കഴിയുന്നത്ര ഉച്ചത്തിൽ കരഞ്ഞിട്ടും
വാതിലുകളൊന്നും തുറക്കാത്ത
ഒരു ലോകത്ത്
എന്റേതല്ലാത്ത കുറ്റത്തിനു
അന്യരെ കൊല്ലുന്നവൻ ഞാൻ
എനിക്കറിയാവുന്നതും
നിനക്കറിയാവുന്നതും
ചേർത്ത് വെച്ചപ്പോൾ
നാമൊന്നുമറിയാത്തവരായി
ഉള്ളതുമില്ലാത്തതുമൊക്കെ പറഞ്ഞ്
കണ്ടില്ലെന്നും കേട്ടില്ലെന്നുമൊക്കെ
വരുത്തിതീർത്ത്
ഞാൻ കൈ കഴുകി
സ്നേഹിതർ തൂക്കിലേറി
ഞാനതേക്കുറിച്ച്
ഒരു കവിതയുമെഴുതി
കുരിശിൽ കയറാൻ പോയ കർത്താവിന്
എന്റെ പാപം വഴിച്ചിലവിനായി
കൊടുത്തവാൻ ഞാൻ
കന്യകയ്ക്ക് കച്ചകൊടുക്കാൻ
മുത്തശ്ശിയെ കൂട്ടിക്കൊടുത്തവൻ
No comments:
Post a Comment