Total Pageviews

Tuesday, December 23, 2014

ചായം പൂശിയ വീട്





സ്നേഹിതരേ,
ഞങ്ങളുടെ രണ്ടാമത്തെ സംരംഭമായ ചായം പൂശിയ വീട് എന്ന ചിത്രത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. .അറുപതുവയസ്സുള്ള ഗൗതം എഴുത്തുകാരനാണ്‌ . കടലിനടുത്ത് ഒരു വീട്ടിൽ ഒറ്റയ്ക്കാണ് താമസം. കാക്കകൾക്ക് തീറ്റ കൊടുത്തു കൊണ്ടുള്ള ഒരു നടത്തത്തോടെയാണ് അദ്ദേഹത്തിന്റെ ഒരു ദിവസം ആരംഭിക്കുന്നത് . വെട്ടിയൊരുക്കിയ സമൃദ്ധമായ താടിയും ശബ്ദസൌകുമാര്യമൊക്കെയുള്ളഅദ്ദേഹം 'നല്ലൊരു മനുഷ്യനാണ്'. സ്വത്വത്തിന്റെ നിശ്ശബ്ദതയിൽ നാം തിരിച്ചറിയുന്ന ശാന്തിയും കരുണയുമാണ്‍ ഒരു യഥാർത്ഥ ജീവിതത്തിന്റെ ലക്ഷണങ്ങൾ, അദ്ദേഹം എഴുതുന്നു.
ഒരു പ്രഭാതത്തിൽ ബീച്ചിൽ വെച്ച് ഗൗതം സുന്ദരിയായ വിഷയയെ കാണുന്നു. അടുത്ത ദിവസം ചെറിയ ഒരു സഹായം ചോദിച്ച് രാഹുൽ എന്നൊരു ചെറുപ്പക്കാരൻ അദ്ദേഹത്തെ സമീപിക്കുന്നു. നിസ്സാരമായ ഈ രണ്ടു കണ്ടുമുട്ടലുകളും ഗൗതമിന്റെ ജീവിത്തിലെ ഏറ്റവും സാരമായ ഒരു ഉടച്ചുവാർക്കലിന് കാരണമാകുന്നു.
നാടകരംഗത്ത് വർഷങ്ങളുടെ പരിചയവും അന്താരാഷ്ട്ര പ്രശസ്തിയുമുള്ള ശ്രീ കലാധരനാണ് നായകൻ. ഇംഗ്ലീഷിലും വിവിധ ഇന്ത്യൻ ഭാഷകളിലും കഴിവുതെളിയിച്ച നേഹാ മഹാജൻ ആണ് നായിക. അറിയപ്പെടുന്ന പ്രൊഫഷണൽ ഡാൻസറായ ശ്രീ അക്രം മുഹമ്മദും ഒപ്പമുണ്ട്
ചിത്രത്തിന്റെ ഇംഗ്ലീഷിലുള്ള തിരക്കഥ വായിച്ച നേഹ തന്റെ എല്ലാ തിരക്കുകളും മാറ്റി വെച്ച് ഈ ചിത്രത്തിൽ അഭിനയിക്കാൻ താത്പര്യം കാട്ടുകയായിരുന്നു. ഇന്ത്യയിലെ വിദേശത്തെയും ഒട്ടനവധി മികച്ച സംവിധായകരോടൊപ്പം പ്രവർത്തിച്ചിട്ടുള്ള നേഹ അവിശ്വസനീയമമായ കരവിരുത് എന്നാണ് തിരക്കഥയെക്കുറിച്ചു പറഞ്ഞത് .
സന്തോഷ്‌ ബാബുസേനനും  സതീഷ്‌ ബാബുസേനനും ചേർന്ന് രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ഫിഫ്ത് എലമെന്റ് ചിത്രത്തിന്റെ സംഗീതം കെ സന്തോഷ് ആണ് 
കെ ശ്രീകുമാർ

No comments:

Post a Comment