Translation of Stopping by Woods on a Snowy Evening
അല്പനേരംനിൽക്കുമീസായന്തനത്തിൽ
അല്പനേരംനിൽക്കുമീസായന്തനത്തിൽ
മഞ്ഞുമൂടുന്നോരുപവനത്തിൽ
ചിന്തിച്ചിടുന്നു
ഞാനറിയാമിതാരുടെ വന
മെന്നുമവരുടെ
ഭവനമങ്ങെന്നുടെ ഗ്രാമത്തിലെന്നതും,കാണുവാനാകില്ലവർക്കു ഞാനിവിടങ്ങു
നില്പതും,കാനനം മഞ്ഞാൽ പൊതിയുമീ കാഴ്ചകൾ കാണ്മതും
എങ്കിലും
ചിന്തിക്കുമെൻ കുതിരയെത്ര
വിചിത്രമെൻ
രീതികൾ
ആരുമേ
ഇല്ല കളപ്പുര പോലുമി
ല്ലിവിടെയീ
യാത്രികനെന്തിനിറങ്ങണം
ഇപ്പുറം
പൊയ്കയതു മഞ്ഞിൽ മറഞ്ഞുപോയ്
അപ്പുറംകാനനം മദ്ധ്യേയൊരുവഴി
ഇല്ലീവിധം
ശ്യാമസായാഹ്നമൊന്നുമേ
കുടമണി
കിലുക്കിയെൻ കുതിര ചോദിക്കുന്നു
തെറ്റുകൾ
വല്ലതും പറ്റിയീ യാത്രയും പെട്ടെന്നൊടുങ്ങിയോ,
ശബ്ദങ്ങൾ
മറ്റൊന്നുമില്ലാ
ത്തൊരീകാട്ടിലിളകുന്നകാറ്റിന്റെ
മർമ്മരം
പിന്നെയീ
പൊഴിയുന്ന മഞ്ഞിന്റെ ഹൃദ്യമാമൊച്ചയും
കോമളം
ഘനശ്യാമവർണ്ണമീ വനാന്തരം
വാഗ്ദാനമെത്രയോ
നല്കിയിട്ടു-
ണ്ടവപാലിക്കുവാനുള്ള
യാത്രയിലാണു ഞാൻ
കാതങ്ങളേറെ
ഞാൻ താണ്ടണം
നിദ്രതൻ
മടിയിൽ തളർന്നു
കിടക്കുന്നതിൻ
മുന്നേ
നിദ്രതൻ
മടിയിൽ തളർന്നു
കിടക്കുന്നതിൻ
മുന്നേ
No comments:
Post a Comment