ജനിച്ചിട്ടില്ലാത്തവരുടെ പുനർജ്ജന്മം
Dr Ashalatha
****************************
Art lies in concealing art എന്ന് പറഞ്ഞത് ഷേക്സ്പിയറാണ്. കൂടുതൽ artfulness യഥാർത്ഥ സഹൃദയനായി "അന്തിമമാം മണമർപ്പിച്ചടിവാൻ മലർ ഗന്ധവാഹകനെ" കാക്കുന്നത് പോലെ (വീണപൂവ്) ഒളിച്ചുവെച്ചു wait ചെയ്യുന്ന ഒരു കൃതിയെ നല്ല കൃതിയെന്ന് വാഴ്ത്താമെങ്കിൽ ശ്രീകുമാർ എഴുത്താണി എഴുതിയ പായസത്തുള്ളികളും ചുട്ടുപഴുത്ത ലോഹപ്പാത്രവും എന്ന കഥയെയും വാഴ്ത്താം. കാരണം first readingൽ തീരെ simple എന്ന് തോന്നുന്ന ഈ കഥയിൽ കഥാകൃത്തിന്റെ skill and craft ഒളിഞ്ഞിരിക്കുന്നു, ഒപ്പം മലയാളത്തിലും ഇംഗ്ലീഷിലുമുള്ള lirerary awareness കൂടിയുണ്ട്. ഈ കഥയുടെ പൂർണ്ണമായ ആസ്വാദനം മലയാളത്തിൽ ബിരുദമെടുത്തവർക്ക് സംവരണം ചെയ്യപ്പെട്ടിട്ടുണ്ടോ എന്നൊരു സംശയം ബാക്കിനിൽക്കുന്നുമുണ്ട്. കഥാകൃത്തുമായി നടന്ന തർക്കങ്ങളാണ് ഈ ലേഖനത്തിന്റെ കാരണവും.
സിനിമയിൽ മൊണ്ടാഷ്, ചിത്രരചനയിൽ കൊളാഷ്, മൊസൈക് ആർട്ട്, ആർക്കിടെക്ച്ചറിൽ റ്റെസ്സലേഷൻ, സംഗീതത്തിൽ ഫ്യൂഷൻ, എന്നിങ്ങനെയുള്ള സംവേദനശൈലിയാണ് ഈ കഥയിൽ ആദ്യം നമ്മൾ ശ്രദ്ധിക്കുന്നത്. പായസം വെയ്ക്കുന്നതുമായി ബന്ധപ്പെട്ട ഇമേജുകളിലൂടെയും, കഥാപാത്രങ്ങളുടെ ഊരും പേരും തെരഞ്ഞെടുത്തിരിക്കുന്നതിലൂടെയും, അവർ കേൾക്കുന്ന കഥകളിപ്പദങ്ങളിലൂടെയും, poetryയിൽ നിന്ന് prose ലേയ്ക്ക് paraphrase നടത്തിയ വരികളിലൂടെയും, പരിസരവർണ്ണനകളിലൂടെയും, പൂർവകഥകളിലൂടെയും നീങ്ങുന്ന വിവിധ streams ആയാണ് ഈ കഥ progress ചെയ്യുന്നത്.
സിനിമയുടെ ഭാഷയിൽ പറഞ്ഞാൽ കഥയുടെ spine ഒരു സാധാരണ പ്രണയ കഥയാണ്. അങ്ങിനെ മാത്രം വായിക്കുമ്പോൾ അതിൽ ലൈംഗികതയും തോന്നാം. പക്ഷേ ലൈംഗികത സാഹിത്യത്തിലോ സിനിമയിലോ ഒരു കുറ്റമോ കുറവോ ആയി പറയാൻ കഴിയില്ലല്ലോ.
ഒരു ചലച്ചിത്രത്തെ അവലംബിച്ച് മറ്റൊരു ചലച്ചിത്രം പലരും നിർമ്മിച്ചിട്ടുണ്ട്. ആൽഫ്രഡ് ഹിച്ച്കോക്കിന്റെ ദി ലേഡി വാനിഷെസ് (The Lady Vanishes, 1938) എന്ന സിനിമയിലെ കാൾടിക്കോട്ട് എന്നും ചാർട്ടേഴ്‌സ് എന്നും പേരുള്ള രണ്ടു കഥാപാത്രങ്ങൾ പിന്നീട് നൈറ്റ് ട്രെയിൻ (Night Train, 1941) എന്ന സിനിമയിലും ഡെഡ് ഓഫ് നൈറ്റ് (Dead of Night, 1946) എന്ന സിനിമയിലും നിരവധി റേഡിയോ നാടകങ്ങളിലും പ്രത്യക്ഷപ്പെട്ടു. ഇവയൊന്നും മറ്റൊന്നിന്റെ തുടർച്ച (sequels) ആയിരുന്നില്ല. ഇങ്ങനെയുള്ള പ്രശസ്ത സിനിമകൾ ഒരു ഡസനിലധികം ഉണ്ട്.
എന്നാൽ ഈ കഥയിൽ കാര്യങ്ങൾ കുറേക്കൂടി complex ആണ്. പ്രേതവും പുനർജ്ജനാവുമൊക്കെ അന്ധവിശ്വാസങ്ങൾ തന്നെയെങ്കിലും മനുഷ്യന്റെ വികാരത്തിന്റെയോ രസങ്ങളുടെയോ sources എന്നനിലയ്ക്ക് വിഷയമാകാറുണ്ട്. ഡേവിഡ് ലീനിന്റെ ബ്ലിത് സ്പിരിറ്റ് (Blithe Spirit) എന്ന ചിത്രം അദ്ദേഹം പരലോകത്തിൽ വിശ്വസിക്കുന്നത് കൊണ്ട് നിർമ്മിച്ചതാല്ലല്ലോ. കഥ കഥയായി തന്നെ എടുക്കേണ്ടതുണ്ട്. ജീവിതം കഥയായും കഥ ജീവിതവുമായി എടുക്കുന്ന പോസ്റ്റ്‌മോഡേൺ രീതിയൊക്കെ എന്നേ പോയല്ലോ. കഥാകാരനും അതിൽ വിശ്വസിക്കുന്നു എന്ന് കരുതാൻ ന്യായമില്ല.
കുമാരനാശാന്റെ ലീലയിലെ ഒരു situation ആണ് കഥയുടെ തുടക്കത്തിൽ നമ്മൾ കാണുന്നത്. മദനനെ അന്വേഷിച്ച് മാധവിയോടൊപ്പം വരുന്ന ലീലയുടെ presence അയാൾ കാണാതെ തന്നെ അറിയുന്നു. ഇത് ലീലയുടെ മനപ്പൂർവ്വമുള്ള കോപ്പിയടിയാണ് എന്ന് വേണമെങ്കിൽ പറയാം. പക്ഷേ പുനർജ്ജന്മം എന്ന ആശയത്തെ കഥാപാത്രങ്ങളിലൂടെയും കവിതയുടെ ഭാഷയിലൂടെയും ഉദാഹരിക്കുകയേ കഥാകൃത്ത് ചെയ്തിട്ടുള്ളൂ.
"ഇരുട്ടിലൂടെയോ കാട്ടിലൂടെയോ ഏറെ നടന്നു വന്നതുപോലെ ഒരു പരിഭ്രമവും അവളിൽ അയാൾ കണ്ടു." ഇനി മാത്രം നമ്മൾ കേൾക്കാൻ പോകുന്ന നളചരിതത്തിലെ നിഷാദസമാഗമം നന്നായി ഒളിച്ചുവെച്ചിരിക്കുന്നു. പിന്നീട് "അംഗനേ ഞാൻ അങ്ങുപോകതെങ്ങിനെ" എന്ന പ്രസിദ്ധമായ പദം "എനിക്കങ്ങനങ്ങു പോകാനൊക്കുമോ?" എന്ന് പുനർജ്ജനിക്കുന്നു. "വിറകടുപ്പിൽ നിന്നുയരുന്ന തീയും പുകയും കാരണം അയാളുടെ കണ്ണുകൾ ഒരു കാട്ടാളന്റേതുപോലെ ചുവന്നിരിക്കുന്നു." എന്ന വരിയിലാണ് ഈ ഏറ്റവും വ്യക്തമാവുന്നത്. "കൈക്കുമ്പിളിലെടുത്ത കുടിനീർ തുളുമ്പുന്ന പോലെ തീരെ പതിഞ്ഞ ശബ്ദത്തിലാണെങ്കിലും കേൾക്കാനിമ്പമുള്ള ചിരി. അയാളുടെ ഉള്ളിൽ അത് ചെറുതായെങ്കിലും പൂക്കൾ വിതറി" എന്ന വാചകത്തിലൂടെ ചണ്ഡാലഭിക്ഷുകിയിലേയ്ക്ക്.
പുണ്യശാലിനീ പകർന്നീടുമീ
തണ്ണീർ തന്നുടെ ഓരോരോ തുള്ളിയുംയായേ
അന്തമറ്റ സുകൃതാഹാരങ്ങൾ നിൻ
അന്തരാത്മാവിൽ അർപ്പിക്കുന്നുണ്ടാകാം
ഉറക്കത്തിൽ പാമ്പിനെ ചുരുട്ടി തലയിണയാക്കി വെയ്ക്കുന്ന വിഡ്ഢികളെക്കുറിച്ച് ഏഴാം ക്‌ളാസ്സിലോ മറ്റോ പഠിച്ചത് അയാൾ ഓർത്തു. (കൂറ്റനായോരുരഗത്തിൻ ചുരുളിനെ ഉറക്കത്തിൽ കാറ്റു തലയണയായേ കരുതൂ ഭോഷർ (ആശാൻ, കരുണ) എന്ന വരിയാണ് ഉദ്ദേശിച്ചിരിക്കുന്നത്)
"ഉടഞ്ഞുപോയ ചേങ്ങിലയുടെ അപശബ്ദത്തോടെ ചട്ടുകം പായസം നിറഞ്ഞ ഉരുളിയുടെ അടിയിൽ ചെന്ന് മുട്ടി. അത് പാടില്ലെന്ന് ആരോ തന്നോട് പറയുന്നത് പോലെ അവൾക്ക് തോന്നി" ഇവിടെയാണ് അഭൗമതയുടെ ആദ്യസൂചന വരുന്നത്. ജനിമൃതികളുടെ പുഴകടന്നു ദിവാകരന്റെ വാക്കുകളാകും വന്നത്.
ഇതിനുശേഷം കഥയിലെ ഒരു പ്രധാന ശ്രേണിയായ കഥകളിപ്പദങ്ങൾ കേട്ടുതുടങ്ങുന്നു. നാടകങ്ങളിലെ കോറസ്സ് സങ്കേതം കൂടിയാണ്. ചില ചലച്ചിത്രകാരന്മാരും ഈ സങ്കേതം ഉപയോഗപ്പെടുത്തിയിട്ടുണ്ട്, പ്രത്യേകിച്ചും ഹെർക്കുലീസ് തുടങ്ങിയ മ്യൂസിക്കലുകളിലും വാൾട്ട് ഡിസ്‌നി ആനിമേഷനുകളിലും. അവിടെയൊക്കെ കോറസ് എന്ന് കഥാപാത്രങ്ങൾക്ക് ദൃശ്യരാകാതെ മാറിനിൽക്കുന്ന ഒരു ഘടകമാണ്. ശ്രീകുമാറിന്റെ കഥയിലെ ലീലയും മദനനും പക്ഷേ കഥകളിപ്പദങ്ങളോട് എപ്പോഴും പ്രതികരിക്കുന്നുണ്ട്. ഹൈദരാലി വേദി എന്നും കാർത്തികപ്പള്ളി താലൂക്കിലെ പല്ലന എന്നുമൊക്കെ സ്വാഭാവികമായി പറഞ്ഞിരിക്കുന്നു. അതിലൊരു നനുത്ത ഹാസ്യവുമുണ്ട്.
ലീലയും മദനനും സ്‌കൂൾ ടാബ്ലോയിൽ ചന്ദ്രികയും രമണനുമായി വേഷമിട്ടു എന്ന് പറയുന്നിടത്ത് കാലം കൈയിലെ കളിക്കോപ്പ് ആയിമാറുന്നത് നോക്കാം. ഇത് തോന്നുമെങ്കിലും ചലച്ചിത്രങ്ങളിൽ മാത്രം ഉപയോഗിക്കുന്ന കാലഭ്രംശത്തിന്റെ (anachronism) അതീവ സങ്കീർണ്ണമായ രൂപമാണ്. വിവിധരീതിയിൽ കുമാരനാശാന്റെ ലീലയിൽ നിന്നും ഈ കഥയിലേക്ക് കുടിയേറിയവരാണ് മദനനും ലീലയും.കഥാകൃത്ത് ചമയ്ക്കുന്ന കഥയ്ക്ക് പുറത്ത് അവർക്ക് ഒരു ജീവിതം ഇല്ല. വിവിധ റ്റെസ്റ്റിമണികളിലൂടെ മറിച്ച് ചിന്തിക്കാൻ കഥാകൃത്ത് നിരന്തരം പ്രേരിപ്പിക്കുന്നതായി കാണാം. സംഭാഷണത്തിലെ നാടൻ ശീലകളും കാരൂർക്കഥകളെ ഓർമ്മിപ്പിക്കുന്ന ഹാസ്യപ്രധാനമായ സംഭാഷണങ്ങളും ഇതിനുദാഹരങ്ങളാണ്.
പക്ഷേ മദനനും ലീലയും മറ്റൊരു കഥയിലെ (ആശാന്റെതന്നെ നളിനിയിലെ) കഥാപാത്രങ്ങളുടെ പുനർജ്ജന്മമാണെന്ന് കഥയിൽ വ്യക്തമാക്കുന്നതിനു മുമ്പാണ് ചങ്ങമ്പുഴയുടെ രമണനിലെ കഥാപാത്രങ്ങളായി അവർ ഒരിക്കൽ വേഷമിട്ടിരുന്ന കഥ അതീവ ഹാസ്യബോധത്തോടെ കഥാകൃത്ത് പറഞ്ഞു വെയ്ക്കുന്നത്. മിക്കവാറും എല്ലാ ചെറുകഥകളും ഘടനാപരമായി നാടോടിക്കഥകളുടെ ആവർത്തനം മാത്രമാണെന്ന ഷെനെത്തിന്റെ (Gérard Genette Narrative Discourse: An Essay in Method) കണ്ടുപിടുത്തത്തെ ഈ കഥ അങ്ങിനെ കളിയാക്കുന്നുണ്ട്.
"കിട്ടാത്തതിനൊക്കെയാണ് സത്യത്തിൽ എപ്പോഴും രുചി കൂടുതൽ." എന്ന ഒറ്റവാചകത്തിലാണ് ലീലയുടെ ജീവിതദുഃഖമെല്ലാം ഒതുങ്ങിയിരിക്കുന്നത്. "വിവാഹമോതിരം കിടന്നതിന്റെ ആ പാട് കണ്ടപ്പോൾ അയാൾക്കുള്ളിൽ ഒരു നെടുവീർപ്പുയർന്നു." എന്ന വാചകത്തിലൂടെ മദനന്റെ മനസ്സും നമ്മൾ അറിയുന്നു. പ്രണയം സർവ്വലൗകികമാണ് എന്ന് പറഞ്ഞുകൊണ്ടിരിക്കെ ഓട്ടുരുളിയിൽ മാത്രമല്ല അലുമിനിയപ്പാത്രത്തിലും നല്ല അമ്പലപ്പുഴപ്പാൽപ്പായസം വീട്ടിൽത്തന്നെയുണ്ടാക്കാം എന്ന് പ്രതീകാത്മകമായും എന്നാൽ തീർത്തും സ്വഭാവികമായും പറഞ്ഞുവെയ്ക്കുന്നു.
"കുറുകിയ പായസത്തിൽ വീണ അണ്ടിപ്പരിപ്പും മറ്റും ആദ്യം ഒട്ടും മുങ്ങാതെ കിടന്നു. പിന്നെ, കാലത്തിന്റെ കയ്യിൽ പെട്ട് കണ്ണിൽ നിന്നും മറഞ്ഞു പോകുന്ന ജന്മങ്ങൾ പോലെ, ചട്ടുകത്തിന് വഴങ്ങി അവ പെട്ടെന്ന് എവിടെയോ മറഞ്ഞു." ഇതാണ് പുനർജ്ജന്മത്തെക്കുറിച്ച് കഥയിൽ ഏറ്റവും ഋജുവായുള്ള ആദ്യത്തെ പരാമർശം. തുടർന്ന് "അഴിച്ചു മാറ്റിയ ഉടുപ്പുകളുടെ ഗന്ധം ദേഹത്തു തങ്ങി നിൽക്കുന്ന പോലെ ആ കഥകൾ ഓർമകളായി അവളെ പൊതിഞ്ഞു നിന്നു." എന്നും പറയുന്നുണ്ട്. മറന്നു പോകാനിടയുള്ളതെന്തോ മറക്കാതെ ചെയ്ത് തീർത്ത പോലെയൊരു തൃപ്തി ഇരുവർക്കുമുണ്ടായി" എന്ന വാചകം അതിന്റെ ജോലിയും ഭംഗിയായി നിർവഹിക്കുന്നുണ്ട്
"നാഥാ, നിന്നോടു വേർപിരികിലോ പെരുതേ വേദന
നഹി മേ സന്താപമന്തം വരികിലോ,
സ്മർത്തവ്യമിതു നിത്യവും, ഇഹ കഥ്യത ഇതു നിസ്ത്രപം,
പ്രസ്ഥിതാസ്മി തത്ര ഞാൻ യത്ര വാസി കുത്ര വാ," എന്ന നളചരിതത്തിൽ നിന്നുള്ള ഉദ്ധരണി കഥയുടെ മംഗളഗീതമായി എടുക്കാം.
"അപ്പോഴേക്കും അവസാനത്തെ മത്സരാർത്ഥിയും അരങ്ങൊഴിഞ്ഞിരുന്നു. അടുത്ത കലാപ്രകടനമോ നൃത്തനൃത്യങ്ങളോ കാണാനും കേൾക്കാനും സദസ്സിൽ പുതിയൊരു കൂട്ടം ആളുകളുമെത്താൻ തുടങ്ങി." എന്ന വാചകത്തിൽ ഷേക്‌സ്‌പിയറിന്റെ ലോകവീക്ഷണം തന്നെ കഥാകൃത്തും പങ്കുവെയ്ക്കുന്നതായി കാണാം
Life is a walking shadowm, but poor player, who struts and frets upon the stage ad then is heard no more. (Macbeth)തലക്കെട്ടിന്റെ വിശദീകരണം കഥാകൃത്ത് തന്നെ നൽകുന്നതും കഥയുടെ ഭാഗമായി എടുക്കാമെങ്കിൽ എഴുത്തച്ഛനും ഇത് തന്നെ പറഞ്ഞിരിക്കുന്നു. ചുട്ടു പഴുത്തുകിടക്കുന്ന ലോഹത്തിൽ വീഴുന്ന ജലകണം തന്നെയാണ് ജീവിതമെന്ന്. പാല്പായസം അങ്ങിനെയല്ല. ലോഹത്തിൽ വീണു ബാഷ്പീകരിച്ചാലും അതിൽ ചിലത് അതിൽ അടിമ്പ് പോലെ ബാക്കിയുണ്ടാവും. ജനിമൃതികളിലൂടെ നീളുന്ന അവ്യക്തമായ ഓർമ്മകൾ പോലെ.
But how is it
That this lives in thy mind? What seest thou else
In the dark backward and abysm of time?
If thou remember'st aught ere thou camest here,
How thou camest here thou mayst. (The Tempest, William Shakespeare)
ഇംഗ്ലീഷ് അധ്യാപകനായിരുന്ന ശ്രീകുമാർ ഈ വരികൾ വായിച്ചിരിക്കാം. ഈ കഥ തന്നെ ഈ വരികളിൽ നിന്നും ഉണ്ടായതാവാനും മതി.
No comments:
Post a Comment