപ്പോൾ ഞാൻ തന്നെ പറയുന്നു. ദൈവമാണ് കഥയെഴുത്തുകാരൻ."
"അപ്പോഴേ വീക്ഷണകോണകമൊക്കെ വെറും കോണകം പോലെ. പേരിന് നാണം മറയ്ക്കാൻ മാത്രം."
"അല്ലാ, ഒരു കഥ ഏതെങ്കിലും ഒരു വീക്ഷണ കോണിൽ നിന്നേ പറയാവൂ. മിക്സ് ആയിപ്പോകാൻ പാടില്ല."
"ഞാൻ എന്റെ കഥ എഴുതിയാൽ അത് ലതികയുടെ കഥയായി പോകും. അവളുടെ ചിന്തകളും എല്ലാം എനിക്കറിയാമായിരുന്നു. അതിന് ദൈവവും ഭാവനയും ഒന്നും വേണ്ടാ."
"അന്ന് ഞാൻ എഴുതിയ കഥയിൽ ലതികയും ഒരു കഥാപാത്രമായിരുന്നു. പക്ഷെ അതിന്റെ ഒടുവിൽ നിങ്ങൾ വിവാഹിതരാവുകയാണ്. ഞാനാണ് ഒന്നാം സാക്ഷി. കാശുള്ള കഥാപാത്രത്തിന് അതൊക്കെ സാധിക്കും. അതാ അങ്ങനെ എഴുതേണ്ടി വന്നത്."
സാറിന്റെ കണ്ണുകൾ നിറഞ്ഞോ എന്ന് സംശയം. ഇനി ആ വിഷയം പറയേണ്ടെന്ന് ഞാൻ കരുതി. കുറെ നേരം ഞാൻ മിണ്ടാതെയിരുന്നു.
"നീ പിന്നെയെങ്ങാണം അവളെ കണ്ടോ?"
"ഇല്ല. പാലക്കാട്ടല്ലേ കെട്ടിച്ചു വിട്ടത്."
"പാലക്കാടല്ല, വടകര."
ഒരിക്കൽ വടകരയിൽ ഒരു സ്‌കൂളിന്റെ വാർഷികത്തിന് പ്രസംഗിക്കാൻ ചെന്നപ്പോൾ ലതികയെ കണ്ട കാര്യം ഞാൻ മറച്ചു വെച്ചു.
ദൈവത്തിന്റെ ചിന്തകൾ നമ്മുടെ ഭാവനയാകാം. പക്ഷെ നമ്മുടെ ഭാവന ദൈവത്തിന്റെ ചിന്തയാകില്ലല്ലോ.
ഹാര്മോണിയത്തിൽ വിരൽ അമർത്തി സാർ പാടാൻ തുടങ്ങിയിരുന്നു.
നക്ഷത്രങ്ങൾ ണ് നിറഞ്ഞ നീലാകാശത്ത് കൂടി നീന്തി നടക്കുന്ന തോന്നലുണ്ടാക്കുന്ന ആ രാഗത്തിൽ
ദർബാരി കാനഡ.

No comments:
Post a Comment