പൂവിറുക്കാൻ വാ, ഊയലാടാൻ വാ
പൂക്കളത്തിൽ പൂനിറയ്ക്കാൻ
തുമ്പി തുള്ളാൻ വാ
(പൂവിറുക്കാൻ വാ)
മോടിയേറും കോടിയുടുക്കാൻ
തൂശനിലകളിൽ സദ്യവിളമ്പാൻ
ചിങ്ങമാസം വന്നു ചേരുവാൻ
കാത്തിരുന്നു നാം ഓർത്തിരുന്നു നാം
(പൂവിറുക്കാൻ വാ)
സ്നേഹമാണു നീ സ്വപ്നമാണു നീ
തുമ്പിയായ്പറന്നു വന്ന പൂനിലാവ് നീ
ഓണനാളു നീ വരുമ്പൊഴുള്ളു കുളിർക്കും
കാണുവാൻ കൊതിച്ച നാടുമൊന്നു തളിർക്കും
(പൂവിറുക്കാൻ വാ)
ഒത്തു ചേരണം ഒന്നുചേരണം
പോയനാളുകൾ ഓർത്തുപാടണം
നല്ല നാളെകൾ കനവു കാണണം
താളമോടെ നാം ചുവടു വെയ്ക്കണം
(പൂവിറുക്കാൻ വാ)
No comments:
Post a Comment