Total Pageviews

Friday, June 14, 2019


ഞാൻ എന്നെ തന്നെയാണ് സാഹിത്യത്തിൽ അളവുകോലായി ഉപയോഗിക്കുന്നത്
എന്നെ പോലെയെങ്കിലും എഴുതാത്ത എഴുത്തുകാരെ ഞാൻ ഗൗരവമായി എടുക്കാറില്ല
എന്നെ പോലെ എഴുതുന്ന എഴുത്തുകാരോട് വലിയ ഇഷ്ടം ആണ്
എന്നെക്കാൾ നന്നായി എഴുതുന്ന എഴുത്തുകാരോട് ആദരവും അസൂയയും

അങ്ങിനെ ചില എഴുത്തുകാരെ സാമൂഹ്യമാധ്യമങ്ങളിൽ പരിചയപ്പെടുകയും അവരുടെ ചില സൃഷ്ടികൾ മൊഴിമാറ്റം നടത്തി ലിറ്റററി വൈബ്‌സ് എന്ന ഇംഗ്ലീഷ് ഇ-വാരികയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു
ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നുള്ള എഴുത്തുകാരും വായനക്കാരും നിറഞ്ഞ ഈ വാരികയിൽ അതിനൊക്കെ നല്ല റിവ്യൂസ് വന്നിട്ടുണ്ട്

അതൊക്കെ എന്തൊരു സന്തോഷമാണ്
വലിയ ആളുകളെ പരിചയപ്പെടുന്നതിലും സന്തോഷമാണ് നമുക്ക് പരിചയം ഉള്ളവർ വലിയ എഴുത്തുകാരൊക്ക ആകുമ്പോൾ

വെള്ളിയാഴ്ചകളിലാണ് ഈ വരിക വരുന്നത് . അങ്ങനെ എല്ലാ വെള്ളിയാഴ്ചകളും സുഖവെള്ളിയാഴ്ചകൾ ആയി മാറി. എഴുത്തുകാരുടെ ഫോട്ടോ ലഘുജീവചരിത്രം അവരുടെ സൃഷ്ടികളെ കുറിച്ച് തുടർന്നുള്ള ആഴ്ചകളിൽ വരുന്ന വിമർശന ലേഖനങ്ങൾ എന്നിങ്ങനെ നാൾ ഒരു ഓപ്പണിങ് ആണ് ഈ വാരിക പ്രദാനം ചെയ്യുന്നത്

വെള്ളിയാഴ്ച ഉച്ചയോട് കൂടിയാണ്  ഇത് അപ്‌ലോഡ് ചെയ്യുന്നത്
ബുധനാഴ്ചയ്ക്ക് മുൻപ്ഇംഗ്ലീഷിൽ എഴുതിയതോ തർജ്ജമ ചെയ്തതോ ആയോരചനകൾ എത്തിക്കണം
എട്ടു എഴുത്തുകാരുടെ ഓരോ കൃതികൾ ഇതിൽ എത്തിക്കാൻ സാധിച്ചിട്ടുണ്ട്
ഞാനും എഴുതാറുണ്ട്

ഇതാണ് അയക്കേണ്ട വിലാസങ്ങൾ

 Mrutyunjay Sarangi <mrutyunjays@gmail.com>,
Sivasenthil Kumaran R <shiva@mithra.live>,


 http://positivevibes.today/article/newsview/181

ഇതാണ് വാരിക

No comments:

Post a Comment