അറിഞ്ഞില്ല ഞാനുമാരും
പറഞ്ഞില്ല, നീ നേർത്ത
നിഴൽ പോലെന്നരികത്തിന്നണഞ്ഞ കാര്യം
നിലയ്ക്കാത്ത കാറ്റുപോലും, അരികത്തു നീ
നിൽക്കേ
ഇലച്ചാർത്തു വീശിയെന്നെ ക്ഷണിച്ചുമില്ല
കളിവാക്കു മിണ്ടാൻ, നിന്റെ പരിഭവം
കേൾക്കാനെത്ര
കൊതിച്ചു ഞാൻ, മടിച്ചു നീ മറഞ്ഞു
നിന്നു
കുണുങ്ങിക്കുണുങ്ങിക്കയ്യിൽ ചിരിക്കുമീ
കൈവളകൾ
പിണങ്ങിയോ നിശ്ശബ്ദരായ് പരിഭവിച്ചോ
കാതിൽ തിളങ്ങും നിന്റെ കാഞ്ചനലോലാക്കും
പൊൻ
കാൽത്തള പോലും തീർത്തും മൗനമായോ
കൊഴിഞ്ഞ പൂവിതൾ നിന്റെ കാലൊച്ച മറച്ചു, ഞാൻ
കുഴഞ്ഞു നിൻ പാദപത്മം തിരഞ്ഞലഞ്ഞു
മിഴികൾക്കു വഴങ്ങാതെ ഒളിച്ചു രാപ്പാടിപോലെ
കഴിഞ്ഞില്ല കേൾക്കാൻ തെല്ലീ മനോഞ്ജഗാനം
ഒതുക്കിവെച്ചെന്നാലുമെൻ തപ്തനിശ്വാസമെല്ലാം
പതിഞ്ഞൊരു ശബ്ദമായ് നിൻ കാതിലലഞ്ഞു
അതുകേൾക്കെ ശ്രുതികൂട്ടി പാടുന്നു നീ, പാട്ടിൽ
അലിഞ്ഞുപോയ് മറന്നു നീ മറഞ്ഞു നിൽക്കാൻ
No comments:
Post a Comment