Total Pageviews

Thursday, September 4, 2014

കലണ്ടറിൽ ഇല്ലാത്ത തീയതികൾ



സുഹൃത്തിനെഴുതാതിരുന്ന കത്ത് 
നീണ്ട ക്യൂവിനൊടുവിലെ 
തിരിച്ചറിയൽ  കാർഡ് 
മോണകാട്ടി ചിരിക്കുന്ന ടൂത്ത് ബ്രഷ് 
ചിറകടിച്ചിട്ടും പറക്കാനാകാത്ത 
ട്യൂബ് ലൈറ്റ് 
രോഗങ്ങൾക്കുള്ള മുൻകരുതലുകളെക്കുറിച്ച് 
പഞ്ചായത്തിന്റെ ചോദ്യാവലി 
എന്നോ തപാലിൽ വന്ന
സംസ്കൃത പാഠങ്ങൾ 
പാപനാശത്തിനായി കൊതിക്കുന്ന 
മുത്തച്ഛന്റെ ചിതാഭസ്മം 
മൂല മടക്കി വെച്ച താളുമായി 
ഒരു പുസ്തകം 
ചിന്തകളിൽ മുരണ്ടു മുരണ്ട് 
വലുതാവുന്ന കടന്നൽക്കൂടുകൾ. 
കലണ്ടറിൽ ഇല്ലാത്ത തീയതികൾ


No comments:

Post a Comment