വെള്ളച്ചെമ്പരത്തി
{സ്വർണ്ണച്ചാമരം വീശിയെത്തിയ ഒരു പൂവ്.
രാവിലെ ഒരു ചെറിയ ചുവപ്പുണ്ടാകും
പിന്നെ അത് മാറും }
സൂര്യദേവന് മുൻപുണർന്നു നീ,
ആരു നിന്നെ ഉണർത്തിയോ
ആകെ തൂവെള്ള നിന്റെ ദേഹ,
മെന്നാകിലും തെല്ലു ശോണിമ
നിദ്രയിൽ ഞാനമർന്ന നേരത്ത്,
ഭദ്രമായ് നിന്ന മൊട്ടു നീ
ഇന്ന് രാവിലെ നീ വിരിഞ്ഞതും,
ധന്യമായെന്റെ പൂക്കണി
സൂര്യ രശ്മികൾ നിൻ കവിളിലെ,
ശോണിമ മുത്തി മാറ്റിയോ
നിന്റെ ധാവള്യ ശോഭകാണവേ,
എന്റെ കണ്ണു ഞാൻ ചിമ്മിയോ
ശ്യാമമായ് ഹരിതാഭമായ് ദേഹ-
ശോഭ പേറുമീ ചില്ലയിൽ
നന്മതൻ കൈവിളക്കു പോലിന്ന്
കണ്മണീ പൂവായ് വന്നു നീ
{സ്വർണ്ണച്ചാമരം വീശിയെത്തിയ ഒരു പൂവ്.
രാവിലെ ഒരു ചെറിയ ചുവപ്പുണ്ടാകും
പിന്നെ അത് മാറും }
സൂര്യദേവന് മുൻപുണർന്നു നീ,
ആരു നിന്നെ ഉണർത്തിയോ
ആകെ തൂവെള്ള നിന്റെ ദേഹ,
മെന്നാകിലും തെല്ലു ശോണിമ
നിദ്രയിൽ ഞാനമർന്ന നേരത്ത്,
ഭദ്രമായ് നിന്ന മൊട്ടു നീ
ഇന്ന് രാവിലെ നീ വിരിഞ്ഞതും,
ധന്യമായെന്റെ പൂക്കണി
സൂര്യ രശ്മികൾ നിൻ കവിളിലെ,
ശോണിമ മുത്തി മാറ്റിയോ
നിന്റെ ധാവള്യ ശോഭകാണവേ,
എന്റെ കണ്ണു ഞാൻ ചിമ്മിയോ
ശ്യാമമായ് ഹരിതാഭമായ് ദേഹ-
ശോഭ പേറുമീ ചില്ലയിൽ
നന്മതൻ കൈവിളക്കു പോലിന്ന്
കണ്മണീ പൂവായ് വന്നു നീ

No comments:
Post a Comment