Total Pageviews

Wednesday, July 21, 2021

 അന്യരുടെ ആകാശങ്ങൾ 

(ശ്രീകുമാർ എഴുത്താണി)

 

അബോധം പുലർകാലത്തെ മൂടൽമഞ്ഞ് പോലെ മറയുകയും വേദനആളിക്കത്തുന്ന അഗ്നി കുണ്ഡത്തിന്റെ എറിയേറി വരുന്ന ചൂടുപോലെ ഉടലാകെ നീറ്റൽ പോലെ പടരുകയും ചെയ്തപ്പോൾ റീനയുടെ കണ്ണുകൾ ഭർത്താവിനെക്കാളും മുൻപേ തിരഞ്ഞത് രമണിയെ ആയിരുന്നു.

അഭി അവളുടെ അടുത്തേയ്ക്ക് നീങ്ങി നിന്ന്. ഓപ്പറേഷൻ തിയേറ്ററിൽ നിന്ന് മുറിയിലേയ്ക്ക് അവളെ കൊണ്ട് വന്നിട്ട് ഏറെ നേരം ആയിരുന്നില്ല. ബോധം വന്നു കണ്ണ് തുറന്നാൽ നഴ്സിനെ അറിയിക്കണം എന്ന് പറഞ്ഞിരുന്നു. മരുന്ന് കൊടുക്കാനുണ്ട്.

മരുന്ന് കൊടുത്തുകഴിഞ്ഞ് നേഴ്സ് പോയപ്പോൾ മടിച്ചു മടിച്ചാണെങ്കിലും റീന അഭിയോട് രമണി എവിടെ എന്ന് തിരക്കി. 

"ഇന്നലെ രാത്രിയിൽഒത്തിട്ടിരി താമസിച്ചാണ് അവൻ വന്നത്. രാവിലെ എങോട്ടോ പോയി. പോകുന്നു എന്നേ പറഞ്ഞുള്ളു. എങ്ങോട്ടെന്ന് അറിയില്ല." ഇന്നലെ രാത്രിയിൽ അവൻ കുടിച്ച് ബോധം കെട്ട്  മുറിയിൽ കെ കിടന്നു പിച്ചും പേയും പറഞ്ഞതും ഉറക്കെയുറക്കെ കരഞ്ഞതും അയാൾ മറച്ചു വെച്ചു

"പെട്ടെന്ന് എന്ത് പറ്റി."

"അറിയില്ല. നിന്റെ കാര്യമൊന്നും അവനോടു പറഞ്ഞില്ലല്ലോ. ഇന്നലെ എന്തായാലും അറിഞ്ഞു. അപ്പോൾ മുതലാണ് ഈ മാറ്റം."

ശരിയാണ്. സാധാരണയായി കുടുംബത്തിൽ അവനറിയാത്ത ഒരു രഹസ്യവുമില്ല എന്ന് പറയാം. 

പലതവണ ഹോസ്പിറ്റലിൽ പോയപ്പോഴൊക്കെ അവൻ ചോദിച്ചതാണ് എന്താണ് അസുഖമെന്ന്. പല തവണനയും അഭിയില്ലാതെ റീന ഒറ്റയ്ക്കാണ് അവനോടൊപ്പം ഡോക്ടറെ കാണാൻ പോയിരുന്നത്. വയറ്റുവേദന എന്ന് മാത്രം അവനെ അറിയിച്ചാൽ മതി എന്ന് ഇരുവരും ചേർന്ന് തീരുമാനിച്ചതാണ്.

"നമ്മൾ കള്ളം പറഞ്ഞെന്ന് കരുതിയായിരിക്കുമോ?"
"ഓ  അതൊന്നുമല്ല. ഇത് വേറെ എന്തോ കാര്യമാ. കണ്ടാൽ തോന്നും നമ്മൾ വേണ്ടെന്നു വെച്ചത് അവന്റെ കുഞ്ഞിനെ ആണെന്ന്."

അഭി ചിരിച്ചു. റീന തന്റെ വേദന മറച്ചു വെച്ച് ഒരു പുഞ്ചിരി കൊണ്ട് അയാളോടൊപ്പം ചേർന്നു . എങ്കിലും അവൾ മറ്റൊരു കാര്യം മനസ്സിൽ ഓർത്തു.

രമണിയെ കുറിച്ച് അഭി പറഞ്ഞ തമാശ മറ്റൊരാളെ കുറിച്ച് പറയുമോ.

മൂന്നു വർഷമേ ആയുള്ളൂ രമണി അവരുടെ കൂടെ ഡ്രൈവറായി കൂടിയിട്ട്. ട്രാന്സ്ജെന്ഡേഴ്സിന്റെ ഏതോ ഘോഷയാത്രയായിൽ പങ്കെടുക്കാൻ മധുരയിൽ വയനാട്ട് നിന്ന് അവരുടെ ലോറിയിൽ കയറി നഗരത്തിൽ വന്നതാണ്. മടങ്ങിപ്പോകാൻ ലോറി കിട്ടിയില്ല. പാവാടയും ബ്ളൗസുമാണ് വേഷം. വിലകുറഞ്ഞ ഒരു വിഗ്ഗും ഹൈഹീൽഡും ഒക്കെയുണ്ട്.

ഒരു സ്ഥലത്തോടും ജോലി തിരയാൻ പോയിട്ട് ഇരക്കാൻ പോലും വയ്യാത്ത അവസ്ഥ. ഗിരീഷിന്റെ കമ്പനിയിലെ ഒരു അക്കൗണ്ടന്റിന് അവനെ കണ്ടപ്പോൾ സഹായിക്കണം എന്ന് തോന്നി. ആയാലും ഗേ ആണെന്ന് തോന്നിയിട്ടുണ്ട്. ഡ്രൈവിങ്ങ് അറിയാമെന്നു പറഞ്ഞപ്പോൾ അഭയ്‌ക്കും ഒരു ഡ്രൈവറെ ആവാശയമുണ്ടെന്നറിഞ്ഞ് വിളിച്ചു കൊണ്ട് വന്നതാണ്. 

വിശ്വസ്തനാണെന്ന് മാത്രമല്ല സ്ത്രൈണത കലർന്ന ഒരു സ്നേഹവും വാത്സല്യവും എല്ലാരോടുമുണ്ട്. മനുഷ്യരോടെന്നല്ല ജീവനുള്ള എല്ലാത്തിനോടും അങ്ങനെയാണ്. ചിലപ്പോൾ പൂച്ചയോട് സംസാരിച്ചിരിക്കുന്നത് കാണാം. അഭിയുടെ അമ്മയും ഇതുപോലൊക്കെ ആയിരുന്നു.

ഒരു വർഷം കൂടെയേ എന്തായാലും കൂടെ നിർത്താൻ കഴിയുമായിരുന്നുള്ളു. അഭിക്കും റീനയ്ക്കും ഒരു വർഷത്തിനകം വിസ ശരിയാവും. അപ്പോൾ എന്തായാലും പിരിയണം. അപ്പോൾ വിഷമിക്കാനുള്ളത് ഇപ്പോൾ വിഷമിച്ചു എന്ന് കരുതാം 

എന്നാലും ഈ രമണിയ്ക്ക് ഇതെന്തു പറ്റി. അതുപോലെയൊക്കെയായിരുന്നു അഭിയും ചിന്തിച്ചു കൊണ്ടിരുന്നത്. യു എസ്സിൽ ചെന്ന് സെറ്റിൽ ആയിട്ട് മതി മക്കളൊക്കെ എന്ന് കരുതിയിരുന്ന അഭിയ്‌ക്കും റീനയ്ക്കും ഇടയിൽ ഒരു ജീവനുള്ള കളിപ്പാട്ടം പോലെയായിരുന്നു രമണി. ആണിന്റെയും പെണ്ണിന്റെയും ജോലികൾ എല്ലാം സന്തോഷത്തോടെ ചെയ്യും. റീനയ്ക്ക് അവനോടും അവനു റീനയോടുമുള്ള സ്നേഹവും അടുപ്പവും കണ്ട് അഭിക്ക് ചിലപ്പോൾ അസൂയ തോന്നിയിട്ടുണ്ട്. പക്ഷേ അതിൽ കാര്യമില്ലെന്നും തോന്നിയിട്ടുണ്ട്. അഭിയോട് തോന്നുന്ന സങ്കോചം പോലും റീനയ്ക്ക് രമണിയോട് ഉള്ളതായി തോന്നിയിട്ടില്ല. കുളിമുറിയിൽ നിന്നിറങ്ങി അവന്റെ മുന്നിലൂടെ ഒരു ചെറിയ ടവൽ മാത്രമുടുത്ത് പോകാനൊന്നും അവൾക്ക് ഒരു മടിയുമില്ല. അത് മാത്രമല്ല  ഇടയ്ക്കിടയ്ക്ക് രമണിയേയും അഭിയേയും ചേർത്ത് ഓരോ കഥകൾ പറഞ്ഞ് ഇരുവരയും ശുണ്ഠി പിടിപ്പിക്കയും ചെയ്യും. 

രമണിയ്ക്ക് അറിയിലെങ്കിലും ആ കഥകളിൽ ഒരു ചെറിയ സത്യത്തിന്റെ അംശം ഉണ്ടായിരുന്നു. അസ്വാഭാവികമായ ഒരാകര്ഷണം പലപ്പോഴും അവനോട് തോന്നിയിട്ടുണ്ട്. ചില  പെരുമാറ്റ രീതികളായിൽ രമണിക്ക്  അഭിയുടെ അമ്മയുമായുള്ള സാമ്യം കൂടി ഇല്ലായിരുന്നെങ്കിൽ ഒരു പക്ഷേ ചിലപ്പോഴെങ്കിലും കാര്യങ്ങൾ കൈ വിട്ടു പോയേനെ. അതോ നേരെ മറിച്ചാണോ എന്നും അയാൾ സംശയിച്ചിട്ടുണ്ട്. ഇഷ്ടപ്പെടാത്ത ഒരു ചിന്തയാണെങ്കിലും അമ്മയുമായി റീനയ്ക്കുള്ളതിലും സാമ്യം രമണിയിലാണെന്നതും ഒരു സത്യമാണ്.

റീനയ്ക്ക് അബോർ ഷനാണ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതെന്ന് അറിഞ്ഞ നിമിഷം അവൻ അകെ തകർന്നു പോയി. വിദേശത്ത് പോകേണ്ടത് അത്യാവശ്യമായത് കൊണ്ട് റീനയുടെ ഗർഭം ഒഴിവാക്കേണ്ടതാണ് എന്ന് ആദ്യമേ തീരുമാനം എടുത്തിരുന്നത് കൊണ്ട് അവൾ ഗർഭിണിയാണെന്ന് ആരെയും, അവനെപ്പോലും, അറിയിച്ചിരുന്നില്ല. ചില ലക്ഷണങ്ങൾ കണ്ടിട്ട് അവൻ അവളെ കളിയാക്കാൻ നോക്കി എന്ന് ഒരിക്കൽ റീന പറഞ്ഞു.  ഒരു ജോലിക്കാരനോ സഹോദരിയോ ആയിട്ടല്ല സ്വന്തം അനിയത്തിയായിട്ടാണ് അവൾ അവനെ കരുതിയിരുന്നത്. അവർ തമ്മിൽ പറയാത്ത കാര്യങ്ങളില്ല. റീനയെ വേണ്ട രീതിയിൽ  മനസ്സിലാക്കിയത് പോലും രമണിയിലൂടെയായിരുന്നു.

അവൻ വെള്ളമടിച്ച് കണ്ടിട്ടേ ഇല്ല.  ഇന്നലെ അവൻ കിടക്കുന്ന ഔട്ട് ഹൗസിൽ കിടന്ന് എന്തൊരു ബഹളമായിരുന്നു. കരച്ചിലും നിലവിളിയും. അതൊന്നും ഇവൾ തത്ക്കാലം അറിയണ്ട. വളരെ നിര്ബന്ധിച്ചാണ് അവൾ അബോർഷന് സമ്മതിച്ചത്. അതിന്റെ സങ്കടം കാണും. അതിനു പിറകേ ഇതും കൂടി അവൾ താങ്ങില്ല.

ആശുപത്രിയുടെ പ്രസവ വാർഡിനു പുറത്ത് കാർഷെഡ്‌ഡിൽ വെറും തറയിൽ പേപ്പർ വിരിച്ചിട്ട കിടക്കുകയാണ് സുബ്രഹ്മണ്യൻ എന്ന രമണി.  ഒന്നും രണ്ടും മണിക്കൂറുകൾ കഴിയുമ്പോഴൊക്കെ അവിടെ ഓരോ കുഞ്ഞുങ്ങൾ പിറക്കുന്നുണ്ട്.അപ്പോൾ പ്രത്യേകമായ ഒരു മണിമുഴക്കം കേൾക്കാം. ഏത് ദിശയിൽ നിന്നെന്ന് അറിയാതെ പിറന്നു വീഴുന്ന കുഞ്ഞുങ്ങളുടെ കരച്ചിലും കേൾക്കാം. ചിലപ്പോൾ തണുത്തിട്ട് ചിലപ്പോൾ വിശന്നിട്ട്. അതിലേറെ അടുത്തുള്ള കുട്ടികൾ കരയുന്നത് കേട്ടിട്ട്. കുട്ടികൾ അങ്ങനെയാണ്. വികാരങ്ങൾ പോലും സ്വന്തമായില്ല. ആര് കരഞ്ഞാലും ചിരിച്ചാലും അവരും കൂടെച്ചേരും.

ആ കുഞ്ഞുങ്ങളുടെ ശബ്ദം കേട്ട് കിടന്നപ്പോൾ രമണിയ്ക്ക് തന്റെ ദുഃഖവും ഒന്ന് ശമിച്ചപോലെ തോന്നി.

റീനച്ചേച്ചിക്ക് വേണ്ടെങ്കിൽ ആ  കുഞ്ഞിനെ തനിക്ക് തരാമായിരുന്നു എന്ന് ഒരു  കൊച്ചുപെൺ കുട്ടിയെപ്പോലെ അവൻ ചിന്തിച്ചുപോയി.

പതിയെ കടന്നു വന്ന ഒരു തണുത്ത കാറ്റ് തുറന്നു കിടന്ന ഉടുപ്പിനിടയിലൂടെ കയറി അവന്റ നെഞ്ചിൽ ഇക്കിളിയിട്ടു. അവന്റെ ദേഹത്ത് പെട്ടെന്നൊരു രോമാഞ്ചമുണ്ടായി. അതാസ്വദിച്ച് കണ്ണടച്ച് കിടന്ന് മയങ്ങിയപ്പോൾ മറ്റേതോ ലോകത്ത് മറ്റൊരു ജന്മത്തിൽ അഭിസാറിന്റെ മുഖവും റീന ചേച്ചിയുടെ നിറവുമുള്ള ഒരു കുഞ്ഞിന് പാലുകൊടുക്കുന്നത് അവൻ സ്വപ്നം കണ്ടു

 

 An Entomologist Recalls 

********

My mom, a kindergarten teacher, was good at those things, DIYs. When I heard "DYFI" for the first time, I thought it was an organization of hobbyists like my mom.

She could practically make anything out of anything. I wondered whether she bought anything from shops. From light-weight play-bricks, which she made out of  empty cereal cartons by packing them with crumpled newspaper, to all those multi coloured twirling things that hung from the walls and behaved like they had elves in them - all were evidence of her creativity and dexterity. She was good at origami too and the kids in the neighbourhood came flocking to learn it from her.

She sang pretty well. I can't think of the word sleep without recalling her lullabies which she would sing at any time of the day.  Thanks to her, I used to win prizes at poetry recitations even at the district level competitions when I was in high school.

Of all the things she made for me, including the huge blue whale she made from a very large sheet of blue paper, and  a well-cushioned chair (made from a broken radio stand) in which I sat and finished almost all the books in the primary school library, I liked a board game the best.

This board game was based on the life cycle of butterflies. The board was made from old cartons split, flattened and stuck together, then coveted fully with white chart paper; the die was a small lump of beeswax, chiselled to perfection, the dots marked with colourful glass pieces from her discarded earrings.

Apart from giving me many happy evenings with  my mom, dad and elder brother, the board game instilled in me a deep interest in entomology. Through chats during the game, I learned a lot about the magical and symbiotic relationship between flowers and insects, how the flowers reward some insects with honey for carrying their pollen to other flowers, how moths and butterflies leave their eggs on leaves and how the plants play the role of surrogate mothers. Wonderful! The orphaned caterpillars find all they need. Sheltered by the plants, fed on their leaves, wrapped tight in chrysalises they themselves wove! And one day, they too fly away looking for honey, probably looking for their mother too.

Most of this scientific information came from my  dad. My mom also enriched my mind with  mythical stories and melodious poems about butterflies. I envied those winged beauties as they shuttled between lives and worlds, crossing frontiers we never confront.

I particularly remember one evening when, after finishing the board game, my dad went to his study and the rest of us went out to the garden to water the plants. From somewhere a butterfly fluttered in and started going around my mom. All of us were excited and stood still to watch it. It finally perched below her neck, closer to her left breast, still flapping its wings slowly, deliberately. It was tickling her with its legs and feelers. It made her smile, but she managed to stand still till it flew up and away.

My mom is not with us now. She died three years back. Two years back, after he retired, my dad changed part of our garden into a small butterfly park. So far it has not been frequented much by butterflies, only one or two stray ones. Around August, we see one or two groups of them fluttering around in the garden, not exactly in the corner set aside for them. My brother told me that a group of butterflies is called a kaleidoscope of butterflies. He and I are now too grown up to believe in myths and generally we don't.

ഉദയാസ്തമയങ്ങൾ

കടലിന്റെ ഇരമ്പലിനു മുകളിലൂടെ ആ പാട്ട് ഞങ്ങളെത്തേടി ആ മണൽപ്പരപ്പിൽ വന്നു. തീർച്ചയായും തീരമാലകളും ആ പാട്ട് ആസ്വദിച്ചിട്ടുണ്ടാകണം. അവയ്ക്കെല്ലാം ഒരു പുതിയ താളം വന്നതുപോലെ.

 "ഘർ സേ നികൽതേ ഹീ രസ്തേ മേം ഉസ്‌കാ ഘർ..."
അന്ധനായ ഗായകൻ ഒരു ഫണ്ടുപിരിവിനായി പാടുകയാണ്. പാട്ട് കൊള്ളാം. ബി ജി എം കുറച്ചു ഉച്ചത്തിലായത് കൊണ്ട് അറിയാതെ താളം പിടിച്ചുപോകുന്നു. പാട്ട് ആസ്വദിച്ചെങ്കിലും ഒരു പഴയ തമാശ ഞാൻ ആവർത്തിച്ചു.

"ശോ അവന് കണ്ണുകാണാത്തതു കൊണ്ട് അവന്റെ വിചാരം നമുക്ക് ചെവി കേൾക്കില്ലെന്നാ."

ഓർക്കാപ്പുറത്തായിരുന്നു അടി വീണത്

തോളിൽ.

"How can you crack jokes like this? Culture-less. കഷ്ടം"

അവൾ, ഒരേ ഒരു മകൾ, അങ്ങിനെയാണ്. പൊളിറ്റിക്കൽ കറക്ട്നെസ്സ് ഒരു അഹങ്കാരമോ രോഗമോ ഒക്കെയായി കൊണ്ട് നടക്കുന്നു. പല ചികിത്സകളും ചെയ്തു. വലിയ മാറ്റമൊന്നുമില്ല.

 അവൾ പിണങ്ങി തിരിഞ്ഞിരിക്കുകയാണ്. ഇനി ഈ പിണക്കം മാറണമെങ്കിൽ ഒരു വഴിയേ തത്കാലം ഉള്ളൂ. അയാളുടെ ഫണ്ടിൽ വല്ലോം കാര്യമായി ഇട്ടു കൊടുക്കണം.

ശരി

ഞാൻ അവളെയും എണീപ്പിച്ചു കൊണ്ട് നടന്നു.

"ഐസ്ക്രീം?"
"അല്ല, അതിലും മധുരമുള്ള വേറൊന്ന്."

പെട്ടെന്ന് അങ്ങിനെ പറയാൻ ഒരു കാരണം ഉണ്ട്. ആ ശംഖുംമുഖം റാഫി അടുത്ത പാട്ടിലേയ്ക്ക് കടന്നിരുന്നു.

"അഭീ ന ജാവോ ഛോഡ് കർ യെ ദിൽ അഭീ ഭരാ നഹീ.."

എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഗാനം. വീട്ടിൽ അച്ഛനൊഴികെ ആർക്കും അത്ര ഹിന്ദി അറിയില്ല. ഈ പാട്ടും അതിന്റെ അർത്ഥവും പക്ഷെ എല്ലാര്ക്കും അറിയാം.

ഇപ്പോൾ

Now

ഈ നിമിഷത്തെക്കുറിച്ചാണ് ഈ പാട്ടെന്ന് അച്ഛൻ പറയുമായിരുന്നു. ഷേക്സ്പിയർ നാളെ നാളെ നാളെ എന്ന ഇല്ലാത്ത നാളെകളെ കുറിച്ച് മാക്ബത്തിൽ പറഞ്ഞത് പോലെ ഈ പാട്ടിൽ സത്യമായ ഈ നിമിഷത്തെക്കുറിച്ച് പറയുന്നു.

ഹൃദയം നിറഞ്ഞില്ല, ഇപ്പോഴേ പോകരുത്.

അങ്ങനെയൊക്കെ പറഞ്ഞും പാടിയുമിരുന്ന അച്ഛനും പെട്ടെന്ന് പോയി.

അച്ഛൻ നന്നായി പാടുമായിരുന്നു. ആത്മസുഹൃത്തായിരുന്ന  രവിയങ്കിൾ  വീട്ടിൽ വരുമ്പോഴെല്ലാം അന്ന് രാത്രി മുഴുവനും പാട്ടും മേളവുമാണെന്ന് 'അമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.  രവിയങ്കിളിന്  പാട്ട് തീരെ വശമില്ലെങ്കിലും അച്ഛന് പാട്ടിലുള്ള താത്പര്യത്തിന്റെ  മുഖ്യകാരണം ആ സുഹൃത്തായിരുന്നു.

"ഹോ ഇതുപോലെ പാടാൻ ഒരു കഴിവ് കിട്ടിയാൽ പിന്നെ എന്ത് വേണം. കാഴ്ചയോ കേൾവിയോ ജീവൻ വേണേലും കൊടുക്കാം, ഒരു രണ്ടുവരി നേരെ പാടാൻ കഴിഞ്ഞായിരുന്നെങ്കിൽ,," എന്നൊക്കെ ആ അങ്കിൾ പറഞ്ഞു കരയുമായിരുന്നു എന്ന് എനിക്കും ചെറിയ ഓർമ്മ.  ഞാൻ ഏഴാം ക്‌ളാസിൽ പഠിക്കുമ്പോൾ ഒരപകടത്തിൽ  അങ്കിൾ മരിച്ചുപോയി. കുടുംബമൊന്നും ഇല്ലായിരുന്നു. ഒറ്റത്തടിയായിരുന്നു.

ഗായകൻ അടുത്ത പാട്ടിലേയ്ക്ക് കടക്കുന്നു, ബി ജി എം കേട്ടപ്പോൾ പരിചയമുള്ള പാട്ട്. അതേ, അഭിഷേക ബാനർജി എന്ന ബംഗാളി സുഹൃത്തിന് ഐ എഫ് എഫ് കെയിൽ പുതുമുഖ സംവിധായകനുള്ള അവാർഡ് നേടിക്കൊടുത്ത മനോഹർ ആൻഡ്  ഐ എന്ന ചിത്രത്തിൽ ചേർത്തിട്ടുള്ള ആ പഴയപാട്ട്

"തും പുകാർ ലോ തുമരാ  ഇന്തസ്സാർ ഹേ...'

അതേ, എപ്പോഴും നമ്മൾ ആരുടെയൊക്കെയോ വിളികൾക്കായി കാതോർത്തിരിക്കുന്നു.

ഞങ്ങൾ ആ വാനിന്റെ അടുത്തെത്തി. പാടുന്ന ചെറുപ്പക്കാരന് ഇരുപത്തഞ്ചിൽ താഴെ പ്രായം വരും. പാട്ടും കേട്ട് മോളുടെ തോളിൽ താളം പിടിച്ചുകൊണ്ടു നിന്നു. കണ്ണ് നിറഞ്ഞുപോയി. മനോഹരമായ ഗാനം.

തട്ടത്തിൽ നൂറു രൂപയിട്ടപ്പോൾ ആ പാട്ടുകാരൻ എന്റെ നേരെ മുഖം തിരിച്ച് പുഞ്ചിരിച്ചു. തട്ടത്തിൽ വീണത് നാണയമല്ല നോട്ടാണെന്ന് ശബ്ദം കൊണ്ടറിഞ്ഞതിന്റെ സന്തോഷം.

അത് ഒടുവിലെ പാട്ടായിരുന്നു. പിന്നീട് കടൽക്കരയിലേയ്ക്ക് പോകാൻ തോന്നിയില്ല. അടുത്ത ബസ്സിൽത്തന്നെ സിറ്റിയിലേക്ക് മടങ്ങി. ബസ്സിലിരുന്നും മകൾ ആ പാട്ടുകൾ മൂളുന്നുണ്ടായിരുന്നു.

ഇരുളിൽ ഒരു പുഞ്ചിരി കൊണ്ട് നിലാവു പരത്തുന്ന ആ ഗായകൻ എന്റെ മനസ്സിൽ നിറഞ്ഞു നിന്നു.

മകൾ വേറൊരു പാട്ട് മൂളാൻ തുടങ്ങി.

ചൗദിൻ  കാ ചാന്ദ് ഹോ യാ അഫ്‌താബ്‌ ഹോ ജോ ഭീ ഹോ തും ഖുടാകീ ഖസം ലാജവാബ് ഹോ

 നീ പൂർണചന്ദ്രനോ സൂര്യൻ തന്നെയോ ?
നീ എന്തായാലും ദൈവത്തിനാനെണെ സത്യം, നിനക്ക് പകരമില്ല

 മണ്ണിൽ പുതഞ്ഞുപോയ കുഴികൾ 


(ശ്രീകുമാർ എഴുത്താണി )

****************


ശൂന്യതയ്ക്ക് വലം വെച്ച് 

സാരാംശം തിരയുന്നതിനിടയിലാണ് 

ചൂണ്ടുവിരൽ കരിന്തിരി കത്തിയത് 

കണ്ണീരും വിയർപ്പും രക്തവും 

തോരാതെ വീണാൽപ്പിന്നെ!


എല്ലാം മറന്നുവെച്ചതെവിടെ 

എന്നോർത്തപ്പോഴേയ്ക്കും 

മറന്നു വെച്ചതെന്തെല്ലാമെന്ന്

ഓർക്കാനാകാതെയായി

തിരയുവാനുള്ള നേരം 

ദേശാടനത്തിനു പോയ നാളുകൾ 


കാലത്തിൻറെ കടിഞ്ഞാൺ കയ്യിൽ ചുറ്റി 

മെതിയടികൾക്ക്  വേരിറങ്ങി 

നിശ്വാസം നിർവികാരതയിൽ 

ഹിമപാതമായി, പിന്നെ ഒഴുകാ നദിയായി 

കാഴ്ച, ചുവരിൽ തൂങ്ങുന്ന ചിത്രമായി  

ശബ്ദം, തെരുവുലഹളയിൽ 

കക്ഷി ചേർന്നു 


അർത്ഥം അനർത്ഥമുണ്ടാക്കുമെന്ന് 

ദരിദ്രൻറെ പാഠഭാഗം 

വാക്കിനർത്ഥവുമായെന്ത് ബന്ധമെന്ന് 

മടിശീലയിലെ വെള്ളിത്തുട്ടുകൾ മൊഴിയുന്നു 

ഇന്നത്തെ ഹംസഗാനത്തിന് ശേഷമാണ്  

ഗായകൻറെ മൃതദേഹം ലേലം ചെയ്യുന്നത് 


നിമിഷങ്ങൾക്കിടയിലെ 

അഗാധ ഗർത്തങ്ങളിൽ 

നിറയ്ക്കുവാനുള്ളതൊക്കെ 

എന്നിൽ നിന്നും ഞാൻ കുഴിച്ചെടുത്തിരുന്നു

(മാതാപിതാഗുരുദൈവങ്ങളുടെ 

അസ്ഥികൂടങ്ങളും അങ്ങിനെ കണ്ടെടുത്തു)

കണ്ടു കിട്ടാത്ത ഗതകാലം 

ഭാവിയായി ഇനി പുനർജ്ജനിക്കട്ടെ 


രോഗ ശയ്യയിൽ കൂട്ടുകിടന്ന നിദ്ര 

വെയില് കായാൻ പോയിട്ട് 

മടങ്ങിവന്നിട്ടില്ല 

മരുന്നും മന്ത്രവും 

മണ്ണിനും പെണ്ണിനും വേണ്ടി പകിട കളിക്കുന്നു 

ചാക്കാല ഇല്ലാത്ത വീട്ടിൽ നിന്നും

കടുക് വാങ്ങാൻ 

എനിക്കുവേണ്ടി 

ഞാനിനി ആരെ അയയ്ക്കും?







അപരാഹ്നത്തിൻറെ അനന്തപഥങ്ങളിൽ 

ആകാശനീലിമയിൽ അവൻ നടന്നകന്നു 

ഭീമനും യുധിഷ്ഠിരനും 

ബീഡിവലിച്ചു 

സീതയുടെ മറുപിളർന്നു 

രക്തം കുടിച്ചു ദുര്യോധനൻ 

ഗുരുവായൂരപ്പന് ജലദോഷമായിരുന്നു അന്ന് 

അമ്പലത്തിൻറെ അകാൽ വിളക്കുകൾ 

തെളിയുന്ന സന്ധ്യയിൽ 

അവളവനോട് ചോദിച്ചു 

ഇനിയും നീ ഇതുവഴി വരില്ലേ 

ആടുകളെയും മേയ്ച്ച്?

ബോയിങ് ബോയിങ് എന്ന ചിത്രത്തിൽ ജഗതി ഇത് കോമഡി ആകുന്നതു അസംബന്ധം കൊണ്ടല്ല അത്യുക്തി, സത്യാതിക്രമം, അതിശയോക്തി എന്നീ വിവിധപേരുകളിൽ മലയാളത്തിൽ അറിയപ്പെടുന്ന ഹൈപ്പെർബോളി എന്ന അലങ്കാരം കൊണ്ടാണ്. ഈ അതിശയോക്തി ഒട്ടൊന്നു കുറച്ചിരുന്നെങ്കിൽ ആളുകൾ ഈ കവിതയെ ഗൗരവമായി എടുത്ത് ഗവേഷണം നടത്തി PhD എടുത്തേനേ (This too is hyperbole.)

കുറേക്കാലം ഫേസ്ബുക്കിൽ കഥകൾ എഴുതി അധികമാരും വായിച്ചില്ല, വായിച്ചവർ തന്നെ കാര്യമായി എടുത്തില്ല. പിന്നെ കഥകൾ എഴുതാതെ കഥകളെ കുറിച്ച് എഴുതാൻ തുടങ്ങി. വായനക്കാരുണ്ടായി.

എങ്കിലും പണ്ട് അവഗണിക്കപ്പെട്ടതിൻറെ ചൊരുക്ക് ഇപ്പോഴും കുറച്ച് കിടപ്പുണ്ട്. തമാശകളായി ചിലപ്പോൾ അത് പുറത്തുവരും.

അതുകൊണ്ട് 

ലേഡീസ്, ജന്റിൽമെൻ ആൻഡ് എഡിറ്റർസ്, ശ്രദ്ധിക്കുക 

അസംബദ്ധ കവിതകൾ എഴുതിയയച്ച് പത്രാധിപന്മാരെ ബുദ്ധിമുട്ടിക്കുക എന്ന  പ്രാന്താണ് അതിലൊരു prank. നിഷ്കളങ്കരായ ചില സുഹൃത്തുക്കളും ഇതിൽ വീണുപോകാറുണ്ട്. കണക്കായിപ്പോയി. അത്യാവശ്യം വിശകലന നൈപുണ്യമൊക്കെ ഇതിനകം നേടേണ്ടതല്ലേ?

 അങ്ങിനെ വളരെ പണിപ്പെട്ട് ഒരു അട്ടർ നോൺ സെൻസ് കവിത എഴുതി ബാലാരിഷ്ടത മാറാത്ത ഒരു ഓൺലൈൻ മാസികയ്ക്ക് അയച്ചു. കവിതയ്ക്ക് മുറുക്കം പോരെന്നും മുറുക്കി അയച്ചാൽ സ്വീകരിക്കാമെന്നും മറുപടി വന്നു. കൂട്ടത്തിൽ ഞാൻ നന്നായി കവിത എഴുതാൻ അറിയാവുന്ന ആളാണെന്ന് ഒരു താമ്രപത്രവും. മാമനോടൊന്നും തോന്നല്ലേ മക്കളേ 

ആ കവിത താഴെക്കൊടുക്കുന്നു 

മണ്ണിൽ പുതഞ്ഞുപോയ കുഴികൾ 

*************************************

 ശൂന്യതയ്ക്ക് വലം വെച്ച് 

സാരാംശം തിരയുന്നതിനിടയിലാണ് 

ചൂണ്ടുവിരൽ കരിന്തിരി കത്തിയത് 

കണ്ണീരും വിയർപ്പും രക്തവും 

തോരാതെ വീണാൽപ്പിന്നെ!


എല്ലാം മറന്നുവെച്ചതെവിടെ 

എന്നോർത്തപ്പോഴേയ്ക്കും 

മറന്നു വെച്ചതെന്തെല്ലാമെന്ന്

ഓർക്കാനാകാതെയായി

തിരയുവാനുള്ള നേരം 

ദേശാടനത്തിനു പോയ നാളുകൾ 


കാലത്തിൻറെ കടിഞ്ഞാൺ കയ്യിൽ ചുറ്റി 

മെതിയടികൾക്ക്  വേരിറങ്ങി 

നിശ്വാസം നിർവികാരതയിൽ 

ഹിമപാതമായി, പിന്നെ ഒഴുകാ നദിയായി 

കാഴ്ച, ചുവരിൽ തൂങ്ങുന്ന ചിത്രമായി  

ശബ്ദം, തെരുവുലഹളയിൽ 

കക്ഷി ചേർന്നു 


അർത്ഥം അനർത്ഥമുണ്ടാക്കുമെന്ന് 

ദരിദ്രൻറെ പാഠഭാഗം 

വാക്കിനർത്ഥവുമായെന്ത് ബന്ധമെന്ന് 

മടിശീലയിലെ വെള്ളിത്തുട്ടുകൾ മൊഴിയുന്നു 

ഇന്നത്തെ ഹംസഗാനത്തിന് ശേഷമാണ്  

ഗായകൻറെ മൃതദേഹം ലേലം ചെയ്യുന്നത് 


നിമിഷങ്ങൾക്കിടയിലെ 

അഗാധ ഗർത്തങ്ങളിൽ 

നിറയ്ക്കുവാനുള്ളതൊക്കെ 

എന്നിൽ നിന്നും ഞാൻ കുഴിച്ചെടുത്തിരുന്നു

(മാതാപിതാഗുരുദൈവങ്ങളുടെ 

അസ്ഥികൂടങ്ങളും അങ്ങിനെ കണ്ടെടുത്തു)

കണ്ടു കിട്ടാത്ത ഗതകാലം 

ഭാവിയായി ഇനി പുനർജ്ജനിക്കട്ടെ 


രോഗ ശയ്യയിൽ കൂട്ടുകിടന്ന നിദ്ര 

വെയില് കായാൻ പോയിട്ട് 

മടങ്ങിവന്നിട്ടില്ല 

മരുന്നും മന്ത്രവും 

മണ്ണിനും പെണ്ണിനും വേണ്ടി പകിട കളിക്കുന്നു 

ചാക്കാല ഇല്ലാത്ത വീട്ടിൽ നിന്നും

കടുക് വാങ്ങാൻ 

എനിക്കുവേണ്ടി 

ഞാനിനി ആരെ അയയ്ക്കും?

കഥയിൽ നിന്നും വിരുദ്ധമായി കവിതയിൽ വാക്കുകളുടെ എണ്ണം കുറവാണ്. കൃത്യമായി മനസ്സിൽ ഉള്ളത് വായനക്കാരിൽ എത്തണമെങ്കിൽ വളരെ സൂക്ഷ്മമായി എഴുതാൻ പഠിക്കണം. 

അതിൻറെ ആവശ്യമില്ല. നിങ്ങൾക്ക് എന്ത് മനസ്സിലാകൂന്നോ അതാണ് എൻറെ കവിത. ഇത് നിങ്ങളുടെ വ്യക്തിത്വത്തിൻറെ ഉടലളവുകൾക്ക് നേരെ പിടിച്ച ദർപ്പണമാണ് എന്നൊക്ക പറഞ്ഞ് കവിക്ക് രക്ഷപെടാം. വായനക്കാരന് തല വ്യക്തമല്ലാത്ത ഒരർത്ഥത്തിൽ കുലുക്കിയിട്ട് മിണ്ടാതിരിക്കും. നിരൂപകന്മാരാണ് നിസ്സഹായത കൊണ്ട് പണ്ടാരമടങ്ങുന്നത്. അവരും അതിനൊക്കെയുള്ള മറുവിദ്യയൊക്കെ ഇപ്പോൾ കണ്ടുവെച്ചിട്ടുണ്ട്. 

ഈ കവിതയുടെ തലക്കെട്ട് തന്നെ ഒന്നാം തരാം അസംബന്ധമാണ് 

മണ്ണിൽ പുതഞ്ഞുപോയ കുഴികൾ 

എന്താണ് ഇതിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്. മണ്ണ് വീണു മൂടിയ കുഴികളാണെങ്കിൽ പിന്നെ അവയെ എങ്ങനെ കുഴിയെന്ന് പറയും. ഓ കവിത ഒരു യുക്തിവാദിയല്ലല്ലോ 

ശൂന്യതയ്ക്ക് വലം വെക്കുക എന്ന് പറഞ്ഞാൽ അതിന് എന്തെങ്കിലും അർത്ഥമുണ്ടോ? ഇല്ലാത്ത ഒന്നിനെ എങ്ങിനെ വലം വെയ്ക്കും. അതുപോലെ തട്ടിപ്പാണ് കരിന്തിരി കത്തുന്ന കൊണ്ടുവിരൽ എന്ന ബിംബകല്പനയും. പോട്ടേ എന്ന് കരുതി, രക്തവും വിയർപ്പും കണ്ണീരും വീണാൽപ്പിന്നെ വിളക്ക് കരിന്തിരി കത്താതിരിക്കുമോ എന്ന് ചോദിച്ചു പോയി. ആ വരിയാണ് വേണ്ടിയിരുന്നില്ല എന്ന് തിരുവുള്ളം കല്പിച്ചതു. ഇതുവരെയോ ഇനിയോ ഈ  കവിത കുഴികളെക്കുറിച്ച് നിശബ്ദമാണെന്നതു ശ്രദ്ധേയമാണ്. തുടർന്ന് വരുന്ന വരികൾ പൊട്ടത്തരത്തിൻറെ കേളി കൊട്ടാണ്. സമയമില്ല എന്ന് പറയാം എഴുതുമ്പോൾ കാലം ദേശാടനത്തിനു പോയി എന്നെഴുതണം. ഗംഭീരം!

തുടർന്ന് വരുന്ന വരികൾ വായിച്ചാൽ എനിക്ക് പോലും ചിരി വരും. ഒഴുകാ നദി, ഹ ഹ ഹ !!! എന്നിൽ നിന്നും പലതും കുഴിച്ചെടുത്തതിനിടയിൽ കുറെ skeletons in the cupboard (വ്യക്തി രഹസ്യങ്ങൾ) കിട്ടി. മാതാപിതാഗുരുദൈവം എന്നിവരുമായി ബന്ധപ്പെട്ടതാണ് ആ രഹസ്യങ്ങൾ. പത്രാധിപർക്ക് ഈ വരിയും വേണ്ടാത്രേ. ശരി മാന്യാ    

രോഗ ശയ്യയിൽ കൂട്ടുകിടന്ന നിദ്ര/വെയില് കായാൻ പോയിട്ട്/ മടങ്ങിവന്നിട്ടില്ല 

ന്താല്ലേ!

ബുദ്ധൻറെ സൂചന ഇല്ലാതെ എന്ത് ആധുനിക? അതുമായി.

കവിതയുടെ ഏറിയ കൂറും എഴുതുന്നത് അത് വായിക്കുന്നവരാണ്.  ചില കവികളുടെ കാര്യത്തിൽ കവിത മുഴുവൻ വായനക്കാരൻ അന്യൻറെ സൃഷ്ടിയാണ്.

ആരും അന്യരല്ല 





  


അവർക്കെന്തറിയാം!
(ശ്രീകുമാർ എഴുത്താണി)
****************
പ്രണയിക്കാത്തവർക്ക് നമ്മൾ
കേട്ടിട്ടുപോലുമില്ലാത്ത
നഗരവിശേഷങ്ങളാണ്
രുചിയറിഞ്ഞിട്ടില്ലാത്ത
മധുരപലഹാരങ്ങളാണ്
പുസ്തകങ്ങളിൽ പോലുമില്ലാതെ
വറ്റിപ്പോയ നദികളാണ്
പ്രണയിച്ചിട്ടില്ലാത്തവർക്ക്
ഞാനും നീയുമൊത്തുള്ള എന്റെ രാവുകൾ
പാകമാകാത്ത മടക്കിക്കൊടുത്ത വസ്ത്രങ്ങളാണ്
തൂകിപ്പോയ പാൽപാത്രമാണ്
ഓർമ്മയിൽ നിൽക്കാത്ത കിനാവുകളാണ്
രതിയെന്തെന്ന് നീ കാട്ടിക്കൊടുത്തിട്ടില്ലെങ്കിൽ
എന്റെ പ്രണയത്തിന്റെ കാരണങ്ങൾ അവർക്കൊക്കെ
കുറ്റം ചെയ്യാത്തവർ നേടിയ ശിക്ഷകളാണ്
തുറക്കാൻ കഴിയാത്ത സമ്മാനപ്പൊതികളാണ്
കാട്ടുമൃഗത്തിന്റെ വിശപ്പാണ്
മലയിടിച്ചിലിന്റെ ഗതിവേഗമാണ്
നിന്റെ ദേഹത്ത് എന്റെ വിരലുകൾ ഇഴയുന്നത്
വസന്തത്തിന്റെ വരവുപോലെയാണ്
നിന്റെ ഉടുപ്പിന്റെ കൊളുത്തുകൾ നീ ഓരോന്നായി അഴിക്കുമ്പോൾ
ഞാൻ ആകാശത്തോളം വളരുന്നു
എന്റെ ഉടൽ നിന്റെ ഉടുപ്പുകൾക്കും
ദേഹത്തിനും ഇടയിലൂടെ നിന്നെ തേടുമ്പോൾ
ഒരു കടലായി എല്ലാ തീരങ്ങളെയും
ഞാൻ എന്റെ ഉള്ളിലൊളിപ്പിക്കും
നിന്റെ ഗന്ധം എന്റെ കൂടി ഗന്ധമാകുമ്പോൾ
നീ എന്നിലൂടെ മറ്റൊരു ലോകം തേടുമ്പോൾ
ലോലമായ ചിലന്തിവലകൾ പോലെ
നീ പിച്ചിച്ചീന്തപ്പെടാൻ കാത്തിരിക്കുന്നു
നീ ഇന്ന് വരുമെന്ന് മുല്ലയും മഞ്ഞും മാമ്പൂവും പറഞ്ഞു
എല്ലാരിൽ നിന്നും നിന്നെ മറച്ച് എന്റേത് മാത്രമാക്കാൻ
ഈ രാവും തയ്യാറായിരിക്കുന്നു
എന്റെ ചുണ്ടുകളും നാവും വാക്കുകളെ വെടിഞ്ഞ്
നിന്റെ ചുംബനത്തിന് മൗനമായി കാത്തിരിക്കുന്നു.
എന്റെ ഉള്ളിൽ നിന്ന്
ചൂടുള്ളൊരു ചോല
കാറ്റിന്റെ തീരങ്ങൾക്കിടയിലൂടെ ഒഴുകി
നിന്റെ വഴികൾ
തേടി വന്നുകൊണ്ടിരിക്കുന്നതു

 

Tuesday, July 20, 2021

 

 കവിത ക്ലാസ്സിൽ പോകാനൊരുങ്ങുന്നു 

*****************************

ഇന്ന് കവിതയ്ക്ക് ക്‌ളാസ്സുണ്ട്, ഉച്ച കഴിഞ്ഞാണ്,  

വെയിലത്ത് നടന്നു കാലുപൊള്ളും, എന്നുമുണ്ട് അഗ്നിപരീക്ഷ

ദൈവങ്ങളെ തോളിലേറ്റി പോകുന്നത് പണ്ടായിരുന്നു 

ഇസങ്ങളുടെ തോളിലേറി പോകുന്നതും നിർത്തി 

വളർന്നില്ലേ ഒത്തിരി? കാണുന്നവർ എന്ത് കരുതും?

അടിമുടി ഒരുങ്ങി വേണം പോകാൻ, കണ്ടാൽ സ്ഖലിക്കണം

കുലസ്ത്രീകളെപോലെ, താളത്തിൽ 

കാകളി, മഞ്ജരി, പഞ്ചചാമരം, മന്ദാക്രാന്താ 

എന്നൊക്കെ കുണ്ടിയാട്ടി നടക്കാൻ വയ്യ 

ദൂരെ നിന്നേ വരവറിയിയ്ക്കാൻ ഫ്രഞ്ച് പെർഫ്യൂം പൂശണം

കാണാനും കേൾക്കാനും തൊടാനും തോണ്ടാനും 

നാവുനീട്ടി ചുംബിക്കാനുമുള്ള സ്വാതന്ത്ര്യം 

എല്ലാർക്കുമുണ്ടെന്ന് എല്ലാർക്കുമറിയാം

(അടുപ്പമുള്ളവരോട് മാത്രം മതി താത്വിക ചർച്ചയൊക്കെ) 

പഞ്ചേന്ദ്രിയങ്ങളെ തുള്ളിച്ച് തുള്ളിച്ച് അവരുടെ ഓർമ്മയൊക്കെ 

പെട്ടിമലയിലെ മലയിടിച്ചിൽ പോലെ ഒഴുകിവരണം 

അവരെയും കൊണ്ട് പോകണം അവരൊക്കെ മരിച്ചു ജനിക്കണം 

പുനർജന്മത്തിൽ അവർ മുജ്ജന്മത്തിലെ ഒന്നും ഓർക്കരുത് 

അതിരുകളും, ഭൂപടങ്ങളും വിസ്മൃതിയിലാവണം 

അതിനൊത്ത ലാവണ്യം ഒരുങ്ങിയൊരുങ്ങി ഉണ്ടാക്കണം 

പാദസരം കിടന്നോട്ടെ, പദം തന്നെ പാദവും

വളകൾ കിടന്നോട്ടെ, നല്ല ശബ്ദസുഖം

മൂക്കൂത്തി കമ്മൽ ഞാത്തൊന്നും വേണ്ട, കിളവിയെന്നു തോന്നും

വയസ്സനാണ് പ്രൊഫസ്സർ, എന്നാലും ഞരമ്പുരോഗിയാണ് 

പ്രണയം മറയ്ക്കാനാണ് കടന്നാക്രമിക്കുന്നത്

സഹപാഠികൾക്കും അംഗലാവണ്യത്തിലാണ് കൊതി 

എല്ലാവരും കാത്തരിക്കുന്നുണ്ടാവും 

കവിതയൊന്നേയുള്ളൂ, അവളെക്കുറിച്ചാണത്രേ ഈ കഥകളെല്ലാം 

 

ശ്രീകുമാർ കെ 

ഗാന്ധിനഗർ ഒന്നാം തെരുവ്  (172 )

വഴുതക്കാട് 

തിരുവനതപുരം 

9995866840 

(ആശയങ്ങൾക്ക് പ്രശസ്ത നിരൂപകനായ എ വി കോശിയോട് കടപ്പാട്)