Total Pageviews

Sunday, October 7, 2018

തത്വമസി എന്ന് നീ മൊഴിഞ്ഞു നിന്റെ പതിനെട്ടു പടി കാണാൻ ഞാൻ കൊതിച്ചു
നീ തന്നെ ഞങ്ങളെന്നു കണ്ടു ഞങ്ങൾ, നിന്നെ ഒരു നോക്ക് കാണുവാനായ് വന്നിടട്ടെ
അമ്മയ്ക്കുവേണ്ടി പണ്ടേ പുലിപ്പാലു തേടിയ നിൻ മക്കളായ് തീരുവാനീ ഞങ്ങൾ വന്നാൽ
ആചാരമൊഴിവാക്കി ആനന്ദദായകൻ നീ അനുഗ്രഹമേകുകില്ലേ പുലിവാഹനാ

ഭക്തന്റെ ജാതിയേതും മതമേതും തിരക്കാതെ മടിശ്ശീല കിലുക്കത്തിൽ മയങ്ങിടാതെ
ഭക്തിമാത്രം വഴിപാടായ് രണ്ടുകയ്യും നീട്ടിയെന്നും സ്വീകരിച്ചീടുന്ന പരബ്രഹ്മമേ
നാരിയായ് പിറന്നാലും നരനോട് തുല്യരാകാൻ തിരുമുന്പിലടിയങ്ങൾ വന്നിടുമ്പോൾ
അവിടുത്തെയനുഗ്രഹം ചൊരിഞ്ഞീടണെ സ്വാമീ, തിരുമുഖമടിയങ്ങൾ കണ്ടിടട്ടേ

മണ്ണിലും വിണ്ണിലെങ്ങും നിറഞ്ഞരുളുന്ന നിന്നെ കണ്ണടച്ച് നിന്ന് ഞങ്ങൾ തൊഴുതിടുമ്പോൾ
കണ്ണിനുള്ളിലെന്നുമെന്നും കാഴ്ചയായി നിന്ന നിന്റെ ദിവ്യരൂപമൊന്നു കാണാൻ ഭാഗ്യമേകണേ
കല്ല് മുള്ളു മാമലകൾ രാഹുവിന്റെ താഴ്വരകൾ ഒക്കെ ഞങ്ങളിന്നു താണ്ടി വന്നിടുമ്പോൾ
അവിടുത്തെഅനുഗ്രഹം അതുതന്നെ പ്രസാദമേ, അതിനായി മരിക്കാനും ഒരുങ്ങിടുന്നേൻ 


No comments:

Post a Comment