തലച്ചോറിനെ കുറിച്ച്
(കവിതയല്ല, വെറും പദ്യം മാത്രം)
മസ്തകത്തിൻറെയുമുള്ളിലായി
മസ്തിഷ്കമെന്നൊരു വസ്തുവുണ്ടേ
പുസ്തകത്തിൽ കണ്ട കാര്യമെല്ലാം
വിസ്തരിച്ചെന്നുമങ്ങോർത്തിരിക്കും
ബന്ധങ്ങളാണതിൻ ജീവനാഡി
സ്വന്തമായിട്ടില്ല വേദനയും
എന്തും പഠിക്കുവാൻ സന്നദ്ധമായ്
ചിന്തയ്ക്ക് കാര്യവും കാരണവും
മൂന്നാണ് മസ്തിഷ്‌കാമെന്നു ചൊല്ലാം
ഒന്നാമത്തേതങ്ങുരഗഭാഗം
പിന്നത്തെ ഭാഗം വികാരപൂർണ്ണം
മൂന്നാമത്തേതെന്തു യുക്തിഭദ്രം
അറിയാനുമവയെല്ലാമറിവാകാനും
തിരപോലെ ചിന്തകളാർത്തീടാനും
പകരാനും പറയാനും പതിരില്ലാതെ
മികവുറ്റൊരറിവെന്നും നേടീടാനും
ആവാത്തതൊക്കെയും ആവർത്തിച്ചാൽ
ഈ വസ്തു കാരണം സാധ്യമാവും
ഈ വിധമൊക്കെയൊരുക്കിത്തരന്ന
ദൈവത്തിനെന്റെ പ്രണാമമെന്നും
No comments:
Post a Comment