ഞങ്ങളുടെ രണ്ടാമത്തെ സംരംഭമായ ചായം പൂശിയ വീട് എന്ന ചിത്രത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. .അറുപതുവയസ്സുള്ള
ഗൗതം എഴുത്തുകാരനാണ് . കടലിനടുത്ത് ഒരു വീട്ടിൽ ഒറ്റയ്ക്കാണ് താമസം.
കാക്കകൾക്ക് തീറ്റ കൊടുത്തു കൊണ്ടുള്ള ഒരു നടത്തത്തോടെയാണ് അദ്ദേഹത്തിന്റെ
ഒരു ദിവസം ആരംഭിക്കുന്നത് . വെട്ടിയൊരുക്കിയ സമൃദ്ധമായ താടിയും
ശബ്ദസൌകുമാര്യമൊക്കെയുള്ളഅദ്ദേ ഹം 'നല്ലൊരു മനുഷ്യനാണ്'. സ്വത്വത്തിന്റെ നിശ്ശബ്ദതയിൽ നാം തിരിച്ചറിയുന്ന ശാന്തിയും കരുണയുമാണ്‍ ഒരു യഥാർത്ഥ ജീവിതത്തിന്റെ ലക്ഷണങ്ങൾ, അദ്ദേഹം എഴുതുന്നു.
ഒരു
പ്രഭാതത്തിൽ ബീച്ചിൽ വെച്ച് ഗൗതം സുന്ദരിയായ വിഷയയെ കാണുന്നു. അടുത്ത
ദിവസം ചെറിയ ഒരു സഹായം ചോദിച്ച് രാഹുൽ എന്നൊരു ചെറുപ്പക്കാരൻ അദ്ദേഹത്തെ
സമീപിക്കുന്നു. നിസ്സാരമായ ഈ രണ്ടു കണ്ടുമുട്ടലുകളും ഗൗതമിന്റെ ജീവിത്തിലെ ഏറ്റവും സാരമായ ഒരു ഉടച്ചുവാർക്കലിന് കാരണമാകുന്നു.
സന്തോഷ് ബാബുസേനനും സതീഷ് ബാബുസേനനും ചേർന്ന് രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ഫിഫ്ത് എലമെന്റ് ചിത്രത്തിന്റെ സംഗീതം കെ സന്തോഷ് ആണ് 
