Total Pageviews

Saturday, September 6, 2014

ഉച്ചയുറക്കം

പടിവാതിൽ ചാരാതെ 
പതുപതുത്ത ഇരുട്ടുകൊണ്ട് 
മൂടിപ്പുതയ്ക്കാതെ 
ഭയത്തിന്റെ കയ്യിൽ നിന്നും 
അടഞ്ഞ കണ്ണിനെ തട്ടിയെടുത്ത് 
ആഗ്രഹങ്ങളുടെ മാറാപ്പിലൊളിപ്പിച്ച് 
മരണാനന്തരത്തിന്റെ ബലിച്ചോറുണ്ണാൻ 
പകൽവെളിച്ചം തുരന്നൊരുക്കിയ 
ഉച്ചമയക്കത്തിന്റെ ഗുഹയിലേയ്ക്ക് 
നാലുപേർ ചുമന്നെന്നെ 
കൊണ്ടുപോകുന്നതും കാത്ത് 
ഓർമകളുടെ കാട്ടുവള്ളികൾ 
വകഞ്ഞുമാറ്റി 
കീറിമുറിക്കപ്പെടുന്ന ശവത്തിന്റെ 
കേൾകാത്ത ഞരങ്ങൽ 
ഒരു ദീർഘനിശ്വാസത്തിലൊതുക്കി 
ക്ഷമനശിക്കുന്നൊരീ 
ഉഷ്ണകാലമദ്ധ്യാഹ്നം 

No comments:

Post a Comment