ദേഹവും
ദേഹിയുമായുള്ള തീരാത്ത പ്രണയമാണ് നമ്മുടെ ജന്മപരമ്പരകൾ. അതിന്റെ സാക്ഷാത്കാരത്തിനായി
അവർ ഭൂമിയിലേയ്ക്ക് വീണ്ടും വീണ്ടും മടങ്ങിവരുന്നു
ഏറെ പ്രസിദ്ധമാണീ മണ്ണിൻ വിശാലഹർമ്മ്യം
അറിഞ്ഞന്നു തന്നെ നേരിൽക്കാണാൻ കൊതിച്ചു
നൂറുജന്മം കടന്നെത്തീ നീയും ഞാനുമൊന്നിച്ചിപ്പോൾ
താറുമാറായ് കിടക്കുമീ കാഴ്ച കാണുവാൻ
പുസ്തകത്തിൽ, വാക്കിൽ എത്ര വിചിത്രമീ പാറക്കൂട്ടം
അസ്തമിച്ച രാജവീര്യം പാണനു പാട്ടായ്
നിരർത്ഥമീജീവിതത്തിൻ തനിപ്പകർപ്പീവിധത്തിൽ
പുരാതനം കാലദോഷം കാഴ്ചയ്ക്കു ദോഷം
അടിത്തറയിളകിപ്പോയ് മറഞ്ഞ സൗഭാഗ്യത്തിന്റെ
ചുടലത്തീകണക്കെങ്ങും ജ്വലിപ്പൂ സൂര്യൻ
ഇടിഞ്ഞഭിത്തികൾ, കാറ്റത്തുലഞ്ഞു ചോരുമീക്കൂര
അടഞ്ഞോരധ്യായം പോലീച്ചരിത്രസത്യം
സാരമായതൊന്നുമില്ലീ ജീവിതത്തിൽ സൂക്ഷിക്കാനായ്
കാര്യം നേരായറിഞ്ഞവർക്കെന്തൊരാനന്ദം
ഇരുൾ മൂടുമിടനാഴി, ഭയന്നു നീ നിശ്ശബ്ദയായ്
പിരിയാൻ വിടാതെ മെയ്യിൽച്ചേർന്നു നിൽക്കുമ്പോൾ
പഴക്കം മറന്നീ കോട്ട തെളിഞ്ഞുണരുന്നു ചുറ്റും
കൊഴിഞ്ഞ കാലങ്ങൾ മണ്ണിൽ വീണ്ടുമെത്തുന്നൂ

No comments:
Post a Comment