അതിനെക്കുറിച്ചു തന്നെയാണ് പറയുവാനുള്ളത്
കേട്ടവർ കേട്ടവർ മൂക്കത്ത് വിരൽ വെച്ചു
കേൾക്കാത്തവർ കാതുകൂർപ്പിച്ചു
ഒന്നും പിടികിട്ടാത്തവർ ഇരുട്ടിൽ തപ്പി
ശേഷിച്ചവർ മനസിലായെന്നു നടിച്ചു
ശരിക്കും എനിക്കും അത് വിശ്വസിക്കാനായില്ല
പത്രങ്ങളിൽ വളഞ്ഞു പുളഞ്ഞ ഇരുളായും
ടി വിയിൽ വ്യാകരണം ഇല്ലാത്ത ചിത്രങ്ങളായും
എഫ് എമ്മിൽ സല്ലാപമായും
അതൊന്നും വന്നിരുന്നില്ല
കാമിനിയുടെ പരിഭവത്തിലും
സുഹൃത്തിന്റെ വിരഹത്തിലും
വറ്റിയ തടാകത്തിലും
ഇല പൊഴിഞ്ഞ മരത്തിലും
വരണ്ട ഭൂമിയിലും
ഞാൻ തൊട്ടറിഞ്ഞതാണ്
നിങ്ങൾ ഭാഗ്യവാന്മാരാണ്
നിങ്ങൾക്കത് വിശ്വസിക്കാതെയിരിക്കാം
പക്ഷെ ഞാനെന്റെ ഉറ്റ ബന്ധുവായതു കൊണ്ട്
എനിക്കീ ശേഷക്രിയയിൽ
പങ്കെടുത്തേ തീരൂ
No comments:
Post a Comment