Total Pageviews

Saturday, September 6, 2014

ദൃശ്യം





An Inspector Calls
ഓണക്കാലത്ത് മലയാളിക്കുമുൻപിൽ ഒരു ദൃശ്യം കടന്നു വരികയാണ് .
ഈ ദൃശ്യം നമ്മുടെ സമൂഹത്തിനു നേരെ പിടിച്ച കണ്ണാടി ആണെങ്കിലും ഈ കണ്ണാടി ആരാണ് കണ്ടു പിടിച്ചതെന്ന തർക്കം  മാറിയിട്ടില്ല. 
ഒരു കൊലപാതകം നടത്തിയിട്ട് എങ്ങനെ രക്ഷപ്പെടാം എന്ന് പഠിപ്പിക്കുന ഈ ചിത്രത്തിന്റെ വിദ്യാഭ്യാസ സാധ്യതകൾ കണക്കിലെടുത്താവണം ഇതിലെ വയലൻസും ദ്വയാർത്ഥ പ്രയോഗങ്ങളും ഒക്കെ മാറ്റി വെച്ച് സർക്കാർ ഇതിനു 'എ' സർട്ടിഫിക്കറ്റ് കൊടുക്കാൻ മടിച്ചത്. അതോ അത് കൊടുത്താൽ കൂടുതൽ ആൾകാർ കാണുമെന്നു ഭയന്നിട്ടാണോ. 
പഞ്ചനക്ഷത്ര തീയേറ്ററുകളിൽ മാത്രമല്ല ദേണ്ടെ ഇപ്പോൾ ചാനലിലും ഓണത്തിന്റെ ഉരുളയ്ക്കുപ്പേരി പോലെ ഈ ചിത്രം വിളമ്പിയിരിക്കുന്നു. 
ഒരു ദിവസം മുഴുവൻ ത്രില്ലടിച്ചിരുന്ന്‌ ഇത് കണ്ടോളൂ 
പക്ഷെ അത് കഴിഞ്ഞു ഒരു മറുമരുന്നു എന്ന നിലയിൽ കാണാൻ ഒരു ഇംഗ്ളീഷ് ചിത്രം ശുപാർശ ചെയ്യുന്നു 
ഇത് ജെ ബി പ്രീസ്റ്റ്ലിയുടെ ഒരു നാടകത്തെ അവലംബിച്ചുള്ള താണ്  
An Inspector Calls
ചിത്രം കാണുകയോ പുസ്തകം വായിക്കുകയോ ആകാം.
അതിനു സമയം കിട്ടാത്ത വർക്കായി അതിന്റെ കഥ ഇവിടെ കൊടുക്കുന്നു 
1912 ൽ ഒന്നാം ലോകമഹായുദ്ധ ത്തിനു മുൻപാണ്‌ ഈ കഥ നടക്കുന്നത്. വ്യവസായ പ്രമുഖനും രാഷ്ട്രീയ ക്കാരനുമായ ആർതർ ബിർലിങ്ങിന്റെ വീട്ടിൽ അത്താഴ വിരുന്നിനോടൊപ്പം ഒരു വിവാഹ നിശ്ചയം നടക്കുകയാണ്. ബിർലിങ്ങിന്റെ മകൾ  ഷീല കല്യാണം കഴിക്കുന്നത്‌ അയാളുടെ ബിസിനസ് എതിരാളിയായ ക്രോഫ്റ്റിന്റെ മകൻ ജറാൾഡിനെയാണ് . ഭാര്യ സിബിൽ മകൻ എറിക് എന്നിവരും അവിടെ ഉണ്ട്.മകന്റെ മദ്യാസക്തി അവരാരും കണ്ടില്ലെന്നു വെയ്ക്കുന്നു. സ്വാശ്രയത്വത്തിന്റെ ആവശ്യകതയെക്കുറിച്ച് ബിർലിങ്ങ് ഒരു പ്രഭാഷണവും കാഴ്ചവെയ്ക്കുന്നു. സ്വന്തം കാര്യം സിന്ദാബാദ് എന്ന് സാരം.
ഗൂൾ എന്ന് പേരായ ഒരു ഇൻസ്പെക്ടർ അവിടെ എത്തുന്നു. ഇവ  എന്ന ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ടാണ് താൻ വന്നതെന്ന് അദ്ദേഹം അവരെ അറിയിക്കുന്നു. അവളുടെ ചിത്രം കണ്ടു ബെർലിങ്ങ് അവളെ തിരിച്ചറിയുന്നു. ഒരല്പം കൂലി കൂടുതൽ ചോദിച്ചതിന് തന്റെ ഫാക്റ്ററിയിൽ നിന്ന് പതിനെട്ടു മാസം മുൻപ് അവളെ താൻ പുറത്താക്കി എന്ന്  അയാള് സമ്മതിക്കുന്നെന്ടെങ്കിലും അയാൾ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയാറാകുന്നില്ല. മുറിയിൽ കടന്നുവരുന്ന ഷീല ഈ ചർച്ചയിൽ ഇടപെടുന്നു. അവള്ക്കും ഈവയെ അറിയാം. ഒരു തുണിക്കടയിൽ വെച്ച് തന്നെ കളിയാക്കി പു ഞ്ചിരിച്ചെന്നു കണ്ട് ആ കടക്കാരെ വിരട്ടി അവളെ അവിടെ നിന്നും താൻ പുറത്താ ക്കിച്ചു എന്നവൾ സമ്മതിക്കുന്നു. സുന്ദരിയായ ഈവയോട് തോന്നിയ അസൂയ യായിരുന്നു അതിന്റെ കാരണം എന്നും അവൾ സമ്മതിക്കുന്നു.
 അടുത്തത് ജറാൾഡിന്റെ ഊഴമായിരുന്നു. ഈവയെ ഒരു ബാറിൽ നിന്നും കൂട്ടിക്കൊണ്ടുപോയി രഹസ്യമായി താൻ ഒരിടത്ത് താമസിപ്പിചിരുന്നെന്നും അതെ കാലത്താണ് ഷീലയെ അധികം കാണാൻ വരാതിരുന്നതെന്നും അയാൾ സമ്മതിക്കുന്നു. അയാളുടെ വൈകിവന്ന സത്യ സന്ധതയെ വാഴ്ത്തുന്ന ഷീല അയാളുമായുള്ള നിശ്ചയം തള്ളിക്കളയുന്നു. 
മിസ്സിസ് ബാർലിങ്ങ് ഒരു സാമൂഹ്യ പരിരക്ഷ കമ്മിറ്റി യുടെ തലവ ആണ്. അവരുടെ അടുത്തു സഹായം അഭ്യർത്ഥി ച്ചു വന്ന ഈവയെ അവർ തള്ളിപ്പറഞ്ഞിരുന്നു. അവർ പറയുന്ന കഥ ഇങ്ങിനെയാണ്‌. ഗർഭിണിയായ ഇവ   മിസ്സിസ് ബാർലിങ്ങ് എന്നാ കള്ളപ്പേരിലാണ് അവരിൽ  നിന്നും സഹായം തേടി എത്തിയത്. തന്റെ പേര് തന്നെ ഉപയോഗിച്ചതായിരുന്നു അവർക്ക് അവളോട് വെറുപ്പ്‌ തോന്നാനും സഹായം നിരസിക്കുവാൻ ആ ഓഫീസിലുള്ളവരെ പ്രേരിപ്പിക്കുവാനും ഉള്ള കാരണം. മറ്റു കള്ളങ്ങളും അവൾ പറഞ്ഞു. അവളെ ഗർഭിണിയാക്കിയ ചെറുപ്പക്കാരൻ അവൾക്കു കാശ് കൊടുത്തെങ്കിലും അത് മോഷ്ടി ച്ച കാശാ യതു  കൊണ്ട് അവൾ വാങ്ങിയില്ലേന്നുമായിരുന്നു അവൾ പറഞ്ഞത്. ആ മദ്യപാനിയായ അസാന്മാർഗിയായ ചെറുപ്പക്കാരന് തക്ക ശിക്ഷ കിട്ടണമെന്നു അവർ പറഞ്ഞു തീരും മുൻപ് മുറിയില കയറി വരുന്ന എറിക് താനാണ് ആ പ്രതി എന്ന് ഏറ്റു പറയുന്നു 
ഉപ്പുതിന്നാൽ വെള്ളം കുടിക്കുമെന്നും പാവപ്പെട്ടവരെ ഇങ്ങനെ ദ്രോഹിച്ചാൽ ചോരയും അഗ്നിയും കൊണ്ട് അവരും ദ്രോഹിക്കപ്പെടുമെന്നു പറഞ്ഞ് ഗൂൾ മടങ്ങുന്നു. ഇടതുപക്ഷ ചിന്തയും മതവിശ്വാസവും ഇഴചേർ ത്താണ് അയാള് സംസാരിക്കുന്നത് 
പുറത്തേയ്ക്ക് പോയ ജറാൾഡാകട്ടെ ഗൂൾ എന്നൊരു ഇൻസ്പെക്ടർ പോലീസിൽ ഇല്ല എന്ന വാർത്തയുമായാണ് മടങ്ങി വരുന്നത്. പോലീസ് കള്ളനായത് കൊണ്ട് തങ്ങൾ ചെയ്ത് കുറ്റം തങ്ങൾ തന്നെ സമ്മതിച്ചെങ്കിലും അതൊന്നും സാരമില്ല എന്നതാണ് ഷീലയും എറിക്കും ഒഴികെ എല്ലാവരുടെയും നിലപ്പാട്. തെറ്റ് തെറ്റ് തന്നെയാണെന്ന ഇളം തലമുറയുടെ വാദത്തെ അവർ തള്ളുന്നു.
മോർച്ചറിയിൽ അങ്ങനെയൊരു ശവമില്ല എന്ന് ഫോണിൽ വിവരം ലഭിക്കുന്നതോടെ അവർ ആകെ സന്തോഷത്തിലാണ്, ഷീലയും എറിക്കും ഒഴികെ. പെട്ടെന്ന് ഈവ എന്ന ഒരു പെണ്‍കുട്ടി ആത്മ ഹത്യ ചെയ്തെന്നും ഒരു ഇൻസ്പെക്ടർ അതന്വേഷിക്കാനായി ആ വീട്ടിലേയ്ക്ക് വരുന്നെന്നും കേട്ടു അവർ ഞെട്ടിത്തരിച്ചു നിൽക്കുമ്പോൾ നാടകം അവസാനിക്കുന്നു.
ഷീലയുടെയും എറിക്കിന്റെയും ഗൂളിന്റെയും സംഭാഷണം വളരെ ശ്രദ്ധേയമാണ്  












No comments:

Post a Comment