Total Pageviews

Wednesday, April 21, 2021

 

Don't go alone to the streets

********************************

(by Sreekumar K)


Maybe we are dead

Dead and gone

Buried, inherited

Cremated at night

Ashes floating on water

Certified to be deleted

From Twitter, Instagram, FB


No way we can go to the neighbour and ask

Am I dead or what?

No way to get someone to pinch us

Am I dreaming or what?


Transparent crowds in the streets

Have eaten the rest of my family

Now they eat our plants and the compound wall

The Big Banyan tree in the city centre is gone

The corporation had sold it as firewood

The man who bought it is in tears

To see his money vanish like that


The river is dry, no fish, no boats

The corporation was planning to dam it

The company which bribed the Mayor

To get the contract

Couldn't  move the court

So, they murdered the Mayor

On a smoggy morning

When he went for a walk

With his German wife

And his Austrian dog

They cooked his wife

Made dog biriyani


There hasn't been a sun

Let alone a sunset or a sunrise

For twelve hours regularly

The clouds turn a sickly white

We call it day, the other is night


Factories had been closed down

Long before they were burned down

Their owners were murdered

In pale daylight

Their homes and banks,

Looted by the work force

This is really the good news

The bad news is about ventilators

About children, women and the aged

Who are not at home, at home

Parents only miss their hobbies at the office

So, they read newspapers instead

They had their long nose vaccinated

It is the nose the crowds go for, they say


There is an invisible crowd out there

And we don’t know if we are dead

There is an invisible crowd out there

And we don’t know which way to run


There is an invisible crowd everywhere

Tuesday, April 6, 2021

കഴിഞ്ഞ മാസം മൂല്യശ്രുതിയിൽ ധാരളം വായിക്കാനുണ്ട്.



കഴിഞ്ഞ മാസം മൂല്യശ്രുതിയിൽ ധാരളം വായിക്കാനുണ്ട്. 
മൂന്നു കഥകളുണ്ട് മൂന്നും വ്യത്യസ്തം. 
ബാബുരാജ് കളമ്പൂരിന്റെ കഥ പത്രവാർത്തയിൽ നിന്നും ഉയർന്നു നിൽക്കുന്നില്ല. പോരെങ്കിൽ യാതൊരു ആർദ്രതയുമില്ലാതെ സാധാരണ മലയാള കഥകളുടെ രീതിയിൽ കണ്ണിൽ കുത്തിക്കേറും വിധം എഴുതിയിരിക്കുന്നു. ഇത് മലയാളത്തിൽ പരക്കെ അംഗീകരിക്കപ്പെട്ട ഒരു ശൈലിയാണ് ഇപ്പോൾ. Subtle ആയി കഥപറയുവാൻ നല്ല പാടവം വേണം. ഭാഷയിലെ നേരിയ ചലനങ്ങൾ കൊണ്ട് ധാരാളം ധ്വനിയും പ്രതിധ്വനിയുമൊക്കെ ഉണ്ടാക്കാൻ കഥാകൃത്തിന് കഴിയണം. 
പക്ഷേ ഒരു നല്ല പ്ലോട്ട് ഉണ്ടാക്കിയെടുക്കാമെങ്കിൽ ആർദ്രത ഒഴിവാക്കി കഥയെഴുതുവാൻ താരതമ്യേന എളുപ്പമാണ്. ഒരു വിഭാഗം വായനക്കാർക്ക് അത് രുചിച്ചില്ല എന്ന് വരും. ആശാന്റെ കരുണയിലെ പ്രസിദ്ധമായ ശ്മശാന വർണ്ണനയെക്കുറിച്ചു വൈലോപ്പിള്ളിക്കും വുതെറിങ് ഹൈറ്റ്സിനെ (Wuthering Heights)കുറിച്ച് എം കൃഷ്‌ണൻനായരും ഇങ്ങനെ ഒരു ദോഷം പറഞ്ഞിരുന്നതായി ഓർക്കുന്നു. മലയാള സാഹിത്യം എല്ലാക്കാലത്തും ആർദ്രതയിൽ നിന്നും പൊതുവെ അകന്നാണ് നിന്നിരുന്നത് എന്ന് പ്രൊഫസർ രാജകൃഷ്ണൻ ഒരിക്കൽ പ്രസംഗിച്ച് കേട്ടിട്ടുണ്ട്. ഇപ്പോൾ പോരെങ്കിൽ ജെല്ലിക്കെട്ട് തുടങ്ങിയ പൂരക്കളി ചലച്ചിത്രങ്ങളിലൂടെ മിക്കവാറും എല്ലാ മലയാളികളുടെയും സംവേദനക്ഷമതയിൽ മാറ്റം വന്നതായി കരുതാം. Noise has become voice now.
 
ജോസഫിന്റെ ഗ്വാണ്ടനാമോയിൽ നിന്നൊരു കർഷകപുത്രി എന്ന കഥ ദേശീയ മതിലുകളുടെ ഞെരുക്കത്തിൽ നിന്നും  മാനവികതയും കടന്ന് ജൈവലോകത്തെ ആകെ വാരിപ്പുണരുന്നു.  മാജിക്കൽ റിയലിസം എന്നതിനേക്കാൾ ഫേബിൾ എന്ന വിഭാഗത്തിലാണ് ഈ കഥ വരുന്നത്. മനുഷ്യനിലെ മൃഗത്തെ ഉണർത്തുന്ന ചെന്നായ ആ മാനുഷികത മൃഗീയത  എന്നീ വാക്കുകളെ പുനർനിർവചനം ചെയ്തിരിക്കുന്നു. കഥയുടെ തലക്കെട്ട് വളരെ പ്രധനമാണ്. പ്രണയത്തിന്റെയും വിമോചനത്തിന്റെയും ഗാഥയായി മാറിയ ഒരു സ്പാനിഷ് ഗാനത്തിലെ പല്ലവിയാണിത് എന്ന് ഗൂഗിൾ കാട്ടിത്തന്നു. രാഷ്ട്രീയത്തിൽ നിന്നും മതത്തിൽ നിന്നുമൊക്കെ ആട്ടിയിറക്കപ്പെട്ട മാനുഷിക മൂല്യങ്ങൾ ഇന്ന് ഇതുപോലെ പാട്ടിലും കലയിലും സാഹിത്യത്തിലും മാത്രമേ ബാക്കിയുള്ളു എന്നതാണ് ഈ പാട്ടിലൂടെ കഥാകൃത്ത് ഒരുക്കുന്ന പശ്ചാത്തലം നമ്മെ ബോധ്യപ്പെടുത്തുന്നത്. 
കഥയിൽ ധാരാളം പ്രഭാഷണസമാനമായ സംഭാഷണങ്ങൾ ഉണ്ട്. കൂടുതലും മൃഗജിഹ്വയിൽ നിന്നും വരുന്നത്. അവയൊന്നുമല്ല കഥയുടെ മർമ്മം. മൃഗവും മനുഷ്യനും തമ്മിലുള്ള ഇടപെടലിലൂടെ ഇരുവർക്കും സംഭവിക്കുന്ന ഉദാത്തവൽക്കരണമാണ് അതിലൊക്കെ പ്രധാനം. ഓ ഹെൻറിയുടെ മിറക്കിൾ അറ്റ് ലാവാ കാന്യൻ (Miracle at Lava Canyon) എന്ന കഥയിലെ ഡാനിനും ബോഡീഷ്യക്കും സംഭവിക്കുന്നതുപോലെ ഇരുവരും ആത്മാക്കളെ പരസ്പരം കൈമാറ്റം ചെയ്തുവോ എന്ന് തോന്നാം. സ്നേഹനിലാവ് പരന്നൊഴുകുന്ന കഥാഗതി നമ്മെ താരാട്ടുപാടി ഉറക്കുകയല്ല ഉണർത്തുപാട്ട് പാടി കണ്ണ് തുറപ്പിക്കുകയാണ് ചെയ്യുന്നത് 

മലയാളത്തിൽ പ്രസിദ്ധീകൃതമാകുന്നതിനു മുൻപേ തന്നെ ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്യപ്പെടുകയും നല്ല പ്രശംസ പിടിച്ചു പറ്റുകയും ചെയ്ത കഥയാണ് മിനി ആന്റണി എഴുതിയ ആകാശത്തിലെ കൃഷിത്തോട്ടം. ബാബുരാജ് കളമ്പൂർ ദേശീയത എന്ന ഇടുങ്ങിയ ചിന്തയെക്കുറിച്ചും ജോസഫ് ഏബ്രഹാം മാനവികത എന്ന ബോണസായി തോട്ടത്തെക്കുറിച്ചും പറയുമ്പോൾ മിനി മനുഷ്യാവസ്ഥയുടെ നേർചിത്രം കാട്ടിത്തരുന്നു. മലയാളത്തിൽ മുൻനിര എഴുത്തുകാർ പോലും അപൂർവ്വമായി പ്രകടിപ്പിക്കാറുള്ള അസാമാന്യമായ കയ്യൊതുക്കമാണ് മിനിയുടെ കഥകളുടെ മുഖമുദ്ര. മൂന്നു തലമുറയിൽ പെടുന്ന മൂന്നു കഥാപാത്രങ്ങൾ. അതിൽ വൃദ്ധനും കൊച്ചുകുട്ടിയും ഒരേ ലോകത്താണ്. വാർദ്ധക്യത്തെ രണ്ടാം ബാല്യം എന്ന് പറയാം. ഇവരുടെ നടുക്ക് പെട്ടുപോകുന്ന അപ്പുവിന്റെ അമ്മ സാധാരണ മനുഷ്യന്റെ പ്രതീകമാണ്. സെൻ ബുദ്ധിസം പിന്തുടരുന്നതിന് മുൻപ് പുഴയും കുന്നുമൊക്കെ ഉണ്ടാകുമെന്നും സെന്നിലേയ്ക്ക് യാത്ര ചെയ്യുമ്പോൾ അവയൊക്കെ ഇല്ലാതാകുമെന്നും സെന്നിൽ വിലയം പ്രാപിക്കുമ്പോൾ വീണ്ടും പുഴയും കുന്നുമൊക്കെ ദൃശ്യമാകുമെന്നും പലരും പറഞ്ഞിട്ടുണ്ട്. മൂന്നു തലമുറയുടെ ജീവിത വീക്ഷണവും വിഭിന്നമായ രീതിയിൽ ഈ ഘടന കാട്ടിത്തരുന്നു. ബാല്യകാലത്തേയ്ക്കു തിരിച്ച് പോകാൻ നമ്മൾ കൊതിക്കുന്നു. പക്ഷേ മുൻപോട്ടു പോയാലും സമാനമായ ലോകമാണെന്ന് ഈ കഥ കാട്ടിത്തരുന്നു. സ്വർണ്ണം (നിലനില്പില്ലാത്ത ലൗകിക സുഖം) മണ്ണ് (അധീശതയുടെയും അസമത്വത്തിന്റെയും മൂലകാരണം ) ആകാശം (അതിരില്ലാത്ത നിരുപാധികമായ സ്നേഹം) എന്നീ ബിംബങ്ങളിലൂടെ ധാരാളം പറയാതെ പറയുമ്പോഴും ഉള്ളിൽ തട്ടുന്ന ഒരു കഥയിൽ അതെല്ലാം ഒട്ടും മുഴച്ചു നിൽക്കാതെ തികഞ്ഞ ആർദ്രതയോടെ കോർത്തെടുക്കാൻ മിനിക്ക് കഴിഞ്ഞിരിക്കുന്നു. 

മൂല്യശ്രുതിയിൽ ഈ മൂന്നു കഥകളും കൊടുത്തിരിക്കുന്ന ക്രമം നോക്കിയാൽ മലയാള കഥ എവിടെ നിന്ന് എങ്ങോട്ടാണ് പോകുന്നതെന്ന് വ്യക്തമാണ്

 

ഇല്ലാതാകുമ്പോളല്ലലലൊഴിയുന്നു (വാസവദത്തയുടെ അവസാന നിമിഷങ്ങൾ)
**************************************
ചെറുതായി ചെറുതായങ്ങണുവായങ്ങൊടുങ്ങേണം
ചെറുതിലും കുരുന്നായ് ഞാനലിഞ്ഞില്ലാതായിടേണം
അറിഞ്ഞാലുമറിഞ്ഞാലും അതിരില്ലാത്തറിവിന്റെ
കുറേമാത്രമറിഞ്ഞതിന്നഹങ്കാരമിനിവേണ്ടാ
ഓടുവാനും ചാടുവാനും കുരങ്ങായി കളിക്കാനും
മടിക്കാത്ത മനസ്സിന്റെ വിടവാങ്ങൽ ചടങ്ങെന്നോ
അടിച്ചാലുമൊടിച്ചാലും തളിർക്കുമെന്നഹന്തയ്ക്ക്
കുടിയേറാനിനിയെന്റെ ഉടൽ ദാനം കൊടുക്കില്ല
പരമാർത്ഥം പലതില്ല പരം പോലും തോന്നലല്ലേ
പരമാത്മാവിതെല്ലാമെന്നറിഞ്ഞാലും നല്ലതല്ലേ
പെരുമാളാണവൻ നിത്യൻ, ഉടൽ പോലുമവനായി
വരുംകാലമവൻ മാത്രമിവനെങ്ങോ മറഞ്ഞോട്ടെ
വാളുവീശി വരുന്നോർക്കും വാക്കുമേന്തി വരുന്നോർക്കും
ആളുമഗ്നിയിലെന്നെ മൂടിച്ചാരമാക്കാനെത്തിയോർക്കും
മേളമിട്ടും താളമിട്ടും പാത നീളെപ്പൂവിരിച്ചും
ആളുനോക്കാതിന്നു നൽകാം സ്വാഗതത്തിൻ പുഷ്പഹാരം
അംഗഭംഗം കൊതിപ്പൂ, ഞാനാത്മപീഢയ്ക്കൊരുക്കം ഞാൻ
ഭംഗി വാക്കല്ലെനിക്കിഷ്ട്ടം വെറുപ്പാണെന്നിഷ്ട ഭോജ്യം
നിങ്ങളിന്നു കവർന്നെടുക്കണമെന്റെ ജന്മവുമെന്റെയുടലും
ഭംഗിയോടങ്ങവയെല്ലാമുപേക്ഷിക്കാനൊരുക്കം ഞാൻ
ഉപഗുപ്തൻ വരുവോളം ക്ഷമിക്കേണം പ്രിയരെല്ലാം
അപരാഹ്നം കഴിഞ്ഞെന്നാലവനെത്തും മറക്കാതെ
അപരന്ന് വിനോദത്തിന്നുടലെല്ലാം നൽകിയെന്നാൽ
ഉപദേശം കേൾക്കുവാനീ കാതുമാത്രം ബാക്കിവേണം
കാലമായില്ലെന്നുരച്ചു കാമിനിയെ തടഞ്ഞൊരു
കാലഹന്തൻ വരുന്നേരം ഇല്ല നല്ലൊരു ചേല പോലും
താലമേന്താൻ കൈകളില്ല നന്ദിചൊല്ലാൻ നാവുമില്ല
കാലമായീ കാലശേഷം കാലബന്ധവുമന്യമല്ലോ

Monday, April 5, 2021

 

(ലോകത്തെങ്ങും ഓരോ നിമിഷവും കൊഴിഞ്ഞു വീഴുന്ന പെണ്ജീവിതങ്ങൾക്ക്. എട്ടുവർഷം മുൻപ് ഇംഗ്ലീഷിൽ ഞാനെഴുതിയ News Room എന്ന കവിതയ്ക്ക് ഞാൻ തന്നെ തയാറാക്കിയ പരിഭാഷയാണ് ഇത്. ന്യൂയോർക് സർവകലാശാലയിലെ ഇംഗ്ലീഷ് ഡിപ്പാർട്മെന്റ് മേധാവി പ്രസിദ്ധീകരിച്ച Veils, Halos and Shackles എന്ന സമാഹാരത്തിൽ ഈ കവിത ഇന്ത്യയിലെ 14 കവിതകൾക്കൊപ്പം ചേർത്തിട്ടുണ്ട്. 25 രാജ്യങ്ങളിൽ നിന്നായി 185 കവികളുടേതായി 250 സ്ത്രീപക്ഷകവിതകൾ ഈ സമാഹാരത്തിലുണ്ട്. ചില വിദേശ സർവകലാശാലകളിൽ ഇത് പാഠപുസ്തകമായിട്ടുണ്ട്.)
(മണിച്ചിത്രത്താഴിലെ വരുവാനിന്നാരുമില്ലീ വഴിക്കെന്നാലും )
നനവാർന്ന താളിലെ പടരുന്നോരീ മഷിപ്പാടായ് മറഞ്ഞിടും മുന്നേ
കാതിൽ പതിക്കുന്ന കനലായി മാറി നീ കണ്ണിൽ നിറഞ്ഞൊരിരുട്ടായ്
ഹൃദയം നിശ്ശബ്ദമായ്‌ പ്രാണനോടവസാന മൊഴിയും പറഞ്ഞങ്ങുറങ്ങി
ഇരുളായ് മറഞ്ഞൊരു കാഴ്ചയ്ക്കുമപ്പുറം തെളിയുന്നു നിശ്ചലം കാലം
വഴിവക്കിൽ നിന്നെ പിരിഞ്ഞു പോകാതെയീ ചുടുചോരയൊഴുകാൻ മറന്നു
ഇനിയില്ല മധുരമീ മൊഴിയും കിനാക്കളും ഒരു തേങ്ങൽ ബാക്കി നില്ക്കുന്നു
ഒരു പാഴ്ക്കിനാവുപോലുരുകുന്ന മഞ്ഞുപോൽ ഒരു കാലമെങ്ങോ മറഞ്ഞാൽ
അതുപോലെയുള്ളിൽ ഞെരിഞ്ഞമർന്നേക്കുമീ കദനം മണല്ക്കട്ട പോലെ
ഒരു കല്ലുപോലുമെൻ മണ്കൂന കാട്ടുവാൻ അരുതെന്നിതെന്തേ വിലക്കി
കഥയായ് കൊഴിഞ്ഞോരു കാവ്യമാണിന്നു നീ അടയാളമെന്തിന്നു വേറെ
തെരുവിലെപ്പീരങ്കി ജലപാതമിന്നെന്റെ മിഴിനീരിനുപ്പുമായ്ക്കുന്നു
കടലിന്റെയുപ്പല്ലിതുള്ളിലെസ്സാഗരത്തിരയാണു കണ്ണീർക്കണങ്ങൾ