Total Pageviews

Saturday, September 6, 2014

എന്റെ ലോകം

തുണിയുരിഞ്ഞ നർത്തകി
എന്റെ തൊലിയുമുരിഞ്ഞു 
ഉന്നം തെറ്റിച്ച് അമ്പെയ്ത ശിഷ്യൻ 
എന്റെ തല കൊയ്തു 
ആരെയും ആരുമറിയാത്ത മദ്യശാലയിൽ 
എന്നെ എല്ലാരും തിരിച്ചറിഞ്ഞു 
എനിക്കിനി അഭിനയിക്കാൻ 
കാണികളുടെ ഭാഗം മാത്രം ബാക്കി 
കാട്ടുവള്ളി പിടിവള്ളി 
കയ്യിലിരുന്ന് ഞെരുങ്ങി മുറിഞ്ഞു 
ഈ കണ്ണാടിയെല്ലാം 
ഞാൻ തന്നെ ഉടച്ചതാണ് 
മുഖം മിനുക്കാനുള്ള ബദ്ധപ്പാടിൽ 
എന്റെ ലോകവുമങ്ങിനെ 
ഒരായിരം കഷണങ്ങളായി 

No comments:

Post a Comment