കൊച്ചുവീട്
*************
നാലായിരത്തിഅഞ്ഞൂറു ചതുരശ്ര അടി
ശ്ശോ തീരെ ചെറുതായിപ്പോയല്ലോ
ആരൊക്കെയാണ് താമസം
ഞാനും കെട്ട്യോളും കുട്ട്യോളും
ചുണ്ടെലി? തവള ? അമ്മൂമ്മ
ചുണ്ടെലിയെ ഒരു പാമ്പ് കൊണ്ടുപോയി
തവളയെ മറ്റൊരു പാമ്പ് കൊണ്ടുപോയി
അമ്മൂമ്മയെ അളിയൻ കൊണ്ടുപോയി
അങ്ങേരും പാമ്പാണോ?
എപ്പോഴുമില്ല
മരങ്ങളോ
മൂവായിരം ചതുരശ്ര അടിക്ക്
പ്ലാവ് മുറിച്ചു നീക്കി
മൂവായിരത്തി അഞ്ഞൂറിന് മാവും
നാലായിരത്തിന് പുളിമരവും
നാലായിരത്തി അഞ്ഞൂറിന് പേരയും
പിന്നെ എന്തൊക്കെ മുറിക്കേണ്ടി വന്നു
അഛൻറെ കാല്
അത് പക്ഷേ അങ്ങേരു മരിക്കുന്നേൻറെ
തലേന്നായിരുന്നു
ഒരു ദിവസം മുന്പോട്ടായിരുന്നേൽ
രണ്ടു ലക്ഷം ലാഭിച്ചേനെ
വീട് വെച്ചതിലോ ?
അല്ല
കാലുമുറിക്കുന്നേനു മുൻപേ
ആയിരുന്നേൽ
ആയിരുന്നേൽ അപ്പോ
മൊത്തമായിട്ട് അച്ഛന്
അങ്ങ് പോകാമായിരുന്നു
അവിടൊക്കെ നടന്നു കാണാമായിരുന്നു
മുറിക്കാൻ ചെലവായ കാശും
പോക്കറ്റിൽ കെടന്നേനെ
അപ്പോ എങ്ങനാ
വീട് വലുതാക്കണോ
പിന്നെന്താ മേശിരീ
മേശിരി പറയുന്നപോലെ
വീടിൻറെ ഭിത്തി പൊളിക്കേണ്ടേ
വേണ്ട
ആ മതിലും ഗേറ്റും മാറ്റിയാൽ മതി
എലിപ്പെട്ടി എലിവിഷം
പിന്നെ പൂജാമുറി
അതൊക്കെ എടുത്ത് കളയേണ്ടി വരും
No comments:
Post a Comment