Total Pageviews

Thursday, September 4, 2014

ദ്വീപിൽ



കഴിയില്ലീ സാഗരം നീളെ നീന്താൻ 
കഴിയേണമിദ്വീപിലെന്നുമെന്നും 
പഴിചാരുവാനില്ല നേരമൊട്ടും 
കഴിയുന്ന കർമ്മങ്ങൾ പൂജയാക്കാം

ചിതയായൊടുങ്ങേണ്ട ജീവിതങ്ങൾ 

കൊതിയോടെ വാഴുമീക്കർമ്മഭൂമി 
അതിലാണു കൊയ്ത്തും മെതിപ്പുമെല്ലാം 
പതിവായി നമ്മൾ നടത്തിടേണ്ടൂ

കനവിലും നിനവിലും നിന്റെ രൂപം 

കനകാംബരത്തിന്റെ വർണ്ണമാർന്നു
താനേ നിറഞ്ഞു തുളുമ്പി നില്ക്കും 
പാനപാത്രം ദിവ്യമെത്ര പുണ്യം 


കറതീർന്നു തെളിയുന്നൊരുൾപ്രമോദം 

നിറയുന്നു ചുറ്റും നിലാവു പോലെ 
അറിയുന്നു ഞാൻ നിന്റെയുള്ളിലൂറും
പറയുവാനാകാത്തൊരീ വികാരം 

പകരാതെ നിന്നിൽ നിറഞ്ഞു നിൽക്കും
മകരന്ദമാണെന്റെയിഷ്ടഭോജ്യം 
നുകരേണം മാധുര്യവർഷ പൂരം 
പകരം വെയ്ക്കാനില്ല ഭൂവിലൊന്നും 

തിരതല്ലിയാർക്കുന്ന  സാഗരം പോൽ 
കരളിലെ സ്വപ്നങ്ങളെത്ര മാത്രം 
കരയേതുമില്ലാത്തൊരാഴിയിൽ ഞാൻ 
തിരയുന്നിതാരെയോ  കൂട്ടിനായി

No comments:

Post a Comment