പിച്ചവെയ്ക്കാൻ തുടങ്ങുന്നവർക്കായി
(ശ്രീകുമാർ എഴുത്താണി 9995866840)
**************************
നമ്മൾ ചെയ്യുന്ന പല കാര്യങ്ങളാലും കമ്പ്യൂട്ടറിന് അതിലും നന്നായി ചെയ്യാൻ കഴിയും. ഭാഷ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ മാത്രം അത്ര പോരാ. അത് കൊണ്ട് എഴുത്തുകാർക്ക് കുറെ കാലം കൂടി കഞ്ഞി കുടിക്കാനുള്ള വക അക്ഷരങ്ങളിൽ ഉണ്ട്.
ചില പ്രധാനപ്പെട്ട കാര്യങ്ങൾ അനുഭവത്തിൽ നിന്നും പറയാം.
1 ചില പ്രത്യേക സാഹചര്യങ്ങളിലേ എഴുതാൻ കഴിയൂ എന്നത് വെറും തോന്നലാണ്. എല്ലാ സാഹചര്യങ്ങളിലും എഴുതി ശീലിക്കുക. മൂഡ് എന്നൊക്കെ പറയുന്നത് വെറുതേ എന്നാണ് ഇനി അനുഭവം
2 എഴുത്തിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ ഉപദേശം ഇതാണ്. നിങ്ങളുടെ മനസ്സിലുള്ള ഗുഡ് ഐഡിയ ഇപ്പോൾ എഴുതുക. ബെറ്റർ ഐഡിയ വരുമ്പോൾ അതും എഴുതാം. ബെറ്റർ ഐഡിയയും കാത്തിരിക്കരുത്.
3 ഇംഗ്ലീഷ് ടച്ച് ടൈപ്പിംഗ് (കീ ബോർഡിൽ നോക്കാതെ) പഠിക്കുക. വീട്ടിലിരുന്നു തന്നെ അത് പഠിക്കാനുള്ള വഴികൾ നെറ്റിൽ ധാരാളം ഉണ്ട്. ഗെയിംസ് പോലുമുണ്ട്. ഞാൻ അങ്ങിനെയാണ് പഠിച്ചത്.
4 പേന കൊണ്ടേ എഴുതൂ, ചായ കുടിച്ചിട്ടേ എഴുതൂ, നാലാമത്തെ ചൊവ്വാഴ്ച എഴുതില്ല തുടങ്ങിയ ശീലങ്ങൾ നിങ്ങളുടെ മനസ്സിനോടുള്ള വിധേയത്വം കാണിക്കുന്നു. അതൊന്നും വേണ്ട.
5 മലയാളം എഴുതാൻ യൂണികോഡ് (ഗൂഗിൾ ഒക്കെ ഇത് തന്നെ) ഉപയോഗിക്കുക. RTF (Rich Text Format) എന്നും ഇതിനു പേരുണ്ട്.
6. സൗജന്യമായി കിട്ടുന്ന സോഷ്യൽ മീഡിയയും ബ്ലോഗുമൊക്കെ ധാരാളമായി ഉപയോഗിക്കുക. Website കൾ വരെ സൗജന്യമായി കിട്ടും. പലരീതിയിൽ രണ്ടര ലക്ഷം ഹിറ്റുകൾ നേടുവാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. നിങ്ങൾക്കും ആകാം
7 പലതും നോക്കിയതിൽ എനിക്ക് മലയാള രചനയ്ക്ക് രണ്ടു വഴികളാണ് ഏറ്റവും സൗകര്യം എന്ന് തോന്നിയത്.ഒന്ന് ഇന്റർനെറ്റിൽ ഗൂഗിൾ ഫ്രീയായി തരുന്ന blogspot എന്ന ബ്ലോഗ്. ഇത് ജിമെയിലിൽ മുകളിൽ വലത് വശത്തായി കാണുന്ന ഒൻപത് കുത്തുകളിൽ cursor വെച്ച് താഴേയ്ക്ക് നീക്കിയാൽ രണ്ടാമത്തെ പാരഗ്രാഫ് ആയി കൊടുത്തിരിക്കുന്ന കാവി പശ്ചാത്തലത്തിൽ വെളുത്ത നിറത്തിലുള്ള ഒരു ഐക്കണിൽ ക്ലിക്ക് ചെയ്താൽ മൂന്നു മിനിറ്റിനകം നിർമ്മിക്കാവുന്നതാണ്. നിങ്ങൾക്ക് എന്തും ഇവിടെ എഴുതി ഓട്ടോമാറ്റിക്ക് ആയി സേവ് ചെയ്യാം. തോന്നുന്നെങ്കിൽ മാത്രം പബ്ലിഷ് ചെയ്താൽ മതി. Task ബാറിൽ കാണുന്ന മൂന്നു കുത്തുകളിൽ cursor മുട്ടിച്ചു അതിന് താഴെവരുന്ന ഗ്ലോബിന്റെ ചിത്രത്തിൽ വീണ്ടും cursor വെച്ചാൽ നല്ല അടിപൊളി മലയാളം കിട്ടും. ഗ്രേ കളറിൽ കാണുന്ന മ എന്ന അക്ഷരം കഴ്സർ അമർത്തി കറുപ്പക്കാൻ മറക്കണ്ട. AI (artificial intelligence) ആണ് സാങ്കേതികവിദ്യ. ഇതിൽ കിട്ടാത്ത അക്ഷരങ്ങൾ ഒന്നുമില്ല. ഇതാണ് ഞാൻ ഏറ്റവും കൂടുതൽ ഉപയോഗിച്ചിട്ടുള്ളത്. എവിടെയും കട്ട് ആൻഡ് പേസ്റ്റ് ചെയ്യാം. മൊബൈലിലെ ബ്ലോഗ്സ്പോട്ട് ഗുണമില്ല
8 മൊബൈൽ ഫോണിലും ഗൂഗിൾകീബോരർഡ് ഫ്രീയായി പ്ലെയ്സ്റ്റോറിൽ നിന്നും ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാം. ടൈപ്പ് ചെയ്യമ്പോൾ സ്പേസ് ബാർ അമർത്തി വെച്ചാൽ മലയാളം, ഇംഗ്ലീഷ്, handwriting എന്നിങ്ങനെയൊക്കെ ഒരു ലിസ്റ്റ് കാണിക്കും. എങ്ങിനെയും handwriting തിരഞ്ഞെടുക്കുക. നിങ്ങൾ വിരൽ കൊണ്ട് എഴുതുന്നതെന്തും ഏതു ഭാഷയിലും സ്‌ക്രീനിൽ വരും. Typewriting ഭാഗത്തിന് മുകളിൽ വലതു വശത്തായി കാണുന്നതിൽ താഴെ കാണുന്ന മൈക്ക് അമർത്തിയാൽ FB യിലും മെസ്സഞ്ചറിലുംവാട്സാപ്പിലും നിങ്ങൾക്ക് സ്പീച്ച് to ടെക്സ്റ്റ് ഉപയോഗിക്കാം. നിങ്ങൾ എങ്ങിനെ പറഞ്ഞാലും 98 % ശതമാനം കൃത്യതയോടെ സ്‌ക്രീനിൽ തെളിയും. Handwriting ടൂൾ ഇതിനോടൊപ്പം തന്നെ ഉപയോഗിച്ച് 2 % ശതമാനം വരുന്ന തെറ്റുകൾ അപ്പോൾ തന്നെ തിരുത്താം. ഇരുന്നു തളരുമ്പോൾ കിടന്നു കൊണ്ട് എഴുതേണ്ടി വന്നാൽ ഞാൻ ഇതാണ് ഉപയോഗിക്കുന്നത്.
9 ഓൾഡ് അഞ്ജലി എന്നൊരു ഫോണ്ടിൽ പഴയ ലിപി മനോഹരമായി കിട്ടും.
10 മൊബൈലിൽ പേജുകളുടെ ഫോട്ടോ എടുക്കുമ്പോൾ അതിലെ അക്ഷരങ്ങൾ മാത്രം പെറുക്കിയെടുക്കാനുള്ള സൗകര്യവും മിക്ക ഫോണുകളിലും ഉണ്ട്
11. എഴുത്തിനു ആധുനികരീതികൾ ഉപയോഗിക്കുന്ന ആരെയും നിരുത്സാഹപ്പെടുത്തരുത്. നിങ്ങൾ അങ്ങിനെ ചെയ്യുന്നതിന്റെ കാരണം അവരോടുള്ള അസൂയ മാത്രമാണെന്ന് തിരിച്ചറിയുക.
12 ഒരു ഖണ്ഡികയോ അതിൽ കൂടുതലോ എഴുതിയാൽ പോസ്റ്റ് ചെയ്യുന്നതിന് മുൻപ് ശ്രദ്ധിച്ച് വായിക്കുക. AI എന്നാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മാത്രമല്ല അതിരുകടന്ന ഇന്റലിജൻസ് കൂടിയാണ്. വേണ്ടാത്തതൊക്കെ മെഷീൻ മനോധർമത്തോടെ എഴുതിക്കളയും. SIX എന്ന് നമ്മൾ എഴുതിയാൽ സെക്സ് എന്നായിരിക്കും കാണിക്കുക.
No comments:
Post a Comment