തിരമാലകളുടെ സുതാര്യത
ലഞ്ചിന്
പിരിയാൻ തുടങ്ങുമ്പോഴും വെളുപ്പിനേ തുടങ്ങിയ ചർച്ച എങ്ങും
എത്തിയിരുന്നില്ല. പലചോദ്യങ്ങളും ഉത്തരമില്ലാതെയും പല പ്രശ്നങ്ങളും
കീറാമുട്ടികളായും അവശേഷിക്കുന്നു. പെനിസിൽവാനിയ സർവകലാശാലയിലെ ഫിലോമിതിയൻ
സൊസൈറ്റിയുടെ അകത്തെ ശീതീകരിച്ച ചെയിമ്പറിലിരുന്നു മിക്കവരും വിയർത്തു.
കൃത്യം ആറുവര്ഷവും മൂന്നു മാസവും മുൻപ് അവർ ഏറ്റെടുത്ത സംരംഭമാണ് പ്രോജക്റ്റ് ബേബൽ. 'ദൈവത്തിലേക്ക് എത്താനുള്ള മനുഷ്യന്റെ രണ്ടാമത്തെ ശ്രമം' എന്ന തലക്കെട്ടോടു കൂടി ടൈം മാസിക കവർ സ്റ്റോറി കൊടുത്തത് മൂന്നു വർഷങ്ങൾക്ക് മുൻപായിരുന്നു. അത്ര അത്യന്തം രഹസ്യമായിരുന്നു പ്രോജക്ടിന്റെ കാര്യങ്ങൾ. പേര് വെളിപ്പെടുത്താത്ത പതിനാറ് കോടീശ്വരന്മാരാണ് മുഴുവനും സ്പോൺസർ ചെയ്തിരിക്കുന്നത്. .
ഡൈനിങ് ഹാളിലേക്കുള്ള കോറിഡോറിലൂടെ നടക്കവേ പാട്രീഷ്യാ ഗ്രെയ്സിന് തന്റെ കണ്ടുപിടുത്തങ്ങൾ എത്ര ബാലിശമായിരുന്നുവെന്നു തോന്നി. ഓർഗനൈസേഷണൽ ബിഹേവിയറിലെ വിപ്ലവകരമായ കണ്ടുപിടുത്തം എന്നൊക്കെ ടോപ് ലെവൽ അക്കാഡമിക് വൃത്തങ്ങളിൽ കൊട്ടിഘോഷിക്കപ്പെട്ട തന്റെ ഗവേഷണ പ്രബന്ധം ഇപ്പോൾ ഒരു ടീനേജ് പെൺകുട്ടിയുടെ പ്രണയലേഖനം പോലെ ഹാസജനീയം.
എങ്കിലും ആ ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് താൻ ഫാഷൻ രംഗത്ത് സ്വന്തമായ ഒരു ബ്രാൻഡുണ്ടാക്കിയതും കോടീശ്വരി ആയതും സഹപ്രവർത്തകരുടെയെല്ലാം അസൂയയും വെറുപ്പും സമ്പാദിച്ചതും. അതൊരു നല്ല ചോയ്‌സ് ആയിരുന്നോ എന്നിപ്പോൾ സംശയം തോന്നുന്നു.
മൂന്നു കഷണമായ കുടുംബവും കൂടെക്കൂടെയുള്ള ഡിപ്രഷനുമാണ് ഇന്നും അതിൽ നിന്നും കിട്ടിയ വലിയ സമ്പാദ്യം. പിന്നെഈ പ്രൊജക്ടിൽ കോടികൾ മുടക്കുന്ന പതിനാറു കോടീശരരിൽ ഒരാൾ എന്ന രഹസ്യസ്ഥാനവും. ഈ പ്രോജക്റ്റ് വിജയിച്ചാൽ ആ സൽപ്പേര് കൊണ്ട് മരണശേഷമെങ്കിലും ജീവിക്കാൻ കഴിഞ്ഞേക്കും.
തന്റെ കണ്ടുപിടുത്തങ്ങൾ പോലെയല്ല, സമൂഹങ്ങൾ ഉണ്ടാകുന്നതിന് പ്രത്യേകിച്ച് കാരണമൊന്നും ഇല്ല. അല്ലെങ്കിൽ അതിന്റെ ബാന്ധവ വ്യവസ്ഥകൾ കണ്ടെത്താൻ കഴിയില്ല. വെറും പത്തുപേരുള്ള ഈ സംഘം പോലും മൂന്നു പേരടങ്ങുന്ന മൂന്നു സംഘങ്ങളായി മാറിയിരിക്കുന്നു. ആര് ആരുമായി ചേരുന്നു എന്നത് ദൈവനിശ്ചയം എന്നേ പറയാനുള്ളൂ. അത്രയ്ക്ക് സങ്കീർണ്ണമാണ് മനുഷ്യബന്ധങ്ങൾ.
ബുഫേ കൗണ്ടറിൽ നിന്നും ആവിയിൽ പുഴുങ്ങിയ നാലു ടെൻഡർ കോൺ കുറച്ച് തേനും ചേർത്തെടുത്ത് പട്രീഷ്യ ഒറ്റയ്ക്ക് ഒരു മേശയിൽ ഇരുപ്പുറപ്പിച്ചു. മേശകൾ തമ്മിൽ നല്ല അകലം ഉണ്ട്. ഒരു മേശയിലെ സംസാരം അടുത്ത മേശയിൽ കേൾക്കില്ല. ഇടതുവശത്തായി എമിലി, മൈക്കേൽ, ജൂലി എന്നിവർ ഒരു മേശയ്ക്ക് ചുറ്റും ഇരിക്കുന്നു. വലതു വശത്തായി ജാനറ്റ്, അവന്തികാ, ചെങ്ങ് ലി എന്നിവർ. നേരെ മുന്നിലെ ടേബിളിൽ യൂഫിയും ജോര്ജസും ഷോണും. എങ്ങിനെ ഇവർ തങ്ങളുടെ സുഹൃത്തുക്കളെ തിരഞ്ഞെടുത്തു? ആർക്കറിയാം? നരവംശ ശാസ്ത്രത്തിൽ തൽപരയായ ജാനറ്റ് ഒരിക്കൽ പറഞ്ഞതോർമ്മ വന്നു. കംപാനിയൻ എന്നാൽ ഒന്നിച്ച് ആഹാരം അഥവാ പാനീയം പങ്കുവെയ്ക്കുന്നവർ എന്നാണത്രെ അർഥം. നരവംശ ശാസ്ത്രത്തിൽ സൗഹൃദങ്ങൾക്ക് വെറും ഭൗതികനേട്ടങ്ങളുടെ നിറമേ ഉള്ളൂ.
അടുത്ത മേശയിലിരുന്ന എമിലി, മൈക്കേലും ജൂലിയും കാണാതെ പട്രീഷ്യയെ ഒളികണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു. ഈ പ്രായത്തിലും എന്ത് സുന്ദരിയാണവർ! അവരാണ് ഈ പ്രോജക്ടിന്റെ സ്പോൺസർമാരിൽ ഒരാൾ എന്നത് എമിലിക്ക് മാത്രം അറിയാവുന്ന ഒരു രഹസ്യം ആയിരുന്നു. പലപ്പോഴും തന്റെ കിടപ്പറ പങ്കാളിയായ ജൂലിയോടെങ്കിലും അത് പങ്കുവെയ്ക്കണം എന്ന് തോന്നിയിട്ടുണ്ട് . രഹസ്യങ്ങൾ പങ്കുവെക്കുന്നതിന്റെ അപകടം തന്റെ ഭർത്താവിന്റെ മരണത്തോടെ എമിലി നേരിട്ട് അറിഞ്ഞതാണ്.
പണം ഒരു ശക്തിയല്ലാതായ ലോകത്ത് മാഫിയ ഗ്യാങ്ങുകൾ ഇപ്പോൾ അറിവിന്റെ മേച്ചിൽ പുറങ്ങളിലാണ് മേയുന്നത്. 'എമ്പയർസ് ഓഫ് ദി മൈൻഡ്' എന്ന എഡ്‌വേഡ് വൈറ്റിലിയുടെ പുസ്തകം പുറത്ത് വന്നപ്പോൾ അദ്ദേഹത്തെ അഭിനന്ദിക്കാൻ കൂടിയ മീറ്റിങ്ങിൽ വെച്ച് തന്റെ ഭർത്താവ് തന്നെ പറഞ്ഞതാണ് ലോകം ഒരു സ്വർഗ്ഗരാജ്യത്തിന്റെ പടിവാതിൽക്കൽ എത്തി നിൽക്കുന്നു. വിവിധ രീതിയിൽ ആർക്കും പങ്കുവെയ്കാനാവുന്ന അറിവുകളാണ് വരും കാലത്തെ കറൻസികൾ. അങ്ങനെ ആർക്കും സ്വത്തവകാശമില്ലാത്ത ഒരു ലോകം ഉണ്ടാവുമെന്നൊക്കെ. പക്ഷെ ലോകം പിന്നീട് ചുറ്റിയത് മറുവശത്തേയ്ക്ക് ആയിരുന്നു. അറിവുകൾ പങ്കുവെയ്ക്കപ്പെടാതിരിക്കാൻ ഗവണ്മെന്റുകൾ പരാജയപ്പെട്ടിടത്ത് മാഫിയകൾ തന്നെ വേണ്ടി വന്നു വലിയ പണച്ചെലവുള്ള ഗവേഷണങ്ങളുടെ കാവലാളായി.
തന്റെ വലതുവശത്തെ മേശയിൽ എന്താണ് ചർച്ച എന്നറിയാൻ പട്രീഷ്യയ്ക്ക് കൊതിയായി. അവിടെയാണ് ചെങ്‌ലീ ഇരിക്കുന്നത് . ഈ പ്രോജക്ടിലെ താരം ആണ് ചെങ്‌ലീ. ആരും കൊതിക്കുന്ന രൂപ സൗകുമാര്യമുള്ള ആസ്ട്രോ ഫിസിസിസ്റ്റ്. ഒരു ബുദ്ധഭിക്ഷുവിന്റെ മുഖം. അയാളുടെ മുൻതലമുറക്കാർ മ്യാന്മാറിൽ നിന്നും വന്നവരാണ്. അമേരിക്കയിൽ വന്ന് അവർ കൃസ്തുമതം സ്വീകരിച്ചു. ചെങ്‌ലീ ഒരിക്കൽ ദലൈ ലാമയെ ഇന്ത്യയിൽ വെച്ച് പരിചയപ്പെട്ടു. അദ്ദേഹത്തിൽ നിന്ന് തന്നെ ബുദ്ധമതവും സ്വീകരിച്ചു. ചെങ്‌ലീയോട് തനിക്കുള്ള അമിതമായ താത്പര്യം മറ്റു സ്പോണ്സര്മാരുടെ വിമർശനത്തിന് വിധേയമായിട്ടുണ്ട്. പലപ്പോഴും ഇതൊക്കെ വലിച്ചെറിഞ്ഞ് അയാളോടൊപ്പം ശ്രീലങ്കയിലേയ്ക്കോ മറ്റോ ഒളിച്ചോടിയാലോ എന്നും തോന്നിയിട്ടുണ്ട്. പക്ഷെ അയാൾ ഒരിക്കലും തന്നോട് അങ്ങനെ ഒരു താത്പര്യം കാണിച്ചിട്ടില്ല എന്നതാണ് സത്യം.
മുന്നിലെ ടേബിളിൽ യൂഫിയും ജോര്ജസും ഷോണും തിരക്കിട്ട ചർച്ചയിലായിരുന്നു. വേറെ ആരൊക്കെ തങ്ങളുടെ ഉറക്കെയുള്ള ചർച്ച കേൾക്കുന്നുണ്ട് എന്നത് അവർക്ക് ഒരു വിഷയം ആയിരുന്നില്ല. ആ കൂട്ടത്തിൽ ഷോണിനാണ് അൽപമെങ്കിലും ശാസ്ത്രാഭിമുഖ്യം ഉള്ളത്. യൂഫി ആഫ്രിക്കൻ വംശജനെങ്കിലും ചിനു അച്ചബെയുടെ 'ദൈവത്തിന്റെ അസ്ത്രം' എന്ന നോവൽ വായിച്ച് അതുമായി ഭാരതീയ തത്വചിന്തയ്ക്കാണ് സ്വാഹ്‍ലി വംശവിശ്വാസങ്ങളുമായുള്ളതിലും കൂടുതൽ അടുപ്പം എന്ന് മനസ്സിലാക്കി മുംബയിലെ ദക്ഷിണാഫ്രിക്കൻ കോൺസുലേറ്റിൽ ജോലി നേടി ഇന്ത്യയിൽ കുടിയേറി. വേദങ്ങളിൽ അവഗാഹം നേടാനുള്ള കുറുക്കുവഴി മാത്രമായിരുന്നു അത്. പട്ടിണിയുടെ ലോകത്തിന് എന്ത് നയതന്ത്രം! ലോകോത്തര ശാസ്ത്രജ്ഞന്മാരുടെ ഈ പ്രൊജക്ടിൽ ചെന്ന് വീണുകൊടുക്കാൻ കൈ നിറയെ കിട്ടാൻ പോകുന്ന പണം എന്ന ഒരേ ഒരു കാരണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. മെറ്റാഫ്യ്സിക്സ് ശ്വസിച്ചും കുടിച്ചും കഴിയുന്ന യൂഫിക്ക് ശാസ്ത്രത്തോട് എന്നും പുച്ഛം തന്നെ ആയിരുന്നു. ഈ പ്രോജക്ടിലെ കരടാണ് അയാൾ. കുറ്റം മാത്രമേ അയാൾക്ക് കണ്ടുപിടിക്കാനായിട്ടുള്ളു. അതുകാരണം സഹപ്രവർത്തകരുടെ വെറുപ്പ് വേണ്ടതിലധികം സമ്പാദിച്ചിട്ടുമുണ്ട് .
"എനിക്ക് ഇത് വരെയും ആരും പറഞ്ഞത് ഒരക്ഷരവും മനസ്സിലായില്ല. വളരെ താമസിച്ചാണ് ഈ പ്രൊജക്ടിൽ ഞാൻ വന്നു ചേർന്നതും," അയാൾ തുറന്നു പറഞ്ഞു.
"അതുകൊണ്ടൊന്നുമല്ല. ഞാൻ തുടക്കം മുതലേ ഇതിൽ ഉണ്ടായിരുന്നു. ആത്മാർത്ഥമായി സഹകരിക്കാനും ശ്രമിച്ചു. എന്നിട്ടും ഒന്നും അങ്ങോട്ടു നേരെ കത്തിയിട്ടില്ല. വേണ്ട പോലെ ശാസ്ത്രാഭിമുഖ്യം ഇല്ലാത്തതായിരിക്കാം കാരണം ," ജോർജസും തന്റെ നിസ്സഹായാവസ്ഥ വെളിവാക്കി.
"എനിക്ക് ഇതൊക്കെ ഉണ്ട് . എന്നിട്ടും എനിക്ക് വളരെ കുറച്ചേ അറിയാവൂ. അങ്ങിനെ അറിഞ്ഞതിനെ ഒക്കെ ഞാൻ വിമർശിച്ചിട്ടും ഉണ്ട്. ഇപ്പോൾ എല്ലാ ഡോക്യൂമെൻറ്സും എനിക്ക് അവർ അയക്കാറില്ല," ഷോണിനും പരാതി എം മാത്രമേ ഉള്ളൂ. അടുത്തിരുന്ന പട്രീഷ്യ കേൾക്കാതിരിക്കാൻ ശബ്ദം താഴ്ത്തിയാണ് അയാൾ സംസാരിച്ചത്. സഹപ്രവർത്തകരെങ്കിലും അവർ തമ്മിൽ ജീവിതത്തിൽ ശത്രുക്കൾ ആയിരുന്നു. ശത്രുക്കൾ ആകുന്നതിനു മുൻപ് കാമുകരും.
"താങ്കൾക്ക് മനസ്സിലായത് പറയൂ," ജോർജസ് നിർബന്ധിച്ചു. "ബാബേൽ എന്നത് പഴയ നിയമത്തിൽ മനുഷ്യർ കെട്ടിയ ഒരു ഗോപുരം ആണെന്നറിയാം, ദൈവത്തിൽ എത്താനായി. 'നിങ്ങൾ ഓരോരുത്തരുടെയും ഭാഷ വേറെ വേറെ ആകട്ടെ' എന്ന് ദൈവം അവരെ ശപിച്ചു. അങ്ങനെയാണ് ഈ ലോകത്ത് ഇത്രയധികം ഭാഷകൾ ഉണ്ടായതു എന്നാണ് പഴയ നിയമത്തിലെ കഥ."
"അതെയോ? ഇന്ത്യയിൽ തന്നെയുണ്ട് 1900 ലധികം ഭാഷകൾ, മാതൃഭാഷയായിത്തന്നെ," യൂഫി തന്റെ അറിവും വിളമ്പി. "പക്ഷെ ഈ കഥ എനിക്കറിയില്ലായിരുന്നു. ഇപ്പോൾ പ്രോജക്ടിന്റെ പേരെങ്കിലും മനസ്സിലായി."
"ഉറുമ്പുകളെ കുറിച്ചാണ് പറഞ്ഞു തുടങ്ങേണ്ടത്. ഒരു ഉറുമ്പ് കൂനയിലെ ഉറുമ്പുകളുടെ തലച്ചോർ മൊത്തം എടുത്താലും മനുഷ്യന്റെ മസ്തിഷ്കത്തിന്റെ തീരെ ചെറിയ ഒരു ഭാഗത്തോളമേ വരൂ. പക്ഷെ ആ തലച്ചോറുമായി അവരുണ്ടാക്കുന്ന മണിമേടകൾ മനുഷ്യനെ നാണിപ്പിക്കും. എ സി മുതൽ ഇൻഡോർ ഫാർമിംഗ് വരെ ഉണ്ട്. ഒരു ഉറുമ്പുകൂനയുടെ സങ്കീർണ്ണത ആ ഉറുമ്പിൻകൂട്ടിലെ മുഴുവൻ ഉറുമ്പുകളുടെ തലച്ചോറിൽ പോലും ശേഖരിക്കാൻ കഴിയില്ല. അത്രയ്ക്കുണ്ട്. എന്നിട്ടും ഉറുമ്പിൻ കൂടു ഒരു യാഥാർഥ്യം ആണ്. കാരണം അവയുടെ എല്ലാം തലച്ചോറുകൾ തമ്മിൽ ടോട്ടൽ കണക്റ്റിവിറ്റി ഉണ്ട്."
ഷോൺ ഒന്ന് നിർത്തി തന്റെ മൊബൈൽ എടുത്ത് ഓൺ ചെയ്തു . പിന്നെ അത് മേശപ്പുറത്തു വെച്ച് സംസാരം തുടർന്നു. തന്റെ മൊബൈലിൽ സൗണ്ട് ഇൻസിനറേറ്റർ ഉണ്ട്. ഒരു വാക്കുപോലും പുറത്തു പോകില്ല . റെക്കോർഡ് ചെയ്യാനും ആകില്ല.
"അതായത് ഇന്റർനെറ്റ് പോലെ," ജോർജസ് പറഞ്ഞു.
ഷോൺ അത് കേട്ട് ഒന്ന് ചിരിച്ചു.
"ഇന്റർനെറ്റ് വരെ ഒന്നും പോകേണ്ട. നമ്മുടെ തലച്ചോറും ഛിന്നഭിന്നമാണ്. ഓരോ ന്യൂറോണും ഓരോ ഇന്റർനെറ്റ് കമ്പ്യൂട്ടർ പോലെ മറ്റ് അനേകം ന്യൂറോണുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു."
"അത്രയും മനസ്സിലായി. അത് എനിക്കും ആർക്കും അറിയാവുന്ന കാര്യം," യൂഫി പറഞ്ഞു
"ശരി. വീണ്ടും ഉറുമ്പുകളിലേയ്ക്ക് വരാം. നമ്മുടെ തമ്മിൽ തൊടാത്ത ട്രില്യൺ ന്യൂറോണുകളെ തമ്മിൽ ബന്ധിപ്പിക്കുന്നത് ന്യൂറോട്രാൻസ്മിറ്റർ എന്ന ഒരു കെമിക്കൽ പാലം കൊണ്ടാണ്. രണ്ടു ഉറുമ്പുകളുടെ തലച്ചോറുകൾ തമ്മിലും ഇങ്ങനെ ഒരു ബന്ധം ഉണ്ട്,"ഷോൺ തുടർന്നു.
"ഫെറോമോൺസ്," ജോർജസ് പുഞ്ചിരിയോടെ പറഞ്ഞു.
പിന്നെ യൂഫിയുടെ നേരെ തിരിഞ്ഞുപറഞ്ഞു, "ഓരോ ഉറുമ്പും തമ്മിൽ കാണുമ്പൊൾ ഇങ്ങനെ ഒരു കെമിക്കൽ പുറത്തു വിടും. അതാണ് അവരുടെ ഭാഷ."
"അത് ഒരു ഭാഷ മാത്രമാണെന്നാണ് നമ്മൾ ഇത്രയും കാലം കരുതിയത്. പക്ഷികളുടെ ഒക്കെ ഭാഷ പോലെ. പുതിയ ഉപകരണങ്ങളുടെയും നോം ചോംസ്കിയുടെ ഭാഷയെക്കുറിച്ചുള്ള ചില നിരീക്ഷണങ്ങളടെയും അടിസ്ഥാനത്തിൽ ഇന്ന് ഇത് ഒരു വാർത്താ വിതരണ മാർഗമായാണ് ഭാഷയായല്ല അറിയപ്പെടുന്നത്," ഷോൺ പറഞ്ഞു നിർത്തി.
"അതായതു മനുഷ്യൻ ഉണ്ടാകുന്നതിനും ഏറെ മുന്നേ ഉറുമ്പുകൾക്ക് സൂപ്പർ കണക്റ്റിവിറ്റി ഉണ്ടായിരുന്നു," യൂഫി പറഞ്ഞു. "ഉറുമ്പുകൾ കണക്കു കൂട്ടാൻ പഠിക്കുന്നതിനെ കുറിച്ച് ഒരു സ്വാഹ്‍ലി കഥ കേട്ടിട്ടുണ്ട്. ഇത് അതിലും വിചിത്രം." ടെക്നൊളജിയോട് തനിക്കുള്ള കലി ഒരിക്കലും യൂഫി മറച്ചു വെയ്ക്കില്ല.
"ഇനി പറയാനുള്ളത് നക്ഷത്രങ്ങളെ കുറിച്ചാണ്. പ്രപഞ്ചം മുഴുവൻ പ്രകാശമാണെന്ന് നമ്മൾ കരുതും അത് ശരിയല്ല. നക്ഷത്രങ്ങൾ കോടിക്കണക്കിനു ഉണ്ടെങ്കിലും ഇരുട്ട് തന്നെയാണ് മിക്കവാറും എല്ലായിടത്തും. അതായത് നമ്മൾ കാണുന്ന ഈ പ്രകാശമാനമായ ആകാശം ഇവിടെ അടുത്ത് മാത്രം. പക്ഷേ ഈ പ്രപഞ്ചത്തെ മൊത്തം പ്രകാശമാനമാക്കുന്ന ഒന്നുണ്ട്, അത് കാണാൻ നമുക്ക് കണ്ണുമില്ല."
"സ്നേഹമാണോ?" യൂഫി ചോദിച്ചു.
"നമ്മൾ ശാസ്ത്രമാണ് ചർച്ച ചെയ്യുന്നത്, കെട്ടുകഥകളല്ല." ഷോൺ പറഞ്ഞു. അയാളുടെ ദീർഘകാല പ്രണയം പൊളിഞ്ഞു പോയത് ഒരു രഹസ്യമൊന്നുമല്ല എന്ന് അയാൾക്കും അറിയാം. യൂഫിയും ജോർജസും പാട്രിഷ്യയുടെ നേരെ ഒന്ന് ഒളികണ്ണിട്ടു നോക്കി. എന്തായിരിക്കാം ഇവർ പിരിയാൻ കാരണം?
"1905ൽ ഒടുവിലത്തെ ബഹുമുഖപ്രതിഭ എന്നറിയപ്പെടുന്ന ഫ്രഞ്ചുകാരൻ ഹെൻറി പോയിൻകെയർ ആണ് ആദ്യം ഇങ്ങനെ ഒരു പ്രതിഭാസം ഉണ്ടാകാം എന്ന സംശയം പ്രകടിപ്പിക്കുന്നത്. 1916ൽ തന്റെ ജനറൽ തിയറി ഓഫ് റിലേറ്റിവിറ്റി എങ്ങും എത്താതെ വന്നപ്പോൾ അതിന്റെ കാരണം ഇങ്ങനെയൊരു പ്രതിഭാസത്തിന്റെ സാന്നിധ്യം ആയിരിക്കാം എന്ന് കാവ്യഭാവനയോടെ ഐൻസ്റ്റീനും പറഞ്ഞു. പിന്നെ കുറേക്കാലം ഇതിനെ കുറിച്ച് അധികം ഒന്നും കേള്കാണില്ലയിരുന്നു. ഒടുവിൽ 1993ൽ നോബൽ സമ്മാനാര്ഹരായ രണ്ടു ശാസ്ത്രഞ്ജന്മാരാണ് ഈ ഒളിച്ചുകളി വെളിപ്പെടുത്തുന്നത്. പക്ഷെ അവരുടെ തെളിവുകൾ ലോലമായിരുന്നു. തർക്കങ്ങളിൽ പെട്ട് അത് മുങ്ങിപ്പോയി. ഹാൾസ്-ടെയ്‌ലർ ബൈനറി പൾസാറിനാണ് അവർക്ക് നോബൽ സമ്മാനം കൊടുത്തതും. പിന്നെ നടന്നത് കഥ ഒരു വലിയ വേട്ടയുടെയാണ് . പല തരത്തിലുമുള്ള കെണികൾ ഒരുക്കപ്പെട്ടു. ഓരോന്നും മുമ്പുളളതിനേക്കാൾ പതിന്മടങ്ങ് മെച്ചപ്പെട്ടത്. എന്നിട്ടും 1995ൽ ഹാനോവറിൽ ജിയോ600 സ്ഥാപിക്കപ്പെടുന്നതുവരെ ഒരു പുലിയും വീഴുമെന്ന പ്രതീക്ഷപോലും ഉണ്ടായിരുന്നില്ല. ജിയോ600 അതൊക്കെ തിരുത്തി എഴുതി ഇരുപത്തി രണ്ടു വര്ഷം കണ്ണിലെണ്ണയൊഴിച്ചിരിക്കേണ്ടി വന്നെങ്കിലും ഒടുവിൽ പുലി കൂട്ടിൽ വീണു."
ജോർജസ് കോട്ടുവായിട്ടു.
"എന്തായിരുന്നു ആ പുലി?" മുന്നോട്ട് ആഞ്ഞിരുന്ന് ഇതൊക്കെ കഥപോലെ കേട്ടുകൊണ്ടിരുന്ന യൂഫിക്ക് ജിജ്ഞാസ അടക്കാൻ ആയില്ല.
"ഗ്രാവിറ്റേഷണൽ വേവ്സ്"
"ഓ, ഞാൻ പത്രത്തിൽ എന്തൊക്കെയോ വായിച്ചിരുന്നു,"ജോർജസ് പറഞ്ഞു. "പക്ഷെ ഇതൊക്കെ തമ്മിലുള്ള ബന്ധം?"
"ഞാനും വായിച്ചിരുന്നു. ഇന്ത്യക്കാർ പറയുന്ന പാൽക്കടൽ പോലെയാണ് അന്ന് എനിക്കതു തോന്നിയത്. സർവ്വതും നിലനിർത്തുന്ന അവരുടെ ദൈവമായ വിഷ്ണു ഒരു പാൽകടലിലാണ് ശയിക്കുന്നത്. അതിലെ തിരമാലകളാണ് ജീവിതങ്ങൾ എന്നൊക്കെ അവർ കരുതുന്നു."
"ഏതാണ്ട് അതുപോലെ ഒക്കെ തന്നെയാണ്. ഊർജ്ജത്തിന്റെ ഒരു കടലിലാണ് നമ്മൾ ജീവിക്കുന്നത്. വാക്വം എന്ന് പറഞ്ഞാലും അവിടെ വായു ഇല്ലെന്നേ അർത്ഥമുള്ളൂ. കടൽ പോലെ ഊർജ്ജം നിറഞ്ഞതാണ് പ്രപഞ്ചം. ശൂന്യത എന്നത് എങ്ങുമില്ല.ഉണ്ടാക്കാനും ആകില്ല. ബാബേൽ പ്രോജക്റ്റ് ലക്ഷ്യമിടുന്നത് ഈ ഗുരുത്വതിരമാലകളെ പ്രകാശം പോലെ ഉപയോഗിക്കാനാണ്. ഈ കോടീശ്വരന്മാരൊക്കെ ചേർന്ന് അവയെ പിടികൂടാനുള്ള ടെക്‌നോളജി വാങ്ങി. വില കെട്ടാൻ ഞെട്ടും. അത്രയും തുകയ്ക്ക് നെതർലാൻഡ് വേണമെങ്കിൽ വിലയ്‌ക്കെടുക്കാം എന്ന് മാത്രം അറിയുക."
"ഓ, എല്ലാം പോയി ." യൂഫി പറഞ്ഞു "ഏതാണ്ടൊക്കെ മനസ്സിലായി വന്നതായിരുന്നു."
"ഇപ്പോൾ നമ്മൾവാർത്താവിനിമയത്തിനായി ഉപയോഗിക്കുന്നത് എലെക്ട്രോമാഗ്നെറ്റിക് വേവ്സ് ആണ്. എഫ് എം റേഡിയോ മുതൽ ഈ മൊബൈൽ വരെ. ഇനി ഗ്രാവിറ്റേഷണൽ വേവ്സ് ഉപയോഗിക്കാം."
"അതിനു ഇത്ര വലിയ ചർച്ചയോ?" യൂഫി ചോദിച്ചു
"ചർച്ച ഇതിനൊന്നുമല്ല. അത് ഉച്ചകഴിഞ്ഞുള്ള സെഷനിൽ മനസ്സിലാകും,"ഷോൺ പറഞ്ഞു.
അയാൾക്ക് വരാൻ പോകുന്ന ഭൂകമ്പത്തെ കുറിച്ച് ഏകദേശം വിവരം ഉണ്ടായിരുന്നു. കൂടെയുള്ളവർ ആറു വര്ഷം മുൻപ് ഒപ്പിട്ടുകൊടുത്ത രേഖകൾ അവർ സശ്രദ്ധം വായിച്ചിരുന്നെങ്കിൽ അവർക്കും ഉള്ളിൽ ഇപ്പോൾ ഒരു ഭയം ഉണ്ടായേനെ. പാട്രിഷ്യയുടെ രീതികൾ അയാൾക്ക് അറിയാമായിരുന്നത് കൊണ്ടാണ് അയാൾ അതൊക്കെ ശ്രദ്ധിച്ച് വായിച്ചത്.
"ഒരേ ഒരു ചോദ്യം കൂടി. എന്തുകൊണ്ട് ഈ ടെക്നോളോജിക്ക് ഇത്രയും വില?"
"എനിക്കും അത് അന്നത്തെ പത്രത്തിൽ വായിച്ച അറിവേ ഉള്ളൂ. ഗ്രാവിറ്റേഷണൽ വേവ്സ് ഇത്ര ദൂരെ നിന്നൊക്കെ ഇങ്ങെത്തുമെങ്കിലും അതിന്റെ ആംപ്ലിറ്റ്യൂട് വളരെ നിസ്സാരമാണ്. അത് തന്നെ ഭൂമിയിൽ എത്തുമ്പോൾ ടെൻ റൈസ്ഡ് റ്റു മൈനസ് ട്വന്റി ആയി കുറയും. അതായത് വൺ സെക്സ്റ്റിലിയോൺ കണ്ടു കുറയും. അതിനെ വരെ പിടിക്കണമെങ്കിൽ എന്ത് സെൻസിറ്റീവ് ആയിരിക്കണം ആ ടെക്‌നോളജി എന്നോർത്ത് നോക്കൂ, " ഷോൺ പറഞ്ഞു.
"ഈ വേട്ടയാടുക, പിടിക്കുക എന്നൊക്കെ പറഞ്ഞാൽ കേൾക്കാൻ രസമുണ്ട്. ശരിക്കും എന്താണ് ഈ കെണി എന്ന് പറയുന്നത്? എനിക്ക് മനസ്സിലാവില്ലെങ്കിൽ വിട്ടേക്കൂ," ഷോൺ ചോദിച്ചു.
"അല്ല,അത് മനസ്സിലാക്കാൻ എളുപ്പമാണ്. 600 മീറ്റർ നീളമുള്ള രണ്ടു പൈപ്പുകൾ ഇംഗ്ലീഷിലെ എൽ എന്ന അക്ഷരത്തിന്റെ ആകൃതിയിൽ ചേർത്ത് വെയ്ക്കുന്നു.പൈപ്പുകൾ കൂട്ടിമുട്ടുന്ന ആ മൂലയിൽ നിന്ന് ലേസർ രശ്മികൾ രണ്ടു പൈപ്പുകളിലൂടെയും അറ്റം വരെ പോയി തിരിച്ചെത്തുന്നു. ഇവ ഇതിനെടുക്കുന്ന സമയം ഒന്ന് തന്നെയായിരിക്കും. അപ്പോഴാണ് ആ തിരമാല ഗ്രാവിറ്റേഷണൽ വേവ് ഒരു പൈപ്പിന്റെ വായ്ഭാഗത്ത് വന്നു തട്ടുന്നത്. ആ ആഘാതത്തിൽ ആ ഒരു പൈപ്പിന് മാത്രം നീളം കുറയും. അതിന്റെ ഉച്ചിയ്ക്കല്ലേ ആഘാതം. നീളം കുറയുക എന്നൊക്കെ പറഞ്ഞാൽ ഒന്നോ രണ്ടോ ആറ്റത്തിന്റെ കനത്തിൽ. എങ്കിലും ആ പൈപ്പിലൂടെ സഞ്ചരിച്ച് മടങ്ങി വരുന്ന ലേസർ രശ്മി മറ്റേ പൈപ്പിലെ രശ്മിയേക്കാൾ പെട്ടെന്ന് മടങ്ങിയെത്തും. അതിനു സഞ്ചരിക്കേണ്ട ദൂരം ഒന്നോ രണ്ടോ ആറ്റത്തിന്റെ അളവിൽ കുറഞ്ഞല്ലോ. നേരത്തെ എത്തും എന്ന് പറഞ്ഞാലും ഇതുപോലെ ടെൻ റെയ്സ്ഡ് റ്റു മൈനസ് ഇരുപതോ ഇരുനൂറോ ഒക്കെ സെക്കന്റ് ആകാമെന്നേ ഉള്ളൂ. ഇതാണ് ആ തിരമാലയുടെ സാന്നിധ്യം കെണിവെച്ചു പിടിച്ചു എന്ന് പറയുന്നത്."
"ഹോ പിടിച്ചതും പുലി, പിടിച്ചവരും പുലികൾ," യൂഫി ഇങ്ങനെ അർഥം വരുന്ന ഒരു കിക്കോങ്ങോ ശൈലി പറഞ്ഞു.
അടുത്ത ടേബിളിൽ ഇരുന്നവർ വേറെ ഒരു ചർച്ചയിൽ ആയിരുന്നു. അവർ രാവിലത്തെ ചർച്ചയിൽ ചൂടോടെ പങ്കെടുത്തവരാണ് മൂന്നുപേരും. എമിലിയും ജൂലിയും ശാസ്ത്രജ്ഞരെങ്കിലും ശാസ്ത്രത്തെ കുറിച്ച് കൂടുതൽ വായിച്ചത് മൈക്കേൽ തന്നെ. എന്നിട്ടും അയാൾക്ക് ഈ പ്രോജെക്ടിനോട് എന്താണിത്ര എതിർപ്പെന്നത് അവരെ കുഴക്കി. ഒടുവിൽ ജൂലിയാണ് അത് ചോദിച്ചത്.
"മൈക്കേലിന് കാര്യങ്ങൾ അറിയാമായിരുന്നിട്ടും എന്തിനാണ് ഇതിനെ എതിർക്കുന്നത്"
"കാര്യങ്ങൾ അറിയാവുന്നത് കൊണ്ടാണ് എതിർക്കുന്നത്. എന്റെ ജീവൻ പണയം വെച്ചാണ് എതിർക്കുന്നതും . വ്യത്യസ്ത അഭിപ്രായങ്ങൾക്ക് കുരിശു മരണവും വെടിയുണ്ടയുമേ വിധിച്ചിട്ടുള്ളൂ. എങ്കിലും എന്റെ മനസ്സാക്ഷിയെ വിട്ടു ഞാൻ ജീവിക്കില്ല. ഊണ് കട്ടെടുക്കാം, ഉറക്കം കട്ടെടുക്കാൻ ഒക്കില്ലെന്നാണ് ഞാൻ പഠിച്ചത്"
"ഓ മൈക്കേൽ എനിക്ക് ഈ കവിത ഒന്നും എനിക്ക് മനസ്സിലാകില്ല. നേരെ പറയൂ, "അതിൽ ഫിസിക്സ് വല്ലോം ഉണ്ടേൽ പറ,"എമിലി പറഞ്ഞു.
"ഫിസിക്സ് ഇല്ല. ബിയോളജി ഉണ്ട്, എടുക്കട്ടേ. ഓകെ . ഊണെന്നു പറഞ്ഞാൽ ആഹാരം, സ്വത്ത് എന്നൊക്കെ പറയാം. അത് വേണമെങ്കിൽ മോഷ്ടിക്കാം. ഇല്ലീഗൽ ആയി കൈയടക്കാം. പക്ഷെ ഉറക്കം ദൈവം തരുന്നതാണ്. ദൈവം എന്നാൽ മനസ്സാക്ഷി. ഈ പ്രോജക്ടിന്റെ അതീവ രഹസ്യ സ്വാഭാവം കൊണ്ടുതന്നെ ഇതിൽ എനിക്ക് എന്തോ ഒരു തിന്മയുടെ ഗന്ധം ഉണ്ടെന്നു തോന്നുന്നു. പതിനാറു സ്പോൺസേർസ് ഉണ്ടായിരുന്നത് ഇപ്പോൾ വെറും അഞ്ചു പേരായി."
"അതിലെന്ത്. പതിനൊന്നു പേർ പിന്മാറിയിരിക്കാം. ശരിയാണ് അപ്പോൾ അതിനു കാരണമാവും കാണുമല്ലോ. നിങ്ങളുടെ ഊഹം ശരിയാണ്."എമിലി പറഞ്ഞു
"അതല്ല പോയിന്റ്. എന്റേത് ഊഹവുമല്ല. ഓരോ സ്പോൺസർ പിന്മാറി എന്ന് അറിയിപ്പു കിട്ടിയപ്പോഴൊക്കെ ഞാൻ വോഗ് മാഗസിനിന്റെ ആ ലക്കം വാങ്ങുമായിരുന്നു."
"ഇത് കവിതയും വിട്ടു അത്യന്താധുനികം ആയല്ലോ. ഇത് രണ്ടും തമ്മിൽ എന്ത് ബന്ധം?"എമിലി ചോദിച്ചു
"ഒരു ബന്ധവുമില്ല. കോടീശ്വരന്മാരുടെ മരണവാർത്തകൾ വോഗ് മാസിക കൃത്യമായി പ്രസിദ്ധപ്പെടുത്തും. ഓരോ സ്പോൺസർ പിന്മാറിയപ്പോഴും ഓരോ കോടീശ്വരന്മാർ മരിച്ച വാർത്ത ഞാൻ വായിച്ചു. വോഗിൽ. ചില്ലറ ആൾക്കാരൊന്നുമല്ല. വെറും ധനികർ വോഗ് വിലവെയ്ക്കാറില്ല. എല്ലാ മരണങ്ങളുംഅസ്വാഭാവികം ആയിരുന്നു."
ജൂലി ആദരവോടെ മൈക്കേലിനെ നോക്കി. ബുദ്ധിയാണ് ആണിന്റെ സൗന്ദര്യമെങ്കിൽ അവൾ കണ്ടതിൽ ഏറ്റവും സുന്ദരൻ അയാൾ തന്നെ. സാമൂഹ്യ ശാസ്ത്രവും പരിസ്ഥിതിയും ചേർത്ത് അയാൾ എഴുതിയ പുസ്തകം, 'ഗ്രീൻ ഗോസ്റ്റ്' എക്കാലത്തെയും മികച്ച പരിസ്ഥിതി ക്ലാസ്സിക്ക് ആയിരുന്നു. അതിന്റെ ചില ഭാഗങ്ങൾ ചർച്ച ചെയ്യാൻ ജൂലി അയാളോടൊപ്പം ഒരു മാസം പെറുവിൽ താമസിച്ചിട്ടുണ്ട്. ജീവിതത്തിലെ ഒരേ ഒരു മധുവിധു. അവൾ നിർബന്ധിച്ചിട്ടും കുടുംബം എന്ന ഏർപ്പാടിന് താനില്ല എന്ന കടുത്ത നിലപാടാണ് മൈക്കേൽ എടുത്തത്. ഇപ്പോൾ ഏറെ കാലം കാണാതിരുന്നപ്പോൾ അയാളുടെ നെഞ്ചിലെ ചൂടിന് കൊതി തോന്നുന്നു.
"ഓ എനിക്കിതറിയാം. ഇതേക്കുറിച്ച് ഒരു TED ടോക്ക് ഞാൻ കേട്ടിട്ടുണ്ട്"എമിലി പറഞ്ഞു
"അവരുടെ മരണത്തെ കുറിച്ചോ?"
"അല്ല, കോഇൻസിഡൻസുകളെ കുറിച്ച്. രണ്ടു കാര്യങ്ങൾ ഒന്നിച്ച് സംഭവിച്ചാൽ മനസ്സ് അതിനെ കൂട്ടിക്കെട്ടും. അത് മനസ്സിന്റെ സ്വഭാവമാണ്. ഈ കാര്യത്തിൽ അവരാണോ നമ്മുടെ സ്പോൺസേർസ് എന്ന് നമുക്ക് അറിയില്ല. പതിനൊന്നു കോടീശ്വരന്മാർ മരിച്ചു. അല്ലെങ്കിൽ ഓക്കേ കൊല്ലപ്പെട്ടു. അതെ സമയത്ത് പതിനൊന്നു സ്പോൺസേർസ് പിന്മാറി. ഇവിടെ പതിനൊന്ന് എന്ന സംഘ്യ മാത്രമാണ് കോമൺ ഫാക്ടർ."
"കോടീശ്വരന്മാരാണെന്നതും ഒരു കോമൺ ഫാക്ടർ ആണ്,"ജൂലി മൈക്കലിനോടൊപ്പം കൂടി
"ആകാം പക്ഷെ കോടീശ്വരന്മാർ ലോകത്ത് പതിനൊന്നല്ല പതിനായിരവും അല്ല. അതുകൊണ്ടു അത് കോമൺ ഫാക്ടർ ആക്കുന്നതിൽ കാര്യമില്ല," എമിലി വിടാൻ ഭാവമില്ല.
"ഓക്കേ,അത് ഞാൻ വിടുന്നു. എന്താണ് ഇവർ ചെയ്യാൻ ശ്രമിക്കുന്നത്. യുഗങ്ങളായി കള്ളം പറയാൻ മനുഷ്യൻ നേടിയെടുത്ത കഴിവ്. ഉറുമ്പുകളുടെ കഥയാണ് ഇന്ന് രാവിലെയും പറഞ്ഞത്. പെസ്റ്റിസൈഡുകളുടെ ഉപയോഗം കാരണം ഉറുമ്പുകൾ എങ്ങിനെ കൈകാലുകൾ കൂടി ആശയവിനിമയത്തിൽ ഉൾപ്പെടുത്തി കള്ളം പറഞ്ഞു തുടങ്ങി എന്ന് നീൽ പോസ്റ്റ്മാൻ ഒരു പുസ്തകത്തിൽ വിവരിക്കുന്നുണ്ട്."
"ഞാൻ ഒരു കാര്യം പറയട്ടെ. നീൽ പോസ്റ്റ്മാനെയൊക്കെ എനിക്ക് ആദരവാണ്. പക്ഷെ മനുഷ്യനെ ആസ്പദമാക്കി ഹ്യൂമാനിറ്റീസിൽ നടത്തുന്ന ഒരു ഗവേഷണത്തിലും എനിക്ക് വിശ്വാസം ഇല്ല. സ്‌വേച്ഛ ഇല്ലെന്ന് തെളിഞ്ഞാൽ മനുഷ്യൻ കൂടുതൽ കള്ളന്മാർ ആകും പോലും. അത് വായിച്ച് ഞാൻ ചിരിച്ചു ചത്തു."
"അതെന്താ?"ജൂലി ചോദിച്ചു.
"സ്വന്തമായിതീരുമാനമെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ കള്ളം എന്നെങ്ങനെ പറയും? സാഹചര്യത്തെ അല്ലെ പഴിക്കാൻ കെ കഴിയൂ.'
അവരുടെ ചർച്ച കേട്ടുകൊണ്ടിരുന്നപ്പോൾ ജൂലിക്ക് എമിലിയോട് അസൂയ തോന്നി. തന്റെ സ്ഥാനത്ത് എമിലിയാണ് ഇയാളുടെ കൂടെ കഴിഞ്ഞിരുന്നതെങ്കിൽ ഇന്ന് ഇവർക്ക് ഒരു കുടുംബം ഒക്കെ ആയേനെ.
പിന്നെയും അവർ എന്തൊക്കെയോ ചർച്ച ചെയ്‌തെങ്കിലും ജൂലിയുടെ മനസ്സിൽ പെറുവിൽ താൻ അയാളോടൊപ്പം കഴിഞ്ഞ കാലങ്ങൾ ഓർക്കുകയായിരുന്നു. ഹാളിലേക്ക് പോകുന്ന വഴിക്ക് അയാളുടെ കയ്യിൽ പിടിച്ച് വളരെയധികം ചേർന്ന് നടക്കാൻ അവൾ ശ്രമിച്ചു. അയാളാകട്ടെ വേറേ ഏതോ ലോകത്തായിരുന്നു.
മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ടവനെ പോലെ അയാളുടെ മുഖം വിളറിയിരുന്നു.
ഉച്ചകഴിഞ്ഞുള്ള സെഷൻ എല്ലാവരെയുംഞെട്ടിച്ചു കളഞ്ഞു. പട്രീഷ്യ ആണ് ആ ബോംബ് പൊട്ടിച്ചത്.
"ഭാഷയ്ക്ക് പകരം വെക്കാനായി പുതിയ ആശയവിനിമയ മാർഗ്ഗമായി മസ്തിഷ്കങ്ങളെ തമ്മിൽ ബന്ധിപ്പിക്കുമ്പോൾ അറിവും കഴിവും കൂടുതൽ ജനായത്തം ആകും. അറിവെന്ന ശക്തി ആരുടേയും കുത്തക അല്ലാതെ ആകും. പഠനം, ശാസ്ത്രം, സാങ്കേതിക വിദ്യ, ആതുരസേവനം മെഡിക്കൽ സയൻസ് എന്നിവ വമ്പിച്ച കുതിച്ചു ചാട്ടം നേരിടും. ഗ്രാവിറ്റേഷണൽ വേവ്സ് ഒരു മാർഗ്ഗം ആയി ഉപയോഗിച്ച് മസ്തിഷ്കങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള സാങ്കേതിക വിദ്യ ലഭ്യമാണെന്ന് ഇന്ന് രാവിലത്തെ ചർച്ചയിൽ വിശദമാക്കിയല്ലോ. ഈ പ്രൊജക്റ്റിൽ ആദ്യം മുതൽ മുടക്കുന്നവരാകും ലാഭം കൊയ്യുക. അതിന്റെ ഗുണദോഷങ്ങളെ കുറിച്ചെല്ലാം നിങ്ങൾ നൽകിയ അഭിപ്രായങ്ങളും നിർദേശങ്ങളും ഈ പ്രോജക്ടിന് വളരെ വിലയേറിയതാണ്. നിങ്ങൾക്ക് അതിനു തന്ന പ്രതിഫലം നിങ്ങളുടെ സേവനങ്ങൾക്ക് ഒരു പാരിതോഷികം ആവുന്നില്ല എന്ന് ഈ കൺസോർഷ്യത്തിനു തോന്നിയത് കൊണ്ട് നിങ്ങൾക്കും മുതൽ മുടക്കോ ഷെയറോ ഇല്ലാതെ ഇതിന്റെ ലാഭത്തിന്റെ ഒരു പങ്കു കൂടി കമ്പനി തരും. അതുപോലെ തന്നെ എഗ്രിമെന്റിന്റെ സമയത്ത് ഇതിന്റെ പരീക്ഷണഘട്ടത്തിൽ നിങ്ങളിൽ ഒരാൾ വോളന്റീർ ചെയ്യണം എന്നൊരു നിയമം ഉണ്ടായിരുന്നു."
അപ്പോഴാണ് മൈക്കേലിന്റെ മുന്നറിയിപ്പിന്റെ ആഴം എമിലിയും ജൂലിയും തിരിച്ചറിഞ്ഞത്. ഒരു ഊണും വെറുതെ കിട്ടില്ല എന്ന ഇക്കണോമിസ്റ്റുകളുടെ തമാശ അയാളും അപ്പോൾ ഓർത്തു. അങ്ങനെയൊരു നിയമത്തിൽ അവർ എല്ലാവരും ആറു കൊല്ലം മുൻപ് ഒപ്പിടുമ്പോൾ തങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ വന്നു ചേർന്ന അതിഭീമമായ സംഖ്യയെ കുറിച്ച് മാത്രമേ അവർ ചിന്തിച്ചിരുന്നുള്ളൂ. അങ്ങനെ തങ്ങളുടെ മനസ്സ് ലോകത്തിനു മുന്നിൽ തുറന്നിടേണ്ടി വരുന്ന കാലം അങ്ങ് ദൂരെയാണെന്നും അത് ഒരിക്കലും വരാതിരുന്നേക്കാം എന്നും അവർ അപ്പോൾ കരുതിയിരുന്നു. ഇന്നിപ്പോൾ തങ്ങളുടെ വിധി പടിവാതിൽക്കൽ എത്തി നിൽക്കുന്നു.
മരണശിക്ഷയ്ക്ക് വിധിക്കപ്പെട്ടത് കേട്ട് ഉറക്കമായി, തൂക്കിക്കൊല്ലുന്നതിനു തൊട്ടു മുൻപ് മാത്രം ഉണർന്നവരെ പോലെ അവർക്ക് തോന്നി. വിശ്വസിക്കാൻ വയ്യാതെ അവർ പരസ്പരം നോക്കി.
ഒരോരുത്തരും തങ്ങൾക്ക് വോളന്റീർ ചെയ്യാൻ ഒക്കാത്തതിന്റെ കാരണങ്ങൾ നിരത്തി. രഹസ്യങ്ങളാണ് ഒരാളുടെ ജീവിതത്തിന്റെ അന്ത സത്ത എന്നും അത് നഷ്ടപ്പെട്ടാൽ അസ്തിത്വം പിന്നെ ഇല്ല എന്നുമൊക്കെ ജാനറ്റ് വാദിച്ചു. ആരും അവരവരുടെ മുന്നിൽ പോലും രഹസ്യം ഉള്ളവരാണ് എന്ന ഹാവ്ലോക് എല്ലിസിന്റെ വാചകം മിക്കവാറും ഉദ്ധരിച്ചു.
പൂർണ്ണമായും മനസ്സ് ആർക്കും വായിച്ചെടുക്കാവുന്ന തരത്തിൽ ആക്കിയാൽ പിന്നെ മരിച്ചത് പോലെ തന്നെ. ഒരിക്കലും ഒരാളെ കൊല്ലാൻ നിയമം അനുവദിക്കുന്നില്ല. സ്വയം ഒപ്പിട്ടു കൊടുത്ത എഗ്രിമെന്റ് ആണെങ്കിൽ പോലും കോടതിയിൽ അത് നിലനിൽക്കില്ല. ഇതൊക്കെ ശക്തമായി തന്നെ ജാനറ്റ് പറഞ്ഞു.
എല്ലാം പട്രീഷ്യ കേട്ടു. കോടതിക്ക് വില ഇടാൻ കഴിവുള്ളവരാണ് ഈ കൺസോർഷ്യം നടത്തുന്നത്. ആരെങ്കിലും ഒരാളെങ്കിലും ഒരു പരീക്ഷണ വസ്തുവായി മുന്നോട്ടു വന്നില്ലെങ്കിൽ അവർ എല്ലാവരും കൂടി കമ്പനിയിൽ തിരിച്ചടിയ്ക്കേണ്ട സംഖ്യയെ കുറിച്ച് അവൾ അവരെ ഓർമ്മിപ്പിച്ചു. എന്നിട്ടും ആരും അനങ്ങിയില്ല.
"ഇനി എന്റെ മുന്നിലുള്ള വഴി ഞാൻ തന്നെ നിങ്ങളിൽ ഒരാളെ തിരഞ്ഞെടുക്കുക എന്നതാണ്. എനിക്ക് നിങ്ങളിൽ ഒരാളോടും പ്രത്യേകിച്ച് മമതയെ വെറുപ്പോ ഇല്ല."
അവൾ കണ്ണിൽ നനവോടെ ചെങ്‌ലിയെ ഒന്ന് നോക്കി. ഷോണിനെയും നോക്കി. ഒന്ന് തന്റെ ചരിത്രം മറ്റേത് തന്റെ സാധ്യത.
"അതുകൊണ്ടു നറുക്ക് എടുക്കുകയാണ്. റാൻഡം നമ്പർ പ്രെഡിക്ഷന് ആണ് ഇതിനു ഉപയോഗിക്കുന്നത്. നറുക്ക് വീഴുന്നയാളുടെ യൂണിറ്റ് ഇന്ന് രാത്രി കൃത്യം പന്ത്രണ്ടുമണിക്ക് ഞാൻ ഓൺ ചെയ്യും. എനിക്കും പിന്നെ ഞാൻ തീരുമാനിക്കുന്നവർക്കും അയാളുടെ ചിന്തകളിലേയ്ക്ക് ഡയറക്റ്റ് ആക്സസ് ഉണ്ടായിരിക്കും."
അതുകേട്ടതും റാൻഡം നമ്പർ എന്നൊരു നമ്പർ ഇല്ലെന്നു എമിലി വാദിച്ചു. വലിയ തർക്കങ്ങൾക്ക് ശേഷം പട്രീഷ്യ അത് സമ്മതിച്ചു. മൈക്കേൽ അഭിനന്ദിച്ചുകൊണ്ടു എമിലിയെ ചുംബിച്ചു. പരസ്യമായി തന്നെ.
ആ ഒൻപതുപേർക്കുമിടയിൽ കണ്സോര്ഷ്യത്തോട് ഒരു വെറുപ്പ് രൂപപ്പെട്ടു വരുന്നത് പട്രീഷ്യ തിരിച്ചറിഞ്ഞു. .
എല്ലാവരുടെയും പേരെഴുതിയ തുണ്ടുകൾ അവൾ ഒരു പാത്രത്തിൽ ഇട്ടു. റൂം ബോയിയെ വിളിച്ച് അതിൽ ഒരു തുണ്ട് എടുക്കാൻ പറഞ്ഞു.
താൻ എടുക്കുന്ന തുണ്ടിനു ഏതോ സമ്മാനം കിട്ടിയെന്നു കരുതി അവൻ ടിപ്പിനായി കാത്ത് നിന്നു. ഒടുവിൽ ജാനറ്റ് അവന്റെ കയ്യിൽ ഒരു ഡോളർ വെച്ച് കൊടുത്തു. നന്ദിയും പറഞ്ഞ് അവൻ പോയി.
എല്ലാവരും ആകാംഷയോടെ ആരുടെ പേരായിരിക്കും എന്ന് കാത്തിരുന്നു.
എല്ലാവരുടെയും ഹൃദയമിടിപ്പ് കൂടിക്കൂടി മറ്റുള്ളവർക്കും കേൾക്കാവുന്നതുപോലെ ആയി.
തങ്ങൾ അല്ലാതെ ആരായാലും മതി.
അത് തങ്ങൾക്ക് എത്ര പ്രിയപ്പെട്ടവരായാലും കുഴപ്പമില്ല എന്നായിരുന്നു എല്ലാരുടെയും പ്രാർത്ഥനയുടെ ഉള്ളടക്കം.
പ്രിയപ്പെട്ടവർ എന്ന് തങ്ങൾ ഇത്രയും കാലം കരുതിയിരുന്നവരെ ബലി കൊടുക്കാൻ തക്ക മൃഗ തുല്യരാണല്ലോ തങ്ങൾ എന്നും അവരാരും ചിന്തിക്കാതിരുന്നില്ല.
പക്ഷെ ഇത് മരണത്തിലും ഭയാനകമായ ജീവിതമാണ്.
വ്യൿതി എന്ന പ്രതിഭാസം തന്നെ ജീവനോടെയിരിക്കുമ്പോൾ ഇല്ലാതാകുന്ന മരണം.
ദൈവ വിശ്വാസം ഇല്ലാത്തവരും കുരിശു വരയ്ക്കാനും മറ്റും തുടങ്ങി.
പട്രീഷ്യ ഒടുവിൽ ആ പേര് വായിച്ചു.
ഷോൺ ലാർവിൻ
കുറെ നേരത്തേയ്ക്ക് ആരും ഒന്നും മിണ്ടിയില്ല.
രക്ഷപ്പെട്ടതിന്റെ സന്തോഷമാണോ ഷോണിനോടുള്ള സഹതാപമാണോ പ്രകടിപ്പിക്കേണ്ടത് എന്നവരെല്ലാം സംശയിച്ചു.
ഒടുവിൽ അവന്തിക അന്നാദ്യമായി സംസാരിച്ചു.
"വിഷമിക്കേണ്ട ഷോൺ. നിങ്ങള്ക്ക് ഒന്നും സംഭവിക്കില്ല. ഞങ്ങൾ നിങ്ങളുടെ കൂടെ ഉണ്ട്. നിങ്ങളുടെ ദേഹത്ത് ഒരു യൂണിറ്റ് ഇമ്പ്ലാന്റ് ചെയ്താലേ എന്തിനും കഴിയൂ. അതിനെതിരെ രാജ്യത്തെ നിയമങ്ങൾ ഉണ്ട്."
വേറെ ആരും ഒന്നും മിണ്ടിയില്ല.
"അതിൽ കാര്യമില്ല, അവന്തികാ. ഈ എഗ്രിമെന്റിന്റെ സമയത്ത് ഐഡന്റിറ്റി എന്നപോലെ എല്ലാവരിലും ഒരു യൂണിറ്റ് അവർ ഇമ്പ്ലാൻറ് ചെയ്തിരുന്നു. ഒരു ന്യൂറോളജിസ്റ്റ് ആയ എനിക്ക് അത് അറിയാമായിരുന്നു. എന്നിട്ടും ഞാൻ അതിന് സമ്മതിച്ചു. നിങ്ങളുടെ എല്ലാവരുടെയും കഴുത്തിന് മേലെയായിട്ട് അത് ഇൻജെക്ഷനിലൂടെ ഇമ്പ്ലാൻറ് ചെയ്തിട്ടുണ്ട്. അറിഞ്ഞിട്ടും ഞാൻ നിങ്ങളെ ആരെയും അറിയിച്ചില്ല. അതിന്റെ ശിക്ഷയാണ് ഇതെനിക്ക്. ഞാൻ എന്റെ സ്വന്തം ഇഷ്ടപ്രകാരം ഇതിനു വഴങ്ങുന്നു. ഇനി എന്റെ ജീവിതത്തിൽ രഹസ്യങ്ങൾ ഇല്ല. എന്റേതായി വ്യക്തിത്വം ഇല്ല. ഇനി ഞാൻ മരിച്ചവൻ തന്നെ." അതും പറഞ്ഞ് ഷോൺ ണ് നിലത്ത് കുത്തിയിരുന്നു.
അയാളെ എന്തു പറഞ്ഞു ആശ്വസിപ്പിക്കും എന്ന് ചിന്തിച്ച് മറ്റുള്ളവർ നിശ്ശബ്ദരായി അയാളെ നോക്കി നിന്നു.
അയാളുടെ ദേഹം അവർക്ക് ഒരു ശവശരീരം പോലെ തോന്നിച്ചു.
രാവിലെ തന്നെ പട്രീഷ്യ ആ മരണവാർത്ത അറിഞ്ഞു.
ഷോൺ ആത്മഹത്യ ചെയ്തു.
കാരണം അറിയില്ല. രാവിലെ റൂം ബോയിയാണ് ബോഡി കണ്ടത്.
അത് പാട്രിഷ്യയ്ക്ക് ഒരു വാർത്ത അല്ലായിരുന്നു.
തലേന്ന് രാത്രിയിൽ കൃത്യം പന്ത്രണ്ടു മണിക്ക് അയാളുടെ യൂണിറ്റ് വെറും ഒരു സ്വിച്ച് മാത്രം പ്രസ്സ് ചെയ്ത് അവൾ പ്രവർത്തനക്ഷമമാക്കിയിരുന്നു.
അയാളുടെ ചിന്തകൾ അവളുടെ മനസ്സിലൂടെയും രാത്രിനീളെ പാമ്പ് പോലെ ഇഴയുന്നുണ്ടായിരുന്നു. ഉറക്കത്തിൽ പലപ്പോഴും അത് അവളുടെ ചിന്തകൾ പോലെ തോന്നിച്ചിരുന്നു. ആത്മഹത്യാ പ്രവണത തനിക്കും ഉണ്ടോ എന്ന് അവൾ പലവുരു സംശയിച്ചു
ആ സ്വപ്നങ്ങൾക്കെല്ലാം കറുപ്പ് കലർന്ന ചുവപ്പു നിറമായിരുന്നു.

ശ്രീകുമാർ കെ