Total Pageviews

Sunday, September 7, 2014

ജന്മനാ രോഗി


പ്രതീക്ഷയ്ക്ക് വകയുണ്ടെന്നു ഡോക്ടര്‍ പറഞ്ഞു 
ഒരു വകയും പ്രതീക്ഷിക്കേണ്ടെന്നു ഞാനും 
സൗജന്യമായി മന്ത്രവാദം മാത്രെമേ ഉള്ളൂ 
മരുന്നില്ലെന്നു  ഡോക്ടര്‍, കനിവില്ലെന്നു നേഴ്സ് 
മരണത്തിനൊക്കെ ഒത്തിരി  വിലയാവുമോ എന്ന് ഞാനും  
വെളുത്ത രക്താണുക്കള്‍ കുറവാണത്രേ 
അവ ലോകത്തിലില്ലെന്ന് തന്നെയാണ് എന്റെ വിശ്വാസം 
ചോര  ചുവപ്പല്ലേ അപ്പോള്‍ ചുവന്നവ അല്ലെ കാണൂ 
ഒരു പക്ഷെ പാലില്‍ എങ്ങാനും 
എങ്കില്‍ അമ്മയോട് ചോദിക്കണം 
എല്ലാം പടി പടി ആയിട്ടാണെന്ന് തോന്നുന്നു 
അതല്ലേ ഡോക്ടരും പടി ചോദിക്കുനത് 
എങ്ങോട്ട് തിരിഞ്ഞാലും പടികള്‍ 
വശത്തേയ്ക്കും മുകളിലേയ്ക്കും താഴേയ്ക്കും 
കറങ്ങിത്തിരിഞ്ഞു തുടങ്ങിയിടത്തു തന്നെ എത്തുമായിരിക്കും 
ചെരുപ്പ്‌ അവിടെയാണ് ഊരിയിട്ടത്  
പുക്കിള്‍കൊടി അവിടെയാണ് മുറിച്ചിട്ടത് 
നഗ്നത അവിടെയാണ് ഉരിഞ്ഞിട്ടത് 
ആരൊക്കെയാണ് കൂട്ടിനു വന്നത് 
അവരിപ്പോള്‍ എന്നെ തിരയുന്നുണ്ടാവും 
രോഗികളെന്നു കരുതി ശാസ്തക്രിയയ്ക്ക് 
വിധേയരായിട്ടുന്ദാവും, മരിച്ച്ചിട്ട്ടുണ്ടാവും 
എല്ലാം കഴിഞ്ഞെന്നോര്‍ത്തു ജീവിക്കാന്‍ തുടങ്ങിയിട്ടുണ്ടാവും 
ജീവിക്കാനായി ചാകേണ്ടി വന്നവര്‍ 
ഇതാ എന്റെ ചെരുപ്പ് ഇവിടെ കിടക്കുന്നു 

No comments:

Post a Comment