വേനൽ വഴിയിലെയീത്തണലിൽ, എന്നും
പാടുവാനെത്തുന്ന പൂങ്കുയിലേ
ആത്മാവിൻ താളമായ് രാഗമായ് നീ , നിൻറെ
കൂട്ടിലെ കൂട്ടായി ഞാൻ വരട്ടേ കൂടു
കൂട്ടുന്നൊരാൺകിളിയായ് വരട്ടേ
നീയെന്നെക്കീപ്പാടിയുറക്കീടുമോ, പാട്ടിൽ
നിൻ മോഹമെല്ലാം നിറച്ചീടുമോ
നിദ്രാ നിമീലിതം നിൻ മിഴികൾ, സ്വപ്നലോകം
നമുക്കായിക്കാത്തു നിൽപ്പൂ
പൂക്കളെല്ലാം നമുക്കായ് വിടർന്നു നിൽപ്പൂ
നീയെൻ കഥകളും കേട്ടുറങ്ങൂ, നിൻറെ
ശയ്യയായെൻ കൈകൾ ചേർത്ത് വെക്കൂ
നിദ്രയിൽ നാം കാണും സ്വപ്നലോകം
നമ്മളൊന്നായിതീരുന്ന ദിവ്യലോകം
നമ്മൾ കാണാൻ കൊതിച്ചൊരു സ്വർഗ്ഗലോകം
No comments:
Post a Comment