Total Pageviews

Sunday, December 13, 2020

കാലാന്തരം 

വണ്ടി കന്റോണ്മെന്റിലെത്തിയപ്പോൾ തന്നെ മണി ഏഴായി. ഇനി പത്ത് മിനിറ്റെങ്കിലും എടുക്കും മജെസ്റ്റിക്കിലെത്താൻ. തിരിച്ചുള്ള ട്രെയിൻ രാത്രി ഒമ്പതുമണിക്ക്. പന്ത്രണ്ടു മണിക്കൂറിലധികമുണ്ട് അത് മതിയാകുമെന്ന് തോന്നുന്നു. 

ബൈക്കിരിക്കുന്നത് ബസനഗുഡിയിലാണ് ഇവിടെ നിന്ന് ഇരുപത്തിയഞ്ചു കിലോമീറ്ററെങ്കിലും കാണും. ആദ്യം വണ്ടി കാണണം. അത് കഴിഞ്ഞിട്ട് ജോർജ്ജ് സാറിന്റെ വീടന്വേഷിക്കത്തൽ മതി. അത് കനകപുരയിൽ. പണ്ടത്തെ കോലാർ.

ജോർജ്ജ് സാർ കോളേജ് പ്രൊഫസറായിരുന്നു. കുറെ വർഷം മുൻപ് റിട്ടയർ ആയി. പ്രൊഫെസ്സർമാർ ഡീല് ചെയ്യാൻ പ്രയാസമുള്ളവരുടെ കൂട്ടത്തിൽ വരും. സെയിൽസ്‌ഡീഡിൽ അയാളുടെ ഒപ്പു വാങ്ങിയാൽ ഉടനെ മടങ്ങാം. അത് സാധിച്ചില്ലെകിൽ ഷാഹുൽ ചിലപ്പോൾ കളിയാക്കും. പക്ഷെ അവനൊരു പ്രശ്നവുമില്ല. ഇത് പോയാൽ വേറൊന്ന്.

സകല ചെലവും ഷാഹുലിന്റെ വകയാണ്. പോരെങ്കിൽ സഹായത്തിന് ഒരു  കിളിയേയും അറേഞ്ച് ചെയ്തിട്ടുണ്ട്. മാധവി.  അവളെന്നെ സഹിക്കുമോ ഞാനവളെ ചുമക്കേണ്ടി വരുമോ എന്ന് കണ്ടറിയണം. ഫേസ്ബുക്കിലെ സെൽഫിയും പോസ്റ്റുമൊക്കെ കണ്ടിട്ട് ഒരു പ്രതീക്ഷയ്ക്ക് വകയുണ്ട്.

വണ്ടി വാങ്ങാൻ തമിഴ്‌നാട്ടിൽ പോകുമ്പോൾ രവിയേയും കണ്ണനേയുമാണ് കൂട്ടാറുള്ളത്. അവർക്കാണെങ്കിൽ വണ്ടിയെക്കുറിച്ചും പിന്നെ കുറച്ചൊക്കെ നെഗോഷ്യേറ്റ് ചെയ്യാനുമറിയാം. പക്ഷെ അവർക്ക് ബാംഗ്ളൂർ വലിയ പിടിയില്ല.

വണ്ടി കണ്ടാലുടൻ അതിന്റെ ഫോട്ടോ എടുത്ത് വാട്ട്സ്ആപ്പ് ചെയ്യണം ഷാഹുലിന്‌ ചില നിർബന്ധങ്ങളൊക്കെയുണ്ട്. എന്ത് തീരുമാനവും എടുക്കാനുള്ള സ്വാതന്ത്ര്യം തന്നിട്ടുണ്ടെന്നൊക്കെ പറയും . വെറുതെയാ . അവസാനവാക്ക് അവന്റെയാ 

"അതേ അളിയാ. ഇതൊക്കെ ഒരു ഇന്റയൂഷനാ. നെഗോഷ്യേഷന്റെ ഫൈനൽ മോമെന്റിൽ ഒരു ട്രാൻസ്. അന്നേരം ഒരു ഡിസ്റ്റ്ബിങ്ങ് തോട്ടു പോലെ തോന്നിയാൽ വിട്ടേക്കണം. അതുകൊണ്ടാ അല്ലാതെ പിന്നെ നിന്റെ ജഡ്ജ്മെന്റിൽ എനിക്ക് വിശ്വാസമില്ലാഞ്ഞിട്ടാണോ? കഷ്ടം!"

അവനോടു തർക്കിക്കാൻ തോന്നില്ല. കഴിഞ്ഞവർഷം പന്ത്രണ്ടു ലക്ഷം വെറുതെ കയ്യിൽ വരുന്ന ഒരു ലാൻഡ് ഡീൽ ഈച്ചയെ ആട്ടുന്ന പോലാണ് അവൻ തട്ടിക്കളഞ്ഞത്. അന്നതിന് കൈകൊടുത്ത രാജശേഖരൻ ഇപ്പോഴും ഒളിവിലാ.

സ്റ്റേഷന് പുറത്തു അധികം കാത്തുനിൽക്കേണ്ടി വന്നില്ല. മാധവി വന്നു. എന്തായിത്! ഹാർലിയോ? കിളി കൊള്ളാമല്ലോ!

  വണ്ടിക്ക് ചേരുന്ന വേഷം. വൈറ്റ് പോക ഡോസുള്ള ഡാർക്ക് റെഡ് ഫ്രീഫ്‌ളോയിങ്ങ് ഡിവൈഡഡ് സ്കർട്ട്. ഒട്ടും ചേര്ത്ത് ഒരു ഡെനിം ഫുൾ സ്ലീവ് ഷർട്ട് . തലമുടിയിൽ എന്തൊക്കെയോ കാട്ടിക്കൂട്ടിയിരിക്കുന്നു . അതിനിടയിലൂടെ ശംഖുവരയനെപ്പോലെ ഒരു നീളമുള്ള ഹെയർ ബാൻഡ് ഇഴഞ്ഞു നടക്കുന്നു. ഷെർലോക് ഹോംസിന്റെ മെത്തേഡ് വെച്ച് അവൾക്ക് എന്തായിരിക്കും ജോലിയെന്ന് ഊഹിച്ചു നോക്കി. ഫൈവ് സ്റ്റാർ ഹോട്ടലിൽ പാമിസ്റ്റ് ആയിരിക്കണം. 

വെറുതെയല്ല ഷാഹുൽ ഇവളെ തന്നെ സജസ്റ്റ് ചെയ്തത് 

 "എടാ നിനക്ക് കാശല്ലേ വേണ്ടതുള്ളൂ. നീ ആ കിളിയുമായിട്ട് അവിടെ മൊത്തം കറങ്ങിക്കോ. അവള് സമ്മതിച്ചാ നീയാവളുടെ കൂടെ രണ്ടു ദിവസം പൊറുത്തിട്ടു വന്നാൽ മതി. എല്ലാം എന്റെ ചെലവ്. പക്ഷെ തിരിച്ചിവിടെ വരുമ്പോൾ ഈ സെയിൽസ് ഡീഡിൽ ഒരൊപ്പ് വേണം. മാധവീടെയല്ല ജോർജ്ജ് സാറിന്റെ."

 

"വ്ലല്ലോം നടക്കുവോടാ. അതോ അന്ന് പെരുമ്പാവൂര് പോയി കാത്തുകെട്ടിക്കിടന്നപോലെയാവുമോ?"

"എനിക്കെങ്ങനെയറിയാം? ഓരോരുത്തന്റെ സമയം പോലെയിരിക്കും . അവള് വളരെ ഫ്രീയാ. ഒരാനയാ. ങ്ങും ങ്ങും കാണാനല്ല.  കൊണ്ടുനടക്കാൻ. മുടിച്ചു പണ്ടാരമടക്കും. അങ്ങനിങ്ങാനൊന്നും ആർക്കും വീഴുന്ന  സാധനമല്ല. പിന്നെ കണ്ടാലുടൻ ആ മൊഞ്ചത്തീടെ ഒരു ഫോട്ടോ എടുത്ത് വാട്സാപ്പ് ചെയ്തേക്കണം."

മൊഞ്ചത്തിയെന്നൊക്കെ ഷാഹുല് സാധാരണ വിളിക്കുന്നത് വിന്റേജ്കാറുകളെയും ബൈക്കുകളെയുമാണ്. അവന്റെ ബീവി മാരെപ്പോലും അവൻ ജന്തുവെന്നു ശവമെന്നുമേ വിളിക്കാറുള്ളൂ. പിന്നെ സ്നേഹം കൂടിയാൽ സാധനമെന്നും വിളിക്കും. സാധനമെന്നൊക്കെ വിളിക്കുന്നത് മോശമല്ലേ എന്നൊരിക്കൽ ചോദിച്ചപ്പോൾ "പിന്നെ ചരക്കെന്ന് വിളിക്കുന്നത് പഴേ ഫാഷനല്ലേ. ഞാൻ ഇത്തിരി മോഡേണാ' എന്നായിരുന്നു ഉത്തരം. 

അവനെന്നെ വിളിക്കുന്ന പേര് അവനു തന്നെയാ കൂടുതൽ ചേരുന്നത്-- കലഹിമാറ് 

അവന്റെ ക്രെഡിറ്റ് കാർഡും തന്നാ വിട്ടിരിക്കുന്നത് പന്നി! കാശു വല്ലോം കാണുമോ എന്തോ. രണ്ടാമത്തെ അമ്മായിയപ്പൻ കൊടുത്ത് ഡസ്റ്ററ് രജിസ്‌ട്രേഷൻ കഴിഞ്ഞ് മടങ്ങി വരുന്ന വഴിക്ക് അങ്ങേരെ ഇറക്കി വിട്ടു കച്ചവടമടിച്ച റാസ്‌കലാണ് !


"അതെ നമ്മളെങ്ങാനൊള്ള കന്നാലിയാണെന്ന് തൊടക്കത്തിലെ അങ്ങ് പഠിപ്പിച്ചു. പിന്നെ ഇടയ്ക്കിടയ്ക്ക് ക്‌ളാസ്സു വേണ്ടല്ലോ. "

ഷാഹുൽ ഇവൾക്ക്  കാര്യമായ ഹെൽപെന്തോ ചെയ്തു കൊടുത്തിട്ടുണ്ട്. അല്ലെങ്കിൽ അവൻ വിളിച്ചു പറഞ്ഞയുടനേ ഒരു മുന്പരിചയവുമില്ലാത്ത ഒരാളുടെ കൂടെ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ഒരു ജോർജ്ജ് സാറിനെ തപ്പാൻ  പുറപ്പെടുകയില്ല . ഇത്രയും അപ്‌ടൗൺ ആണിവളെന്നു അറിഞ്ഞിരുന്നില്ല. ഈ എക്സിക്യൂട്ടീവ് വേഷത്തിലൊന്നും വരരുതായിരുന്നു. പിന്നെ ഇവളെ മാത്രമെ കണ്ടാൽ പോരല്ലോ.

ഒരു അഗ്രസ്സീവ് ബോഡി ലാംഗ്വേജ് ഉണ്ടെങ്കിലും ആള് റിസർവ്ഡ് ആണ്. ഒന്നും നടക്കുമെന്ന് പ്രതീക്ഷിക്കേണ്ട . ആ ജോർജ്ജ് സാറിനെയെങ്കിലും കണ്ടെത്തതാണ് കഴിഞ്ഞാൽ ഭാഗ്യം . ഇല്ലേൽ ഈ എക്സെൻസൊക്കെ ഷാഹുലിന് തിരിച്ചുകൊടുക്കണം അവൻ വാങ്ങില്ല . ചിലപ്പോൾ തെറി വിളിച്ചാലുമായി.

ട്രാഫിക്ക് സിഗ്നലിൽ ചവിട്ടി നിർത്തി പെട്ടെന്ന് പിന്നെലേയ്ക്ക് തിരിഞ്ഞവൾ ചോദിച്ചു, "ബ്രേക്ക്ഫെസ്റ്റ് എങ്ങിനാ?"

ഫ്രഞ്ച് പെർഫ്യൂമിന്റെ കുളിരുള്ള ഗന്ധം. 

"അത് ... മാധവി കഴിച്ചോ?"

"ഇല്ല ഞാൻ യൂഷ്വലി ബ്രേക്ക് ഫെസ്റ്റ് സ്കിപ്പ് ചെയ്യും. ബട്ട് എനിക്കൊരു ബ്ലാക്ക് ടീ വേണം. ആൻഡ് യു സിങ് എവേ യുവർ ബ്രേക്ക് ഫെസ്റ്റ്. നമുക്ക് അഡോണായിൽ നോക്കാം. അവിടെ തിരക്ക് കാണില്ല. ഗുഡ് പ്ളേസ് "

കെമ്പ ഗൗഡ കഴിഞ്ഞതും അവൾ വണ്ടി ഇടതുവശത്തേയ്ക്ക് വെട്ടിച്ചു കയറ്റി . പ്രതീക്ഷിച്ചില്ല. അവളുടെ വലതു തോളിൽ പിടിക്കേണ്ടി വന്നു 


അഡോണയെന്ന ബോർഡ്ഡ് വായിക്കാൻ പ്രയാസപ്പെട്ടു. ഗ്രീക്ക് ലിപിയാണെന്നു തോന്നും .  പക്ഷെ ഇംഗ്ലീഷ് തന്നെയാണ് .

ബൈക്ക് വെയ്ക്കാൻ കഷ്ടിച്ച് സ്ഥലമുണ്ട് . ഞാനിറങ്ങി മാറിനിന്നു. എത്ര അനായാസമായാണ് അവൾ ആ പടക്കപ്പൽ സെന്റർ സ്റ്റാൻഡിലിടുന്നത്.

ഓർഡർ കൊടുത്ത ഉടനെ ബ്ലാക്ക് ടീ വന്നു. ദോശയ്ക്ക് പിന്നെയും സമയമെടുത്തു 

ഞാൻ ചുറ്റുമൊന്ന് കണ്ണോടിച്ചു. മിക്കവരുടെയും പ്ളേറ്റിൽ ഇഡ്ഡലിയാണ് .

ഇവിടുത്തെ ദേശീയ ഭക്ഷണം സാമ്പാറാണെന്നു തോന്നുന്നു . ദോശയും ഇഡ്ഡലിയുമൊക്കെ അതിനുള്ള എക്സ്യൂസുകൾ മാത്രമാണ് . 

വെയിറ്ററെ തിരിച്ചു വിളിച്ച് ഞാനും ഒരു ബ്ലാക്ക് ടീ വരുത്തി . മിന്റഡ് ബ്ലാക്ക് ടീ. കൊള്ളാം . ബിയറിന്റെ നിറം .

"യു വേർ ബോൺ ഹിയർ?" എന്തെങ്കിലും ചോദിക്കണമല്ലോ 

"നോ , ഞാൻ ജനിച്ചത് കൊച്ചിയിലാ."

" യു മീൻ ഫോർട്ട് കൊച്ചിൻ?"

"അല്ല , മട്ടാഞ്ചേരിക്കിപ്പുറം. പള്ളിപ്പടി."

"അറിയാം ഷാഹുലിന്റെ മാമയുടെ വീട് അവിടാ "

അവന്റെ പേര് പറഞ്ഞപ്പോഴാണ് ഒരു കാര്യം ഓർത്തത്. ബാഗുതുറന്ന് ഷാഹുൽ തന്ന പേപ്പറെടുത്ത് അവൾക്കു നേരെ നീട്ടി.

കപ്പു താഴ്ത്തി വെച്ചിട്ടു അവള തെടുത്ത് വായിച്ചു 

"ഇതെന്താ രണ്ടു അഡ്രസ്സ്?"

പേപ്പറിൽ തൊട്ടു കാണിച്ചു കൊണ്ട് പറഞ്ഞു, "ഇവിടെയാ വണ്ടി . അയാളുടെ ഫ്രണ്ടിന്റെ വീട്ടിൽ. വീ നീഡ് ട്ടോ ചെക്ക് ഇറ്റ് ഔട്ട്. ഓണറുടെ വീട്ടിൽ അത് കഴിഞ്ഞു പോയാൽ മതി. ദാറ്റ് ഈസ് ദി സെക്കൻഡ് അഡ്രസ്സ്."

"ഓ ഇത് രണ്ടും സിറ്റിയുടെ രണ്ടു വശത്തതാണല്ലോ. ബസനഗുഡി, അത് ദൂരമല്ല. ബട്ട് വീ ഹാവ് റ്റു   കട്ട് ത്രൂ ദി സിറ്റി ഇൻ ദി മോർണിംഗ് ട്രാഫിക്ക്. കനകനഗർ ഓ ദാറ്റ് ഈസ് ഫാർ ഓഫ്. പക്ഷെ നല്ല സ്ഥലമാ . ഞങ്ങൾ ആദ്യം അവിടെയാ വീട് നോക്കിയത്. പണ്ടിത് കോലാറായിരുന്നു . ഗോൾഡ് മൈൻസ് . അപ്പൊ ആദ്യം ബസനഗുഡി. പിന്നെ മടങ്ങിവന്ന് ലഞ്ച് കഴിച്ചിട്ട് കനകനഗർ . ഗുഡ് "

അപ്പോളിവൾ സംസാരിക്കും. ജോർജ്ജ് സാറിന്റെ വീട് ദൂരെയാണ്, കോലാർ . നല്ല സ്ഥലമാണെന്ന് കേട്ടിട്ടുണ്ട്. കുറച്ചു സമയമെടുക്കും. ഓ ആറുമണിക്കൊന്നും ഇവളെ വിടണ്ട . എട്ടു മണിയാവട്ടെ . രണ്ടുമണിക്കൂർ ഗ്രെയ്സ് ടൈം. 

ദോശ വയറു നിറഞ്ഞില്ല . രണ്ടു ഇഡ്ഡലി കൂടി കഴിക്കണമെന്നുണ്ട് . അവളെ നോക്കിയിരുത്തിക്കൊണ്ട് എങ്ങിനെ വലിച്ചുവാരിത്തിന്നും! സഹിക്കുക തന്നെ. ബ്രാഞ്ചിനാകട്ടെ ഇനി.

ബില്ലിൽ അധികം തുറിച്ചു നോക്കിയില്ല . ക്രെഡിറ്റ്  തന്നെ പേ ചെയ്തു . വണ്ടിയുടെ കാര്യം ശരിയായില്ലെങ്കിൽ ഇതിനൊക്കെ ഞാൻ സമാധാനം പറയേണ്ടി വരും .

മാധവി തിരക്കിട്ടു ഫോൺ ചെയ്യുകയാണ് . പേന കൊണ്ടെന്തോ എഴുതിയെടുക്കുന്നുമുണ്ട് . പേനയുടെ വെളുത്ത ക്യാപ്പ് ചുവന്ന ചുണ്ടുകൾ കൊണ്ട്  പിടിച്ചിരിക്കുന്നു . സൊ സെക്സി . ആരുടെയോ അഡ്ഡ്രസ്സ്‌ എഴുതിയെടുക്കുകയാണ് . 

"റൂട്ട് ചോദിച്ചറിയണോ ?"

"നോ നീഡ് . അതെല്ലാം ഇവിടെയുണ്ട് . 

ഫോണിന്റെ ഡിസ്പ്ലേ തൊട്ടു കാണിക്കുന്നു . ഗൂഗ്ൾ മാപ്പ് .

 






 


Wednesday, November 25, 2020

 On a Winter NIght

Every year, on the last Friday and Saturday in December, the church celebrates its annual day. It is well attended by many no matter what their faith is.

On Saturdays, after the night falls, a procession starts from two village corners and reaches the church after going around the town for a full two hours. 

 Where the procession begins, boys with colourful flags flank the road. On ten-fool long sticks the colourful flags wave in the night wind. The colours of the flags on either side should match, that is the rule.

Behind these boys the drummers line up. Followed by them the holy idols Thand the band sets come one after the other. They are followed by the devotees, a few of them holding decorative umbrellas, again coordinated according to the flags they hold. All the others bring up the rear guard as  crowd


 
ഇവർക്കു പിറകിലാണ് ചെണ്ടമേളക്കാർ. തുടർന്ന് വിശുദ്ധരുടെ രൂപങ്ങളിൽ ഓരോന്ന് ഇടകലർന്ന്. ബാൻഡ് സെറ്റ് രണ്ടെണ്ണം; ഒപ്പം  വിശ്വാസികൾ, മുത്തുക്കുടകൾ ഏന്തിയ വിശ്വാസികളുടെ കൂട്ടം റോഡിനിരുവശത്തുമായി കൊടിയുടെ നിറം പോലെ ക്രമത്തിൽ. ബാക്കി വിശ്വാസികൾ അടങ്ങുന്ന ജനസഞ്ചയം പദക്ഷിണത്തെ അനുഗമിക്കും.

ബാൻഡ് സംഘമുണ്ടെങ്കിലും ആഘോഷം പൊലിപ്പിക്കുന്നതു ചെണ്ടമേളക്കാർ തന്നെ.  

പ്രദക്ഷിണം പോകുന്ന വഴിവക്കിൽ ദീപാലങ്കാരങ്ങൾ പതിവാണ്. വഴിവിളക്കുകൾക്ക്‌ പുറമേ, പ്രദക്ഷിണത്തിനു വേണ്ടി പ്രത്യേകം സ്ഥാപിച്ചിട്ടുള്ള ട്യൂബ് ലൈറ്റുകൾ ഇരുവശത്തും...

രണ്ടു മണിക്കൂർ സമയമെടുത്തു പള്ളിയിലെത്തുന്ന നഗര പ്രദക്ഷിണത്തിന്റെ രണ്ടു വിഭാഗം ചെണ്ടമേളത്തിൽ ഒരു വിഭാഗത്തിൽ  അംഗമാണ് അയാൾ.

ദീർഘ നേരത്തെ ചെണ്ട വാദനം മൂലം വിയർത്തു കുളിച്ചാണ് അന്നയാൾ വീട്ടിലേയ്ക്ക് തിരിച്ചത്.  ധനുമാസ രാവിൻറെ കുളിരും നേർത്ത കാറ്റും അയാളെ ആശ്വസിപ്പിക്കാൻ കൂടെ നടന്നു.

നടപ്പാതയ്ക്കിരുവശത്തുമുള്ള വൈദ്യുതീകരിച്ച വീടുകളിൽ വൈദ്യുത ദീപാലങ്കാരങ്ങളും നക്ഷത്രങ്ങളും പുൽക്കൂടും; അല്ലാത്ത വീടുകളിൽ മുള കീറി വർണ്ണക്കടലാസ് ഒട്ടിച്ച കൃത്രിമ നക്ഷത്രങ്ങൾ; ഉള്ളിൽ ബൾബിനു പകരം മണ്ണെണ്ണ വിളക്കോ മെഴുകു തിരിയോ കത്തിച്ചു പ്രകാശിപ്പിക്കുന്നവ.

മനുഷ്യരിൽ എക്കാലവും കാണുന്ന ഉള്ളവനും ഇല്ലാത്തവനും എന്ന രണ്ടു വിഭാഗങ്ങളെ സൂചിപ്പിക്കുന്ന നക്ഷത്രങ്ങൾ. വൈദ്യുതി നിലയ്ക്കുമ്പോഴും ചില കൃത്രിമ നക്ഷത്രങ്ങൾ അങ്ങിങ്ങു മാത്രമായി മിന്നിക്കൊണ്ടിരിക്കും. കാറ്റടിച്ച് വിളക്കോ തിരിയോ ചരിഞ്ഞു കൃത്രിമ നക്ഷത്രം ഭാഗികമായി കത്തുന്നതും അസാധാരണ സംഭവമല്ല.

കുളിക്കുന്നതിനുമുമ്പായി കുട്ടികൾക്ക് വാങ്ങിയ മധുരപാലഹാരങ്ങളും ബലൂണും  കളിക്കോപ്പുകളും അയാൾ അവർക്ക് സമ്മാനിച്ചു.

ജീവിതം പൊതുവേ സുന്ദരമാണ്‌; സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആരെങ്കിലുമൊക്കെ കൂടെയുണ്ടെങ്കിൽ...

ഭാര്യ ആഹാരമെടുത്ത് വെക്കാനായി അടുക്കളയിലേയ്ക്ക് പോയി.തോർത്തുമെടുത്ത് അയാൾ പുറത്തേയ്ക്കിറങ്ങി

 ഓല മേഞ്ഞ കുടിലിനു മുമ്പിലൂടെ ഒഴുകുന്ന കൈത്തോടിൽ ഇറങ്ങി അയാൾ മേലു കഴുകി.

കുടിലുനുള്ളിൽ കുട്ടികൾ അവർക്ക് ലഭിച്ച കളിക്കോപ്പുകളുമായി കളികളിൽ തുടങ്ങിയതിന്റെ കോലാഹലം അയാളെ തേടിയെത്തി.
മണ്ണെണ്ണ വിളക്കുമായി അവളെത്തി വരമ്പത്ത് അയാൾക്ക് കൂട്ടിരുന്നു.

അയാളുടെ  ജീവിതം പങ്കിടാൻ കൂടെ കൂടിയ ജീവിത പങ്കാളി.

പള്ളിപ്പെരുന്നാളിന് അയാൾ കൊട്ടിയ ചെണ്ടമേളത്തെക്കാൾ സുന്ദരമായി അയാളുടെ ഹൃദയം അപ്പോൾ മിടിക്കുന്നുണ്ടായിരുന്നു


Monday, November 9, 2020

Grizzly Nights

 

"Enough dad, enough stories for tonight. I am feeling so sleepy. Let the bear too go to bed"

His daughter pressed her head on his left shoulder and laid her left hand on his chest. She tripped happily into her sleep in no time. 

He very lightly patted her back with his left hand and watched her eyeballs chasing her dreams cloistered under her eyelids.

Beyond the sleepless tea groves, a bear flung a grunt into the air. Or was it a growl he ejaculated? 

 

 He cocked his ears to listen to the noises from outside. Then he dived into himself and discerned a nameless shape lurking deep in there. His mind wanted to christen it a bear but he was sure it was no animal on its nocturnal stalking routine in deep forests.   

Shrouded in primordial darkness and reeking a putrid stench, a shapeless form entered his mind and permeated it, a shocking sensation. Its eyes were deeper than  the dark backwards and abysm of time and possessed an unpredictability as to what they might fall on and what it might pounce on. It looked beautiful and weird at once,

He identified it and called it a bear. The name smacked of a genetic relation.   

During his school days when he was doggedly hellbent on pursuing his studies a bear lumbered in along the dreary pathways of unbearable boredom. Before he could ward it off, it took him on a ride down the wild path to the grippingly seductive and deeply enchanting beauty of a brave new world.  . 

The golden valleys, silky meadows in eternal goosebumps, subtle oozes coming from deep within and a blue veined planet flaunting an uneven landscape. 

As he watched it like a windhover up in the sky, he knew he was about to swoop down on his classmate Rajani's imagined nudity. The bear which vanished in a landslide of thoughts, scampered back only now, its distant roar making its presence felt before it could be spied. 

He roused himself up and tried to get off the bed.

 "Dad!"  Disturbed in her sleep his daughter, slid closer to him as if he was her vanishing dream. Her bearhug restricted all his movements. As usual she dragged her left leg onto his thighs and dived deeper slid deeper into sleep.

First he moved her luxurious hair aside, softly yanked her away from his chest with his sturdy right hand and then placed her head carefully on the pillow. He drew the woolen blanket over her anklet adorned feet and bangled slender hands. Then, very quietly like a timid burglar, he planted a kiss on her forehead. 

Before he switched off the light, he bade good night to a his wife's photograph on the night stand. The fragrance wafting from the jasmine his daughter had offered to her mother in the photograph hung in the air like its loose garment.

"Good morning, dad!"

"Morning! If there is new school you have no problem in waking up early, right?" "

She was adorning with Jasmine flowers the picture on the night stand.

"Dad, your tea is here!"

He lost his cool when he saw on the night stand a cup of tea his daughter had prepared for him.

"Haven't I told you several times not to light the gas stove? Couldn't you wait till Janu Amna came?"

"Dad, today is her off day. She won't be coming."

Lazing in the inactivity of the holiday, he took the cup of tea and what towards the front of the house. His daughter's friends in the flower pots tossed their heads at him, acknowleding his presence. 

His daughter came out to collect flowers from the jasmine shrubs. He tried to stop her.

"Hey, why do you want to do that? reasons it's better to leave them on the plant?"

"I wants to make a big big garlands for my mother today."

heaving a sigh, thought of how his wife came into his life with the fragrance of jasmine flowers around her and how accompanied by flowers, she took her last journey and hid herself behind a framed picture.

He got up from the front of the house.

"Come, come in. So, Janu amma will not turn up today. we need to cook our own breakfast. Come and help me."

He started kneading the dough and asked his daughter to chop the vegetables.

Intrigued by how she takes after her mother

in hurrying with the kitchen chores, he went back to his memories.

"Dad, your eyes are twinkling. You thoughts about my mom, right?"

He made her huddle close to him. 

"Now that you have learnt to do all this, you should do it on your own. You should sleep alone too."

Her face fell. she marched out of the kitchen stamping her feet.

He laid the table for breakfast and went to take his bath. Even when he cane back his daughter had notvhad her breakfast. He looked for her and found her in the bedroom. He felt heartbriken to see her in tears. 

" Hey, what happened?"

Lifting her face in his hands, he found that the bed sheets had been sustained by drops of blood.

She looked like a burnt cat.

He wished Janu amma had turned up.  

After giving her supper and outting her to sleep in another room, he went tobhis bedroom and looked pleadingly at his wife's pucture. . 

The rea plantations were drenched in moonlight  then.   

He switched off the light.

He was awakened by the worms of a cheek on his left chest and an endearing coldness of a rather slender arm on his chest.

"Dad, I am scared to sleep alone. grizzly bears in my nightmare's  scare me.

let her lue close to him and patted her  on her back till she was deep in sleep. 

His ears picked up the wild roar of a grizzly bear on its nocturnal routines beyond the tea groves.

He got up in a start, opened the windows and listened.

Now he  roars were loud and clear. 

He kissed  who was in deep sleep, locked the door and came out.  

she was determined to hunt down the bear in the dark.

When her dad's warmth was not there anymore, the kittle girl woke up and looked for him all over the house.

she wondered what was beyond the firmly closed doors. At dawn, several people came and console her that her father would come back. 

Before they returned they insisted that she should lock her doors. 

It puzzled her it was the bears in her nightmares that she was scared of.  

Within  the safety of the locked doors, the little girl waited for her  father.



 


"

Tuesday, October 27, 2020

Revise

ഐക്യരാഷ്ട്രസഭ ശക്തിയാര്‍ജ്ജിക്കേണ്ടത്
കാലഘട്ടത്തിന്റെ ആവശ്യം

മാധവന്‍ ബി.നായര്‍ (പ്രസിഡന്റ്- ഫൊക്കാന)

ഐക്യരാഷ്ട്രസഭ (യുഎന്‍) അതിന്റെ 75-ാം വാര്‍ഷികത്തിലേക്ക് കടന്നിരിക്കുകയാണ് ഒക്ടോബര്‍ 24, 2020ന്. 1945 ല്‍ രൂപീകൃതമായ സംഘടന 2020 ആകുമ്പോള്‍ കൂട്ടായ്മയുടെ 75 വര്‍ഷങ്ങളാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.
``ഐക്യരാഷ്ട്രസഭ രൂപവത്കരിക്കപ്പെട്ടത് മനുഷ്യരാശിയെ സ്വര്‍ഗ്ഗത്തിലേക്ക് നയിക്കാനല്ല. മറിച്ച് നരകത്തില്‍ നിന്ന് അവരെ രക്ഷിക്കുന്നതിനായാണ്''- ഐക്യരാഷ്ട്രസഭയുടെ രണ്ടാമത്തെ സെക്രട്ടറി ജനറലായിരുന്ന ഡാഗ് ഹാമെര്‍ഷോള്‍ഡിന്റെ ഈ വാക്കുകള്‍ സംഘടനയുടെ നിയോഗം എന്താണെന്ന് വെളിപ്പെടുത്തുന്നു.
ഏഴരക്കോടിയോളം മനുഷ്യജീവന്‍ പൊലിഞ്ഞ യുദ്ധഭൂവില്‍ നിന്നാണ് ഐക്യത്തിന്റെ കാഹളവുമായി ഐക്യരാഷ്ട്രസഭ പിറവി കൊള്ളുന്നത്. രണ്ടാം ലോകമഹായുദ്ധത്തില്‍ രണ്ടരക്കോടിയോളം പട്ടാളക്കാരും അഞ്ചുകോടിയോളം സാധാരണക്കാരും കൊല്ലപ്പെട്ടപ്പോഴാണ് യുദ്ധങ്ങളുടെ നിരര്‍ത്ഥകതയെ കുറിച്ച് രാഷ്ട്രങ്ങളില്‍ അവബോധം ഉണരുന്നത്. 1945നു ശേഷം ലോകം മറ്റൊരു വിചാരധാരയിലേക്ക് മാറാന്‍ തുടങ്ങി. യുദ്ധങ്ങളില്‍ മേല്‍ക്കൈ നേടാമെന്നതല്ലാതെ ആരും ആത്യന്തികമായി ജയിക്കുന്നുമില്ല, തോല്‍ക്കുന്നുമില്ലായെന്നൊരു ബോധം രൂപപ്പെടാന്‍ തുടങ്ങി.
മനുഷ്യജീവിതവും അവസ്ഥകളും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള ചിന്തകള്‍ യുദ്ധാനന്തര ലോകത്ത് നിറയാന്‍ തുടങ്ങി. അതിന്റെ പര്യവസാനത്തില്‍ നിന്നാണ് ഐക്യരാഷ്ട്രസഭയുടെ പിറവി.
അമേരിക്കന്‍ പ്രസിഡന്റ് റൂസ് വെല്‍റ്റാണ് ഐക്യരാഷ്ട്രസഭ രൂപവത്കരിക്കാന്‍ മുന്‍കൈയെടുത്തത്. ഒന്നാം ലോകയുദ്ധത്തിന്റെ അന്ത്യത്തില്‍ രൂപവത്കരിക്കപ്പെട്ട ലീഗ് ഓഫ് നേഷന്‍സാണ് ഐക്യരാഷ്ട്രസഭയുടെ ആദിരൂപം.
മനുഷ്യകുലം നേരിടുന്ന ഭീഷണികളായ കാലാവസ്ഥാവ്യതിയാനം, ആഗോളതാപനം, മഹാമാരികള്‍, ഭക്ഷ്യക്ഷാമം, അഭയാര്‍ത്ഥിപ്രശ്‌നം എന്നിവ നേരിടുന്നതിനും രാഷ്ട്രങ്ങളെ ഏകോപിക്കുന്നതിലും പരസ്പര സഹായം വളര്‍ത്തുന്നതിലും ഐക്യരാഷ്ട്രസഭ നേതൃത്വപരവും മാതൃകാപരവുമായ പങ്കാണ് വഹിച്ചുപോരുന്നത്.
സമകാലിക ചരിത്രത്തിലും ഭൂമിയിലെ മനുഷ്യകുലത്തിന്റെ ജീവിതം കൂടുതല്‍ സ്വസ്ഥമാക്കാന്‍ ഒട്ടേറെ ദൗത്യങ്ങളിലാണ് യുഎന്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
 ഇസ്രയേല്‍- പലസ്തീന്‍ സംഘര്‍ഷം, കൊറിയന്‍ യുദ്ധം, സൂയസ് കനാല്‍ പ്രശ്‌നം, ഇന്ത്യ- പാക് സംഘര്‍ഷങ്ങള്‍, ഗള്‍ഫ് യുദ്ധം, തീവ്ര- ഭീകരവാദ പ്രശ്‌നങ്ങള്‍ എന്നിങ്ങനെ മനുഷ്യര്‍ക്ക് മനുഷ്യര്‍ തന്നെ സൃഷ്ടിക്കുന്ന ഭീഷണികളെ പരിഹരിക്കാന്‍ യുഎന്‍ നടത്തുന്ന ഇടപെടലുകള്‍ തീര്‍ച്ചയായും ഭൂമിയിലെ മനുഷ്യവാസത്തെ കൂടുതല്‍ സുരക്ഷിതമാക്കുന്നുണ്ട്.
പരിസ്ഥിതിക്ക് കാവലാളായി പ്രവര്‍ത്തിക്കുന്ന യു.എന്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍, സംരക്ഷിതയിടങ്ങളും ചരിത്ര പ്രാധ്യാനമുള്ളതുമായ  പൈതൃകയിടങ്ങളും നിര്‍മിതികളും സംരക്ഷിക്കാന്‍ നല്‍കുന്ന നേതൃത്വം, ഭക്ഷ്യപദ്ധതിയിലൂടെ 83 രാജ്യങ്ങളിലെ പത്തുകോടിയോളം കുട്ടികള്‍ക്ക് നല്‍കുന്ന താങ്ങും തണലും പ്രതിരോധ വാക്‌സിന്‍ വിതരണം, ദുര്‍ബല ഭരണകൂടങ്ങള്‍ നിലനില്‍ക്കുന്ന രാഷ്ട്രങ്ങളിലെ തെരഞ്ഞടുപ്പ് പ്രക്രിയകള്‍ക്ക് മേല്‍നോട്ടം വഹിക്കല്‍ തുടങ്ങി സാമൂഹിക സ്പര്‍ശമുള്ള ഒട്ടേറെ സേവനങ്ങളും നിര്‍വഹിക്കുന്നുണ്ട്.
ഐക്യരാഷ്ട്രസഭയ്ക്കും ഉപഘടകങ്ങളില്‍ പലതിനും ആസ്ഥാന സൗകര്യം നല്‍കുകയും 22 ശതമാനത്തോളം ചെലവ് വഹിക്കുകയും ചെയ്തുവന്നിരുന്ന അമേരിക്ക ഇപ്പോള്‍ യുഎന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലാത്തത് നിര്‍ഭാഗ്യകരമാണ്. യുഎന്നിന്റെ 75-ാം സമ്മേളനത്തില്‍ നടന്ന ചര്‍ച്ചകളുടെ പോക്കും ആശാവഹമായിരുന്നില്ല. കോവിഡ് 19 മഹാമാരിയെ നേരിടുന്നതിന് ലോകരാഷ്ട്രങ്ങളുടെ സഹകരണം ഉറപ്പാക്കാന്‍ സംഘടനയ്ക്ക് കഴിഞ്ഞില്ല എന്ന ആരോപണമാണ് പ്രധാനമായും ഉയര്‍ന്നത്. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ബ്രിട്ടന്റെ വിട്ടുപോകല്‍, ചൈന കാട്ടുന്ന ധാര്‍ഷ്ട്യം എല്ലാം തന്നെ യുഎന്നിന്റെ കെട്ടുറപ്പിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
കോവിഡ് 19 മഹാമാരി അനാഗോളീകരണത്തിന് തുടക്കമിട്ടിരിക്കുകയാണെന്ന ഒരു ധാരണയും പടരുന്നുണ്ട്. കൊറോണയുടെ വരവോടെ ലോകത്തെ മിക്ക രാഷ്ട്രങ്ങളും ഒറ്റപ്പെടലിന്റെയും സംരക്ഷണവാദത്തിന്റെയും പാതയിലേക്ക് നീങ്ങിക്കഴിഞ്ഞിരിക്കുന്നുവെന്ന തോന്നലും ശക്തമാണ്. ഈ സാഹചര്യങ്ങള്‍ യു.എന്നിന് അസ്തിത്വ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ലോകജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയെ ഇനിയും യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗമാക്കുന്നതില്‍ കാട്ടുന്ന അലംഭാവവും വിവേചനവും നേതൃപദവി കൈക്കൊള്ളുന്ന ശക്തികളുടെ അധര്‍മ്മണ്യമാണ് ചൂണ്ടിക്കാട്ടുന്നത്.
ഐക്യരാഷ്ട്രസഭയ്ക്ക് രൂപം നല്‍കിയിരിക്കുന്ന അടിസ്ഥാനമൂല്യങ്ങള്‍ മാനിച്ച് ബഹുരാഷ്ട്ര വാദം നിലനില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ലോകസമാധാനത്തിനും തിരുത്തല്‍ ശക്തിയായും ഐക്യരാഷ്ട്രസഭ കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച് നിലനില്‍ക്കേണ്ടത് മാനവസമൂഹത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് അനിവാര്യമാണ്.

Friday, September 4, 2020

 

 ജലസമാധി 

ഓണത്തിന് എല്ലാ വർഷവും വരുന്നത് പോലെ ചേച്ചിയും കിച്ചു അളിയനും വന്നു. ഇതെന്റെ മൂത്ത ചേച്ചിയാണ്, രാധ. ഇവളെക്കുറിച്ച് ഞാൻ നേരത്തെയും ഒരുകഥ എഴുതിയിട്ടുണ്ട്. അവളെഴുതിയ ഒരു കവിത സ്‌കൂളിൽ പ്രശ്നമായതിനെക്കുറിച്ച്. ഇപ്പോൾ എഴുത്തതൊന്നും ഇല്ല. അളിയൻ ദമാമിലാണ്.

 ഇപ്രാവശ്യത്തെ അളിയന്റെ വരവിൽ എന്തോ ഒരു പ്രത്യേകത തോന്നി. എന്നോട് ഒരു പതിവില്ലാത്ത ഇഷ്ടം. നേരത്തെയൊക്കെ കണ്ടാലുടനെ ഉപദേശിച്ചു കൊല്ലുന്ന ആളാണ്. ഇതിപ്പോൾ എന്താണൊരുസ്നേഹം പെട്ടെന്ന്?

സദ്യയൊക്കെ കഴിഞ്ഞു അളിയൻ ഒരു സിഗരറ്റും  വലിച്ച്  എന്നെയും വിളിച്ച് പുഴക്കരയിലേയ്ക്ക് പോയി. പോയ വഴിക്ക് അശയിൽ കിടന്ന തോർത്തും ഞാൻ എടുത്തു.

കുറെ നൊസ്റ്റാൾജിയ ഡയലോഗൊക്കെ വന്നു 

"നിന്റെയൊക്കെ ഭാഗ്യമാടാ. ഇങ്ങനെ വീടും പുഴയും ഈ കാറ്റും."

ഞാനേറ്റു പിടിക്കാൻ പോയില്ല. ഇന്നാളിൽ വരെ പുച്ഛമായിരുന്നല്ലോ.

"ഇതൊക്കെ ഉള്ളൂ വ്യത്യാസം. അവിടമിപ്പോൾ ഒരു കൊച്ചു കേരളമാ. എന്തോരം എഴുത്തുകാരൊണ്ടെന്നോ?"

"എഴുത്തുകാരോ?"

"ങാ, ആടുജീവിതം എഴുതിയ ബെഞ്ചമിനില്ലേ. അയാൾക്ക് ഞങ്ങളൊരു സ്വീകരണം കൊടുത്തു>

"ബെന്യാമിനോ?

"ങാ അയാള് തന്നെ. നല്ല കൂട്ടമായിരുന്നു. സ്വാഗതം പറഞ്ഞത് ഞാനാ?"

"ആഹാ, അളിയൻ ഒരു സാഹിത്യകാരനായ കാര്യം ഞാനറിനിഞ്ഞില്ലല്ലോ!"

"അങ്ങനൊന്നുമില്ലെടാ. അതിൽ പിന്നെ ഞാനും വല്ലോമൊക്കെ കുത്തിക്കുറിക്കും."

എനിക്കാണെകിൽ ഈ കുത്തിക്കുറിക്കുക എന്ന വാക്ക് തന്നെ കേട്ടൂടാ. അതൊരു കപട വിനയമാണ്. ലോകോത്തര കൃതിയാണ് എഴുതുന്നതെല്ലാം എന്ന് കരുതുന്നവരാണ് മിക്കവാറും അങ്ങനെ പറയുന്നത്.

ഞങ്ങൾ തീയരാണെങ്കിലും അളിയൻ നായരാണ്. ചേച്ചിയുടെ അവസാനത്തെ പ്രേമം താലിയിൽ കുരുങ്ങി. ഇയാൾക്കാണെങ്കിൽ മേൽജാതി ആണെന്നുള്ള ഭാവവും ഉണ്ട്.

അളിയൻ അടുത്ത സിഗരറ്റ് എടുത്ത് കത്തിച്ചു. ഒരു മുന്നൂറു രൂപയുടെ സിഗരറ്റെങ്കിലും ഇയാൾ വലിച്ചു തീർക്കും. അത്ര വരുമാനമൊന്നും ഇല്ല താനും.

"ഞാനീയിടയ്ക്ക് അഘോരിദർശനം വായിച്ചു. ഹോ, അതൊക്കെയാ ഒരു ജീവിതം. ഇരുനൂറും മുന്നൂറും വയസുള്ളവരൊക്കെ ഉണ്ട് അവരുടെ കൂട്ടത്തിൽ. മൈൻഡ് കോൺട്രോളാണ് അവരുടെ മെയിൻ." ഞാൻ അളിയന്റെ കൈത്തണ്ടയിൽ നോക്കി. ഉണ്ട് മഞ്ഞച്ചരടൊക്കെ ഉണ്ട്.

മുസ്ലിം രാജ്യങ്ങളിലൊക്കെ പോയി മാടമ്പി ചമയാൻ നോക്കും. വല്ലവനും എടുത്തിട്ടു പെരുമാറും. അതോടെ വരും കാവിനിറമുള്ളൊരു ദേശസ്നേഹം. ഇതിപ്പോൾ സാഹിത്യവും ചേർന്നിട്ടുണ്ട്.

"അവിടൊന്നും ആരും സമ്മതിക്കില്ല, പക്ഷെ ഞങ്ങൾ എട്ടുപേര് ചേർന്ന് രഹസ്യമായി ഒരു ആര്ട്ട് ഓഫ് ലിവിങ് ക്ലാസ് തുടങ്ങി. പ്രഭാകരൻസാറാ എടുക്കുന്നെ. ഹോ എന്തൊരു നോളഡ്‌ജാ. ഒരു രക്ഷയുമില്ല. അമേരിക്കയിൽ ഏതോ യൂണിവേഴ്സിറ്റിയിൽ പുള്ളി ക്ലാസ്സെടുക്കാൻ പോയിട്ടുണ്ട്."

"ആഹാ, എത്ര കാലമായി? ഇപ്പോൾ എങ്ങനുണ്ട്?"

"ഓ ഞാനൊന്നും റെഗുലറല്ലെന്നേ. നമുക്ക് ഈ പണിയുടെ ഇടയിലെവിടെയാ സമയം! അങ്ങേരു പക്ഷെ ഭയങ്കര ഡെഡിക്കേറ്റഡാ. കവിതയും എഴുതും. സ്യമന്തകത്തിൽ ഇന്നാളി ഒരെണ്ണം വന്നാരുന്നു. എന്നാ കവിതയാ. മലയാളത്തിൽ വേറെ ആരും കാണത്തില്ല ഇങ്ങനെ എഴുതുന്നത്."

"ബെന്യാമിൻ വന്നപ്പോ ഡിന്നറിനു കൂടെയാ ഇരുന്നത്. നല്ല പാവം പുള്ളിയാ. ഇത്രേം അവാർഡൊക്കെ കിട്ടിയല്ലോ. അതിന്റെ അഹങ്കാരമൊന്നും പുള്ളിക്കില്ല. വേറെ വല്ലോരുമായിരുന്നേൽ എന്തൊരു ജാഡയായിരുന്നേനെ."

"ശരിയാ. ഒരു അവാർഡ് കിട്ടിയിരുന്നേൽ കുറച്ചു ജാഡ കാണിക്കാമായിരുന്നു എന്ന് എനിക്കും തോന്നാറുണ്ട്"

ഓ ഇയാളെ കളിയാക്കിയിട്ടു കാര്യമൊന്നുമില്ല. പൊട്ടനാ. തമാശയൊന്നും മനസ്സിലാവില്ല. പാവം രാധചേച്ചി. പിന്നെ ഒരു കാര്യമുണ്ട്. അവൾക്ക് ഇത് തന്നെ വരണം. എത്രയെണ്ണത്തിനെ തേച്ചതാ.

"എടാ, എനിക്കൊരു ഐഡിയ. ഈ ഗൾഫിലൊക്കെ പോയിട്ട്, എന്നല്ല, അതിന്റെ മാത്രമല്ല, എനിക്കും കുറെ അനുഭവങ്ങളൊക്കെയുണ്ട്. പച്ചയായ അനുഭവങ്ങൾ. അതൊക്കെ ഒരു നോവലാക്കിയാലോ? നിന്നോട് തന്നെ ഒരഭിപ്രായം ആദ്യം ചോദിക്കാമെന്ന് വെച്ചു. ഞാൻ ബെനിയാമിനോട് സൂചിപ്പിച്ചായിരുന്നു. പുള്ളി പറഞ്ഞു എഴുതാൻ."

"ഞാനും അതാ അളിയാ പറയുന്നെ. അളിയൻ എഴുതണം. അച്ഛനും ഇതറിഞ്ഞാൽ സന്തോഷമാകും."

"വീട്ടിൽ എന്റെ അച്ഛനോട് ഞാൻ പറഞ്ഞു. എം ടി യുടെ ഒരകന്ന ബന്ധമാ ഞങ്ങടെ മുത്തശ്ശി. നീ രണ്ടാമൂഴം വായിച്ചിട്ടുണ്ടോ."

"ഓ വായിച്ചു. വി കെ എൻ പറഞ്ഞതുപോലെ ഭീമൻ നായരുടെ കഥയല്ലേ. കൂതറ പുസ്തകം."

കിട്ടിയ അവസരം പാഴാക്കേണ്ടെന്നു കരുതി.

"കൂതറ പുസ്തകമോ? നിന്റെ വിവരക്കേടെന്നല്ലാതെ എന്ത് പറയാൻ. ജ്ഞാനപീഠമൊക്കെ ചുമ്മാ കിട്ടുമോ?"

"അതെനിക്കറിയില്ല. ബഷീറിന്റെ പാത്തുമ്മായുടെ ആടിന്റെ ഏഴയലത്ത് വരില്ല."

എം ടി നായരല്ലേ?  അളിയന് സഹിക്കുമോ!

"ഓ, പാത്തുമ്മായുടെ ആട്. വായിക്കാൻ രസമുണ്ടെന്നല്ലാതെ വേറെ എന്തൊന്നിരിക്കുന്നു. മുസ്ലിമായതുകൊണ്ടാണ് പേരെടുത്തത് എന്ന് ഗുപ്തൻ നായര് പറഞ്ഞല്ലോ"

"പോ അളിയാ. അങ്ങേരങ്ങാനൊന്നും പറഞ്ഞില്ല."

"എനിക്കറിയത്തില്ല. വാട്സാപ്പിൽ കണ്ടതാ. അതൊക്കെ പോട്ട്. നീയിതു പറ. എന്റെ കയ്യക്ഷരം കൊള്ളില്ല. നിനക്കറിയാമല്ലോ. ഏതു ആപ്പിലാടാ നീ എഴുതുന്നെ?" 

"ഞാൻ ആപ്പിലും കോപ്പിലുമൊന്നുമല്ല എഴുതുന്നെ. ലാപ്ടോപ്പിലാ."

"ഓ എനിക്ക് സ്പീഡൊന്നും ഇല്ല. വേറെ ഉണ്ടല്ലോടാ ഈ പറഞ്ഞുകൊടുത്താൽ എഴുതുന്ന പരിപാടി."

"ങ്ങാ അതുണ്ട്." 

"അതെങ്ങനാടാ?"
 

"അതിപ്പോ എല്ലാ ഫോണിലുമുണ്ട്."

ഞാൻ അളിയന്റെ ഫോൺ വാങ്ങി അതെങ്ങനെയെന്ന് കാണിച്ചു കൊടുത്തു. അളിയൻ ഒത്തിരി എക്സൈറ്റഡ് ആയി. പക്ഷേ വീട്ടുപേര് എഴുതാൻ നോക്കിയപ്പോൾ അത്ര എളുപ്പമല്ല എന്ന് മനസ്സിലായി. നീലാഞ്ജനം എന്നാണ് വീട്ടുപേര്.

"ഓ ഇതൊക്കെ പാടാ. ഞാനൊരു കാര്യം ചെയ്യാം. നോവൽ മുഴുവൻ വോയിസ് ക്ലിപ്പായി അയച്ചുതരാം. നീ അത് പ്ലേയ് ചെയ്തു ഈ എഴുതുന്ന പോലെ ആക്കിയാൽ മതി. വെറുതെ വേണ്ട. ചില്ലറ തരാം."

"അത് നടക്കില്ല. അങ്ങിനെ ഇത് വർക്ക് ചെയ്യില്ല."

"അതെന്താ?"

"ആ, എനിക്കെങ്ങനെ അറിയാം?"

"എന്നാ നീ അത് കേട്ട് ടൈപ്പ് ചെയ്തു താ. കാശൊക്കെ തരാം"

"എനിക്ക്  പഠിക്കാനുണ്ട്. ഫോണും കംപ്യൂട്ടറുമായിട്ടിരുന്നാൽ അളിയന്റെ അമ്മായിയച്ഛൻ എന്നെ കൊല്ലും. ഞാൻ പുറത്ത് കൊടുത്തത് ചെയ്യിക്കാം."

"ശരി അതുമതി. പേജിനു എത്രവെച്ചു കൊടുക്കണം?"

മുപ്പതുരൂപയ്ക്കും നാൽപ്പതുരൂപയ്ക്കുമൊക്കെ ചെയ്തു കിട്ടും. ഞാൻ ഒരു അടവെടുത്തു. ചുമ്മാ പുകച്ചു കളയുന്ന കാശല്ലേ. 

"പേജിനു അന്പതു രൂപയാ മലയാളം. മുന്നൂറു  പേജ് ആകുമ്പോൾ പതിനയ്യായിരം രൂപ."

"OK, സമ്മതിച്ചു. നീ തന്നെ ഒക്കെ സൂപ്പർവൈസ് ചെയ്തോണം. ഞാൻ ഇനി ക്രിസ്മസിന് വരും. അപ്പോൾ ഇറക്കണം"

"എന്തിനാ അളിയാ ഇങ്ങനെ കാശൊക്കെ ചിലവാക്കുന്നെ. വല്ല പ്രയോജനവും ഉള്ള കാര്യമാണോ?"
"അതൊക്കെ ഞാൻ അന്വേഷിച്ചെടാ. എങ്ങിനെ പോയാലും ഒരു എട്ടുപത്തു രൂപയൊക്കെ ഒരു മുന്നൂറു  പേജ് നോവലിന് കിട്ടുമെന്ന് ബെന്യാമിൻ പറഞ്ഞു. ഒരു രണ്ടു രൂപ പ്രിന്റിങ്ങിനു പോയാലും  ആറേഴു രൂപ കയ്യിൽ തടയില്ലേ?'

"അതൊള്ളതാ."

ഞാൻ ഉടുപ്പും ലുങ്കിയും ഊരിയെറിഞ്ഞു തോർത്തുടുത്തു.

"അളിയൻ പൊയ്ക്കോ. ഞാൻ അക്കരെ ഒന്ന് പോയിട്ടേ വരുന്നുള്ളു."

അതും പറഞ്ഞു ഞാൻ വെള്ളത്തിൽ ചാടി. 

ഇനിയിപ്പോ പൊങ്ങിയില്ലെങ്കിലും അത്രേയല്ലേ ഉള്ളൂ.

 

 

 

 

 

 

 


 

 

 

 

 



Wednesday, August 26, 2020

സ്ത്രീകളുടെ വാർഡ് 


റിധയ്ക്ക് അല്ലെങ്കിലും അറിയാമായിരുന്നു വീഗാലാൻഡൊന്നും നടക്കുന്ന കാര്യമല്ലെന്ന്. അതൊക്കെ എന്നേ അടച്ചു. ബാപ്പ വരുമ്പോഴേയ്ക്കെങ്കിലും തുറന്നാൽ മതിയായിരുന്നു എന്ന് അവൾ പ്രാരർഥിക്കാറുണ്ട്. സ്‌കൂളിൽ നിന്ന് പോയിട്ടുണ്ട്. അത് ഫൺ ആയിരുന്നു. എന്നാലും ബാപ്പയുടെയും ഉമ്മയുടെയും കൂടെ ഒന്ന് പോകണം. അതും ഫൺ തന്നെയായിരിക്കും . 


എന്നാലും ഉമ്മ ഇതെന്താ പതിയില്ലാതെ എറണാകുളത്തേയ്ക്ക്. മിക്കവാറും ഒഴിവു കിട്ടിയാൽ ഉപ്പുപ്പാനെ കാണാൻ ഓടുന്ന ആളാണ്. ബാപ്പയോട് പെർമിഷൻ ചോദിക്കുന്നതൊക്കെ അവൾ കേട്ടു. സൂക്ഷിച്ച് പോകണമെന്ന് ബാപ്പ പറയുന്നതും കേട്ടു. റിധയെ എവിടെയെങ്കിലും നിർത്തി തനിച്ച് പോയാ പോരേ എന്ന് അവളുടെ ബാപ്പ ചോദിച്ചതാണ്.  ഉമ്മ പാതി സമ്മതിച്ചതായിരുന്നു. റിധ വഴക്കുണ്ടാക്കി ബാപ്പയുടെ മനസ്സ് മാറ്റിയതാണ്. ഫോണിൽ കൂടി വഴക്കടിക്കാനൊക്കെ എന്ത് എഴുപ്പമാണ് എന്ന് റിധ ഓർത്തു. തല്ലും പിച്ചുമൊന്നും പേടിക്കണ്ട. ബാപ്പ ഇന്ന് വരെ തല്ലിയിട്ടൊന്നുമില്ല. എന്നാലും ഇനിയും തല്ലാമല്ലോ.


സമീറയും ആകെ സന്തോഷത്തിലായിരുന്നു. വീട്ടിനു പുറത്ത് തന്നെ ഇറങ്ങാൻ കഴിയാതെ ഇരിക്കുമ്പോഴാണ് ഇങ്ങനെയൊരു യാത്ര. റിധയുടെ ബാപ്പയുടെ കൂടെ ഇവിടെയെല്ലാം ആവശ്യത്തിന് കറങ്ങിയിട്ടുണ്ട്. എന്നാലും ഒറ്റയ്ക്ക് മോളേം കൊണ്ട്, എല്ലാ ഉത്തരവാദിത്തവും ഏറ്റെടുത്ത് ഇതാദ്യം.


ആശുപത്രിക്ക് അടുത്തെത്താറായതും ഗ്രീഷ്മ വിളിച്ചു. അവളുടെ അനിയത്തി രേഷ്മയെ ഗേറ്റിന്റെ അടുത്ത് നിർത്തിയിട്ടുണ്ടെന്നു. എങ്ങിനെ തിരിച്ചറിയും. ഗ്രീഷ്മയുടെ ഫോട്ടോ കണ്ടിട്ടുണ്ട്. ശബ്ദവും കേട്ടിട്ടുണ്ട്. രേഷ്മ എന്നൊരു അനിയത്തി ഉണ്ടെന്നു അവൾ പറഞ്ഞിട്ടുണ്ട്. ഒരു ഗ്രൂപ്പ് ഫോട്ടോ കണ്ടതായി ഓർക്കുന്നു. മുഖം ഓർക്കുന്നില്ല. 


റിഡയ്ക് യാത്ര ബോറായി തുടങ്ങി . വഴിയിൽ ഒന്നും കാണാനില്ല. കടകൾ എല്ലാം അടച്ചിരിക്കുന്നു. ഉമ്മയാണെകിൽ മൊബൈലിൽ നോക്കിയിരുപ്പാണ്. ഓ വരണ്ടായിരുന്നു. വീട്ടിൽ കുത്തിയിരുന്നു ഹോം വർക്ക് തീർത്താൽ വൈകിട്ട് സീരിയൽ കാണാമായിരുന്നു. ഇതിപ്പം ഒന്നും നടക്കില്ല. എവിടെ പോകുന്നെന്നോ എങ്ങോട്ടു പോകുന്നെന്നോ മാത്രം പറയുന്നില്ല. പറഞ്ഞാൽ പിന്നെ എന്ത് സർപ്രൈസ് എന്ന് പോലും. പിന്നേ ഈ കൊറോണ കാലത്ത് എന്ത് സർപ്രൈസ്! വെറുതെ കൊതിപ്പിക്കാൻ ഓരോന്ന് പറയുന്നതാ. കൂടെ വന്നത് പുള്ളിക്കാരിക്ക് ഇഷ്ടപ്പെട്ട മട്ടില്ല. ബാപ്പയുടെ മനസ്സിലെന്തുണ്ടായാലും മുഖത്ത് അങ്ങനെ കാണാം. ഇതങ്ങാനാണോ? ഇനി വല്ല ചുറ്റിക്കളിയുമാണോ. ഹേയ് ഉമ്മ അങ്ങനത്തെ ആളൊന്നുമല്ല. നല്ല കലിയും വാശിയുമൊക്കെ ഉണ്ട്. ഉമ്മാടെ വീട്ടിൽ  ഉമ്മയെ ഉപ്പൂപ്പായ്ക്ക് വരെ പേടിയാണ്. ബാപ്പയോടൊക്കെ വഴക്കിട്ടാൽ ഒന്നും രണ്ടും ദിവസമൊക്കെ ആരോടും മിണ്ടാതെ ഇരുന്നു കളയും. ആ നീണ്ട മൂക്കു കണ്ടില്ലേ. മുന്കോപക്കാരിയാ. പിന്നേ ആർക്കാ ഇപ്പൊ പേടി. 


രേഷ്മ ഗേറ്റിൽ തന്നെ പോകുന്നവരെയും വരുന്നവരെയും നോക്കി നിന്നു. തട്ടമിട്ടൊരു മൊഞ്ചത്തിയാണെന്നാണ് ചേച്ചി പറഞ്ഞത്. മുസ്ലിങ്ങൾ പൊതുവേ കാണാൻ നല്ല ചന്തമാണ്‌ ആണായാലും പെണ്ണായാലും. തട്ടമിട്ട എത്ര പേരാണ് വന്നും പോയുമിരിക്കുന്നത്. ഇത്രയും മുസ്ലീങ്ങളോ! വെയിലുകൊള്ളാതിരിക്കാൻ പിന്നെ മാസ്കിന്റെ  വൃത്തികേട് മറയ്ക്കാൻ എല്ലാരും ഷാള് വലിച്ച് തലയിലൂടെ ഇടുന്നതാവും. ഒരു സുന്ദരിക്കുട്ടിയും അമ്മയും സ്‌റ്റെപ്സ് കയറി വരുന്നു. ചെന്ന് ചോദിക്കാം. അമ്മയും സുന്ദരി തന്നെ.

"സമീറ?"

റിദ ഞെട്ടി അമ്മയുടെ പിന്നിൽ ഒളിച്ചു.

"അതെ, രേഷ്മ അല്ലേ?"

"അതെ ചേച്ചീ. വാ താഴത്തെ നിലയിലാ."

"മോളാണോ ചേച്ചീ?"

എന്തൊരു ചോദ്യം! അല്ല മോനാ. റിഥയ്ക്ക് ആ ചോദ്യം ഇഷ്ടപ്പെട്ടില്ല.

 റിധ ചുറ്റും നോക്കി. ആശുപത്രിയാണ്.

എന്താണ് അമ്മ പറയാതിരുന്നത്. ഇനി തന്നെ ഡോക്ടെറെ കാണിക്കാനാണോ. കഴിഞ്ഞയാഴ്ച ചെവിവേദന വന്ന് രാത്രിയിൽ കിടന്ന് വിളച്ചായിരുന്നു. രണ്ടു രാത്രി ഉറങ്ങിയില്ല അമ്മയെയും ഉറക്കിയില്ല.  ഇല്ല  അതൊക്കെ മാറി.

പല്ല് എടുക്കാൻ ആണെങ്കിൽ ഇവിടെവരെ വരേണ്ടല്ലോ.

ഈ ആശുപത്രികൾക്കൊക്കെ ഒരു മണമുണ്ട് ഉണ്ട്. വൃത്തി കൂടുംതോറും വൃത്തികെട്ട മണവും കൂടും.

അമ്മയും ആ ചേച്ചിയും സംസാരിക്കുന്നതിൽ നിന്നും ചേച്ചിയുടെ ചേച്ചിയെ കാണാനാണ് വന്നിരിക്കുന്നതെന്ന് റിധയ്ക്ക് മനസ്സിലായി. പാവം എന്തെങ്കിലും അസുഖമാണോ എന്തോ. വലിയ ആശുപത്രിയാണ്. അപ്പോൾ ചെറിയ കാര്യമൊന്നും ആയിരിക്കില്ല.

കാലിലൂടെ ഒരു പെരുപ്പ് മേലോട്ട് കയറി, തലകറങ്ങുന്നതുപോലെ തോന്നുന്നു. ചുറ്റും പച്ചനിറമാണ് നോക്കുമ്പോൾ എല്ലാം ചുവപ്പായി മാറുന്നുണ്ടോ?

നീണ്ട ഇടനാഴി എത്ര നേരമായി നടക്കുന്നു.

ഉമ്മയുടെ കയ്യിൽ പിടിച്ചു വലിച്ചു

എന്താടീ

ടോയ്ലറ്റിൽ പോകണം

അമ്മയും ചേച്ചിയും ചിരിച്ചു

ആ ചേച്ചി വന്നു കയ്യിൽ പിടിച്ചു

റൂമിൽ ടോയ്‌ലറ്റ് ഉണ്ട്. അവിടെ പോകാം .

തൊട്ടപ്പുറത്ത് തന്നെയായിരുന്നു റൂമും

വാതിൽ തുറന്നപ്പോൾ നല്ല പരിചയമുള്ള ഗന്ധം

ഉമ്മൂമ്മയേയും ഉമ്മയെയും കെട്ടിപ്പിടിക്കുമ്പോഴുള്ള നേരിയ ഗന്ധം ഇപ്പോൾ മുറിയിൽ നിറഞ്ഞു നിൽക്കുന്നു

മുറിക്കുള്ളിലെ കട്ടിലിൽ രേഷ്മ ചേച്ചിയെപ്പോലെ വേറൊരു ചേച്ചി ഇരിക്കുന്നു

കയ്യിലെ ഒരു വെളുത്ത ടവ്വലിൽ ഒരു പിഞ്ചുകുഞ്ഞ്.

റിധ അറിയാതെ തുള്ളി പോയി. ആ ചേച്ചി കുഞ്ഞിന് പാലു കൊടുക്കുകയാണ്. 

ഉമ്മ ചെന്ന് ആ ചേച്ചിയുടെ തോളിൽ കൈവെച്ചു , ഒരു കൈ കൊണ്ട്  ചേച്ചി അമ്മയുടെ കൈ കവിളിനോട് ചേർത്ത് പിടിച്ചു. 

"അമ്മേ, ഇത് സമീറ ഞാൻ പറയാറില്ലേ? "

"കുഞ്ഞിന്റെ  കൂടെ പഠിച്ചതാണോ?" 

" അല്ലമ്മേ ഇത് ഞാൻ ഫേസ്ബുക്ക് വഴി പരിചയപ്പെട്ടതാ. ഇന്നാ ആദ്യമായിട്ട് കാണുന്നെ"

"മോളെ മോൾക്ക് ടോയ്‌ലറ്റിൽ പോകണ്ടേ?" രേഷ്മച്ചേച്ചി ചോദിക്കുന്നു.

ഓ മറന്നു പോയി. റിധ വെറുതെ ടോയ്‌ലറ്റിൽ  പോയി സാനിറ്റൈസറുപയോഗിച്ച് കയ്യൊക്കെ കഴുകിയിട്ട് ഇറങ്ങിവന്നു.

കുഞ്ഞിൻറെ അടുത്ത് ചെന്ന് നോക്കി. കാലിലെങ്കിലും ഒന്ന് തൊടണം. റോസാപ്പൂവിന്റെ ഇതളുകൾ പോലെയുണ്ട് പാദങ്ങൾ.

"ഞാൻ പറഞ്ഞിരുന്നു അമ്മേ, ആശുപത്രിയിൽ നിന്നും വരണ്ട കൊറോണയെ ഉള്ള കാര്യമല്ലേന്ന് . ഇന്നലെ ഞാൻ പ്രസവിച്ചത് അറിഞ്ഞ ഉടനെ പറഞ്ഞു കാണാൻ വരുന്നുണ്ടെന്ന."

റിധ ഉമ്മയെ  നോക്കി. 

"മോളെ ഒന്ന് നീങ്ങിയെ ഉമ്മ വാവയെ ഒന്ന് എടുക്കട്ടെ ?"

റിധ അതെങ്ങനെ പറയുമെന്ന് കരുതി ഇരിക്കുകയായിരുന്നു. ഉമ്മ വാവയെ എടുത്താൽ കുറേക്കൂടി അടുത്തോട്ടു ചേർന്നു നിൽക്കാം.

കുറച്ചുകഴിഞ്ഞ് നേഴ്സ് വന്ന് കുഞ്ഞിനെ വാങ്ങിക്കൊണ്ടു പോയി.

എന്തോ മരുന്നു കൊടുക്കാൻ ഉണ്ട്.

കുഞ്ഞിനെ തിരിച്ചു കൊണ്ടു വരുന്നത് വരെ എല്ലാവരും ഓരോ വിശേഷങ്ങൾ പറഞ്ഞു കൊണ്ടിരുന്നു.

റിയയ്ക്ക് അൽഭുതം തോന്നി. ഫെയ്സ്ബുക്ക് വഴി മാത്രം പരിചയപ്പെട്ട ഉമ്മയുടെ സ്നേഹിത. കാണാൻ ഉമ്മയെ പോലെ തന്നെയുണ്ട്

നല്ല സുന്ദരി

വലുതാകുമ്പോൾ ഇതുപോലെ മുടി വെട്ടി ഇടണം. ബാപ്പ വരുമ്പോൾ പറഞ്ഞ്  ഉമ്മയുടെ മുടിയും ഇതുപോലെ വെട്ടണം.

കുറച്ചുകഴിഞ്ഞ് നേഴ്സ് കുഞ്ഞിനേയും കൊണ്ട് വന്നു

റബ്ബേ ഇഞ്ചക്ഷനായിരുന്നോ!

ഈ പിഞ്ചുകുഞ്ഞിനോ?

പിന്നെയും കാലിലൂടെ ഒരു പെരുപ്പു മേലോട്ട് കേറുന്നു

പിന്നെ അധികം താമസിയാതെ അവിടെ നിന്നും ഇറങ്ങി

കുഞ്ഞിനെ പുതപ്പിച്ചിരിക്കുന്നു ഫ്ലാനലിലേ ഒരു ഉമ്മ കൊടുക്കാൻ പറ്റിയുള്ളൂ

വീണ്ടും കാണാം എന്നൊക്കെ പറഞ്ഞാണ് ഇറങ്ങിയത് 

ഉമ്മയെ അവർക്കെല്ലാം ഒത്തിരി ഇഷ്ടമായി 

അല്ലെങ്കിൽ തന്നെ ആരാണ് ഉമ്മയെ ഇഷ്ടപ്പെടാതിരിക്കുന്നത് 

എന്നാലും എഫ് ബി യിൽ കണ്ട കൂട്ടുകാരി പ്രസവിച്ചപ്പോൾ കാണാൻ ഓടി വന്നു കളഞ്ഞല്ലോ

റിധ അമ്മയുടെ കൈ ദേഹത്തോട് ചേർത്തുപിടിച്ചു

ബസ്സിൽ മടങ്ങുമ്പോൾ  മുഖത്തിന് അടുത്ത് തന്നെ ഉമ്മയുടെ വലതു കൈ പിടിച്ചു 

നല്ല മണമുണ്ട്

മുല്ലപ്പൂവിന് പോലുമില്ലാത്ത മണം

ഉമ്മയുടെ മണം

ആ വാവയുടെയും മണം

Thursday, April 16, 2020


ഐസൊലേഷൻ വാർഡ്
°°°°°°°°°°°°°°°°°°°°°°
ആഗമനം
**********
യാതൊന്നും കയ്യിലില്ലാതെ, വസ്ത്രങ്ങൾ പോലും ഉരിഞ്ഞു മാറ്റി വേറെ ധരിച്ച്, മരണത്തിന്റെ വാതിൽ കടക്കുന്നത് പോലെ,  നിശബ്ദത തളം കെട്ടി നിൽക്കുന്ന ആ മുറിയിലേക്ക് നഴ്സുമാരുടെ അകമ്പടിയോടെ നടക്കുമ്പോൾ  ഭയത്തേക്കാളേറെ ആശ്വാസമാണ് രവിക്ക് തോന്നിയത്. പരിശോധനകൾ എല്ലാം കഴിഞ്ഞിരുന്നു. ഭീതിയോടെയും, സഹതാപത്തോടെയും നോക്കിയിരുന്ന വീട്ടുകാരുടെയും നാട്ടുകാരുടെയും കണ്ണുകളെ ഇനി പതിനാല് ദിവസത്തേക്കെങ്കിലും കാണേണ്ടല്ലോ. അതു മാത്രമായിരുന്നില്ല അയാൾ അറിയാതെ നെടുവീർപ്പിടാൻ കാരണം. എല്ലാ മനുഷ്യർക്കുമുള്ള ഒരു സംശയം അയാളുടെ കാര്യത്തിൽ മാറിക്കിട്ടിയിരുന്നു. മഹാമാരി അയാളെയും ബാധിച്ചു എന്ന് തീർച്ചയിക്കഴിഞ്ഞു. ഇനി സംശയത്തിനിനിടയില്ല. 
അത് വരെ അടഞ്ഞു കിടക്കുകയായിരുന്ന വാർഡിന്റെ വാതിൽ രവിക്കായി നഴ്‌സുമാർ തള്ളിത്തുറന്നതോടെ കട്ടിലിൽ കിടന്നിരുന്ന രോഗികളെല്ലാം ഏറെ പ്രതീക്ഷയോടെ തന്നിലേക്ക്  നോട്ടമെറിയുന്നത്  അയാൾ ശ്രദ്ധിച്ചു.  
സാധരണ വാർഡിൽ നിന്നും ഐസൊലേഷൻ വാർഡായി സ്ഥാനക്കയറ്റം കിട്ടിയ ആ മുറിയെ രവി മൊത്തത്തിലൊന്ന് വീക്ഷിച്ചു. കൃത്യമായ അകലത്തിലിട്ട കട്ടിലുകൾ. ഒറ്റ നോട്ടത്തിൽ തന്നെ മരണത്തെ കാത്തുകിടക്കുകായാണെന്നു തോന്നുന്ന രോഗികൾ. ജനലിൽ തൂക്കിയിട്ട കടും നീല നിറത്തിലുള്ള കർട്ടനുകൾ. എല്ലാംകൂടി വിഷാദത്തിന്റെയൊരു ഭാവം ആ വാർഡിന് പതിപ്പിച്ച് നൽകിയിരുന്നു. പക്ഷെ വരാമെന്നേറ്റ അതിഥി വന്നു കയറിയത് പോലെയായിരുന്നു അവിടെയുള്ളവർ രവിയെ സ്വീകരിച്ചാനയിച്ചത്. അവരുടെ ആതിഥേയത്വം കണ്ടാൽ ഏറെ നാളായി അവിടേക്കൊരു അതിഥി വന്നിട്ടെന്ന് തോന്നിപ്പോകും. നിത്യവും മരണത്തിന്റെ പുതപ്പണിഞ്ഞ് പലരും അവിടെന്ന് യാത്രപോകുന്നുണ്ടെന്നും, രോഗബാധിതരായ പുതിയ യാത്രക്കാർ മരണപാതയിലെ ആ  വഴിയമ്പലത്തിൽ തങ്ങാനെത്തുന്നുണ്ടെന്നും കഴിഞ്ഞ ദിവസങ്ങളിലെ  വാർത്തകളിലൂടെ രവിയറിഞ്ഞിരുന്നു. അങ്ങനെയൊരു യാത്രികനാണോ  താനെന്നും, ഇവിടെ നിന്നും പോവുക മരണത്തിന്റെ പുതപ്പണിഞ്ഞിട്ടാവുമോ എന്നൊക്കെ ആലോചിച്ച് തലപുണ്ണാക്കാൻ അവിടെയുള്ളവർ രവിയെ സമ്മതിച്ചില്ല . അവന്റെ കട്ടില് നിർണയിച്ച് കൊടുത്തും ഉപദേശ നിർദ്ദേങ്ങൾ നൽകിയും അവരുടെ കൂട്ടത്തിൽ രവിയേയും അവർ വേഗം ചേർത്തു കളഞ്ഞു .
പക്ഷെ മടുപ്പിന്റെ മുഖാവരണം ആ വാർഡ്‌ എടുത്തണിഞ്ഞത് ദിവസങ്ങൾക്കുള്ളിലായിരുന്നു. .ചിരിക്കാനും, ചിരിപ്പിക്കാനുമുള്ള ശ്രമങ്ങൾ സ്വയം സമാധാനിക്കാനുള്ളതായിരുന്നു എന്ന് രവിക്ക് വേഗം മനസിലായി. എല്ലാവരും അവരവരുടെ ചിന്തകളിൽ നഷ്ടപ്പെട്ട് സമയം പോക്കാൻ ഇഷ്ടപ്പെട്ടു. രവിയുടെ അടുത്ത കട്ടിലിൽ കിടന്നിരുന്ന വൃദ്ധൻ മാത്രം ഇടയ്ക്കിടെ എന്തോ മറച്ച് പിടിച്ച് വായിക്കുന്നുണ്ടായിരുന്നു. വാർഡിലേക്ക് വന്ന അന്ന് ചെറുതായൊന്ന് പരിചയപ്പെട്ടു എന്നല്ലാതെ പിന്നീടൊന്നും ഇരുവരും സംസാരിച്ചിട്ടുണ്ടായിരുന്നില്ല.
വെളള പുതപ്പിച്ച നിലയിൽ കോലായയിൽ നീണ്ടു നിവർന്നു കിടക്കുന്ന രംഗം സ്വപ്നത്തിൽ കണ്ട് ഞെട്ടിയുണർന്ന രാത്രിയിലാണ് അടുത്ത കട്ടിലിലുള്ള വൃദ്ധനുമായി രവി വിസ്തരിച്ചൊന്ന് പരിചയപ്പെടുന്നത്. ഹാളിന്റെ അങ്ങേയറ്റത്തെ ട്യൂബ് ലൈറ്റിൽ നിന്നും വീഴുന്ന അരണ്ട വെളിച്ചത്തിൽ അയാൾ അപ്പോഴും വായിക്കുകയായിരുന്നു.
"എന്താണ് ഇക്കാ വായിക്കുന്നത്.?? "
രവിയുടെ ചോദ്യത്തിന് ഉത്തരം നൽകാൻ മടിച്ചിട്ടെന്നോണം കുറച്ച് നിമിഷങ്ങൾ കൂടി അയാൾ വായനയിൽ മുഴുകി. പിന്നെ പതിയെ തലയുയർത്തി, പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
" ഇതോ, ഇത് ഞാൻ പണ്ടെഴുതിയ ഓരോ കുറിപ്പുകളാണ്. ഓരോ പ്രാന്ത്, അല്ലാതെന്തു പറയാൻ. എന്നാലും ഇപ്പോ വായിക്കുമ്പോ നല്ല രസണ്ട്."

ഒന്ന് മടിച്ചിട്ടാണെങ്കിലും രവി ചോദിച്ചു, "എനിക്കതൊന്ന് വായിക്കാൻ തരുമോ?" 
 
തെല്ലിട നേരം ആലോചിച്ചിട്ട് വൃദ്ധൻ ആ നോട്ട് പുസ്തകത്തിൽ നിന്നും കുറച്ച് പേജുകൾ കീറിയെടുത്ത് കയ്യിൽ പിടിച്ചു. എന്നിട്ട് രവിയോട് ചോദിച്ചു.

"തനിക്കൊരു കാര്യമറിയോ? ഇത് കൊറോണയുടെ രണ്ടാം വരവാണ്. അധികമാരും അറിയാതെ വന്നുപോയൊരു ചരിത്രം കൊറോണയ്ക്കുണ്ട്."

രവി അയാളെ തുറിച്ചു നോക്കി. അയാൾക്ക് തലയ്ക്കൽപ്പം വെളിവ് കുറവുണ്ടോ എന്ന് രവി സംശയിച്ചു.
അതൊന്നും ഗൗനിക്കാതെ കീറിയെടുത്ത പേജുകൾ അയാൾ രവിക്ക് നേരെ നീട്ടി.
 
"ഇതൊന്ന് വായിച്ചു നോക്ക്. ഇന്നത്തെ പോലെ മൊബൈലും ടീവിയൊന്നുമില്ലാതിരുന്ന എന്റെ കുട്ടിക്കാലത്ത് കേരളത്തിലുണ്ടായ കൊറോണയെപ്പറ്റി വിശദമായി തന്നെ ഇതിലുണ്ട്. പിന്നെ മറ്റാർക്കും ഇത് വായിക്കാൻ കൊടുക്കരുത്. എന്നാ ശെരി, താൻ വായിച്ചോ.. ഞാനൊന്ന് ഉറങ്ങട്ടെ."
അതും പറഞ്ഞ് അയാൾ വേഗം പുതപ്പിട്ട് മൂടി ചുരുണ്ടു കൂടി കട്ടിലിൽ കിടന്നു
 
എന്താണ് നടക്കുന്നതെന്നറിയാതെ കുറച്ച് നേരം ആ പേജുകളും പിടിച്ച് രവി ഇരുന്നു. പിന്നെ അവിശ്വസനീയതയോടെ ആ കുറിപ്പ് വായിക്കാൻ തുടങ്ങി.

അനുഭവക്കുറിപ്പ്
***********
സിനിമാ കൊട്ടകയിലെ പുതിയ പ്രദർശനം അറിയിച്ചു കൊണ്ടുള്ള അനൗൺസ്മെന്റ് വണ്ടിക്ക് പിറകേ നോട്ടീസിനായി ഓടി തളർന്ന ഞങ്ങളുടെ കിതപ്പാറും മുൻപേ അടുത്ത കളിക്കുള്ള തയ്യാറെടുപ്പു തുടങ്ങിയിരുന്നു. കള്ളനും പോലീസും കളിക്കാനായി എണ്ണിപ്പിരിച്ച് നിൽക്കുമ്പോഴായിരുന്നു പാടത്തിന്റെ ഒരറ്റത്ത് പ്രത്യക്ഷപ്പെട്ട ഉമ്മ റേഷൻ കടയിലേക്ക് പോവാനാണെന്നും പറഞ്ഞ് വിളിക്കുന്നത്. ഇനി മറുത്തൊന്നും പറഞ്ഞിട്ട് കാര്യമില്ല. എന്നെയും കാത്ത് വല്ലിപ്പ വീട്ടിൽ ഒരുങ്ങി നിൽക്കുന്നുണ്ടാവും. സത്യത്തിൽ റേഷൻ കടയിൽ നിന്ന് മടങ്ങി വരുമ്പോ മണ്ണെണ്ണ കന്നാസ് പിടിക്കാൻ മാത്രമാണ് വല്ലിപ്പ എന്നെ കൊണ്ടുപോകുന്നത്. അരിച്ചാക്ക് പിടിക്കുന്ന വല്ലിപ്പാക്ക് മറ്റേ കയ്യ് കൊണ്ട് കന്നാസും പിടിച്ചു കൂടെ? കളിക്കാൻ പറ്റാത്തതിലുള്ള അമർഷം പാടത്തെ മുഴച്ചു നിൽക്കുന്ന ചേറിൻ കട്ടകളെ  ചവിട്ടി തീർത്ത് വീട്ടിലേക്ക് മടങ്ങുമ്പോ ആശ്വാസമായത്  ബേക്കറിക്കാന്റെ ചായക്കടയിൽ നിന്നും റേഷൻ കടയിലേക്ക് പോകുമ്പോഴൊക്കെ വല്ലിപ്പ വാങ്ങിത്തരാറുള്ള ചായയേയും സുഖിയനെയും കുറിച്ചുള്ള ചിന്തയാണ്. 

" കേക്കണോ ഇങ്ങൾക്ക്" എല്ലാരുടേം ശ്രദ്ധ തന്നിലേക്കായെന്ന് കണ്ടപ്പോ ഒന്ന് ചുമച്ച ശേഷം മയമി ഹാജി ചായക്കടയിലിരുന്നു പറഞ്ഞു തുടങ്ങി
 
" അവടെ എല്ലാ ദേശക്കാരും ഉണ്ടാകും. അതില് വെളുത്തോനും കറുത്തോനും ഒരേ പോലെ മുഖള്ളോരുമൊക്കെ ഉണ്ടാവും. അതിശയം അതൊന്നുമല്ല. ലോകത്ത് എവിടെയൊക്കെയോ കിടക്കുന്ന ഈ മനുഷ്യന്മാരെയൊക്കെ മുത്ത് നബിയുടെ ആ ഹള്റത്തിലേക്ക് കൊണ്ടു വരാനുള്ള അള്ളാന്റെ കയ്‌വിനെ പറ്റി ഇങ്ങളൊന്ന് ആലോയിച്ചോക്കിൻ!!!"
അവിടെ കൂടിയിരുന്ന എന്റെ വല്ലിപ്പയടക്കമുള്ളവർ ശരിയെന്ന അർത്ഥത്തിൽ തലയാട്ടി. രണ്ട് ദിവസം മുൻപ് ഹജ്ജ് കഴിഞ്ഞ് കപ്പലിറങ്ങിയ മയമി ഹാജിയുടെയും, സഹയാത്രികനായിരുന്ന എന്റെ വല്ലിപ്പയുടെയും ഹജ്ജ് വിശേഷങ്ങൾ ഈ അടുത്തൊന്നും പറഞ്ഞു തീരില്ലെന്ന് എനിക്ക് തോന്നി. ചുമരിനോട് ചേർത്തിട്ട ബെഞ്ചിലിരുന്ന് സു ഖിയൻ തിന്നുമ്പോ എന്റെ ശ്രദ്ധ പ്രധാനാമായിട്ടും അവിടെ വെച്ചിരുന്ന റേഡിയോയിലെ വാർത്താവായനയിലായിരുന്നു.
 
പതിവില്ലാതെ ഒരു പ്രതേക അറിയിപ്പുണ്ടെന്ന് വാർത്താവതാരകൻ പറഞ്ഞപ്പോഴായിരുന്നു മയമി ഹാജിയുടെയും ഒപ്പം കടയിലേയും സംസാരം പെട്ടന്ന് നിലച്ചത്.
"കൊറോണയെന്ന മഹാമാരി കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുന്നുവെന്നും  ലോകമൊട്ടാകെ ഇതിനകം പതിനായിരത്തിലധികം ആളുകൾ മരിച്ചുവെന്നും  പ്രസ്തുത രോഗത്തിന്റെ വ്യാപനം തടയുന്നതിനായി നാളെ മുതൽ ഇന്ത്യയൊട്ടാകെ ലോക്ക്ഡോൺ ആകുമെന്നും  ആരും പുറത്തിറങ്ങരുതെന്നും  ഇറങ്ങിയാൽ കഠിനശിക്ഷ അനുഭവിക്കേണ്ടി വരുമെന്നുമൊക്കെയായിരുന്നു അറിയിപ്പിന്റെ രത്നച്ചുരുക്കം. വിദേശത്തു പോയി മടങ്ങി വന്നവർ നിർബന്ധമായും അടുത്തുള്ള ഹോസ്‌പിറ്റലിൽ റിപ്പോർട്ട് ചെയ്യണമെന്നും അവരുമായി സഹവാസം പുലർത്തിയവർ നിരീക്ഷണത്തിൽ കഴിയണമെന്നും കൂടി വാർത്താവതാരകൻ പറഞ്ഞതോടെ അടക്കിപ്പിടിച്ച ചുമയുമായി മയമി ഹാജി ആദ്യം കടയിൽ നിന്നിറങ്ങിപ്പോയി. മൂപ്പരുടെ മുഖത്ത് ഭയം കാണാമായിരുന്നുബേക്കറിക്കാക്ക് പൈസ കൊടുത്ത് വിളറി വെളുത്ത മുഖവുമായി വല്ലിപ്പയും വേഗം ഇറങ്ങി നടന്നു. വല്ലിപ്പയും മയമി ഹാജിയും കുടിച്ച ചായ ഗ്ലാസിൽ മറ്റാർക്കും ചായ കൊടുക്കാതെ അവ അലമാരക്ക് മുകളിൽ കമഴ്ത്തി വെക്കുന്നത് തിരിഞ്ഞു നോക്കിയപ്പോ ഞാൻ കണ്ടു. വീട്ടിലേക്കുള്ള വഴിയിൽ പതിവ് വർത്തമാനങ്ങളില്ലാതെ വലിഞ്ഞു നടക്കുന്ന വല്ലിപ്പാന്റെ ഒപ്പമെത്താൻ ചിലപ്പോഴൊക്കെ എനിക്ക് ഓടേണ്ടി വന്നു.

വീട്ടിലെത്തിയ ഉടനെ ഉമ്മയോട് കാര്യം പറഞ്ഞത് ഞാനായിരുന്നു. നാളെ മുതൽ ബസ്സും ജീപ്പുമൊന്നും ഉണ്ടാകില്ലെന്ന് കേട്ടതോടെ ടൗണിലേക്ക് കെട്ടിച്ച പെങ്ങളുടെ വീട്ടിലേക്ക് തൊടിയിലെ ചക്കയും മാങ്ങയും കുത്തി നിറച്ച് പത്ത് മാസമായ ഗർഭിണിയുടെ വയറു പോലെ വീർത്ത സഞ്ചിയുമായി പോകാനിരുന്ന ഉമ്മ അന്തം വിട്ടിരുന്നു. വല്ലിപ്പാക്ക് ഹോസ്പിറ്റലിൽ പോയി റിപ്പോർട്ട് ചെയേണ്ടി വരുമെന്ന് കൂടി കേട്ടതോടെ ഉമ്മയുടെ മുഖം വല്ലാണ്ടായി. എന്നോട് കുളിക്കാൻ പോവാൻ പറഞ്ഞിട്ട് വല്ലിപ്പയുടെ റൂമിലേക്ക് പോയ ഉമ്മ കണ്ടത് അടച്ചിട്ട വാതിലും കേട്ടത് അടക്കിപ്പിടിച്ചുള്ള ചുമയുമായിരുന്നു. ഒന്നും മിണ്ടാതെ തിരികെ പോന്ന ഉമ്മയുടെ പിന്നീടുള്ള നോട്ടങ്ങളെല്ലാം പണി കഴിഞ്ഞു വരുന്ന ഉപ്പയേയും കാത്ത് വഴിവക്കിൽ തട്ടി നിന്നു.

അവസാനത്തെ ബസ്സിൽ വന്നിറങ്ങിയ ഉപ്പ നാട്ടുകാരിൽ നിന്ന് തന്നെ കാര്യങ്ങളൊക്കെ കേട്ടറിഞ്ഞിരുന്നു. പുറത്ത് വെച്ചിരുന്ന കിണ്ടിയിൽ നിന്നും വെള്ളമെടുത്ത് കയ്യും കാലും കഴുകി അകത്തേക്ക് കയറിയ ഉപ്പ നേരെ പോയത് വല്ലിപ്പയുടെ മുറിയിലേക്കായിരുന്നു.  

പേടിക്കാനൊന്നുമില്ലെന്നും, രോഗമില്ലെന്ന് ഉറപ്പു വരുത്താൻ വേണ്ടി മാത്രമാണ് ഹോസ്പിറ്റലിൽ പോയി റിപ്പോർട്ട് ചെയ്യാൻ പറയുന്നതെന്നും പറഞ്ഞ് ഉപ്പ വല്ലിപ്പയെ സമാധാനിപ്പിക്കുമ്പോൾ  വാതിലിന്റെ മറവിലായി നിൽക്കുകയായിരുന്ന ഉമ്മയുടെയും പിന്നിൽ നിന്ന് ഉപ്പ കൊണ്ടു വന്ന കടലമിഠായി തിന്നുകയായിരുന്നു ഞാൻ.

വല്ലിപ്പയെ ഹോസ്പിറ്റലിൽ കൊണ്ടു പോയി കാണിച്ച പിറ്റേന്ന് വൈകുന്നേരമായിരുന്നു വീട്ടിൽ അടങ്ങിയിരുന്ന് ശീലമില്ലാത്ത ഉപ്പ എന്നെയും കൂട്ടി മീൻ പിടിക്കാൻ പോയത്. സാധാരണ ഉപ്പയും വല്ലിപ്പയുമാണ് വഞ്ചിയിൽ മീൻ പിടിക്കാൻ പോവാറ്. പക്ഷെ ഇനി മുതൽ പതിനാല് ദിവസത്തേക്ക് വല്ലിപ്പാക്ക് പുറത്തേക്ക് പോവാൻ പറ്റില്ലെന്നും, വല്ലിപ്പ കഴിച്ച പാത്രത്തിൽ കഴിക്കരുതെന്നുമൊക്കെ ഉമ്മയോട് ഉപ്പ രാവിലെ പറയുന്നത് കേട്ടിരുന്നു. മീൻ പിടിക്കാൻ കൂടെ കൂട്ടിയ സന്തോഷത്തിൽ കായലിലേക്ക് തുഴയും, വലയുമെടുത്ത് നടക്കുമ്പോ വല്ലിപ്പയുടെ ചടച്ച ചുമ മുറിയിൽ നിന്ന് കേൾക്കാമായിരുന്നു.

വലയൊക്കെയിട്ട് കുറച്ച് നേരം വിശ്രമത്തിനായി കായലിന്റെ ഓരത്തായി വഞ്ചിയിലിരിക്കുമ്പോഴാണ് ദൂരെ ഒരു തുരുത്ത് ചൂണ്ടിക്കാണിച്ച്  ഉപ്പ അതിനെ പറ്റി അറിയുമോ എന്നു ചോദിച്ചത്. നാലു ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട ആ തുരുത്തിലേക്ക് നോക്കി ഞാൻ ഇല്ല എന്ന അർത്ഥത്തിൽ തലയാട്ടി. ഓർമകളിൽ നിന്ന് ചികഞ്ഞ് ഉപ്പ വിവരിക്കാൻ തുടങ്ങി.
"അതാണ് വസൂരി തുരുത്ത്. ഇന്റെയൊക്കെ കുട്ടിക്കാലത്ത് ഇപ്പോഴത്തെ കൊറോണയെ പോലെ ഉണ്ടായിരുന്ന ഒരു മഹാമാരിയായിരുന്നു ഈ വസൂരിയും. ചിലയിടത്ത് അതിനെ തലമ്മതട്ടി എന്നൊക്കെ വിളിക്കും. അന്ന് നമ്മടെ ചുറ്റുവട്ടത്ത് ആർക്കെങ്കിലും വസൂരി ഉണ്ടായാൽ ആദ്യം ചെയ്യുക പച്ചോലയിൽ പൊതിഞ്ഞ് മുഴുവനായും പച്ചയോല വിരിച്ച തോണിയിൽ ആ തുരുത്തിലേക്ക് കടത്തലായിരുന്നു".

മീൻ പിടിക്കാൻ വഞ്ചിയിൽ പോകുന്ന മറ്റൊരാൾക്ക് കൈ വീശി കാണ്ച്ച്‌ ഉപ്പ വീണ്ടും പറഞ്ഞു തുടങ്ങി.

" തുരുത്തിനുള്ളിൽ കെട്ടിയ ഓലമേഞ്ഞ ഷെഡുകളിൽ നരകയാതനയാവും അവര് അനുഭവിക്കുക. നല്ല ഭക്ഷണം പോലും കിട്ടില്ല അവിടെ. അങ്ങനെ വിശന്നു വലഞ്ഞ് അവിടെയുള്ളവർ നിലവിളിക്കുമ്പോ കരയിൽ നിന്നും പോകാൻ ധൈര്യമുള്ളവർ മാത്രം തോണിയിൽ അൽപ്പം ചില ഭക്ഷണങ്ങൾ എത്തിച്ച് കൊടുക്കും. അത്ര തന്നെ. മിക്കവരും അവിടെ കിടന്ന് തന്നെ മരിക്കും. രോഗത്താൽ മരിക്കാത്ത ചിലർ അവിടത്തെ കായ്കനികളും, പുല്ലും, തേങ്ങയുമൊക്കെ കഴിച്ചായിരുന്നു ജീവൻ നിലനിർത്തിയത്."
ഒന്ന് നിർത്തിയിട്ട് ഉപ്പ എന്നോട് ചോദിച്ചു,"നിന്റെ വല്ലിപ്പ ആരായിരുന്നു എന്ന് നിനക്കറിയോ?"

ഉപ്പ തന്നെ ഉത്തരം പറയട്ടെ എന്ന മട്ടിൽ ഞാൻ ഇരുന്നു.

"അന്ന് വസൂരിക്കാലത്ത് രോഗികളെ ആ തുരുത്തിലേക്ക് കൊണ്ടുപോവാനും, നിലവിളി കേൾക്കുമ്പോ ഭക്ഷണം കൊണ്ടു കൊടുക്കാനും മുന്നിലുണ്ടായിരുന്ന ആളായിരുന്നു നിന്റെ വല്ലിപ്പ. നിനക്കറിയോ മരിച്ചുപോയ നിന്റെ വല്ലിമ്മ അന്ന് വല്ലിപ്പയോട് എത്രയോ തവണ പറഞ്ഞിരിക്കുന്നു, രോഗികളെ കടത്തുന്ന തോണിക്കാരനായിട്ട് പോകരുതെന്ന്. ഉപ്പ അതിനൊന്നും ചെവികൊടുക്കില്ലായിരുന്നു. അത്ര മാത്രം ധൈര്യവാനായിരുന്നു നിന്റെ വല്ലിപ്പ. ആ ഉപ്പയാ ഇപ്പോ...."
ഉപ്പയുടെ വാക്കുകളിടറി. "പറഞ്ഞിട്ടെന്താ പ്രായമായില്ലേ..." 
ഉപ്പ നെടുവീർപ്പിട്ട് വലകൾക്കരികിലേക്ക് വഞ്ചി തുഴഞ്ഞു.
അന്തി മയങ്ങിയ നേരത്ത് വലയെടുത്ത് മടങ്ങുമ്പോ കായലിൽ വിശ്രമിക്കുന്ന ആ തുരുത്തിലേക്ക് ഞാൻ നോക്കി. പച്ചയോലകൾ വിരിച്ച തോണിയിൽ രോഗികളെ കൊണ്ടുപോകുന്ന വല്ലിപ്പ ഒരു മിന്നായം പോലെ എന്റെ മനസ്സിൽ തെളിഞ്ഞു.

വീട്ടിലെത്തിയപ്പോഴാണ് മയമി ഹാജിയെ ശ്വാസംമുട്ട് അധികമായിട്ട് വീണ്ടും ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയിരിക്കുകയാണെന്ന് ഉമ്മ പറഞ്ഞ് ഞങ്ങൾ അറിയുന്നത്. വല്ലിപ്പയോടിത് പറയരുതെന്ന് എന്നെയും ഉമ്മയേയും ഉപ്പ ശട്ടം കെട്ടി. അന്ന് രാത്രി ഞങ്ങൾ പിടിച്ച മീനും കൂട്ടി ദിവസങ്ങൾക്ക് ശേഷം വല്ലിപ്പ നന്നായൊന്ന് ഭക്ഷണം കഴിച്ചു. അല്ലേലും ഈ അടുത്തായി വല്ലിപ്പാക്ക് ഇത്തിരി വിശപ്പ് കൂടുതലാണെന്ന് എനിക്ക് തോന്നിയിരുന്നു. ഒരു ദിവസം ഉമ്മയോട് 

ഞാൻ അത് ചോദിക്കുകയും ചെയ്തു, "എന്തിനാ ഉമ്മാ വല്ലിപ്പ ഇത്രെയും ചോറ് തിന്നുന്നത്?"

തുടയിലൊന്ന് നുള്ളിയിട്ട് 'വലുതായാ നീയും അത്ര ചോർ തിന്നും' എന്നായിരുന്നു ഉമ്മയുടെ മറുപടി.

രണ്ട് ദിവസം കഴിഞ്ഞ് കാണും, കൂട്ടുകാരാരും ലോക്ക്ഡൌൺ കാരണം പുറത്തിറങ്ങാത്തതിനാൽ കളിക്കാൻ പോവാൻ പറ്റാതെ ചൊറിയും കുത്തി ഞാൻ വീട്ടിലിരിക്കുന്ന ഒരു ഉച്ച നേരത്തായിരുന്നു ഉപ്പയെ തിരക്കി ഒരാൾ ഓടി വന്നത്. ലോക്കഡോൺ ആയതിൽ പിന്നെ ഉമ്മയെ അടുക്കളയിൽ സഹായിക്കുകയായിരുന്ന ഉപ്പ. പടിക്കെ നിന്നു കൊണ്ടുള്ള കൂടുകാരന്റെ വിളി കേട്ട് ഉമ്മറത്തേക്ക് വന്നു. അയാൾ വീട്ടു മുറ്റത്തേക്ക് കയറാതിരുന്നത് ഞാൻ ശ്രദ്ധിക്കാതിരുന്നില്ല
 
" എടാ നമ്മടെ മയമി ഹാജി മരിച്ചു."

മുറിയിൽ വാതിലടച്ചിരിക്കുന്ന വല്ലിപ്പ അത് കേൾക്കേണ്ടെന്ന് കരുതിയാണെന്നു തോന്നുന്നു ഉപ്പ കൂട്ടുകാരനോട് 'ശബ്ദം താഴ്ത്തി പറ എന്ന് ആംഗ്യം കാണിച്ചായിരുന്നു' അയാളുടെ അടുക്കലേക്ക് പോയത്.  
വേലിക്ക് അപ്പുറവുമിപ്പുറവുമായി നിന്ന് പിന്നെയും കുറച്ച് നേരം അവര് എന്തൊക്കെയോ കുശുകുശുക്കി. പക്ഷെ വല്ലിപ്പയുടെ മുറിയിൽ നിന്ന് അടക്കിപ്പിടിച്ചൊരു കരച്ചിൽ കേട്ടത് ഞാൻ മാത്രമായിരുന്നു. ഉപ്പയുടെ കൂട്ടുകാരൻ ഉറക്കെ വിളിച്ച് പറഞ്ഞത് വല്ലിപ്പ കേട്ടെന്നു തീർച്ചയായി. വല്ലിപ്പയുടെ ആ അടക്കിപ്പിടിച്ച കരച്ചിലിൽ ഉണ്ടായിരുന്നു അടുത്ത കൂട്ടുകാരൻ മരിച്ചതിന്റെയും അവസാനമായി ഒരു നോക്ക് കാണാൻ പറ്റാത്തതിലുമൊക്കെയുള്ള വിഷമം.

മയമി ഹാജിയുടെ മരണം കഴിഞ്ഞ് നേരമൊന്ന് ഇരുട്ടി വെളുത്തപ്പോഴായിരുന്നു വല്ലിപ്പയെ കാണാതായത്. വല്ലിപ്പാക്കുള്ള പ്രതേക പാത്രത്തിൽ രാവിലത്തെ ചായയുമായി ചെന്ന ഉമ്മയായിരുന്നു അത് ആദ്യം അറിഞ്ഞത്. ലോക്കഡോൺ കാരണം കിട്ടിയ മദ്രാസ ലീവ് നന്നായി ഉപയോഗപ്പെടുത്തി ഉറങ്ങുകയായിരുന്ന ഞാൻ കണ്ണ് മിഴിച്ചത് വല്ലിപ്പയെ തിരയുന്ന കാഴ്ചയിലേക്കായിരുന്നു. വല്ലിപ്പയെ കാണാനില്ലെന്ന് കേട്ടതോടെ ഞാനുമൊന്ന് ഞെട്ടി. 

വല്ലിപ്പ ഇതെവിടെ പോകാനാണ്.

വല്ലിപ്പയെ നോക്കാൻ കവല വരെ പോകുന്ന ഉപ്പയോടൊപ്പം ഞാനും കൂടി. ആളൊഴിഞ്ഞു കിടക്കുന്ന കവല ഞങ്ങളുടെ പ്രതീക്ഷകൾക്ക് മേൽ നിരാശയുടെ കരിമ്പടം പുതപ്പിച്ചു. വല്ലിപ്പയെ പ്രതീക്ഷിക്കാവുന്ന അവസാനത്തെ ഇടമെന്നോണം തിരിച്ചു വരും വഴി വീട്ടിൽ കയറാതെ ഉപ്പ നേരെ കടവിലേക്ക് നടന്നു. പിറകെ ഞാനും വെച്ചു പിടിച്ചു. കുറച്ചകലെയുള്ള ചീന വലയിൽ പണിയെടുക്കുന്ന മജീദിക്കയല്ലാതെ അവിടെ മറ്റാരും ഉണ്ടായിരുന്നില്ല. കടവിലെ മരക്കുറ്റിയിലേക്ക് വഞ്ചി ചേർത്ത് കെട്ടുകയായിരുന്നു അയാൾ. അപ്പോഴാണ് ഞാനും ഉപ്പയും അത് ശ്രദ്ധിച്ചത്. സാധാരണ മജീദിക്കയുടെ വഞ്ചിക്കരികെ കെട്ടിയിടാറുള്ള ഞങ്ങളുടെ വഞ്ചി അവിടെ കാണാനില്ല. വല്ലിപ്പയെ തിരക്കുന്നതിനിടെ വീട്ടിൽ തുഴ വെച്ചിടത്ത് കാണാത്തതും അപ്പോൾ ഞാൻ ഓർത്തു. ഉപ്പയുടെയും എന്റെയും മുഖത്തെ പരിഭ്രാന്തി വായിച്ചറിഞ്ഞിട്ടെന്നോണം മജീദിക്ക ചോദിച്ചു.
"വല്ലിപ്പയെ തിരക്കി വന്നതാണോ??? "
ഒരു ഞെട്ടലോടെയായിരുന്നു ഞങ്ങൾ ആ ചോദ്യം കേട്ടത്. ഞങ്ങളുടെ മറുപടിക്ക് കാത്തു നിൽക്കാതെ മജീദിക്ക രാവിലെ നടന്ന കാര്യങ്ങൾ വിശദീകരിച്ചു.
അതിരാവിലെ ചീന വലയിലേക്ക് പോകാനായി മജീദിക്ക കടവിലേക്ക് വന്നപ്പോ വല്ലിപ്പ വഞ്ചി തുഴഞ്ഞു പോകാൻ ഒരുങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. എവിടേക്കാ കാരണോരെ ഈ കൊച്ചു വെളുപ്പാൻ കാലത്തെന്ന് ചോദിച്ചപ്പോ ഒന്ന് മടിച്ചിട്ടായിരുന്നത്രെ വല്ലിപ്പ വസൂരി തുരുത്തിലേക്കാണെന്ന് പറഞ്ഞത്. പിന്നെയൊന്നും പറയാൻ നിക്കാതെ മൂപ്പര് തോണി തുഴഞ്ഞു പോയെന്ന് മജീദിക്ക പറഞ്ഞു നിർത്തിയതോടെ എന്റെ ഓർമ്മയിൽ പച്ചയോല വിരിച്ച തോണി തുഴയുന്ന വല്ലിപ്പയുടെ രൂപം തെളിഞ്ഞു.

മജീദിക്കയുടെ വഞ്ചി ഉപ്പ വേഗത്തിൽ വെള്ളത്തിലിറക്കി. ഒരറ്റത്ത് ഞാനും ഇരിപ്പുറപ്പിച്ചു. വസൂരി തുരുത്ത് ലക്ഷ്യമാക്കി ഉപ്പ വേഗത്തിൽ വഞ്ചി തുഴഞ്ഞു. ഞങ്ങൾ രണ്ടു പേരും ഒന്നും മിണ്ടിയില്ല. വെള്ളത്തിലടിക്കുന്ന തുഴയുടെ ശബ്ദമല്ലാതെ മറ്റൊന്നും ഞങ്ങളുടെ നിശബ്ദതയെ ഭഞ്ജിച്ചില്ല. വസൂരി തുരുത്തിനു നേരെ ഞാൻ കാതുകൾ  കൂർപ്പിച്ചു വെച്ചു നോക്കി, വിശപ്പ് സഹിക്കാൻ കഴിയാതെ വല്ലിപ്പയുടെ നിലവിളി എങ്ങാനും മുഴങ്ങുന്നുണ്ടോ എന്നറിയാൻ..

മടക്കം.
*******
അനുഭവക്കുറിപ്പ് വായിച്ചു കഴിഞ്ഞതോടെ ഒരായിരം ചോദ്യങ്ങൾ രവിയിൽ മുളപൊട്ടി. വൃദ്ധനെഴുതിയത് യാഥാർഥ്യമാണോ അതോ ഏതെങ്കിലും ഉച്ചക്കിറുക്കിന്റെ നേരത്ത് എഴുതിയതാണോ എന്നറിയാതെ രവി കുഴങ്ങി. ഇനി സത്യമാണെങ്കിൽ തന്നെ ഇദ്ദേഹത്തിന്റെ വല്ലിപ്പാക്ക് പിന്നീട് എന്തു സംഭവിച്ചു. എങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ മരണം?.
മനസ്സിൽ മുളപൊട്ടിയ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരവുമായി ചുരുണ്ടു കൂടി കിടന്നുറങ്ങുന്ന ആ വൃദ്ധനെ രവി നോക്കിഉറങ്ങിക്കിടക്കുന്ന ഒരു പിഞ്ചുകുഞ്ഞിന്റെ നിഷ്കളങ്കത അയാളുടെ മുഖത്തുണ്ടായിരുന്നു.
സംശയങ്ങൾ തീർക്കൽ നാളെ രാവിലെയാക്കാം എന്നു തീരുമാനിച്ച്‌ കുറിപ്പ് പോക്കറ്റിലേക്ക് തിരുകി രവി കട്ടിലിൽ കിടന്നു. വൃദ്ധന്റെ ചടച്ച ചുമ അയാളുടെ തന്നെ താളമൊപ്പിച്ചുള്ള കൂർക്കം വലിക്ക് ഇടയ്ക്കിടെ തടയിടുന്നുണ്ടായിരുന്നു.

നേരം വൈകിയുറങ്ങിയ ക്ഷീണത്തിൽ എഴുന്നേൽക്കാൻ വൈകിയ രവി അവസാനം എഴുന്നേറ്റത് ആശുപത്രി സൂപ്രണ്ട് ഐസൊലേഷൻ വാർഡിന്റെ ചുമതലയുള്ള ഡോക്ടറെ ശകാരിക്കുന്നത് കേട്ടായിരുന്നു. അതിലേക്കൊന്നും ശ്രദ്ധ കൊടുക്കാതെ അടുത്തുള്ള കട്ടിലിലെ വൃദ്ധനു നേരെ തിരിഞ്ഞപ്പോഴാണ് അയാൾ അവിടെയില്ല എന്ന സത്യം രവി മനസിലാക്കുന്നത്. അയാളെ കാണാതായതിനുള്ള ശകാരമാണ് സുപ്രണ്ടിൽ നിന്നും ഡോക്ടർ കേൾക്കുന്നതെന്ന് കൂടി  മനസ്സിലാക്കിയതും രവിയിൽ മനസ്സിൽ തിരക്കിട്ടു ഉയർന്ന ചോദ്യങ്ങൾ അടങ്ങി
 ആശുപത്രിയുടെ പരിസരത്തെങ്ങും അയാളില്ലെന്ന് തിരയാൻ പോയ ഒരാൾ സുപ്രണ്ടിനോട് വന്ന് പറഞ്ഞതോടെ കീശയിൽ കിടന്നിരുന്ന അയാളുടെ അനുഭവക്കുറിപ്പ് ഒരിക്കൽ കൂടി രവിയെടുത്ത് വായിച്ചു.
അങ്ങകലെയുള്ള വസൂരി തുരുത്തിലേക്ക് വഞ്ചി തുഴയുന്ന വൃദ്ധന്റെ രൂപം രവി വെറുതെ മനസ്സിൽ സങ്കൽപ്പിച്ചു നോക്കി.  
പിന്നെ പതിയെ ജനലിനടുത്തേക്ക് ചെന്ന് അന്തരീക്ഷത്തിലേക്ക് കാത് കൂർപ്പിച്ച് വെച്ചു നോക്കി. വിശപ്പ് സഹിക്കാൻ കഴിയാതെ വൃദ്ധരെങ്ങാനും നിലവിളിക്കുന്നുണ്ടോ എന്നറിയാൻ വേണ്ടി മാത്രം.

Sunday, April 12, 2020

 


  തലച്ചോറിനെ കുറിച്ച്
(കവിതയല്ല, വെറും പദ്യം മാത്രം)

മസ്തകത്തിൻറെയുമുള്ളിലായി
മസ്തിഷ്കമെന്നൊരു വസ്തുവുണ്ടേ
പുസ്തകത്തിൽ കണ്ട കാര്യമെല്ലാം
വിസ്തരിച്ചെന്നുമങ്ങോർത്തിരിക്കും

ബന്ധങ്ങളാണതിൻ ജീവനാഡി
സ്വന്തമായിട്ടില്ല വേദനയും
എന്തും പഠിക്കുവാൻ സന്നദ്ധമായ്
ചിന്തയ്ക്ക് കാര്യവും കാരണവും

മൂന്നാണ് മസ്തിഷ്‌കാമെന്നു ചൊല്ലാം
ഒന്നാമത്തേതങ്ങുരഗഭാഗം
പിന്നത്തെ ഭാഗം വികാരപൂർണ്ണം
മൂന്നാമത്തേതെന്തു യുക്തിഭദ്രം

അറിയാനുമവയെല്ലാമറിവാകാനും
തിരപോലെ ചിന്തകളാർത്തീടാനും
പകരാനും പറയാനും പതിരില്ലാതെ  
മികവുറ്റൊരറിവെന്നും നേടീടാനും

ആവാത്തതൊക്കെയും ആവർത്തിച്ചാൽ
ഈ വസ്തു കാരണം സാധ്യമാവും
ഈ വിധമൊക്കെയൊരുക്കിത്തരന്ന
ദൈവത്തിനെന്റെ പ്രണാമമെന്നും  

Wednesday, January 1, 2020


ശ്രീ, പഴയ പേര് ഹരി 

ശ്രീകുമാർ  കെ
(സ്നേഹപൂർവ്വം അഖില എന്ന സുഹൃത്തിന് )

അപരിചിതമായ നഗരത്തിലെ അപരിചിതമായ ഒരു ആശുപത്രിയിൽ രണ്ടു വാതിലുകളിലേയ്ക്ക് മാറി മാറിനോക്കി സാവിത്രി ഇരുന്നു. ഒന്ന് നേരെ മുന്നിലുള്ള ഓപ്പറേഷൻ തിയേറ്ററിന്റെ വാതിൽ മറ്റൊന്ന് അവർ ഇരുന്ന ഇടനാഴിയിലേക്ക് പുറത്ത് നിന്ന് വരുന്നവർക്കായി തുറക്കുന്ന വാതിൽ.
ഓപ്പറേഷൻ തീയേറ്ററിലേക്ക് കയറും മുമ്പ് ഹരി പറഞ്ഞ വാക്കുകൾ അവരുടെ കാതിൽ അപ്പോഴും മുഴങ്ങിക്കൊണ്ടിരുന്നു
"അച്ഛൻ വന്നില്ലെങ്കിൽ ഞാൻ ഓപ്പറേഷൻ തിയേറ്ററിൽ നിന്നും മടങ്ങി വരില്ല."
സുധാകരേട്ടൻ ഒന്ന് വന്നിരുന്നെങ്കിൽ!
വന്നാൽ തനിക്ക് ഒരു മകനെ നഷ്ടപ്പെടും. പുതിയ ഒരു മകളെ കിട്ടും.
വന്നില്ലെങ്കിൽ?
അതോർത്തപ്പോൾ സാവിത്രിക്ക് ദേഹത്തെങ്ങും വിയർപ്പ് പൊടിഞ്ഞു .
ചെറുപ്പക്കാരനായ ഒരു സർജനും പ്രായമുള്ള മറ്റൊരു സർജനും നേഴ്‌സുമാരോട് ഗൗരവമായ സംസാരിച്ചു കൊണ്ട് ഓപ്പറേഷൻ തീയേറ്ററിന് ആകെത്തേയ്ക്ക് പോയി.
ആ വാതിൽ അടഞ്ഞു.
രണ്ടു വര്ഷം മുൻപ് സാവിത്രിയും ഒരു ശസ്ത്രക്രിയയ്ക്കായി ഇതുപോലെ ഒരു വാതിലിനപ്പുറം പോയിട്ടുണ്ട്. ആണ് ഹരിയും സുധാകരനാണ് പുറത്ത് കാവലിരുന്നത്.
ഓരോ ഹോസ്പിറ്റലിനും ഓരോ ഗന്ധമാണ്. നിറം മാത്രം ഒന്ന് തന്നെ. നീല തെല്ലും കലരാത്ത വെളുപ്പ്.
സാവിത്രി മെല്ലെ എഴുന്നേറ്റ് ഫാനിനടിയിലേയ്ക്ക് നീങ്ങിയിരുന്നു.സാരിത്തലപ്പ് ദേഹത്തുകൂടി വലിച്ചിട്ടു പുതച്ചു. തണുപ്പ് സാരമില്ല കൊതുകുകൾ വലിയ ശല്യം തന്നെ.
ഇടനാഴിയിലൂടെ അലോസരമുണ്ടാക്കുന്ന ശബ്ദവുമായി ഒരു ട്രോളി ഉരുണ്ടു വരുന്നു. അത് തള്ളിക്കൊണ്ട് വരുന്ന ചെറുപ്പക്കാരന്റെ ഷൂസിന്റെ ശബ്ദം അവിടെങ്ങും പ്രതിധ്വനിച്ചു. അല്ലെങ്കിൽ എന്ത് നിശബ്ദതയാണ് ഇവിടെ.
രാവിലെ പത്തു മണിക്കായിരുന്നു ഓപ്പറേഷൻ തീരുമാനിച്ചിരുന്നത്. പിന്നെ എന്തോ കാരണം കൊണ്ട് അത് രാത്രിയിലേയ്ക്ക് മാറ്റി. കാരണം ഒന്നും ആരും പറയുന്നില്ല.
രാവിലെ തന്നെ അനുമതി പത്രത്തിൽ ഒപ്പിട്ടു കൊടുത്തു. കണ്ണിൽ നിന്നും വന്ന കണ്ണീർ ആരും കാണാതെ തുടച്ചു.
"കരയണ്ട. ഇത് അനസ്തേഷ്യ എടുക്കുവാനുള്ള ഒരു ചടങ്ങ് മാത്രം" മലയാളം കഷ്‌ടിച്ച് അറിയാവുന്ന ഒരു നേഴ്സ് ആശ്വസിപ്പിച്ചു .
"കൂടെ ആരും ഇല്ലേ ?"
"അവന്റെ അച്ഛൻ വരും"
അത്രയേ നേഴ്സ് ചോദിച്ചുള്ളൂ. ഭാഗ്യം.
സുധാകരേട്ടൻ വരുമെന്ന് തോന്നുന്നില്ല. ഇനി ജീവിതത്തിൽ കാണാൻ കഴിയുമെന്നും തോന്നുന്നില്ല.
"മോനെ മോളാക്കി നീ തിരിച്ച് വരുമ്പോ താലവും വെളക്കുമൊക്കെയെടുത്ത് ഞാൻ ഇവിടെ നിന്നോളം. ഒക്കെ നേരെ തിരിഞ്ഞുമാറിവല്ലേ. അതായിട്ടിനി കുറയ്ക്കണ്ട'
മറുപടി ഒന്നും പറഞ്ഞില്ല.
"എന്നെ കൊണ്ടുള്ള ശല്യം രണ്ടിനും ഒഴിഞ്ഞെന്നു കരുതിക്കോ. എങ്ങോട്ടെങ്കിലും പോകുവാ ഞാൻ. നാണം കേട്ട് ഈ നാട്ടിൽ ജീവിക്കുന്നതിലും നല്ലത് വല്ലോടോം കെടന്നു ചാവുന്നതാ"
ഓപ്പറേഷൻ തിയേറ്ററിന്റെ വാതിൽ തുറന്ന് ഒരു നേഴ്സ് പുറത്ത് വന്നു. സാവിത്രി അവരെ തല ഉയർത്തി നോക്കി.
"തുടങ്ങിയത് പോലും ഇല്ല. മരുന്ന് മാറി എടുക്കാൻ പോകുവാ. കുറച്ച് നേരം എടുക്കും"
അവർ സാവിത്രിയുടെ ചുറ്റും നോക്കി. വേറെ ആരും ഇല്ലേ എന്ന ഭാവത്തിൽ. പിന്നെ പുശ്ചഭാവത്തിൽ നടന്നു മറഞ്ഞു.
അവർ ഇങ്ങനെ ധാരാളം ആൾക്കാരെ കണ്ടിട്ടുണ്ടാകും. ഒറ്റയ്ക്ക് ഒരു കുട്ടിയെ വളർത്തി നശിപ്പിച്ച കഥകൾ ധാരാളം കേട്ടിട്ടുണ്ടാകും. സാവിത്രിയും ചുറ്റിലും നോക്കി. ആരെങ്കിലും തന്നോട് എന്തെങ്കിലും ഒന്ന് ചോദിച്ചിരുന്നെങ്കിൽ എന്നാശിച്ചു.
ഹരിയെ വളർത്തിയതിലെ തെറ്റാണോ ഇങ്ങനെയൊക്കെ ആയത്?
സുധാകരേട്ടന്റെ പ്രതിരൂപമാണ് ഹരി എന്നൊക്കെ കോച്ചിലെ കേൾക്കുമ്പോൾ എന്തൊരു സംതൃപ്തി ആയിരുന്നു! ഏത് സ്ത്രീയാണ് ഭർത്താവിന്റെ പ്രതിരൂപത്തിൽ ഒരു മകനെ ആഗ്രഹിക്കാത്തത്!
ഭർത്താവ് പോകുന്നിടത്തെല്ലാം മകനെയും കൊണ്ട് പോകുമായിരുന്നു. അവരുടെ ലോകത്തിൽ സാവിത്രിയ്ക്ക് തീരെ സ്ഥാനം ഇല്ലെന്ന് അവർക്ക് തോന്നിയിരുന്നു.
സ്‌കൂളിലെ നാടകത്തിൽ പെണ്ണിന്റെ വേഷം ഇടാൻ പോകുന്നു എന്നറിഞ്ഞപ്പോൾ അവനോടു രഹസ്യമായി പറഞ്ഞു , "അച്ഛൻ അറിയണ്ട."
"അതെന്താ?"
"അതങ്ങിനെയാണ് "
"മിക്ക അച്ചന്മാർക്കും പെൺകുട്ടികളെ ഇഷ്ടമാണല്ലോ."
"എന്നാ നീയൊരു പെണ്ണായി നോക്ക്. അപ്പോൾ കാണാം നിന്റെ അച്ഛന്റെ തനി സ്വഭാവം."
ഹരിയോടുള്ള സുധാകരേട്ടന്റെ പ്രിയം അവൻ തന്റെ തനിപ്പകർപ്പായത് കൊണ്ടാണെന്ന് സാവിത്രിക്ക് ഉറപ്പായിരുന്നു. അയാൾ ഉടുപ്പോ പാന്റ്സോ എന്ത് വാങ്ങിയാലും അതേ നിറത്തിൽ ഒരെണ്ണം മകനും വാങ്ങുമായിരുന്നു. ഭാര്യക്ക് സാരി വാങ്ങുമ്പോൾ വേറെ നിറം തന്നെ നിഷ്കര്ഷിച്ചിരുന്നു.
"നിനക്ക് ഈ നിറം ചേരില്ല. വേറെ വാങ്ങിയാൽ മതി"
വസ്ത്രങ്ങളുടെ നിറത്തിൽ നിന്ന് മറ്റെല്ലാത്തിലും അത് പകർന്നു തുടങ്ങിയിരുന്നു.
നാടകം കഴിഞ്ഞു സാരിയുമുടുത്ത് വീട്ടിന്റെ പിന്നാമ്പുറത്ത് കൂടി അടുക്കളയിൽ വന്നു.
"അമ്മയ്ക്ക് ഇഷ്ടപ്പെട്ടോ?"
ഒരു വാക്കു പോലും മിണ്ടാനാകാതെ നിന്ന് പോയി. മാസമെത്തും മുൻപേ തന്റെ ദേഹത്തോട് വിടപറഞ്ഞു പോയ പിറക്കാത്ത ഒരു മകൾ തന്റെ മുൻപിൽ വന്നു നിൽക്കുന്നു. കെട്ടിപ്പിടിക്കാൻ തോന്നി .
കെട്ടിപ്പിടിച്ച് ഒരു പിഞ്ചു കുഞ്ഞിനെ ഉമ്മ വെയ്ക്കുന്നത് പോലെ ഇരു കവിളിലും മാറി മാറി ഉമ്മ കൊടുത്തു.
അവന്റെ കണ്ണ് നിറഞ്ഞതു കണ്ടു. എന്തോ പ്രശ്നമുണ്ടെന്നു തോന്നി. എത്ര ചോദിച്ചിട്ടും ഒന്നും പറഞ്ഞില്ല
ഉറങ്ങാൻ നേരം അടുത്ത് വന്നു പറഞ്ഞു, " അച്ഛനെയും കാണിക്കണം എന്നുണ്ടായിരുന്നു."
 മൂന്നു ദിവസം കഴിഞ്ഞാണ് സുധാകരേട്ടൻ എല്ലാം അറിഞ്ഞത്. ഒരു വാക്കുപോലും ചോദിക്കാതെ സാവിത്രി ഇല്ലാത്ത നേരത്ത് അയാൾ ഹരിയെ തലങ്ങും വിലങ്ങും തല്ലി . പിന്നെ രണ്ടു ദിവസം വീട്ടിൽ വന്നതുപോലുമില്ല. ഹരിക്ക് അതായിരുന്നു ഏറെ പ്രയാസം.
"തല്ലിയത് വേദനിച്ചില്ലമ്മേ. പക്ഷെ അച്ഛനെന്താ ഇങ്ങനെ?"
ആരും ചോദിക്കുന്ന ചോദ്യം. ആർക്കും അറിയാത്ത ഉത്തരം.
ഓപ്പറേഷൻ തീയേറ്ററിൽ നിന്ന് ആ ചെറുപ്പക്കാരൻ ഡോക്ടർ പുറത്തിറങ്ങി. തന്റെ മുറിയിലേയ്ക്ക് പോയതാണെന്ന് തോന്നുന്നു. ഉടനെ മടങ്ങി വന്നു. സാവിത്രി എഴുന്നേറ്റു നിന്ന് തൊഴുതു. പക്ഷെ അദ്ദേഹം വേറെ ഏതോ ചിന്തയിലായിരുന്നു. കണ്ടതായി തോന്നിയില്ല.
നഗരത്തിലെ കോളേജിൽ പഠിക്കാൻ പോയപ്പോൾ ഹരിക്ക് രണ്ടു മനസ്സായിരുന്നു. വീട് വിട്ടു പോകുന്നതിന്റെ വിഷമം.  കൂടുതൽ  സ്വാതന്ത്ര്യമുള്ള ഒരു ലോകത്തിന്റെ ആകർഷണം.
ആദ്യത്തെ വര്ഷം കഴിഞ്ഞപ്പോൾ വീട്ടിൽ വരുന്നത് കുറഞ്ഞു. ഏറെ പഠിക്കാനുണ്ടെന്നായിരുന്നു അവൻ പറഞ്ഞ കാരണം. പക്ഷെ കോളേജ് കലോത്സവങ്ങളുടെ വർത്തയിലെല്ലാം അവന്റെ പേര് നിറഞ്ഞു നിന്നു.
എം എസി ക്ക് ചേർന്നപ്പോൾ വളരെ അകലെയുള്ള കോളേജ് തന്നെ ഹരി തിരഞ്ഞെടുത്തു. അവിടെ ഏതോ നാടക സമിതിയിലൊക്കെ ചേർന്ന് എന്ന് ഒരിക്കൽ കത്തിൽ പറഞ്ഞിരുന്നു. അവൻ പ്രേമിക്കുന്ന പെണ്കുട്ടിയുടേതെന്ന് പറഞ്ഞു ഒരു ഫോട്ടോയും അയച്ചു തന്നു.
അത് അവൻ തന്നെയാണെന്ന് തിരിച്ചറിയാൻ ഏറെ നേരമെടുത്തു.
മറുപടി എഴുതിയപ്പോൾ ഈ രൂപത്തിലാണോ നീ മടങ്ങി വരുന്നതെന്ന് ചോദിച്ചത് അവനു വിഷമമായി. ഒത്ത ഒരാൺകുട്ടിയായി അവൻ മടങ്ങി വരാൻ എന്തെല്ലാം നേർച്ചകൾ ചെയ്തു! അതിനു ഫലമുണ്ടായി. നല്ല സുന്ദരനായാണ് അവൻ ദൂരെ നഗരത്തിൽ നിന്നും രണ്ടുവര്ഷങ്ങള്ക്ക് ശേഷം മടങ്ങി വന്നത്.
അത് അച്ഛനെ ബോധിപ്പിക്കാൻ മാത്രമായിരുന്നു. മനസ്സ് കൊണ്ട് അവൻ ഏറെ മാറി പോയിരുന്നു.
അതൊന്നും അച്ഛനെ അറിയിക്കാതിരിക്കാൻ വളരെ ശ്രമിച്ചു.
ഒടുവിൽ ഒരു മാസികയിൽ വായിച്ചതനുസരിച്ച് അവനെ ഒരു മനശ്ശാസ്ത്രഞ്ജന്റെ അടുത്ത് കൂട്ടിക്കൊണ്ടു പോയി. അതും സുധാകരേട്ടൻ അറിയാതെ.
അതിന്റെ മൂന്നാം ദിവസമാണ് അവൻ ഒരു കുറിപ്പുമെഴുതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഹോസ്പിറ്റലിൽ നിന്ന് വീട്ടിൽ വന്നിട്ട് മുറിയടച്ച് ഒരേ ഇരുപ്പായിരുന്നു. എവിടെയോ ഒരു ജോലി നേടി ആരോടും പറയാതെ വീട് വിട്ടു പോയി. ആരും അന്വേഷിക്കരുത് എന്നു ഒരു കത്ത് മാത്രം ഒരിക്കൽ വന്നു.
നേഴ്‌സിങ് ഷിഫ്റ്റ് കഴിഞ്ഞെന്നു തോന്നുന്നു .
നല്ല സുന്ദരിമാരായ പെൺകുട്ടികൾ അവരുടെ യൂണിഫോമൊക്കെ മാറ്റി നന്നായി അണിഞ്ഞൊരുങ്ങി വീട്ടിലേയ്ക്ക് മടങ്ങുന്നു. അതിൽ മിക്കവർക്കും ഹരിയുടെ മുഖമാണെന്നു തോന്നി.
ദൂരെ എവിടെയെങ്കിലും ആയിരിക്കാം ഇവരൊക്കെ താമസിക്കുന്നത്. ഈ നഗരത്തിൽ രാത്രിയും പകലും എന്നൊന്നും വേർതിരിവില്ല. ഇവിടെയാണ് സർജറി ചെയ്യാൻ ഉദ്ദേശിക്കുന്നത്, അമ്മ എന്റെ കൂടെ വേണം എന്ന് ഹരി എഴുതി അറിയിച്ചപ്പോൾ പിന്നെ വേര് ഒന്നും നോക്കിയില്ല. ട്രെയിൻ ടിക്കറ്റും അവൻ അയച്ചു തന്നിരുന്നു.
സാവിത്രി വീണ്ടും പുറത്തേയ്ക്കുള്ള വാതിലിലേക്ക് നോക്കി. വെറുതെ എന്തിനാണ് ആശിക്കുന്നത്? സുധാകരേട്ടൻ വരില്ല. അതൊന്നും സാരമില്ല എന്ന് എങ്ങനെ ഹരിയെ പറഞ്ഞു മനസ്സിലാക്കും?
 ഓപ്പറേഷൻ തിയേറ്ററിന്റെ വാതിൽ മലർക്കെ തുറന്നു. നേഴ്‌സുമാർ പരിഭ്രാന്തരായി ഓടുന്നു. ഒരു ഡോക്ടറും പുറത്തെത്തി. അദ്ദേഹം ധൃതിയിൽ ആർക്കോ ഫോൺ ചെയ്യുന്നു.
അൽപ സമയത്തിനകം പുറത്ത് ഒരു കാർ വന്നു നിന്നു. രണ്ടു ഡോക്ടർമാർ കാറിൽ നിന്നിറങ്ങി. അവർ എന്താണ് സംസാരിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. എന്തിനാണ് ഈ പരിഭ്രമം?
എന്റെ ഹരിക്ക് ഒന്നും സംഭവിക്കില്ല. അവൻ ഒരിക്കൽ മരണത്തെ തോൽപിച്ചവനാണ്. എന്റെ പൊന്നു മോളായി അവൻ ഇറങ്ങി വരും
"അച്ഛൻ വന്നില്ലെങ്കിൽ ഞാൻ ഓപ്പറേഷൻ തിയേറ്ററിൽ നിന്നും മടങ്ങി വരില്ല."
വീണ്ടും ആ ശബ്ദം കാതിൽ മുഴങ്ങുന്നു. സുധാകരേട്ടൻ ഒന്ന് വന്നിരുന്നെങ്കിൽ!
ഓപ്പറേഷൻ തിയേറ്ററിന്റെ വാതിലുകൾ വീണ്ടും അടഞ്ഞു.
പുറത്തേയ്ക്ക് പുതിയതായി വന്ന രണ്ടു ഡോക്ടർമാർ ഇറങ്ങി വന്നു.
അവരുടെ മുൻപിൽ ചെന്ന് കൈ കൂപ്പി നിന്നിട്ടും സാവിത്രിയെ അവർ കണ്ടതായി ഭാവിച്ചില്ല. അവരുടെ മുഖം വാടിയിരുന്നു. പരസ്പരം ഒന്നും മിണ്ടാതെ തല കുനിച്ചു നടന്ന് അവർ കാറിൽ കയറി മടങ്ങി.
സാവിത്രി ചുറ്റും നോക്കി. കണ്ണിൽ ഇരുട്ട് കയറുന്നതു പോലെ. അരണ്ട വെളിച്ചത്തിൽ പുറത്തേയ്ക്കുള്ള വാതിൽ തുറന്ന് ഹരി കയറി വരുന്നു. അവൻ ഏറെ പ്രായം ആയതുപോലെ.
വിശ്വസിക്കാനാകാതെ സാവിത്രി അടുത്ത കസേരയിൽ ഇരുന്നു. ഒരു നേഴ്സ് വന്നു താങ്ങിപ്പിടിച്ചു.
അവ്യക്തമായ ശബ്ദങ്ങൾ.
ഹരിയുടെ കൈകൾ അവരെ വാരി പൊതിയുന്ന പോലെ.
ആ കൈകൾ അവരുടെ കണ്ണുനീർ തുടയ്ക്കുന്നു.
ചേർത്ത് പിടിക്കുന്നു.
സാവിത്രി ഓപ്പറേഷൻ തിയേറ്ററിന്റെ വാതിലിൽ തന്നെ നോക്കിക്കൊണ്ടിരുന്നു .
ഇതൊക്കെ വെറും പാഴ്ക്കിനാവ്. കണ്ണുകളെയും കാതുകളെയും വിശ്വസിക്കരുത്.
"അച്ഛൻ വന്നില്ലെങ്കിൽ ഞാൻ ഓപ്പറേഷൻ തിയേറ്ററിൽ നിന്നും മടങ്ങി വരില്ല."
അവൻ വാക്ക് മാറ്റിയില്ല.
ഓപ്പറേഷൻ തിയേറ്ററിന്റെ വാതിൽ തുറന്നു സുന്ദരിയായ ഒരു നേഴ്സ് ഇറങ്ങി വരുന്നു.
സാവിത്രിക്ക് അത് തന്റെ ഹരി ആണെന്ന് തോന്നി. ഇത് പോലെ സുന്ദരിയായി മടങ്ങി വരാനാണ് അവൻ കൊതിച്ചത്.
ആ നേഴ്സ് മെല്ലെ നടന്നു സാവിതിയുടെ അടുത്തെത്തി. അവരുടെ മുഖത്ത് ഒരു സംതൃപ്തി.
സാവിത്രിയുടെ അടുത്ത് വന്ന അവരുടെ ശബ്ദം സാവിത്രി വ്യക്തമായി കേട്ടു
"എപ്പോൾ വന്നു. അവൻ...അവൾ മാറി മാറി ചോദിക്കുന്നുണ്ടായിരുന്നു.. അച്ഛനെയും അമ്മയെയും...സുഖമായി ഇരിക്കുന്നു....സുന്ദരിയാണ് കേട്ടോ...രാവിലെ വാർഡിലേക്ക് മാറ്റും. അപ്പോൾ കാണാം."
ഭാര്യയെ ചേർത്തുപിടിച്ച് സുധാകരനും ഏങ്ങിയേങ്ങി കരഞ്ഞുകൊണ്ടിരുന്നു .
സന്തോഷം  കൊണ്ട്.