മണ്ണിൽ പുതഞ്ഞുപോയ കുഴികൾ
(ശ്രീകുമാർ എഴുത്താണി )
****************
ശൂന്യതയ്ക്ക് വലം വെച്ച്
സാരാംശം തിരയുന്നതിനിടയിലാണ്
ചൂണ്ടുവിരൽ കരിന്തിരി കത്തിയത്
കണ്ണീരും വിയർപ്പും രക്തവും
തോരാതെ വീണാൽപ്പിന്നെ!
എല്ലാം മറന്നുവെച്ചതെവിടെ
എന്നോർത്തപ്പോഴേയ്ക്കും
മറന്നു വെച്ചതെന്തെല്ലാമെന്ന്
ഓർക്കാനാകാതെയായി
തിരയുവാനുള്ള നേരം
ദേശാടനത്തിനു പോയ നാളുകൾ
കാലത്തിൻറെ കടിഞ്ഞാൺ കയ്യിൽ ചുറ്റി
മെതിയടികൾക്ക് വേരിറങ്ങി
നിശ്വാസം നിർവികാരതയിൽ
ഹിമപാതമായി, പിന്നെ ഒഴുകാ നദിയായി
കാഴ്ച, ചുവരിൽ തൂങ്ങുന്ന ചിത്രമായി
ശബ്ദം, തെരുവുലഹളയിൽ
കക്ഷി ചേർന്നു
അർത്ഥം അനർത്ഥമുണ്ടാക്കുമെന്ന്
ദരിദ്രൻറെ പാഠഭാഗം
വാക്കിനർത്ഥവുമായെന്ത് ബന്ധമെന്ന്
മടിശീലയിലെ വെള്ളിത്തുട്ടുകൾ മൊഴിയുന്നു
ഇന്നത്തെ ഹംസഗാനത്തിന് ശേഷമാണ്
ഗായകൻറെ മൃതദേഹം ലേലം ചെയ്യുന്നത്
നിമിഷങ്ങൾക്കിടയിലെ
അഗാധ ഗർത്തങ്ങളിൽ
നിറയ്ക്കുവാനുള്ളതൊക്കെ
എന്നിൽ നിന്നും ഞാൻ കുഴിച്ചെടുത്തിരുന്നു
(മാതാപിതാഗുരുദൈവങ്ങളുടെ
അസ്ഥികൂടങ്ങളും അങ്ങിനെ കണ്ടെടുത്തു)
കണ്ടു കിട്ടാത്ത ഗതകാലം
ഭാവിയായി ഇനി പുനർജ്ജനിക്കട്ടെ
രോഗ ശയ്യയിൽ കൂട്ടുകിടന്ന നിദ്ര
വെയില് കായാൻ പോയിട്ട്
മടങ്ങിവന്നിട്ടില്ല
മരുന്നും മന്ത്രവും
മണ്ണിനും പെണ്ണിനും വേണ്ടി പകിട കളിക്കുന്നു
ചാക്കാല ഇല്ലാത്ത വീട്ടിൽ നിന്നും
കടുക് വാങ്ങാൻ
എനിക്കുവേണ്ടി
ഞാനിനി ആരെ അയയ്ക്കും?
അപരാഹ്നത്തിൻറെ അനന്തപഥങ്ങളിൽ
ആകാശനീലിമയിൽ അവൻ നടന്നകന്നു
ഭീമനും യുധിഷ്ഠിരനും
ബീഡിവലിച്ചു
സീതയുടെ മറുപിളർന്നു
രക്തം കുടിച്ചു ദുര്യോധനൻ
ഗുരുവായൂരപ്പന് ജലദോഷമായിരുന്നു അന്ന്
അമ്പലത്തിൻറെ അകാൽ വിളക്കുകൾ
തെളിയുന്ന സന്ധ്യയിൽ
അവളവനോട് ചോദിച്ചു
ഇനിയും നീ ഇതുവഴി വരില്ലേ
ആടുകളെയും മേയ്ച്ച്?
ബോയിങ് ബോയിങ് എന്ന ചിത്രത്തിൽ ജഗതി ഇത് കോമഡി ആകുന്നതു അസംബന്ധം കൊണ്ടല്ല അത്യുക്തി, സത്യാതിക്രമം, അതിശയോക്തി എന്നീ വിവിധപേരുകളിൽ മലയാളത്തിൽ അറിയപ്പെടുന്ന ഹൈപ്പെർബോളി എന്ന അലങ്കാരം കൊണ്ടാണ്. ഈ അതിശയോക്തി ഒട്ടൊന്നു കുറച്ചിരുന്നെങ്കിൽ ആളുകൾ ഈ കവിതയെ ഗൗരവമായി എടുത്ത് ഗവേഷണം നടത്തി PhD എടുത്തേനേ (This too is hyperbole.)
കുറേക്കാലം ഫേസ്ബുക്കിൽ കഥകൾ എഴുതി അധികമാരും വായിച്ചില്ല, വായിച്ചവർ തന്നെ കാര്യമായി എടുത്തില്ല. പിന്നെ കഥകൾ എഴുതാതെ കഥകളെ കുറിച്ച് എഴുതാൻ തുടങ്ങി. വായനക്കാരുണ്ടായി.
എങ്കിലും പണ്ട് അവഗണിക്കപ്പെട്ടതിൻറെ ചൊരുക്ക് ഇപ്പോഴും കുറച്ച് കിടപ്പുണ്ട്. തമാശകളായി ചിലപ്പോൾ അത് പുറത്തുവരും.
അതുകൊണ്ട്
ലേഡീസ്, ജന്റിൽമെൻ ആൻഡ് എഡിറ്റർസ്, ശ്രദ്ധിക്കുക
അസംബദ്ധ കവിതകൾ എഴുതിയയച്ച് പത്രാധിപന്മാരെ ബുദ്ധിമുട്ടിക്കുക എന്ന പ്രാന്താണ് അതിലൊരു prank. നിഷ്കളങ്കരായ ചില സുഹൃത്തുക്കളും ഇതിൽ വീണുപോകാറുണ്ട്. കണക്കായിപ്പോയി. അത്യാവശ്യം വിശകലന നൈപുണ്യമൊക്കെ ഇതിനകം നേടേണ്ടതല്ലേ?
അങ്ങിനെ വളരെ പണിപ്പെട്ട് ഒരു അട്ടർ നോൺ സെൻസ് കവിത എഴുതി ബാലാരിഷ്ടത മാറാത്ത ഒരു ഓൺലൈൻ മാസികയ്ക്ക് അയച്ചു. കവിതയ്ക്ക് മുറുക്കം പോരെന്നും മുറുക്കി അയച്ചാൽ സ്വീകരിക്കാമെന്നും മറുപടി വന്നു. കൂട്ടത്തിൽ ഞാൻ നന്നായി കവിത എഴുതാൻ അറിയാവുന്ന ആളാണെന്ന് ഒരു താമ്രപത്രവും. മാമനോടൊന്നും തോന്നല്ലേ മക്കളേ
ആ കവിത താഴെക്കൊടുക്കുന്നു
മണ്ണിൽ പുതഞ്ഞുപോയ കുഴികൾ
*************************************
ശൂന്യതയ്ക്ക് വലം വെച്ച്
സാരാംശം തിരയുന്നതിനിടയിലാണ്
ചൂണ്ടുവിരൽ കരിന്തിരി കത്തിയത്
കണ്ണീരും വിയർപ്പും രക്തവും
തോരാതെ വീണാൽപ്പിന്നെ!
എല്ലാം മറന്നുവെച്ചതെവിടെ
എന്നോർത്തപ്പോഴേയ്ക്കും
മറന്നു വെച്ചതെന്തെല്ലാമെന്ന്
ഓർക്കാനാകാതെയായി
തിരയുവാനുള്ള നേരം
ദേശാടനത്തിനു പോയ നാളുകൾ
കാലത്തിൻറെ കടിഞ്ഞാൺ കയ്യിൽ ചുറ്റി
മെതിയടികൾക്ക് വേരിറങ്ങി
നിശ്വാസം നിർവികാരതയിൽ
ഹിമപാതമായി, പിന്നെ ഒഴുകാ നദിയായി
കാഴ്ച, ചുവരിൽ തൂങ്ങുന്ന ചിത്രമായി
ശബ്ദം, തെരുവുലഹളയിൽ
കക്ഷി ചേർന്നു
അർത്ഥം അനർത്ഥമുണ്ടാക്കുമെന്ന്
ദരിദ്രൻറെ പാഠഭാഗം
വാക്കിനർത്ഥവുമായെന്ത് ബന്ധമെന്ന്
മടിശീലയിലെ വെള്ളിത്തുട്ടുകൾ മൊഴിയുന്നു
ഇന്നത്തെ ഹംസഗാനത്തിന് ശേഷമാണ്
ഗായകൻറെ മൃതദേഹം ലേലം ചെയ്യുന്നത്
നിമിഷങ്ങൾക്കിടയിലെ
അഗാധ ഗർത്തങ്ങളിൽ
നിറയ്ക്കുവാനുള്ളതൊക്കെ
എന്നിൽ നിന്നും ഞാൻ കുഴിച്ചെടുത്തിരുന്നു
(മാതാപിതാഗുരുദൈവങ്ങളുടെ
അസ്ഥികൂടങ്ങളും അങ്ങിനെ കണ്ടെടുത്തു)
കണ്ടു കിട്ടാത്ത ഗതകാലം
ഭാവിയായി ഇനി പുനർജ്ജനിക്കട്ടെ
രോഗ ശയ്യയിൽ കൂട്ടുകിടന്ന നിദ്ര
വെയില് കായാൻ പോയിട്ട്
മടങ്ങിവന്നിട്ടില്ല
മരുന്നും മന്ത്രവും
മണ്ണിനും പെണ്ണിനും വേണ്ടി പകിട കളിക്കുന്നു
ചാക്കാല ഇല്ലാത്ത വീട്ടിൽ നിന്നും
കടുക് വാങ്ങാൻ
എനിക്കുവേണ്ടി
ഞാനിനി ആരെ അയയ്ക്കും?
കഥയിൽ നിന്നും വിരുദ്ധമായി കവിതയിൽ വാക്കുകളുടെ എണ്ണം കുറവാണ്. കൃത്യമായി മനസ്സിൽ ഉള്ളത് വായനക്കാരിൽ എത്തണമെങ്കിൽ വളരെ സൂക്ഷ്മമായി എഴുതാൻ പഠിക്കണം.
അതിൻറെ ആവശ്യമില്ല. നിങ്ങൾക്ക് എന്ത് മനസ്സിലാകൂന്നോ അതാണ് എൻറെ കവിത. ഇത് നിങ്ങളുടെ വ്യക്തിത്വത്തിൻറെ ഉടലളവുകൾക്ക് നേരെ പിടിച്ച ദർപ്പണമാണ് എന്നൊക്ക പറഞ്ഞ് കവിക്ക് രക്ഷപെടാം. വായനക്കാരന് തല വ്യക്തമല്ലാത്ത ഒരർത്ഥത്തിൽ കുലുക്കിയിട്ട് മിണ്ടാതിരിക്കും. നിരൂപകന്മാരാണ് നിസ്സഹായത കൊണ്ട് പണ്ടാരമടങ്ങുന്നത്. അവരും അതിനൊക്കെയുള്ള മറുവിദ്യയൊക്കെ ഇപ്പോൾ കണ്ടുവെച്ചിട്ടുണ്ട്.
ഈ കവിതയുടെ തലക്കെട്ട് തന്നെ ഒന്നാം തരാം അസംബന്ധമാണ്
മണ്ണിൽ പുതഞ്ഞുപോയ കുഴികൾ
എന്താണ് ഇതിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്. മണ്ണ് വീണു മൂടിയ കുഴികളാണെങ്കിൽ പിന്നെ അവയെ എങ്ങനെ കുഴിയെന്ന് പറയും. ഓ കവിത ഒരു യുക്തിവാദിയല്ലല്ലോ
ശൂന്യതയ്ക്ക് വലം വെക്കുക എന്ന് പറഞ്ഞാൽ അതിന് എന്തെങ്കിലും അർത്ഥമുണ്ടോ? ഇല്ലാത്ത ഒന്നിനെ എങ്ങിനെ വലം വെയ്ക്കും. അതുപോലെ തട്ടിപ്പാണ് കരിന്തിരി കത്തുന്ന കൊണ്ടുവിരൽ എന്ന ബിംബകല്പനയും. പോട്ടേ എന്ന് കരുതി, രക്തവും വിയർപ്പും കണ്ണീരും വീണാൽപ്പിന്നെ വിളക്ക് കരിന്തിരി കത്താതിരിക്കുമോ എന്ന് ചോദിച്ചു പോയി. ആ വരിയാണ് വേണ്ടിയിരുന്നില്ല എന്ന് തിരുവുള്ളം കല്പിച്ചതു. ഇതുവരെയോ ഇനിയോ ഈ കവിത കുഴികളെക്കുറിച്ച് നിശബ്ദമാണെന്നതു ശ്രദ്ധേയമാണ്. തുടർന്ന് വരുന്ന വരികൾ പൊട്ടത്തരത്തിൻറെ കേളി കൊട്ടാണ്. സമയമില്ല എന്ന് പറയാം എഴുതുമ്പോൾ കാലം ദേശാടനത്തിനു പോയി എന്നെഴുതണം. ഗംഭീരം!
തുടർന്ന് വരുന്ന വരികൾ വായിച്ചാൽ എനിക്ക് പോലും ചിരി വരും. ഒഴുകാ നദി, ഹ ഹ ഹ !!! എന്നിൽ നിന്നും പലതും കുഴിച്ചെടുത്തതിനിടയിൽ കുറെ skeletons in the cupboard (വ്യക്തി രഹസ്യങ്ങൾ) കിട്ടി. മാതാപിതാഗുരുദൈവം എന്നിവരുമായി ബന്ധപ്പെട്ടതാണ് ആ രഹസ്യങ്ങൾ. പത്രാധിപർക്ക് ഈ വരിയും വേണ്ടാത്രേ. ശരി മാന്യാ
രോഗ ശയ്യയിൽ കൂട്ടുകിടന്ന നിദ്ര/വെയില് കായാൻ പോയിട്ട്/ മടങ്ങിവന്നിട്ടില്ല
ന്താല്ലേ!
ബുദ്ധൻറെ സൂചന ഇല്ലാതെ എന്ത് ആധുനിക? അതുമായി.
കവിതയുടെ ഏറിയ കൂറും എഴുതുന്നത് അത് വായിക്കുന്നവരാണ്. ചില കവികളുടെ കാര്യത്തിൽ കവിത മുഴുവൻ വായനക്കാരൻ അന്യൻറെ സൃഷ്ടിയാണ്.
ആരും അന്യരല്ല
No comments:
Post a Comment