Total Pageviews

Saturday, September 6, 2014

എന്റെ മരണം

മൂന്നാംദിവസത്തിനൊന്നും 
കാത്തുനിന്നില്ല 
മരിച്ചയുടൻ ധൃതിയായിരുന്നു 
ജനിക്കാൻ 
പഞ്ചഭൂതങ്ങളായി 
പങ്കുവെയ്ക്കപ്പെട്ട ശരീരം 
പങ്കിനെക്കുറിച്ചും  
പങ്കുവെയ്ക്കലിനെക്കുറിച്ചും 
പങ്കത്തെക്കുറിച്ചും 
പങ്കജത്തെക്കു റിച്ചും 
പങ്കജാക്ഷനെക്കുറിച്ചും 
പങ്കായത്തെക്കുറിച്ചും 
അമരത്തെക്കുറിച്ചും 
അമരരെയും അമർത്യരെയും 
കുറിച്ചൊക്കെ ഓർമ്മിപ്പിച്ചു
ആരുടെയെങ്കിലും 
(അതിനി കാലന്റെയാണെങ്കിലും)
കാലുപിടിച്ച് 
പണയം വെച്ചതൊക്കെ 
തിരിച്ചെടുക്കണം 
കനകവും കാമിനിയും തുടങ്ങി 
കലഹ കാരണങ്ങളൊന്നും അല്ല 
മുക്കുപണ്ടങ്ങളുമല്ല മുഖ്യ പണ്ടങ്ങൾ 
ജീവിതം, സ്വാതന്ത്ര്യം 
സന്തോഷം, സമാധാനം 
എന്നിട്ടേ ഞാനിനി 
പുറത്തേയ്ക്കുള്ളൂ 


No comments:

Post a Comment