Total Pageviews

Wednesday, March 31, 2021

 

കാലനാഗം 

**********

പോണോഗ്രഫി ബിസിനസ്സിൽ നിന്നും മാറണം എന്നത് സ്വയം എടുത്ത തീരുമാനമായിരുന്നു. ദേവീദത്ത് അതിനു തടസ്സമൊന്നും പറഞ്ഞില്ലെന്നു മാത്രമല്ല, ഒരു നല്ല തുക 'ഇരുന്നോട്ടെ' എന്ന് പറഞ്ഞു കയ്യിൽ തന്നു. എന്ന് തോന്നിയാലും മടങ്ങിവരാനും പറഞ്ഞു.

വിചാരിച്ചതുപോലെ അത്ര എളുപ്പമായിരുന്നില്ല ആ രാജിവെയ്പ്പും വിടപറയലുമൊന്നും. തീരുമാനം പണ്ടേ എടുത്തത് നന്നായി. സുദേവ് ആക്സിഡന്റിൽ പെട്ട അന്നാണ് ഇനി കൃത്യം ആറു വർഷമേ ഈ ഫീൽഡിൽ നിൽക്കൂ എന്ന് തീരുമാനിച്ചത്. ഇന്നലെ അവന്റെ ഓർമ്മദിനമായിരുന്നു. ദേവീദത്തിന്റെ കൂടെ അമ്പലത്തിൽ പോയി പ്രാർത്ഥിച്ചു. അനാഥാലയത്തിൽ എല്ലാവർക്കും ആഹാരത്തിന് കാശും കൊടുത്തു. നാടും വീടും അറിയാമായിരുന്നെങ്കിൽ അവിടെയുമൊക്കെ പോകാമായിരുന്നു. അവന്റെ പേര് പോലും ശരിയാണോ എന്നറിയില്ല.

സ്റ്റുഡിയോയിൽ നിന്നിറങ്ങും മുൻപ് മൂന്നു ഫ്ളോറിലും പോയി. ഫ്ളോറെന്ന് വെറുതെ പേരുമാത്രം. നന്നായി അലങ്കരിച്ച മൂന്നു മുറികൾ. എല്ലാത്തിലും വലിയ കട്ടിലും ക്യാമറയുമൊക്കെ ഉണ്ട്. അതിലൊരു മുറി എന്നും ഏറെ പ്രിയപ്പെട്ടതായിരുന്നു. അത് ഒഴിവില്ലെങ്കിലേ മറ്റു മുറികൾ ഉപയോഗിച്ചിരുന്നുള്ളൂ. ആ മുറിയിലെ കട്ടിലിൽ ഏറെ നേരം ഇരുന്നു.

താമസിച്ചത് കണ്ടപ്പോൾ ദേവീദത്ത് ഒരു തവണ വന്നു നോക്കി. അയാൾക്ക് മനസ്സിലായിട്ടുണ്ടാവും. ചായയിരുന്നു തണുക്കുന്നു എന്ന് മാത്രം പറഞ്ഞ് അയാൾ പോയി.

ആരോടൊക്കെയൊപ്പമാണ് ഈ കട്ടിലിൽ കിടന്നിട്ടുള്ളത്. ഏതൊക്കെ സ്ത്രീകൾ, പുരുഷന്മാർ, കൊച്ചുകുട്ടികൾ. അതിൽ ഒരു മുഖവും ഓർമ്മയിൽ വരുന്നില്ല. ഒരിക്കൽ കണ്ടവരിൽ ചിലരെ പിന്നീടും കണ്ടിട്ടുണ്ട്. അവർ പോലും ഓർമ്മയിൽ തെളിഞ്ഞു വരുന്നില്ല. രണ്ടു കൊച്ചു പെൺകുട്ടികളെ ഓർമ്മ വരുന്നു. അവർ വല്ലാതെ നിലവിളിച്ചതു കൊണ്ട് ഷൂട്ടിങ്ങ് നടന്നില്ല. ഒരാൺകുട്ടിക്ക് ശ്വാസതടസ്സം ഉണ്ടായി. ഒടുവിൽ അവനെയും കൊണ്ട് ആശുപത്രിയിൽ പോകേണ്ടി വന്നു. പിന്നെ ഒരാൾക്ക് ഷൂട്ടിങ്ങിനിടയിൽ ഹൃദയസ്തംഭനം വന്നു. ദേവീദത്തിന്റെ കുറച്ചു കാശ് ആ വഴിക്ക് പോയി. പേരറിയാത്ത ഒരു ആർട്ടിസ്റ്റ് ആത്മഹത്യാ ചെയ്ത സംഭവവും ഉണ്ടായി. കേസൊന്നും ആയില്ല. പക്ഷെ ദേവീദത്ത് ആ കുടുംബത്തിനും കുറെ കാശു കൊടുത്തു.

കട്ടിലിൽ പലതരം സുഗന്ധങ്ങൾ പലരുടെയും വിയർപ്പുമായി ചേർന്ന ഗന്ധം. പതുക്കെ അവിടെ നിന്നും എഴുന്നേറ്റു സ്റ്റോർ റൂമിലേയ്ക്ക് പോയി. അലമാരയുടെ മുകളിൽ തന്നെയുണ്ട് താക്കോലുകൾ. മൂന്നു അലമാരയും മലർക്കെ തുറന്നിട്ടു.

ദേവീദത്തിന് ചിലകാര്യങ്ങളിൽ സ്ത്രീകളെ പോലെ കൃത്യനിഷ്ഠയാണ്. എല്ലാ പ്രോപ്പർട്ടിയും കൃത്യസ്ഥലത്തു തന്നെ വെക്കുന്നതിൽ അങ്ങേയറ്റം നിർബന്ധം. ചങ്ങല, കൊളുത്തുകൾ, കൈയ്യാമം, ചാട്ടകൾ എന്നിവയെല്ലാം ഒരലമാരയിൽ. അവയിലൊക്കെ തൊട്ടും തടവിയും നിന്നു. നന്നായി സാനിറ്റൈസ് ചെയ്തവയാണ്.

എങ്കിലും അവയ്ക്ക് രക്തത്തിന്റെയും മൂത്രത്തിന്റെയും ഗന്ധമുണ്ടെന്നു വെറുതെ തോന്നുന്നു. അടുത്ത അലമാരകൾ രണ്ടിലും കളിപ്പാട്ടങ്ങൾ, സെക്സ് ടോയ്‌സ്. വിവിധ രാജ്യങ്ങളിൽ നിന്നും സംഭരിച്ചവ. നാലഞ്ച് ലക്ഷത്തിന്റെ വസ്തുക്കൾ കാണും. ദേവീദത്തിന് നിസ്സാരമായ തുക.

മുറികളിൽ നിന്നും പുറത്ത് വന്നപ്പോൾ ഫെയർവെൽ എന്ന് പറഞ്ഞുകൊണ്ട് അവ ഷേക്ക് ഹാൻഡ് ചെയ്യാനായി കൈകൾ നീട്ടിയോ എന്ന് തോന്നി.

എത്രകാലമായി ഈ നഗരത്തിലെ ഒരു വലിയ ലോകമായിരുന്നു ആ ഇടുങ്ങിയ മുറികൾ. താമസസ്ഥലത്തുനിന്നും തിരിച്ചാൽ എത്രയും പെട്ടെന്ന് ഇവിടെ എത്താൻ തിടുക്കമായിരുന്നു. ഷൂട്ടിങ്ങ് ഇല്ലെങ്കിലും ആ മുറികളിൽ തന്നെ കഴിയുന്നതും ദിവസം മുഴുവനും ചിലവഴിച്ചിരുന്നു. വൈകിട്ട് മടങ്ങിപ്പോകുമ്പോൾ ദേവീദത്തിന്റെ നോക്കി ഗുഡ് ബൈ ഗുഡ് നൈറ്റ് എന്നൊക്കെ പറയുമെങ്കിലും ശരിക്കും ആ മുറികളോടാണ് അതൊക്കെ പറഞ്ഞു കൊണ്ടിരുന്നത്.

കലാപം ഉണ്ടായി രണ്ടുമാസം സ്റ്റുഡിയോ മുഴുവനും അടച്ചിടേണ്ടി വന്നതിന്റെ തലേന്ന് എല്ലാവരും പോയിട്ടും ഇരുട്ടിയിട്ടും അവിടെ നിന്നിറങ്ങാതെ അവിടെത്തന്നെ ഇരുന്നു.

വീണ്ടും ദേവീദത്തിന്റെ മുന്നിലെത്തിയപ്പോൾ അയാൾ വേറെ ചായയ്ക്ക് ഓർഡർ കൊടുത്തിരിക്കുന്നു. എങ്കിലും ആദ്യത്തെ കപ്പ് എടുത്ത് സിപ്പ് ചെയ്തു. ചൂടുമാറിയപ്പോൾ ചേരികളുടെ രുചിയും മണവും. തൊടാതെ അകലേക്ക് നീക്കി വെച്ചു.

പിരിയാൻ നേരം ഗോപാൽ എവിടെനിന്നോ ഓടി വന്നു. അവനെയും കൂടെ കൊണ്ടുപോകുന്നോ എന്ന് ചോദിച്ചു.

'അതു നല്ലകാര്യം. എനിക്കിവിടുത്തെ ശല്യവും ഒഴിയുമല്ലോ' എന്ന് ദേവീദത്ത് പറഞ്ഞപ്പോൾ ഞങ്ങൾ രണ്ടാളും ചിരിച്ചു.

അവനും എനിക്കും അറിയാം അവനെ അങ്ങേരു കാലനുപോലും വിട്ടുകൊടുക്കില്ലെന്ന്. വയറ്റിനസുഖം പിടിച്ച് അവൻ ചേരിയിലേതോ വീട്ടിൽ കിടപ്പായി എന്നറിഞ്ഞ നിമിഷം തന്നെ അവനെ അവിടെ പോയി പൊക്കിയെടുത്ത് വണ്ടിയിൽ കയറ്റി നഗരത്തിലെ നല്ലൊരു ആശുപത്രിയിൽ എത്തിക്കുന്നതുവരെ അന്ന് ദേവീദത്തിന് എന്തൊരു നെഞ്ചിടിപ്പായിരുന്നു.

അടുത്ത ഓണത്തിന് അവന്റെ മാലിക്ക് കേരളത്തിൽ വരുന്നെണ്ടെന്നും അപ്പോൾ കൂടെ വരണമെന്നും പറഞ്ഞു. നിർബന്ധിച്ചിട്ടും കൊടുത്ത കാശ് അവൻ വാങ്ങിയില്ല.

അര്ധരാത്രിയിലാണ് ഫ്ലൈറ്റ്. രോഹിണിയെക്കൂടി അതിനു മുൻപ് കാണണം.

വേറെ ഇനി ആരെയും കാണാനില്ല. ഒരാഴ്ച കൊണ്ട് യാത്രപറച്ചിൽ തന്നെയായിരുന്നു. താമസിച്ച ലോഡ്ജുകൾ, ആഹാരം കഴിച്ച സ്ഥലങ്ങൾ, മസ്സാജ് സെന്റർ, ഹെയർ ഡ്രസിങ് സെന്റർ, സ്ഥിരമായി കാണാറുള്ള രണ്ടു ഡോക്ടർമാർ.

ഇപ്പോളിപ്പോൾ ആദ്യം തോന്നിയ വിഷമമില്ല. ഒരു ചടങ്ങുപോലെ ആയി പലരോടും യാത്രപറയുന്നത്.

രോഹിണിയെ കാണുന്നത് അവസാനമാക്കിയതിന് ഒരു കാരണമുണ്ട്. ഈ നഗരത്തിൽ വന്നതിനു ശേഷം ഏറ്റവും ഉപകാരമുണ്ടയത് ഈയൊരു വ്യക്തിയിൽ നിന്നാണ്. അവർ പറഞ്ഞാൽ ഒരു പക്ഷെ ഇവിടം വിട്ടു പോകാൻ കഴിയില്ല.

ഹിന്ദിയും മാറാത്തിയും പഠിപ്പിക്കുമെന്ന പരസ്യം കണ്ടാണ് ഒരിക്കൽ അവരെ കാണാൻ ചെന്നത്. അടുത്ത ദിവസം തന്നെ ക്ലാസും തുടങ്ങി. ഹിന്ദി അനായാസം വഴങ്ങി. അവരോടൊപ്പമിരുന്ന് എന്തുമാത്രം പാട്ടുകൾ അർത്ഥമൊക്കെ അറിഞ്ഞ് കേട്ടാസ്വദിച്ചിട്ടുണ്ട്.

സ്‌കൂളിൽ പഠിക്കുന്ന രണ്ടു പെണ്കുട്ടികളായിരുന്നു അവർക്ക്. നല്ല നിലയിൽ ജീവിച്ചിരുന്നവർ. ഭർത്താവിന്റെ മരണം അവരെ തളർത്തിക്കളഞ്ഞു. ഒരു പെൺകുട്ടിയുടെ കല്യാണം കുറേനാൾ മുൻപ് കഴിഞ്ഞു. ഇളയകുട്ടി ഛത്തീസ്ഗഡിൽ എൻവയേൺമെന്റൽ സയൻസിൽ പി ജിയ്ക്ക് പഠിക്കുന്നു.

രോഹിണി എന്നൊരൊറ്റ സ്ത്രീ മാത്രമേ ലോകത്തുള്ളൂ എന്നൊക്ക ഒരിക്കൽ തോന്നിയിട്ടുണ്ട്. മറാത്തി പഠിക്കാൻ ഏറെ സമയം എടുത്തു. മനഃപൂർവം ആയിരുന്നു ആ കാലതാമസം. അറിയാവുന്ന പാചകമൊക്കെ അവരെ പഠിപ്പിച്ചു. സ്ത്രീകളുടെ ലോകത്തെക്കുറിച്ച് അവരും ഏറെ പഠിപ്പിച്ചു.

ധാരാളം കൂട്ടുകാരുണ്ടായിട്ടും രോഹിണിയുടെ കൂടെ മാത്രമാണ് പല മയക്കുമരുന്നുകളും മനസ്സ് നിറഞ്ഞ് ആസ്വദിച്ചിട്ടുള്ളത്. അവർ ഭർത്താവിൽ നിന്നും പഠിച്ച സ്വഭാവമാണ്. ഈ ഒരു കാര്യത്തിൽ മാത്രം പരസ്പരം കുറച്ചു നിയന്ത്രണങ്ങൾക്ക് കരാർ ഉണ്ടായിരുന്നു.

ഒരു ടാക്സി പിടിച്ച് രോഹിണിയുടെ വീട്ടിൽ പോയി. ഇളയ മകൾ വീട്ടിൽ ഉണ്ടായിരുന്നു. "ഹായ് അങ്കിൾ" എന്ന് ഒറ്റവാക്കിൽ ഉപചാരം നടത്തിയിട്ട് അവൾ അവളുടെ മുറിയിൽ പോയി.

ഈ വീട്ടിൽ ഇങ്ങനെയാണ്. ആർക്കും ആരെയും സ്വീകരിക്കാം. സ്വകാര്യതയ്ക്ക് ആർക്കും തടസ്സമില്ല. രോഹിണിയോടൊപ്പം അവരുടെ ബെഡ്റൂമിലേക്ക് തന്നെ പോയി വിവരങ്ങളൊക്കെ ആരോ പറഞ്ഞു രോഹിണി അറിഞ്ഞിരുന്നു.

പോകുന്നതിന് തടസ്സമൊന്നും പറഞ്ഞില്ല. അസുഖമെങ്ങിനെയുണ്ടെന്ന് ഒരമ്മയുടെ വാത്സല്യത്തോടെ തിരക്കി. കൂടുതലൊന്നും ചോദിച്ചില്ല.

അവരുടെ മകൾ അവിടെയുള്ളത് നന്നായി. അവർ ഒറ്റയ്ക്കായിരുന്നെങ്കിൽ ഈ യാത്രപറച്ചിൽ കൂടുതൽ പ്രയാസമായേനെ.

"എന്തെങ്കിലുമുണ്ടോ ദീദീ?"അവർ ചിരിക്കുന്നു.

വേദന ഒളിപ്പിച്ചു വെച്ച ചിരി

"എല്ലാമുണ്ട്. ഡ്രിങ്ക്സ്?"

"വേണ്ട. ഞാനിന്ന് തുടങ്ങിയാൽ നിർത്തില്ല. ഫ്ലൈറ്റിൽ കയറേണ്ടതല്ലേ?"

"OK. പോട്ട് ?"

"അതുമതി."

കട്ടിലിന്റെ അടിയിൽ ഒരു വലിപ്പ്‌. അതിനുള്ളിൽ നിന്നും മനോഹരമായി അലങ്കാരപ്പണിചെയ്ത ഒരു ചെറിയ പെട്ടി അവർ എടുത്തു.

ഉണങ്ങിയ ഇലകളുടെ നേർത്ത ഗന്ധം മൂക്കിലെത്തി. അവർ രണ്ടെണ്ണം തയാറാക്കി. കുറച്ചു സമയമെടുത്തു വൃത്തിയായിട്ടേ എന്തും ചെയ്യൂ.

ആദ്യത്തെ പുകയൂതി വിട്ടുകൊണ്ട് അവർ പറഞ്ഞു, "നിന്റെ നാട്ടിൽ നിന്നാണ് ഇത്. ഇനി വരുന്നെങ്കിൽ എനിക്ക് കുറച്ചു കൊണ്ട് തരണം."

"നല്ല കാര്യം. ഇവിടെ നിന്നും വാങ്ങിയാണ് നാട്ടിൽ ആൾക്കാർ കൊണ്ടുപോകുന്നത്. അവിടെ ഇതൊക്കെ കിട്ടാൻ പ്രയാസം തന്നെയാണ്."അവർ ചിരിച്ചു.

"നാട്ടിൽ അല്ലെങ്കിലും ഒന്നിനും സ്ഥാനമില്ല."

രാജസ്ഥാനിൽ നിന്നും ഭർത്താവിനോടൊപ്പം മുംബയിൽ വന്നതാണ് അവർ. അവിടെ ഇപ്പോൾ ഒരു കസിൻ മാത്രമേയുള്ളൂ. രണ്ടുപേർ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു. അന്ന് രോഹിണിയുടെ കൂടെ മരണാനന്തര ചടങ്ങുകൾക്ക് അവിടെ പോയതൊക്കെ ഓർമ്മയിൽ വന്നു. ആ യാത്രയിലാണ് അവരുമായി ഏറെ അടുത്തത്.

ഒരു ജീവിതം പോലെ തോന്നിച്ച എട്ടു ദിവസങ്ങൾ. ജോലിയിൽ കൂടുതൽ ശ്രദ്ധിച്ചപ്പോൾ രോഹിണിയുമായി അകന്നു. അവർ അതിൽ പരാതിയൊന്നും പറഞ്ഞില്ല. സൗഹൃദത്തെ അതൊന്നും ഒരു രീതിയിലും ബാധിച്ചതുമില്ല.

ഓരോ പുക ഉള്ളിലേയ്ക്ക് പോകുമ്പോഴും അവർ കൂടുതൽ കൂടുതൽ മൗനിയായി.

വേണ്ടിയിരുന്നില്ല. ഒരു മൂഡ് തോന്നുന്നില്ല. ചായകുടിച്ചു പിരിഞ്ഞാൽ മതിയായിരുന്നു.

പ്രതീക്ഷിച്ചതുപോലെ തന്നെ സംഭവിച്ചു. ഓർക്കാപ്പുറത്ത് നിലവിളിച്ചുകൊണ്ട് അവർ കെട്ടിപ്പിടിച്ചു. ശബ്ദം കേട്ട് മകൾ ഓടി വന്നു. അവൾ പക്ഷേ മുറിക്ക് പുറത്ത് നിന്നതേയുള്ളൂ. അപ്പോഴേയ്ക്കും നിലവിളികൾ ഏങ്ങലുകൾ മാത്രമായി മാറിയിരുന്നു

"അങ്കിൾ! ഈസ് ഷീ ഓൾ റൈറ്റ്?"

"അതെ മോളെ. ഷീ ഈസ് ഫൈൻ. യൂ മേ കമിൻ."

സാന്ദ്ര അകത്തേയ്ക്ക് കയറി വന്നു. കുഴപ്പമൊന്നുമില്ലെന്ന് സമാധാനപ്പെടുത്തി രോഹിണി അവളെ തിരിയച്ചു.

ഫ്‌ളൈറ്റിന് സമയമാകുന്നു. ഇനിയും ഇരുന്നാൽ റിസ്കാണ്.

ഒരുവിധം രോഹിണിയെ പറഞ്ഞു സമാധാനിപ്പിച്ച് ഇറങ്ങി.

കെട്ടിപ്പിടിച്ചു യാത്രപറഞ്ഞപ്പോൾ ഹൃദയമിടിപ്പിന്റെ ശക്തി വല്ലാതെ അലോസരപ്പെടുത്തി. ഇന്നിനി വേറെ ഒന്നും ശ്രമിക്കില്ലെന്ന് ചോദിച്ച് ഉറപ്പു വാങ്ങി.

ശ്രദ്ധിക്കാമെന്ന് സാന്ദ്രയും പറഞ്ഞു.

പുറത്തു ഇരുട്ടിനു കനം കൂടിയിരുന്നു. അൽപ്പം ദൂരെ നഗരം വർണ്ണവിതാനങ്ങളിൽ കുളിച്ചു നിൽക്കുന്നു. ഇന്ന് പുതിയതായി നഗരത്തിൽ വന്നുചേർന്ന ആയിരക്കണക്കിനാളുകൾ ഉണ്ടാവാം. എന്നേയ്ക്കുമായി നഗരം വിട്ടു പോകുന്നവരുമുണ്ടാകാം. അവരിൽ ഒരാളായി മാറിയതോർത്തപ്പോൾ ഉള്ളിൽ ഒരു സന്തോഷം.

തിളങ്ങി നിന്ന യൗവ്വനത്തെയാണ് പിന്നിൽ ഉപേക്ഷിച്ചു പോകുന്നത്. തികച്ചും വ്യത്യസ്തമായ ഒരു ലോകത്തേയ്ക്ക്. എല്ലാ ആരവങ്ങളിൽ നിന്നുമൊഴിഞ്ഞ്. ശേഷിച്ച കാലം മുഴുവൻ സുഖമായി ജീവിക്കാനുള്ളത് ഈ നഗരം തന്നു. ചെറിയ ജോലി വല്ലതും കൂടി നോക്കിയാൽ ഒരു കുടുംബത്തെ കൂടി പുലർത്താം. അത് വേണോ എന്നാലോചിച്ചു നോക്കിയിട്ടില്ല.

ഒരു പക്ഷെ വേറെ ആർക്കെങ്കിലും വേണ്ടി വേണമെങ്കിൽ ശ്രമിക്കാം. രോഹിണിയെപ്പോലെ സാന്ദ്രയെപ്പോലെ ഒരു ചെറിയ കുടുംബത്തെ ജീവിതത്തിൽ സ്വീകരിക്കാം. അതിനൊക്കെ ഇനി ധാരാളം സമയമുണ്ട്. ഒരു ജീവിതത്തിന്റെ മൂന്നിലൊന്നു കാലമെങ്കിലും.

ഇപ്പോൾ അത്യാവശ്യമായി എയർപോർട്ടിലെത്തണം. രണ്ടുമണിക്കാണ് ഫ്‌ളൈറ്റ്. ഒന്നരമണിക്കൂർ മുൻപ് ചെക്കിൻ ചെയ്യണം.



Tuesday, March 30, 2021

അയല വറുത്തതുണ്ട് കരിമീൻ പൊരിച്ചതുണ്ട് 

കുടംപുളിയിട്ടുവെച്ച നല്ല ചെമീൻ കറിയുണ്ട് (എന്നപോലെ പാടാം)


പക്ഷേ തിന്നാനല്ല ക്ഷണം


ഒരു പ്രണയാഭ്യർത്ഥന
******************************
കാണാത്ത കാഴ്ചേമില്ലാ കേൾക്കാത്ത കാര്യോമില്ല
തിന്നാത്ത തീറ്റേമില്ലാ മോന്താത്ത വെള്ളോമില്ല
ഉണ്ടാലുമുണ്ടില്ലേലും ചത്താലുമത്രേം കാര്യം
എല്ലാമെന്നുള്ളിൽ കേറും പാട്ടായിത്തീരേം ചെയ്യും
വേണ്ടാത്തതെല്ലാം തന്നാൽ വേണ്ടുന്നതെന്തും പാടാം
ചോദിച്ചാലെന്തും ചൊല്ലാം പാടേണമെന്നോടൊപ്പം
നിന്റേതാണെൻറെതെല്ലാം നീയുമങ്ങെന്റേതായാൽ
ഒന്നായിട്ടൊന്നിച്ചൊപ്പം നന്നായിട്ടെല്ലാം ചെയ്യാം
പണ്ടത്തെപ്പാട്ടും പാടി പാടത്തെ വെള്ളോം തേകി
വേലയ്ക്കു പൊകാമൊന്നായ് കൂലിയും വാങ്ങാമൊന്നായ്
കാന്താരീം മോരും ചേർത്ത് തോട്ടിലെ മീനും കൂട്ടി
കാലത്തീ പഴംചോറ് ഉച്ചയ്‌ക്കോ കപ്പേം ചക്കേം
വേലയും കാണാമൊന്നായ് കൂത്തിനും കൂടാമൊപ്പം
തേവരെ കാണാൻ പോയാൽ കൂട്ടരേം കാണാമല്ലോ
പോരുമ്പോഴങ്ങാടീന്ന് മേടിക്കാം തിന്നാന്തീറ്റി
വൈകാതെ വീട്ടിൽ ചെല്ലാം വയ്‌ക്കേണ്ടിന്നത്താഴവും
പാഠങ്ങൾ ചൊല്ലിച്ചൊല്ലി കുട്ടികൾ തൂക്കം തൂങ്ങി
അത്താഴമുണ്ണാമിപ്പോഴെല്ലാർക്കുമൊപ്പം കൂടാം
അപ്രത്തെയമ്മൂമ്മയ്ക്കും പൂച്ചയ്ക്കും തത്തമ്മയ്ക്കും
കൊണ്ടുപോയ് കൊടുക്കേണം എന്നിട്ടേ ഉണ്ണാവുള്ളൂ

Wednesday, March 24, 2021

 

കൊച്ചുവീട്  

*************

നാലായിരത്തിഅഞ്ഞൂറു ചതുരശ്ര  അടി 

ശ്ശോ തീരെ ചെറുതായിപ്പോയല്ലോ 

ആരൊക്കെയാണ് താമസം 

ഞാനും കെട്ട്യോളും കുട്ട്യോളും 

ചുണ്ടെലി? തവള ? അമ്മൂമ്മ 

ചുണ്ടെലിയെ  ഒരു പാമ്പ് കൊണ്ടുപോയി 

തവളയെ മറ്റൊരു പാമ്പ് കൊണ്ടുപോയി 

അമ്മൂമ്മയെ അളിയൻ കൊണ്ടുപോയി 

അങ്ങേരും പാമ്പാണോ?

എപ്പോഴുമില്ല 

മരങ്ങളോ 

മൂവായിരം ചതുരശ്ര അടിക്ക് 

പ്ലാവ് മുറിച്ചു നീക്കി 

മൂവായിരത്തി അഞ്ഞൂറിന് മാവും 

നാലായിരത്തിന് പുളിമരവും

നാലായിരത്തി അഞ്ഞൂറിന് പേരയും 

പിന്നെ എന്തൊക്കെ മുറിക്കേണ്ടി വന്നു 

അഛൻറെ കാല് 

അത് പക്ഷേ അങ്ങേരു മരിക്കുന്നേൻറെ 

തലേന്നായിരുന്നു 

ഒരു ദിവസം മുന്പോട്ടായിരുന്നേൽ 

രണ്ടു ലക്ഷം ലാഭിച്ചേനെ 

വീട് വെച്ചതിലോ ?

അല്ല 

കാലുമുറിക്കുന്നേനു മുൻപേ 

ആയിരുന്നേൽ 

ആയിരുന്നേൽ അപ്പോ

മൊത്തമായിട്ട് അച്ഛന് 

അങ്ങ് പോകാമായിരുന്നു 

അവിടൊക്കെ  നടന്നു കാണാമായിരുന്നു 

മുറിക്കാൻ ചെലവായ കാശും 

പോക്കറ്റിൽ കെടന്നേനെ 

അപ്പോ എങ്ങനാ 

വീട് വലുതാക്കണോ 

പിന്നെന്താ മേശിരീ 

മേശിരി പറയുന്നപോലെ 

വീടിൻറെ  ഭിത്തി പൊളിക്കേണ്ടേ 

വേണ്ട 

ആ മതിലും ഗേറ്റും  മാറ്റിയാൽ മതി 

എലിപ്പെട്ടി  എലിവിഷം 

പിന്നെ പൂജാമുറി 

അതൊക്കെ  എടുത്ത് കളയേണ്ടി വരും 



Wednesday, March 17, 2021

 Next Stop, Freedom


Almost every  girl got off

Before the last stop

I was left alone in the bus

Before the last stop

They asked me for my id

They asked me for my clothes

I was supposed to 

Leave it all behind

Those who got off 

Had men waiting

I had none

The sentry was kind enough

To give me new clothes

Strange clothes

They hid what everyone shows

Showed what everyone hides

My hands and legs were covered

My head was in a hood

But above my knee

I was bare

above my  elbow 

I was bare

He said it was a school uniform

He said there was a lot to learn

Yes, a lot of bare facts