Total Pageviews

Monday, June 10, 2019

വരൂ ആംഗലേയ കവിത എഴുതാം



ഒരു കമ്പ്യൂട്ടർ ഉള്ള ആർക്കും ആംഗലേയ കവി ആകാം
ആദ്യമായി ഒരു ഇംഗ്ലീഷ് പത്രത്തിലെ ഏതെങ്കിലും ഒരു പാരഗ്രാഫ് വേർഡ് പ്രോഗ്രാമിൽ ടൈപ്പ് ചെയ്യുക
അത് ഒരു വരിയിൽ നാലോ അഞ്ചോ വാക്കുകളായി മുറിച്ചൊടിക്കുക (cut and paste)
ഇനി നിങ്ങളുടെ മൗസിന്റെ cursor പ്രധാനപ്പെട്ട വാക്കുകൾക്ക് മീതെ വെയ്ക്കുക
Right click.
നോക്കൂ ഒരു drop down box വരും
അതിൽ synonyms എന്നൊരു ഓപ്ഷൻ ഉണ്ട് അതിൽ ക്ളിക്ക് ചെയ്‌താൽ കുറെ പര്യായങ്ങൾ കാണിക്കും
നിങ്ങൾക്ക് തീരെ പരിചയം ഇല്ലാത്ത ഒരെണ്ണം തന്നെ ചൂസ് ചെയ്തു അതിൽ right  ക്ളിക്ക് ചെയ്താൽ ആ വാക്ക് പത്രവാർത്തയിൽ വാക്കിനെ replace ചെയ്യും. ഇങ്ങനെ പ്രധാനപ്പെട്ട വാക്കുകൾക്കെല്ലാം ചെയ്യുക
അർഥം ഒന്നും ഇപ്പോൾ നോക്കേണ്ട
വെറുതെ ഒന്ന് ഓടിച്ച് വായിക്കുക
അങ്ങോട്ടും ഇങ്ങോട്ടും എതിരായി വരുന്ന വരികൾ മാത്രം അഡ്ജസ്റ്റ് ചെയ്യുക
വേണമെങ്കിൽ കട്ട് ചെയ്യാം
ഇനി ഒന്ന് ഉറക്കെ വായിക്കുക
ഇംഗ്ലീഷിലെ മിക്ക വൃത്തങ്ങളും സംസാരത്തിന്റെ തന്നെ താളത്തിലാണ്
അത് കൊണ്ട് മാത്ര ഗണം ഒന്നും നോക്കേണ്ട
ഒരു തലക്കെട്ട് വേണമല്ലോ
തലക്കെട്ടിൽ നോ നെവർ seldom hardly എന്നുള്ള വാക്കുകൾ നിർബന്ധം
ഒന്ന് ശ്രമിച്ചു നോക്കൂ

Best wishes


No comments:

Post a Comment