ഒടുവിൽ ഞങ്ങൾ വഴിപിരിയുകയാണ്
ഞാനുമെന്റെ ഉള്ളും
കാലമേറെയായി താലോലിച്ച എന്റെ ഗർഭം
ഇന്നെന്നെ ഒഴിഞ്ഞു പോകുന്നു
അഴുക്കു പിടിച്ച വസ്ത്രം പോലെ ഞാനഴിഞ്ഞു വീഴുന്നു
ഒരു മുട്ടത്തോട് പോലെയോ കുരുവിക്കൂട് പോലെയോ
ഞാൻ ഉപയോഗശൂന്യമാവുന്നു
പറന്നു പോകുന്ന കിളിക്കുഞ്ഞിനെ നോക്കി
ഞാൻ നെടുവീർപ്പിടില്ല
എനിക്ക് പറക്കാൻ കഴിഞ്ഞില്ലെങ്കിലും
എന്റെ സ്വപ്നം പാറിപ്പറക്കുന്നു
ചിത്ത് വിട്ടകന്ന ഈ ജഡത്തിൽ നിന്ന്
ഞാനും ഇനിയൊന്നിലേയ്ക്കു കൂടുമാറട്ടെ
അച്ഛനില്ലാത്തതുകൊണ്ട്
നീയൊരു ദിവ്യഗർഭം
ഉടലില്ലാത്തതുകൊണ്ട്
നീയൊരു നിത്യസ്വപ്നം
വെട്ടം കാണാത്തതുകൊണ്ട്
നീയൊരു അനാദൃശ
എന്റെ കന്യകാത്വം കൊണ്ട്
നീയൊരു അനാഘൃത
ചിന്തയ്ക്ക് വഴങ്ങാത്ത ദുഃഖം പോലെ
യുദ്ധരംഗത്തെ രഹസ്യം പോലെ
കാമുകി പകർന്നു തന്ന ഉഷ്ണപ്പുണ്ണുപോലെ
ഞാൻ നിന്നെ നിധിപോലെ ചുമന്നു
ഇനിയെനിക്കിതു വയ്യ
പതിറ്റാണ്ടുകൾ പിന്നിട്ട ഈ വാലായ്മ
ഇന്നീ വഴിവക്കിൽ ഇറക്കി വെയ്ക്കുന്നു
വഴിവക്കിൽ ഒരു ജീവന് സ്വാതന്ത്ര്യം കിട്ടുന്നു
എന്റെ മരണത്തിലാണു അവളുടെ ജനനം
ഒരു വസ്ത്രം പോലെ പോലെ
ഞാവൾക്കു ചുറ്റും അഴിഞ്ഞു വീഴുന്നു
അടിവയറ്റിൽ നിന്ന് അവൾ അരങ്ങിലെത്തുന്നത്
എന്റെ ശവത്തിൽ ചവിട്ടിക്കൊണ്ട്
...
കിളിക്കൂടും മുട്ടത്തോടുകളും മുഷിഞ്ഞ വസ്ത്രവും
ചിതറിക്കിടക്കുന്ന ഈ തെരുവിലൂടെ നടക്കുമ്പോൾ
ഇടയ്ക്കിടെ പൊട്ടിയ മുഖാവരണങ്ങൾ കൊണ്ടെന്റെ
പാദങ്ങൾ മുറിയുന്നുണ്ട്
സാരമില്ല, അതൊക്കെ എനിക്കുമുൻപേ
പോയവരുടെ സ്വാതന്ത്ര്യത്തിന്റെ കൊടിയടയാളങ്ങൾ
എന്റെ വസ്ത്രവും ഈ തെരുവിൽ കിടക്കുന്നു
ഈ വസ്ത്രം ഒരിക്കലെന്റെ സ്വത്വമെന്നു
ഞാൻ ധരിച്ചു, തെറ്റിദ്ധരിച്ചു
അതൊരു വഴിയമ്പലം പോലുമായിരുന്നില്ല
ചതിക്കുഴിയായിരുന്നു
പ്രച്ഛന്നവേഷമായിരുന്നു
സ്വന്തം വീട്ടിൽ ഞാൻ വാടകയ്ക്കായിരുന്നു
കണ്ണീരും നെടുവീർപ്പും
നാട്ടുകാർ കൃത്യമായി വസൂലാക്കി
ഇന്ന് ഞാനാ ഗർഭഗൃഹം തകർത്തു
പുരയ്ക്കു ചാഞ്ഞ മരവും വെട്ടിമാറ്റി
...
പേറ്റുനോവ് മരണത്തിനു തുല്യമാവുന്നത് വെറുതെയല്ല
രണ്ടും ജന്മത്തിലെയ്ക്കുള്ള രാജപാതകൾ
അമ്മയും കുഞ്ഞും ഒരു നിമിഷത്തിൽ ജനിക്കുന്നു
പക്ഷെ എനിക്കങ്ങിനെയല്ല
എന്റെ ഗർഭം ഉള്ളിലായിരുന്നില്ല
ഞാനുള്ളിലും ഗർഭം എന്നെ ചുറ്റിയും
കർമ്മബന്ധങ്ങൾ പോലെയുള്ള അതിന്റെ പുക്കിൾക്കൊടി
എന്റെ കഴുത്തിലായിരുന്നു ചുറ്റിയത്
ഭയത്തിന്റെ ശ്രദ്ധ തെറ്റിയ ഒരു മാത്രയിൽ
ഞാനാണാ വള്ളിപ്പടർപ്പ് വെട്ടിമാറ്റിയത്
അതിനുള്ളിലെ ഘോരസർപ്പങ്ങളെ
തോണ്ടി ദൂരെയെറിഞ്ഞത്
സ്വാതന്ത്ര്യത്തിന്റെ വില മറ്റൊന്നിനും ഇല്ലാത്തതു കൊണ്ട്
...
ജന്മമെടുക്കാൻ അമ്മയെ കശാപ്പു ചെയ്തവൾ ഞാൻ
അഭിപ്രായങ്ങൾ പരിഗണിക്കണമെങ്കിൽ
രേഖാമൂലം എഴുതിത്തരേണ്ടതാണ്
ഞാനുമെന്റെ ഉള്ളും
കാലമേറെയായി താലോലിച്ച എന്റെ ഗർഭം
ഇന്നെന്നെ ഒഴിഞ്ഞു പോകുന്നു
അഴുക്കു പിടിച്ച വസ്ത്രം പോലെ ഞാനഴിഞ്ഞു വീഴുന്നു
ഒരു മുട്ടത്തോട് പോലെയോ കുരുവിക്കൂട് പോലെയോ
ഞാൻ ഉപയോഗശൂന്യമാവുന്നു
പറന്നു പോകുന്ന കിളിക്കുഞ്ഞിനെ നോക്കി
ഞാൻ നെടുവീർപ്പിടില്ല
എനിക്ക് പറക്കാൻ കഴിഞ്ഞില്ലെങ്കിലും
എന്റെ സ്വപ്നം പാറിപ്പറക്കുന്നു
ചിത്ത് വിട്ടകന്ന ഈ ജഡത്തിൽ നിന്ന്
ഞാനും ഇനിയൊന്നിലേയ്ക്കു കൂടുമാറട്ടെ
അച്ഛനില്ലാത്തതുകൊണ്ട്
നീയൊരു ദിവ്യഗർഭം
ഉടലില്ലാത്തതുകൊണ്ട്
നീയൊരു നിത്യസ്വപ്നം
വെട്ടം കാണാത്തതുകൊണ്ട്
നീയൊരു അനാദൃശ
എന്റെ കന്യകാത്വം കൊണ്ട്
നീയൊരു അനാഘൃത
ചിന്തയ്ക്ക് വഴങ്ങാത്ത ദുഃഖം പോലെ
യുദ്ധരംഗത്തെ രഹസ്യം പോലെ
കാമുകി പകർന്നു തന്ന ഉഷ്ണപ്പുണ്ണുപോലെ
ഞാൻ നിന്നെ നിധിപോലെ ചുമന്നു
ഇനിയെനിക്കിതു വയ്യ
പതിറ്റാണ്ടുകൾ പിന്നിട്ട ഈ വാലായ്മ
ഇന്നീ വഴിവക്കിൽ ഇറക്കി വെയ്ക്കുന്നു
വഴിവക്കിൽ ഒരു ജീവന് സ്വാതന്ത്ര്യം കിട്ടുന്നു
എന്റെ മരണത്തിലാണു അവളുടെ ജനനം
ഒരു വസ്ത്രം പോലെ പോലെ
ഞാവൾക്കു ചുറ്റും അഴിഞ്ഞു വീഴുന്നു
അടിവയറ്റിൽ നിന്ന് അവൾ അരങ്ങിലെത്തുന്നത്
എന്റെ ശവത്തിൽ ചവിട്ടിക്കൊണ്ട്
...
കിളിക്കൂടും മുട്ടത്തോടുകളും മുഷിഞ്ഞ വസ്ത്രവും
ചിതറിക്കിടക്കുന്ന ഈ തെരുവിലൂടെ നടക്കുമ്പോൾ
ഇടയ്ക്കിടെ പൊട്ടിയ മുഖാവരണങ്ങൾ കൊണ്ടെന്റെ
പാദങ്ങൾ മുറിയുന്നുണ്ട്
സാരമില്ല, അതൊക്കെ എനിക്കുമുൻപേ
പോയവരുടെ സ്വാതന്ത്ര്യത്തിന്റെ കൊടിയടയാളങ്ങൾ
എന്റെ വസ്ത്രവും ഈ തെരുവിൽ കിടക്കുന്നു
ഈ വസ്ത്രം ഒരിക്കലെന്റെ സ്വത്വമെന്നു
ഞാൻ ധരിച്ചു, തെറ്റിദ്ധരിച്ചു
അതൊരു വഴിയമ്പലം പോലുമായിരുന്നില്ല
ചതിക്കുഴിയായിരുന്നു
പ്രച്ഛന്നവേഷമായിരുന്നു
സ്വന്തം വീട്ടിൽ ഞാൻ വാടകയ്ക്കായിരുന്നു
കണ്ണീരും നെടുവീർപ്പും
നാട്ടുകാർ കൃത്യമായി വസൂലാക്കി
ഇന്ന് ഞാനാ ഗർഭഗൃഹം തകർത്തു
പുരയ്ക്കു ചാഞ്ഞ മരവും വെട്ടിമാറ്റി
...
പേറ്റുനോവ് മരണത്തിനു തുല്യമാവുന്നത് വെറുതെയല്ല
രണ്ടും ജന്മത്തിലെയ്ക്കുള്ള രാജപാതകൾ
അമ്മയും കുഞ്ഞും ഒരു നിമിഷത്തിൽ ജനിക്കുന്നു
പക്ഷെ എനിക്കങ്ങിനെയല്ല
എന്റെ ഗർഭം ഉള്ളിലായിരുന്നില്ല
ഞാനുള്ളിലും ഗർഭം എന്നെ ചുറ്റിയും
കർമ്മബന്ധങ്ങൾ പോലെയുള്ള അതിന്റെ പുക്കിൾക്കൊടി
എന്റെ കഴുത്തിലായിരുന്നു ചുറ്റിയത്
ഭയത്തിന്റെ ശ്രദ്ധ തെറ്റിയ ഒരു മാത്രയിൽ
ഞാനാണാ വള്ളിപ്പടർപ്പ് വെട്ടിമാറ്റിയത്
അതിനുള്ളിലെ ഘോരസർപ്പങ്ങളെ
തോണ്ടി ദൂരെയെറിഞ്ഞത്
സ്വാതന്ത്ര്യത്തിന്റെ വില മറ്റൊന്നിനും ഇല്ലാത്തതു കൊണ്ട്
...
ജന്മമെടുക്കാൻ അമ്മയെ കശാപ്പു ചെയ്തവൾ ഞാൻ
അഭിപ്രായങ്ങൾ പരിഗണിക്കണമെങ്കിൽ
രേഖാമൂലം എഴുതിത്തരേണ്ടതാണ്
No comments:
Post a Comment