കണ്ണാടി
കാട്ടിടാമെന്നു ചൊല്ലി
ചങ്ങാതിമാരെന്റെ
കൂടെയെത്തി
കണ്ണാടിയിൽ
കണ്ടൊരെന്റെ രൂപം
ചങ്ങാതിമാർക്കുമങ്ങിഷ്ടമായി
കണ്ണാടി
ചങ്ങാതിയായി മാറി
കണ്ണെനിക്കെന്തിനീ
കൂട്ടുപോരെ
കണ്ണിലെ
കൃഷ്ണമണിക്കു തുല്യം
എണ്ണി
ഞാനെന്നാത്മബന്ധുക്കളെ
പിന്നെയൊരിക്കൽ തിരിച്ചറിഞ്ഞു
എന്നെ
ഞാനൊട്ടുമറിയുകില്ല
അന്യമായെന്നുടെ
കണ്ണുരണ്ടും
ഛിന്നമായ്പ്പോയെന്റെ
സ്വത്വമെല്ലാം
ഇന്നുവരെ
ഞാനീക്കണ്ടതെല്ലാം
എന്നെക്കുറിച്ചുള്ള
ചിന്തമാത്രം
എന്നെ
സ്തുതിക്കുന്ന ചങ്ങാതിമാർ
എന്നിലെ
കുറ്റങ്ങൾ കാണാത്തവർ
ഒന്നു
ചിന്തിച്ചാലിതെന്റെ കുറ്റം
എന്നും
മുഖസ്തുതിക്കാരെ മാത്രം
ചങ്ങാതിമാരായ്ക്കരുതി
ഞാനും
പൊങ്ങും
അഹങ്കാരമെത്ര മൂഢം
പിന്നെത്തിരഞ്ഞു
ഞാൻ കണ്ടുമുട്ടി
എന്നെത്തിരിച്ചറിഞ്ഞോർ
ചിലരെ
അന്യനെപ്പോലെതന്നാണു
നമ്മൾ
എന്നു
ചിന്തിക്കുന്ന ബുദ്ധിമാന്മാർ
ഇല്ലിനി
വേണ്ടൊരു കണ്ണാടിയും
ചൊല്ലിടേണ്ടൊട്ടും
മുഖസ്തുതിയും
എന്റെ
മുഖം തന്നെ കാണ്മു ഞാനും
നിന്റെ
മുഖംമൂടി മാറ്റിടുമ്പോൾ
നിന്നിലും
ഭേദമല്ലെന്റെ സ്വത്വം
ഒന്നാണു
നമ്മൾ മനുഷ്യരെല്ലാം
ഒന്നുമില്ലാർക്കും
പ്രശംസിക്കുവാൻ
മന്നിടത്തിൽ
സത്യമിത്രമാത്രം
തല്ലിയുടയ്ക്കുകീ
കണ്ണാടികൾ
ഇല്ലതിലൊന്നുമേ
സത്യമൊട്ടും
ചങ്ങാതികൾ
നിങ്ങളെല്ലാവരും
കണ്ണാടി
പോലെ തിളങ്ങിടുന്നു
No comments:
Post a Comment