Total Pageviews

Sunday, November 9, 2014

മലയാളത്തിൽ ഒരു സിനിമാക്കഥ

 

കാര്‍വാര്‍ 9 നവംബർ  2014 : തിരുവനന്തപുരത്ത് ശ്രീ പദ്മനാഭക്ഷേത്രത്തില്‍ നടന്ന ഒരു വെടിവെയ്പുമായി ബന്ധപ്പെട്ടു കേരളത്തില്‍ നിന്നുള്ള ഒരു സാമൂഹ്യ പ്രവര്‍ത്തകനെ ഇന്നലെ നഗരത്തില്‍ അറ്റസ്റ്റ് ചെയ്യുകയുണ്ടായി. ഇതേക്കുറിച്ചുള്ള അന്വേഷണത്തില്‍ നിന്നും പുറത്ത് വരുന്ന വിവരങ്ങള്‍ ലോകത്ത് ഇന്ന് വരെയുള്ളതില്‍ ഏറ്റവും വലിയ ഗൂഡാലോചനയിലേയ്ക്ക് ആണ് വിരല്‍ ചൂണ്ടുന്നത്. ഒരു പക്ഷെ ഇത്ര സസൂക്ഷ്മമായ പ്ലാനിങ്ങും ഇത്രയധികം സമയമെടുത്ത ഒരുക്കങ്ങളും ഇന്ന് വരെ മറ്റൊരു കവര്‍ച്ചയില്‍ കാണാന്‍ കഴിഞ്ഞെന്നു വരില്ല. 
വിവിധ സ്ത്രോതസ്സുകളില്‍ നിഇന്നും കിട്ടിയ വിവരങ്ങള്‍ കൂട്ടി വായിക്കുമ്പോള്‍ കിട്ടുന്ന വിവിഅരങ്ങള്‍ ഏകദേശം ഇങ്ങിനെയാണ്‌. ജാഫ്നയുടെ പതനത്തിനു മുന്‍പ് തന്നെ തിരുവനന്തപുരത്തെ ഒരു ക്ഷേത്രത്തില്‍ ഒളിഞ്ഞു കിടക്കുന്ന അലവട്ട്ഗ സ്വത്തിനെക്കുറിച്ച് തമിഴ് പുലികള്‍ക്ക് വിവരം ലഭിച്ചിരുന്നു. അതെക്കുറിച്ചു കൂടുതലറിയുന്നതിനായി അവര്‍ ഒരു സംഘത്തെ അയച്ചിരുന്നു. അത് തട്ടി എടുക്കാന്‍ അവര്‍ ഒരു പദ്ധതിയും ആവിഷ്കരിച്ചിരുന്നു. ഇതെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കൂടുതലും നോര്‍വെയില്‍ താമസമാക്കിയ ഒരു രാജകുടുംബാംഗത്തിന്റെ വീട്ടിലാണ് നടന്നത്. ഇദ്ദേഹം തിരുവിതാംകൂര്‍ കൊട്ടാരവുമായി അകന്ന ബന്ധമുള്ളയാളാണ്. 
ഈ പദ്ധതി വളരെ സന്കീര്‍ണമായതും നടപ്പില്‍ വരുത്താന്‍ വര്‍ഷങ്ങളുടെ കാലതാമസം എടുക്കുന്നതുമായിരുന്നു. ഒരു പാളിച്ചയും ഉണ്ടാകാത്ത രീതിയിലാണ് ഇതു രൂപപ്പെടുത്തിയിരുന്നത്‌ . പദ്മതീര്‍ഥക്കുളത്തില്‍ നിന്നും നിലവറയ്ക്കകത്തേയ്ക്ക് ഒരു രഹസ്യതുരങ്കം ഉള്ളതായി ഇദ്ദേഹത്തിനറിയാമായിരുന്നു. അത് കൊണ്ട് മുങ്ങല്‍ വിദഗ്ധന്‍മാരെ ഉപയോഗിച്ചു കുളത്തിലൂടെ എത്തി ആ ഭാഗത്ത് നിന്ന് നിലവറ തുറക്കാനായിരുന്നു ഉദ്ദേശം. 
12 വര്‍ഷം മുന്‍പ് ഇതുമായി ബന്ധമുള്ള മൂന്നു പേര്‍ ഈ കുളത്തില്‍ മുങ്ങി മരിച്ചിട്ടുണ്ട്. ഇതില്‍ ഒന്ന് ഒരു വിദേശ വനിതയും മറ്റു രണ്ടു പേര്‍ ഒറിസാക്കാരുമാണ്. മുങ്ങി മരിച്ച വനിതയുടെ ബന്ധുക്കള്‍ക്ക് ആ കാലത്ത് തന്നെ അവരുടെ മരണത്തില്‍ സംശയം ഉണ്ടായിരുന്നു. ഒളിമ്പിക്സില്‍ നീന്തല്‍ മത്സരത്തിലും ഡൈവിംഗ് മത്സരത്തിലും പങ്കെടുത്ത അവര്‍ ചാവുകടലിലെ ഗര്‍ത്തങ്ങള്‍ ഡിസ്കവറി ചാനലിനായി ചിത്രീകരിച്ചിട്ടുണ്ട്. പേരറിയാത്ത ഒരു വ്യക്തിയുടെ സ്പോന്‍സര്‍ഷിപ്‌പോടെ ഒറീസ യില്‍ നിന്നിള്ളവര്‍ നോര്‍വെ സന്ദര്‍ശിച്ചിട്ടുമുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ചിത്തഭ്രമമുള്ള ഒരു യുവാവ് ഈ കുളത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും അയാളെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ച പോലീസുകാരനെ ബലം പ്രയോഗിച്ചു കുളത്തില്‍ മുക്കി കൊല്ലുകയും ചെയ്തിരുന്നു. ഈ വാര്‍ത്ത‍ ലൈവ് ആയി സംപ്രേക്ഷണം ചെയ്ത ചാനലുകള്‍ അന്ന് ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ഈ യുവാവ് ഭ്രാന്ത് അഭിനയിക്കുകയാണെന്നു അന്ന് തന്നെ അഭ്യൂഹമുണ്ടായിരുന്നു. ഈ യുവാവിനെയും ചോദ്യം ചെയ്തു വരുന്നു. 
ജാഫ്നയുടെ പതനത്തിനുശേഷം ഈ പദ്ധതി തുടരാനായിരുന്നു ഈ സംഘത്തിന്റെ തീരുമാനം. പക്ഷെ അതിനായി ഫണ്ട്‌ കണ്ടെത്തുക പ്രയാസമായിരുന്നു. പ്രാഥമിക ജോലികളെല്ലാം ചെയ്തു ഇതിനകം ചെയ്തു കഴിഞ്ഞിരുന്നു. പോലീസിലും ക്ഷേത്ര ഭരണ സമിതിയിലും ദേവസ്വം ബോര്‍ഡിലും ഇവരുടെ ആളുകള്‍ സ്ഥാനങ്ങള്‍ കൈയ്യേറിക്കഴിഞ്ഞിരുന്നു. നോര്‍വേയില്‍ ജീവിക്കുന്ന അവരുടെ ചീഫില്‍ നിന്നും സിഗ്നല്‍ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു അവര്‍ . അവര്‍ക്ക്വേണ്ട നിര്‍ദേശങ്ങള്‍ നല്കിയിരുന്നവരില്‍ കോളേജ് പ്രൊഫസര്‍മാരും മ്യൂസിയം ക്യൂറെറ്റര്‍മാറും ഉള്‍പ്പെടുന്നു. ഒരിക്കല്‍ പോലും ഒരു സന്ദേശം പോലും ഇവര്‍ ഫോണ വഴി കൈ മാറിയിരുന്നില്ല. സന്ദേശവാഹകര്‍ വഴി മാത്രമായിരുന്നു ആശയവിനിമയം. ഈ പദ്ധതി നടപ്പില്‍ വരുത്താന്‍ ഇത്രയും കാലതാമസം വന്നത് ഇത് കൊണ്ടാണെങ്കിലും രഹസ്യങ്ങള്‍ ഒരു കാരണവശാലും പുറത്ത് അറിയാതിരുന്നതും ഇത് കൊണ്ടാണ്. ഈ വലിയ സ്വര്‍ണ ശേഖരത്തെക്കുറിച്ച് ആര്‍കും അറിയാതിരുന്നത്‌ കൊണ്ട് കാലതാമസം അവര്‍ക്ക് ഒരു പ്രശ്നമല്ലായിരുന്നു. ഇതിനു വേണ്ടി ചിലവാക്കാന്‍ കുറച്ചു പണം അവര്‍ കണ്ടെത്തിയത് ഒരിക്കല്‍ കൊച്ചി വിമാന താവളത്തില്‍ എത്തുകയുണ്ടായി
പണം വന്ന പെട്ടി ഒരു കാര്‍ ഗോയിലും രേഖപ്പെടുത്തിയിരുന്നില്ല. അതില്‍ ചിലര്‍ക്ക് സംശയം തോന്നിയപ്പോഴേക്കും പെട്ടി അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു
ഇതിന്റെ പേരില്‍ ചില കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യുകയുണ്ടായി. അവരില്‍ ചിലര്‍ ഇപ്പോഴും നിയമ നടപടികള്‍ നേരിടുകയാണ് പക്ഷെ യൂറോപ്പിലും മറ്റും ഉണ്ടായ സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് ഈ നോര്‍വീജിയാക്കാരന് തന്റെ സമ്പാദ്യമെല്ലാം നഷ്ടപ്പെടുകയും ഈ ഗൂഡസംഘത്തിന്റെ നേതൃസ്ഥാനം ഒഴിയുകയും ചെയ്യേണ്ടി വന്നു. തമിഴ് പുലികളോട് അനുഭാവമുള്ള ഒരു ദക്ഷിണേന്ത്യന്‍ രാഷ്ട്രീയക്കാരനാണ് പിന്നീട് ഇതിന്റെ നേതൃത്വം ഏറ്റെടുത്തത്. അങ്ങനെ ഒടുവില്‍ രാജീവ് ഗാന്ധിയുടെ ഘാതകിയായ തനുവിന്‍റെ ചിറ്റപ്പന്‍ രഘുരാമന്റെ കീഴില്‍ തമിഴ് പുലികളുടെ സൈന്യം പുനരുജ്ജീവിപ്പിക്കുന്നതിനായി ഈ ക്ഷേത്രത്തിലെ അളവറ്റ ധനം ഉപയോഗിക്കുവാന്‍ തീരുമാനിച്ചു. കൊലപാതകത്തിന് ഇപ്പോള്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഒരു ഇടത്തരം രാഷ്ട്രീയക്കാരനെ ഈ സംഘം ഇതിനായി സമീപിക്കുകയുണ്ടായി. ഒരു സുപ്രീം കോടതി ജഡ്ജിയെ സ്വാധീനിച്ച് വെറുതെ വിട്ടു കൊണ്ടുള്ള ഒരു വിധി സമ്പാദിക്കാന്‍ ആവശ്യമായ പണം ഇയാള്‍ക്ക് നല്‍കുകയും ചെയ്തു. തന്റെ മറ്റൊരു ബന്ധുവിനെ ചില വസ്തു ഇടപാടുകളില്‍ വഴി വിട്ടു സഹായിച്ചതിന്റെ പേരില്‍ ഈ ജഡ്ജി ഇപ്പോള്‍ നിയമ നടപടികള്‍ നേരിടുകയാണ്. ഈ രാഷ്ട്രീയക്കാരന്‍ ജയില്‍ മോചിതനായ ശേഷം രാഷ്ട്രീയം വിടുകയും ഒരു സാമൂഹ്യ പ്രവര്‍ ത്തകനാകുകയും ചെയ്തു. ഇദ്ദേഹവും ഈ അമ്പലത്തിലെ ധനം നിശ്ചയിക്കണം എന്നാവശ്യപെട്ട് ഒരു ആര്‍ ടി ഐ കേസ് ഫയല്‍ ചെയ്തിരുന്നു. ഈ കൊള്ള നടത്തുവാനായി അമ്പതിനായിരം കോടി രൂപ ചിലവാക്കുവാന്‍ തയ്യാറായവര്‍ക്ക് അവരുടെ കാശിന്റെ രണ്ടിരട്ടിയെങ്കിലും ഈ കൊള്ളയില്‍കൂടി തിരികെ ലഭിക്കും എന്ന വിശ്വാസം ഉണ്ടാക്കുവാന്‍ ഇത് അത്യാവശ്യമായിരുന്നു. നഗരത്തിലെ രണ്ടു വിഭിന്ന മതവിഭാഗങ്ങള്‍ തമ്മില്‍ ഒരു കലഹം ഉണ്ടാക്കുവാനും അത് നിയന്ത്രിക്കാനെന്ന വണ്ണം ഇന്ത്യന്‍ പട്ടാളക്കാരുടെ വേഷം ഇടുവിച്ചു തമിഴ് പുലികളെ നഗരത്തില്‍ ഇറക്കുവാനുമായി പുതിയ ഗവണ്‍മെന്റിന്റെ വരവും കാത്തിരിക്കുകയായിരുന്നു ഈ ഗൂഡസംഘം. മുന്‍പൊരിക്കല്‍ ചാലക്കമ്പോളം അക്രമത്തെത്തുടര്‍ന്നു തീ പിടിച്ചപ്പോള്‍ പട്ടാളം ഇറങ്ങിയതിന്റെ വിഷാദ വിവരങ്ങള്‍ ഇവര്‍ ഇതിനായി ശേഖരിച്ചിരുന്നു. കാര്യങ്ങള്‍ കൂടുതല്‍ കൂടുതല്‍ വഷളാകുമ്പോള്‍ വന്‍ യുദ്ധസന്നാഹങ്ങളോടെ പട്ടാളക്കാരെയും ആയുധങ്ങളും ടാങ്കുകളും മറ്റും ഇറക്കി അതിന്റെ മറവില്‍ സ്ഫോടനങ്ങള്‍ നടത്തി ക്ഷേത്രം കൊള്ള ചെയ്യാമെന്നായിരുന്നു ഇവരുടെ കണക്കു കൂട്ടല്‍ . വളരെ സങ്കീര്‍ണമായ ഒരു പദ്ധതി സൂക്ഷ്മമായി പ്ലാന്‍ ചെയ്തു നടപ്പിലാക്കാനായി എല്‍ ടി ടി ഇ യുടെ പരിശീലനം നേടിയ നൂറു കണക്കിന് ഭടന്മാരാണ് കൊല്ലങ്ങള്‍ക്ക് മുന്‍പ് തന്നെ നഗരത്തില്‍ സ്ഥിരതാമസക്കാരവുകയും പോലീസിന്റെ വിവിധ തസ്തികകളില്‍ നുഴഞ്ഞു കയറുകയും ചെയ്തിരുന്നത്. ഇതിനെല്ലാം കൂടി ഇരുപതിലധികം ഇരുപതിലധികം വര്‍ഷം എടുത്തതായി കണക്കാക്കപ്പെടുന്നു. കോടിക്കണക്കിനു രൂപയുടെ ചിലവും. വെറും സ്കൂള്‍ വിദ്യാഭ്യാസം മാത്രമുള്ള, ഇലക്ട്രോണിക്സില്‍ അതീവതാത്പര്യമുള്ള ഒരു പോലിസ്കോണ്‍സ്റ്റബിളിന്റെ സന്ദര്‍ഭോചിതമായ ഇടപെടീല്‍ മൂലം ദീര്‍ഘദൂരപ്രസരണ ശേഷിയുള്ള ഒരു ട്രാന്‍സ്മിറ്റര്‍ അമ്പലത്തിനുള്ളിലെ ഒരു ടെലഫോണിലും അതിനു സമാനമായ ഉപകരണങ്ങള്‍ നഗരത്തിലെ മറ്റു ടെലഫോണുകളിലും കണ്ടെത്തുകയുണ്ടായി. നിര്‍ഭാഗ്യവശാല്‍ കൊള്ളകാര്‍ ക്കാണ് ഇതേ ക്കുറിച്ചു ആദ്യം വിവരം കിട്ടിയത്. സമയം പാഴാക്കാതെ അവര്‍ തങ്ങളുടെ രണ്ടാമത്തെ പ്ലാന്‍ നടപാകാന്‍ തിടുക്കത്തില്‍ ആരംഭിച്ചു. അവരില്‍ ഒരാള്‍ നേരത്തെ തന്നെ അമ്പലത്തിലെ ഒരു ഗാര്‍ഡായി പറ്റിക്കൂടിയിരുന്നു. നാഷണല്‍ ജോഗ്രഫിക്കിന്റെ ആള്‍ ക്കാരാ ണെ ന്ന ഭാവത്തില്‍ ഒരു സംഘം ആള്‍ക്കാര്‍ക്ക് ഇയാള്‍ അമ്പലത്തിനകത്തെ നിരോധിത മേഘലയില്‍ പ്രവേശികാന്‍ അനുവാദം നല്‍കി. കൂടെയുണ്ടായിരുന്ന രണ്ടു ഗാര്‍ഡുകളെ ഇയാള്‍ വെടിവെച്ചു കൊല്ലുകയും ചെയ്തു. ഈ സംഘം നിലവറയിലെ വാതിലിലും മറ്റും ടൈം ബോംബുകള്‍ ഘടിപ്പിച്ച ശേഷം പുറത്ത് വന്നു. ഇത് തക്ക സമയത്ത് തന്നെ കണ്ടെത്തുകയും റോബോട്ടുകളുടെ സഹായത്താല്‍ നീര്‍വീര്യമാക്കുകയും ചെയ്തു. 
മുഹമ്മദ്‌ കുട്ടി എന്നാണു ഈ കഥയിലെ നായകന്‍റെ പേര് . ഇദ്ദേഹത്തിന്റെ കാമുകിയായ പ്രശസ്ത മോഡല്‍ ത്രിഷയെ ഇതിനിടയില്‍ അക്രമികള്‍ തട്ടിക്കൊണ്ടു പോവുകയുണ്ടായി. ഇവരെ സാഹസികമായി കമാണ്ടോകള്‍ മോചിപ്പിച്ചു. 

No comments:

Post a Comment