Total Pageviews

Saturday, September 25, 2021

An Unquiet Night by Kilimanoor Balan Translation: Sreekumar K

An Unquiet Night by Kilimanoor Balan
Translation: Sreekumar K
 
ശമനമില്ലാതെ നായ്ക്കുര കേൾക്കുന്നു
യാമമില്ലീ നിശയ്ക്കിനി ബാക്കിയായ്‌
പൂമുഖത്തെത്തി, വാതിൽ തുറക്കുമ്പൊഴാ-

രുമില്ലാതെയിരുൾ മാത്രമെങ്ങുമെ

കുരലടക്കിയെൻ ശ്വാനനും  നിൽക്കുന്നു
പരമശാന്തമായ് തീരുന്നിതൊക്കെയും
വരികയില്ലിനി നിദ്രയെൻ കൂട്ടിനായ്
ഇരുളു മൂടുന്ന ഭൂമിയ്ക്ക് സഖിയവൾ  

നിശവിരിച്ചോരീ യൂടിന്നു പാവുപോലീ
നിശ്ശബ്ദത ചേർക്കുന്നതാരിവർ
വശ്യമായൊരീപട്ടും പുതച്ചു ത-
ന്നാശപോലെ മയങ്ങുന്നു ഭൂമിയും

കണ്ണിലാളുന്ന നക്ഷത്രശോഭയാൽ
വിൺതടം താഴെ ഭൂമിയെ നോക്കുന്നു
കണ്മിഴിച്ചങ്ങു  നോക്കുന്നു ഞാനുമീ
കണ്ണു പൂട്ടി മയങ്ങുന്ന ഭൂമിയെ

No comments:

Post a Comment