ഉറങ്ങാൻ പോകുകയാണ് ഞാൻ
എന്റെ രഹസ്യങ്ങൾക്ക് ഇനി കാവൽ വേണ്ട
ഇന്നലെ വരെ എന്റെ ഉള്ളിൽ
നിധിപോലെ സൂക്ഷിച്ച രഹസ്യങ്ങൾ
എന്റെ ഉറക്കം കെടുത്തി
ഞാൻ ഒരിക്കലും നേരെ ഉറങ്ങീട്ടില്ല
ഉണർന്നിരിക്കണമെന്നാണ് എല്ലാരുമെന്നെ പഠിപ്പിച്ചത്
ഉത്തിഷ്ഠത ജാഗ്രത എന്നൊക്കെ
ചൂരലു കൊണ്ട് തുടയിലും
നാരായം കൊണ്ട് നാവിലുമെഴുതിത്തന്നു
അങ്ങിനെയെന്റെ രാത്രികൾ
നിദ്രാവിഹീനങ്ങളായി
എന്നിലെ എന്നെ ആരും കാണാതെ
കാത്തു സൂക്ഷിക്കുവാനായി ഞാൻ ഉണർന്നിരുന്നു
പള്ളിക്കുള്ളിലെ വേശ്യാഗൃഹം പോലെ
അമ്പലത്തിനുള്ളിലെ അറവുശാല പോലെ
മധുരനാരങ്ങയിലെ തക്ഷകനെപ്പോലെ
അഴുകി നാറുന്ന അകം
അന്യനറിയാതെ ഞാൻ കാത്തു
വേശ്യാഗൃഹവും അറവുശാലയും
തക്ഷകനെയും ഒക്കെ എനിക്കിഷ്ടമായിരുന്നു
വേശ്യാഗൃഹത്തിൽ ഞാനെത്ര അന്തിയുറങ്ങി
അറവുശാലയിൽ എത്ര അയല്കാരെ ഇല്ലാതാക്കി
അസൂയയും കലിയുമൊക്കെ
തക്ഷകൻ എനിക്കായി എത്ര ചുരത്തി
അതെല്ലാം ഇരുളുകൊണ്ട് നിങ്ങളുടെ കണ്ണു മൂടിയിട്ടായിരുന്നു
പക്ഷെ ഇന്ന് ഞാനീ കാവല്ക്കാരന്റെ കുപ്പായം ഊരിവെയ്ക്കുന്നു
ഇതെന്റെ വീട്, ഞാനീ വീട്ടിനു സ്വന്തം
തക്ഷകന്മാരെ മറികടന്ന് ഞാനുള്ളില്ക്കടക്കുന്നു
അയൽവക്കത്തെ വീടുകൾ പോലെ തന്നെ
(അതിനുള്ളിലുള്ളവരെയൊക്കെ ഞാൻ കൊന്നൊടുക്കിയിരുന്നു)
ഒന്നിനുമൊരു വ്യത്യാസമില്ല
ഈ വീടുപോലെ തന്നെ ആ വീടും
അവരെപ്പോലെ തന്നെ ഞാനും
ഞാൻ തന്നെയാണ് എന്റെ വീടും
വീട് തന്നെയാണു ഞാനും
ഇനിയെനിക്കുറങ്ങാം
ഉണർന്നു കാവലിരിക്കേണ്ട കാര്യമില്ല
ഈ ശാന്തമായ നിദ്രയാണ്
എന്റെ ഉണർച്ചയും ഉയർച്ചയും
യുദ്ധത്തിനു ശേഷമുള്ള സമാധാനവും
ഇന്ദ്രിയങ്ങളെ അടക്കി
മനസ്സിനെ വഴക്കി
ശരീരത്തെ അശ്വമേധങ്ങൾക്കയയ്ക്കുന്ന നിമിഷം
നിത്യമുക്തി, നിത്യനിദ്ര,
നിത്യത
എന്റെ രഹസ്യങ്ങൾക്ക് ഇനി കാവൽ വേണ്ട
ഇന്നലെ വരെ എന്റെ ഉള്ളിൽ
നിധിപോലെ സൂക്ഷിച്ച രഹസ്യങ്ങൾ
എന്റെ ഉറക്കം കെടുത്തി
ഞാൻ ഒരിക്കലും നേരെ ഉറങ്ങീട്ടില്ല
ഉണർന്നിരിക്കണമെന്നാണ് എല്ലാരുമെന്നെ പഠിപ്പിച്ചത്
ഉത്തിഷ്ഠത ജാഗ്രത എന്നൊക്കെ
ചൂരലു കൊണ്ട് തുടയിലും
നാരായം കൊണ്ട് നാവിലുമെഴുതിത്തന്നു
അങ്ങിനെയെന്റെ രാത്രികൾ
നിദ്രാവിഹീനങ്ങളായി
എന്നിലെ എന്നെ ആരും കാണാതെ
കാത്തു സൂക്ഷിക്കുവാനായി ഞാൻ ഉണർന്നിരുന്നു
പള്ളിക്കുള്ളിലെ വേശ്യാഗൃഹം പോലെ
അമ്പലത്തിനുള്ളിലെ അറവുശാല പോലെ
മധുരനാരങ്ങയിലെ തക്ഷകനെപ്പോലെ
അഴുകി നാറുന്ന അകം
അന്യനറിയാതെ ഞാൻ കാത്തു
വേശ്യാഗൃഹവും അറവുശാലയും
തക്ഷകനെയും ഒക്കെ എനിക്കിഷ്ടമായിരുന്നു
വേശ്യാഗൃഹത്തിൽ ഞാനെത്ര അന്തിയുറങ്ങി
അറവുശാലയിൽ എത്ര അയല്കാരെ ഇല്ലാതാക്കി
അസൂയയും കലിയുമൊക്കെ
തക്ഷകൻ എനിക്കായി എത്ര ചുരത്തി
അതെല്ലാം ഇരുളുകൊണ്ട് നിങ്ങളുടെ കണ്ണു മൂടിയിട്ടായിരുന്നു
പക്ഷെ ഇന്ന് ഞാനീ കാവല്ക്കാരന്റെ കുപ്പായം ഊരിവെയ്ക്കുന്നു
ഇതെന്റെ വീട്, ഞാനീ വീട്ടിനു സ്വന്തം
തക്ഷകന്മാരെ മറികടന്ന് ഞാനുള്ളില്ക്കടക്കുന്നു
അയൽവക്കത്തെ വീടുകൾ പോലെ തന്നെ
(അതിനുള്ളിലുള്ളവരെയൊക്കെ ഞാൻ കൊന്നൊടുക്കിയിരുന്നു)
ഒന്നിനുമൊരു വ്യത്യാസമില്ല
ഈ വീടുപോലെ തന്നെ ആ വീടും
അവരെപ്പോലെ തന്നെ ഞാനും
ഞാൻ തന്നെയാണ് എന്റെ വീടും
വീട് തന്നെയാണു ഞാനും
ഇനിയെനിക്കുറങ്ങാം
ഉണർന്നു കാവലിരിക്കേണ്ട കാര്യമില്ല
ഈ ശാന്തമായ നിദ്രയാണ്
എന്റെ ഉണർച്ചയും ഉയർച്ചയും
യുദ്ധത്തിനു ശേഷമുള്ള സമാധാനവും
ഇന്ദ്രിയങ്ങളെ അടക്കി
മനസ്സിനെ വഴക്കി
ശരീരത്തെ അശ്വമേധങ്ങൾക്കയയ്ക്കുന്ന നിമിഷം
നിത്യമുക്തി, നിത്യനിദ്ര,
നിത്യത