സൂര്യനു മുൻപേ ഉണർന്ന്
മഞ്ഞുകൊണ്ടു പൊട്ടിയ
ചരൽക്കല്ലിന്റെ ഈർഷ്യ
പാദം കൊണ്ട് തൊട്ടറിഞ്ഞ്
ഒഴിഞ്ഞ വീഥിയിലൂടെ
ഒഴിയാത്ത ചിന്തകൾ ചുമന്ന്
വെട്ടം സൂക്ഷിച്ചു സൂക്ഷിച്ചു ചിലവാക്കി
മടിച്ച് മടിച്ച് ഒരു നടത്തം
എന്നോടൊപ്പം ഒറ്റയ്ക്ക് നടക്കുന്നവർ
കൂടെയെത്തി എന്നെയും കടന്നു പോകുന്നവർ
എന്റെ നേരെ നടന്നു ഞാനായിത്തീരുന്നവർ
കോടമഞ്ഞിൽ ആർത്തിയോടെ അലിയുന്നവർ
എനിക്കറിയേണ്ടത് ഞാനിനിയും എന്നെക്കടന്ന് പോയില്ലേയെന്നാണ്
നിങ്ങൾക്കറിയേണ്ടത് അതിന്റെ കാരണവും
മഞ്ഞുകൊണ്ടു പൊട്ടിയ
ചരൽക്കല്ലിന്റെ ഈർഷ്യ
പാദം കൊണ്ട് തൊട്ടറിഞ്ഞ്
ഒഴിഞ്ഞ വീഥിയിലൂടെ
ഒഴിയാത്ത ചിന്തകൾ ചുമന്ന്
വെട്ടം സൂക്ഷിച്ചു സൂക്ഷിച്ചു ചിലവാക്കി
പാദം കൊണ്ട് തൊട്ടറിഞ്ഞ്
ഒഴിഞ്ഞ വീഥിയിലൂടെ
ഒഴിയാത്ത ചിന്തകൾ ചുമന്ന്
വെട്ടം സൂക്ഷിച്ചു സൂക്ഷിച്ചു ചിലവാക്കി
മടിച്ച് മടിച്ച് ഒരു നടത്തം
എന്നോടൊപ്പം ഒറ്റയ്ക്ക് നടക്കുന്നവർ
കൂടെയെത്തി എന്നെയും കടന്നു പോകുന്നവർ
എന്റെ നേരെ നടന്നു ഞാനായിത്തീരുന്നവർ
എന്റെ നേരെ നടന്നു ഞാനായിത്തീരുന്നവർ
കോടമഞ്ഞിൽ ആർത്തിയോടെ അലിയുന്നവർ
എനിക്കറിയേണ്ടത് ഞാനിനിയും എന്നെക്കടന്ന് പോയില്ലേയെന്നാണ്
നിങ്ങൾക്കറിയേണ്ടത് അതിന്റെ കാരണവും
No comments:
Post a Comment