Total Pageviews

Sunday, June 9, 2019

Maya

1.എന്താണ് മായ?
മൂന്നു കാലത്തിലും മാറ്റമില്ലാതെ തുടരുന്നതൊഴികെ എല്ലാം മായയാണ് .
എന്തുകൊണ്ട് ?
2.ഒരു വസ്തുവിന് മാറ്റമുണ്ടാകുമ്പോൾ അത് ആ വസ്തു അല്ലാതെ ആകുന്നു . എന്നാൽ മായാ മൂലം ഇത് ഒരേ വസ്തു ആയി തോന്നുന്നു . ഇത് ഞാൻ പണ്ട് നട്ട മാവാണ് എന്ന് പറയുമ്പോൾ അതിൽ വാസ്തവം ഇല്ല . കാരണം അത് നിൽക്കുന്ന സ്ഥലം ഒഴികെ പൂർണ്ണമായും മാറിപോയിരിക്കുന്നു . ഇത് ഞാൻ പ്രസവിച്ച കുഞ്ഞ് ആണെന്ന് പറയുമ്പോൾ അന്നത്തെ ഒരു കോശം പോലും ഇന്ന് ആ കുറ്റിയിൽ ഇല്ല . പിന്നെ ആ കുഞ്ഞിന്റെ ജീവനാകുന്ന ആത്മാവ് മാത്രമാണ് മാറ്റമില്ലാതെ തുടരുന്നത് . ആത്മാവ് അതുകൊണ്ട് മായ അല്ല .
3.ആത്മാവ് അഥവാ സ്വരൂപം മായ അല്ലാത്തത് എന്തുകൊണ്ട്?
ഒരു വസ്തു മാറുന്നു എന്നറിയാൻ അറിയുന്ന ആളിന് മാറ്റം ഇല്ലാതെ ഇരിക്കണം . ഞാൻ നട്ട മാവ് തന്നെയാണ് ഈ ആകാശം മുട്ടെ വളർന്നിരിക്കുന്നത് എന്ന് ഞാൻ തിരിച്ചറിയുന്നതിന്റെ കാരണം മാവിൻ തയ്യുടെയും വലിയ മാവിന്റെയും ദൃക്‌സാക്ഷി ഞാൻ തന്നെ ആയതു കൊണ്ടാണ്. ഞാൻ  നട്ട തൈമാവ് വേറെ ഒരാൾ കുറെ  കാലം കഴിഞ്ഞ് വലിയ മാറ്റമായി മറ്റൊരാൾ കണ്ടാൽ ഞാൻ പറഞ്ഞറിഞ്ഞാലല്ലാതെ രണ്ടും ഒന്നാണെന്ന് അയാൾക്ക് തോന്നുകയില്ല .
4. ആരാണ് ദൃക്‌സാക്ഷി?
പഞ്ചേന്ദ്രിയങ്ങൾ വഴിയാണ് നമ്മൾ എല്ലാം അറിയുന്നത് . പക്ഷെ അവ അറിവിന്റെ വഴികൾ മാത്രമേ ആകുന്നുള്ളൂ . അറിയുന്നത് ഉള്ളിലുള്ള ബോധതലമാണ് . ഈ ബോധതലം മാത്രമാണ് മാറ്റമില്ലാത്തതായി തുടരുന്നത് . അതുകൊണ്ടു അത് ബ്രഹ്മൻ തന്നെയാണ് .
5. എന്താണ് മായയുടെ സ്വരൂപം ?
അദ്വൈത സിദ്ധാന്തത്തിൽ ഒന്നല്ലാതെ മറ്റൊന്നില്ലാത്തതു കൊണ്ട് മായയുടെയും സ്വരൂപം ബ്രഹ്മൻ തന്നെ ആകാൻ വഴിയുള്ളൂ . എന്നാൽ വിശിഷ്ട അദ്വൈതത്തിൽ ജീവാത്മാവും മായാ ശുദ്ധബ്രഹ്മൻ അല്ല . പരമാത്മാവിനെ പൂജിച്ച് മുക്തി നേടാൻ ജീവാത്മാവിനേ കഴിയൂ. മായയ്ക്ക് കഴിയില്ല . മായയുടെ പിടിയിൽ നിന്നും മുക്തി നേടാൻ ആദ്യം ചെയ്യേണ്ടത് ഞാൻ ജീവാത്മാവ് മാത്രമാണ് എന്ന തിരിച്ചറിവാണ് . മായ എന്ന് കരുതാവുന്ന മാറ്റങ്ങൾക്ക് വിധേയമായ ലോകം ദേഹം മനസ്സ് എന്നിവ സ്വരൂപം അല്ല എന്ന തിരിച്ചറിവാണ്

 

No comments:

Post a Comment