Total Pageviews

Saturday, September 6, 2014

വീണു കിട്ടിയത്

അത്യാവശ്യമായി ഒരു കവിത വേണം പത്രാധിപർ പറഞ്ഞു 
അതും ജാനകിയുടെ കൂടെ ചേർന്ന് എഴുതണം 
വേണമെങ്കിൽ ജാനകിയെ പ്രേമിക്കാം, വിവാഹം കഴിക്കാം 
കുഞ്ഞുങ്ങളെ ജനിപ്പിക്കാം 
പക്ഷെ കൂടെച്ചേർന്ന് കവിത എഴുതുക എന്നൊക്കെ പറഞ്ഞാൽ 
കാമവും കലിയും പെട്ടെന്ന് വരും 
അത് പോലാണോ കവിത 
പക്ഷേ പത്രാധിപരാണ് ആജ്ഞാപിച്ചത് 
ശമ്പളം അങ്ങേർ തന്നാലേ ഉള്ളൂ 
കെട്ടുകാഴ്ചയേക്കുറിച്ച് ഒരു കവിത
കേകവൃത്തത്തിൽ, നല്ല ദീർഘചതുരത്തിൽ 
കൊട്ടും കുരവയുമായി തുടങ്ങാം, അതെന്തായാലും ഉണ്ടാവുമല്ലോ 
"പക്ഷെ വേഗം വേണം. ഉത്സവം കഴിയുന്നത്‌ വരെയൊന്നും 
കാത്തുനില്കാൻ നേരമില്ല. എല്ലാം നടന്നെന്നു തന്നെ എഴുതിക്കോ 
അതേ ഇപ്പൊ നടക്കൂ."
ഒരു വാക്ക്, രണ്ടു വാക്ക്, മൂന്നാമത്തെ വാക്ക് ജാനകി ഊഹിച്ചു 
അതോടെ പേപ്പർ ചുരുട്ടി ഞാൻ ദൂരെ എറിഞ്ഞു 
പിന്നെ പേന കൊണ്ടും, നാക്ക് കൊണ്ടും, ചുണ്ട് കൊണ്ടും 
നഖം കൊണ്ടും പല്ല് കൊണ്ടും  പിന്നെ കൊള്ളുന്നതും 
കൊള്ളാത്തമായ എല്ലാം കൊണ്ടും 
അവളുടെ ദേഹത്താകെ വരഞ്ഞു, 
ഞാൻ മയക്കത്തിൽ നിന്നുണർന്നപ്പോൽ 
ജാനകി, അല്ല കവിത, ചോദിച്ചു, "കഴിഞ്ഞോ?"
പിന്നെ അവളുടെ നെഞ്ചിൽ എന്റെ കയ്യൊപ്പ് ചാർത്തി 
ഒരു സ്കൂൾ കുട്ടിയേപ്പോലെ 
ഞാനാക്കവിത കാണാതെ പഠിച്ചു 
അർഥം വിവരിച്ച് സ്വാരസ്യം വ്യക്തമാക്കുന്നതൊക്കെ 
അടുത്ത ജന്മത്തിലാകാം 

No comments:

Post a Comment