Total Pageviews

Thursday, August 12, 2021

 Nothing is impossible except teaching how to write stories എന്നാണോ എം ടി വാസുദേവൻ പറയുന്നത്? എന്നാൽ അതിലെ യുക്തിരാഹിത്യം കണ്ണിൽ കുത്തിക്കയറുന്നു.

 

എഴുത്താണി എന്നൊരു കഥാരചന ക്‌ളാസ്സ് ഞാൻ നടത്തുന്നു. അഞ്ചു മാസമായുള്ള 40 മണിക്കൂർ  ക്‌ളാസ്സിന്10,000 രൂപയാണ് ഫീസ്. ഇതുവരെയും 15 പേർ ക്‌ളാസ്സ് അറ്റൻഡ് ചെയ്തു. താത്പര്യം ഇല്ലാത്തവരെ ഒഴിവാക്കാൻ വേണ്ടിയാണ് ഫീസ് ഇത്രയും വെച്ചത്. എഡിറ്റിംഗ് തർജ്ജമ എന്നിവ അവർക്കായി സൗജന്യമായി ചെയ്യുന്നുണ്ട്. താത്പര്യം ഉണ്ടെന്ന് ഉറപ്പുണ്ടെങ്കിൽ ഫീസ് വാങ്ങാതെയും  പഠിപ്പിക്കുന്നുണ്ട്. കോഴ്‌സിന്റെ  detailed syllabus ആർക്കും അയച്ചുതരാം. കഥ വായിക്കാൻ പഠിപ്പിച്ചിട്ടാണ് എഴുതാൻ പഠിപ്പിക്കുന്നത്. അതുകൊണ്ടു തങ്ങളുടെ കഥയുടെ മൂല്യം അവരവർക്ക് അറിയാം. ആഴ്ചയിൽ ഒരിക്കലാണ് ക്‌ളാസ്സെങ്കിലും ഹോം വർക്ക് ധാരാളം ഉണ്ട്. എന്റെയും വരുമാനം എഴുത്തുമാത്രമാണ്.

കണ്ടു നിൽക്കുന്നവരല്ലല്ലോ, പഠിച്ചവരല്ലേ പഠിക്കാൻ കഴിഞ്ഞോ എന്ന് പറയേണ്ടത്? കഴിഞ്ഞ ബാച്ചുകളിലെ എല്ലാവരുടെയും testimonials ഞാൻ എഴുതിവാങ്ങിയിട്ടുണ്ട്. അവ #ezhuththaanikal എന്ന ഹാഷ്ടാഗിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. ആരുടെ ഫോൺ നമ്പറും തരാൻ തയ്യാറാണ്. അവരോട് സംസാരിച്ചതിന് ശേഷം മാത്രമാണ് പുതിയ ബാച്ചിൽ എല്ലാവരും ചേർന്നത്. പൂർത്തിയാക്കിയ ബാച്ചിൽ ഉണ്ടായിരുന്നവർ  ആനുകാലികങ്ങളിൽ എഴുതുന്നുണ്ട്. ചിലർക്ക് തന്ന ഫീസ് എഴുതിതന്നെ നേടാൻ കഴിഞ്ഞിട്ടുമുണ്ട്. ചിലരുടെ കഥകളുടെ ഇംഗ്ലീഷ് തർജ്ജമ രണ്ട് ആന്തോളജികളിലായി വന്നിട്ടുണ്ട്. മാധവിക്കുട്ടിയുടെ 'എന്റെ കഥ' പ്രസിദ്ധീകരിച്ച പ്രസിദ്ധമായ Author's Press ആണ് രണ്ടാമത്തെ ബുക്കിന്റെ പ്രസാധകർ. 

കഥ എഴുതുന്നതിനെ കുറിച്ച് പഠിപ്പിക്കുന്ന സെല്ഫ് ഹെൽപ്പ് ബുക്കുകൾ ധാരാളം വാങ്ങാൻ കിട്ടും. വീഡിയോകൾക്കും കുറവില്ല. അതൊക്കെ ചെയ്യുന്നവരിൽ എത്രപേർ അധ്യാപകരായി trained ആണ് എന്നത് ഒരു വിഷയം തന്നെയാണ്. കഥയെഴുതാൻ അറിഞ്ഞാൽ മാത്രം പോരാ, അത് എങ്ങിനെ പഠിപ്പിക്കാമെന്നും അറിയേണ്ടതുണ്ട്.

എം ടി ഒരു നിരൂപകനല്ല എഴുത്തുകാരനാണ്. ലോകോത്തര എഴുത്തുകാരനുമല്ല. ലോകസാഹിത്യത്തിൽ  ഒരു സ്ഥാനം ഉണ്ടാക്കിയെടുത്തിട്ടില്ല. പറയുന്ന എം ടിയ്ക്കും അത് കേൾക്കുന്ന ആളുകൾക്കും സാഹിത്യം ദൈവദാനമോ പാരമ്പര്യമോ മറ്റോ ആണെന്നും എല്ലാവരുമൊന്നും അതിന് ശ്രമിക്കേണ്ടെന്നും ചിലർ സ്പെഷ്യൽ ആണെന്നുമൊക്കെ കരുതാനാണ് ഇഷ്ടം. ജോൺ സ്റ്റീൻബെക്കിന് അങ്ങിനെ ചിന്തിക്കാൻ താത്പര്യം ഉണ്ടായിരുന്നില്ല. അദ്ദേഹം സത്യം പറഞ്ഞു.


No comments:

Post a Comment